▼

മുണ്ടിനീര് അഥവാ കർണ്ണമുകുള ജ്വരം ആയുർവേദത്തിലൂടെ പ്രതിരോധിക്കാം

മുണ്ടിനീര് അഥവാ കർണ്ണമുകുള ജ്വരം ആയുർവേദത്തിലൂടെ പ്രതിരോധിക്കാം
----------------------------------------------------------

ആയുർവേദ ശാസ്ത്രത്തിൽ ക്ഷുദ്ര രോഗ അധികാരത്തിൽ പറയുന്ന "പാഷാണ ഗർദ്ധഭ" (पाषाणगर्दभ ) എന്ന രോഗമാണ് "മുണ്ടിനീര്" അഥവാ "കർണ്ണമുകുള ജ്വരം" ശാസ്ത്രത്തിൽ ചിലയിടത്ത് ഇതിനെ "ഉദർദ്ദം' എന്നും പറയുന്നു.ദോഷ അടിസ്ഥാനത്തിൽ പറയുമ്പോൾ മുണ്ടിനീരിനെ കഫവാതാധിക രോഗമെന്നാണ് ആയുർവേദം പറയുന്നത്. ഉമിനീര്‍ ഗ്രന്ഥിയില്‍ വരുന്ന വീക്കമാണ്‌ മുണ്ടിനീര്‌, സാംക്രമിക രോഗങ്ങളില്‍ പ്രധാനപ്പെട്ടതും സാധാരണയായി വേനല്‍ക്കാലത്തു കൂടുതലായി പടര്‍ന്നു പിടിക്കുന്നതുമായ ഒന്നാണ്‌ മുണ്ടി നീര്‌.

കേരളത്തിലെ  പലയിടത്തും ഇപ്പോള്‍ മുണ്ടി നീര്‌ പടര്‍ന്നു പിടിക്കുകയാണ്‌ പ്രധാനമായും മലയോര മേഖലയിൽ ആണ് ഇത് കൂടുതൽ ആയി കാണപ്പെടുന്നത്.  വായുടെ ഇരുവശത്തുമായി ആറ്‌ ഉമിനീര്‍ ഗ്രന്ഥികൾ കാണപ്പെടുന്നു. ഓരോ വശത്തും മൂന്നു വീതം.

ഇവയില്‍ പരോറ്റിഡ്‌ ഗ്രന്ഥി ചെവിയുടെ താഴെയായി കാണപ്പെടുന്നു.താടിയെല്ലിന്റെ അടിയിലായി സബ്‌ മാന്‍ഡിബുലാര്‍ ഗ്രന്ഥിയും നാവിന്റെ അടിയിലായി സബ്‌ ലിംഗ്വല്‍ ഗ്രന്ഥിയും കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടതും വലുതുമായ പരോറ്റിഡ്‌ ഗ്രന്ഥിയെയാണ്‌ സാധാരണയായി രോഗം ബാധിച്ചു കാണപ്പെടുന്നത്‌.

അതിനാല്‍ മുണ്ടിനീരിനെ പരോറ്റിഡൈറ്റിസ്‌ എന്നും പറയുന്നു. സാധാരണയായി കുട്ടികളില്‍ മാത്രമായി കണ്ടു വരുന്നതും, ഒരിക്കല്‍ വന്നാല്‍ ജീവിതാന്ത്യം വരെ പ്രതിരോധശേഷി നിലനില്‍ക്കുന്നതുമാണ്‌ മുണ്ടിനീര്‌. വളരെ അപൂര്‍വമായി മാത്രം മുതിര്‍ന്നവരിലും രോഗം കണ്ടുവരുന്നു. ഈ രോഗത്തിന് എതിരെ ഇന്ന് പ്രതിരോധ മരുന്ന് ലഭ്യമാണ്.

വീട്ടിലോ സ്‌കൂളിലോ ഒരു കുട്ടിക്ക്‌ രോഗബധയുണ്ടായാല്‍ മറ്റ്‌ കുട്ടികളിലേക്കും രോഗം അതിവേഗം പടര്‍ന്നു പിടിക്കും. രോഗാണു പാരാമിക്‌സോ വൈറസ്‌ വിഭാഗത്തില്‍പ്പെട്ട മംപ്‌സ്‌ വൈറസ്‌ ആണ്‌. രോഗാണു ശരീരത്തില പ്രവേശിച്ചശേഷം 2-4 ആഴ്ചകള്‍ക്ക് (സാധാരണ 14-18 ദിവസം)  ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. ആദ്യ രോഗലക്ഷണം കാണുന്നതിനു 4-6 ദിവസം മുന്‍പ് മുതല്‍, രോഗലക്ഷണം കണ്ടുതുടങ്ങി ഒരാഴ്ച വരെ ഒരു രോഗി മറ്റുള്ളവരിലേയ്ക്ക് രോഗം പരത്തും.

ഇങ്ങനെ ഒരു രോഗിയില്‍ നിന്നും മറ്റൊരാളിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത 86% വരെയാണ്. അതുകൊണ്ട്‌ ഈ ദിവസങ്ങളിലാണ്‌ രോഗപകര്‍ച്ച അധികമായി സംഭവിക്കുന്നത്‌.ഒരു പ്രാവശ്യം ഈ രോഗംബാധിച്ചാൽ വീണ്ടും ഈ രോഗം വരാനുള്ള സാധ്യതകുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാർശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു. പക്ഷേ ഈ രോഗം സാധാരണയായി മരണകാരണമാകാറില്ല.

പരോട്ടിഡ് ഗ്രന്ഥികളെസാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂർവ്വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടു വരുന്നു. ഉമിനീർ ഗ്രന്ഥികളിൽനിന്ന് വായിലേയ്ക്ക് നീളുന്ന ഗ്രന്ഥിനാളികയിൽ നിന്നും തലച്ചോറിനെയും സൂഷുമ്‌നാ നാഡിയെയും പൊതിഞ്ഞിരിക്കുന്ന നേരിയ ദ്രാവകമായ സെറിബ്രോ സ്പൈനൽ ഫ്‌ളൂയിഡിൽ നിന്നും ഈ വൈറസിനെ വേർതിരിച്ചെടുക്കാം.

രോഗബാധിതന്റെ രക്തം, മൂത്രം, മുലപ്പാൽ എന്നിവയിലും ഈ വൈറസ് കാണപ്പെടുന്നു
കർണ്ണമൂലത്തിലുള്ള ഗ്രന്ഥികൾക്ക് വീക്കം ഉണ്ടാക്കുന്ന ഈ രോഗത്തിൽ പനിയും തലവേദനയും ചെവിവെദനയും ഉണ്ടാകാറുണ്ട്. ആദ്യം വശത്തുള്ള കർണ്ണമൂലത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വീക്കം കവിളിന്റെ അധോഭാഗത്തു കൂടി വ്യാപിക്കുകയും പിന്നീട് മറുവശത്തുള്ള കർണ്ണമൂലത്തിലും കവിളിലും നീരുണ്ടാകുകയും ആദ്യമുണ്ടായ നീരുമായി ചേർന്ന് താടിയിൽ നല്ലതുപോലെ വീക്കമുണ്ടാവുകയും ചെയ്യുന്നു.

ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറയ്ക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. ചിലർക്ക് ഭക്ഷണം കഴിക്കാൻ പോലും വിഷമമുണ്ടാകും.

ഈ രോഗം വേണ്ടത്ര ഫലപ്രദമായി ചികിത്സിക്കാതിരുന്നാൽ ചില പ്രധാന അവയവങ്ങൾക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്.വൃഷണ വിദ്രധി,ശുക്ല ഗ്രന്ഥി വീക്കം മുതലായവ.വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുക. അഞ്ചുമുതൽ മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. രോഗം കുട്ടികളിലേക്കാൾ ഗുരുതരമാകുന്നത് മുതിർന്നവരിലാണ്.

രോഗ ലക്ഷണങ്ങൾ പ്രാരംഭത്തിലെ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യത ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റ് പലരിലേക്കും പകർന്നിരിക്കുമെന്നതിനാൽ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.അതിനാൽ അസുഖ ബാധിതർ പൂർണ്ണമായും അസുഖം മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുക.

രോഗത്തെ പ്രതിരോധിക്കാൻ രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടുന്നത് പൂർണ്ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക. സാധാരണയായി ഒന്ന് മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്.

മുണ്ടിനീരിന് വളരെ ഫലപ്രദമായ ആയുർവേദ ചികിത്സ ഇന്ന് ലഭ്യമാണ്. രോഗത്തിന്റെ ആദ്യാവസ്ഥയിൽ രോഗം പ്രധാനമായും അമാവസ്ഥയിൽ ആകുന്നതിനാൽ ആ അവസ്ഥ മാറിയതിനു ശേഷം മാത്രമേ മറ്റു ചികിത്സകൾ ചെയ്താൽ ഫലം കിട്ടുകയുള്ളൂ.പ്രാരംഭത്തിൽ പനിയുള്ളപ്പോൾ പാചനം ആയ ഉപചാരം ആണ് ആവശ്യം. അതിനാൽ ആമാവസ്ഥ മാറാൻ പാചനാമൃതം കഷായം, ശുണ്ഠീധാന്യക കഷായം, അമൃതോത്തരം കഷായം, അമൃതഷഡംഗം കഷായം മുതലായ കഷായങ്ങൾ കൊടുക്കുക അതിനുശേഷം ദശമൂലകടുത്രയം കഷായം, ഇന്ദുകാന്തം കഷായം, പഥ്യാകുസ്തുംബരാദി കഷായം, പുനർന്നവാദി കഷായം മുതലായ വളരെ നല്ലതാണ്.

അതുപോലെതന്നെ വെട്ടുമാറൻ ഗുളിക,സൂര്യപ്രഭ ഗുളിക,ചുക്കും തിപ്പലാദി ഗുളിക, മൃത്യുഞ്ജയ രസം, വില്വാദി ഗുളിക, ദുഷ്വിഷാരി ഗുളിക, താലീസപത്രാദി ചൂർണ്ണം, വ്യോഷാദിവടകം, വില്വാദി ലേഹ്യം,  ലക്ഷ്മിവിലാസരസം, അവിപത്തി ചൂർണ്ണം, അമൃതാരിഷ്ടം, സുദർശനം ഗുളിക , സുദർശനാരിഷ്ടം ,ദശമൂലഹരീതകി ലേഹ്യം, ശൃംഗ ഭസ്മം, പ്രവാള ഭസ്മം,രസസിന്ദൂരം, ചന്ദ്രപ്രഭാ ഗുളിക, അശ്വഗന്ധാരിഷ്ടം, ചന്ദനാസവം, ഗോരോചനാദി ഗുളിക ഇവ രോഗത്തിന്റെ അവസ്ഥാനുസരണം സേവിപ്പിക്കാം. ഇത് കൊണ്ട് ജ്വരത്തിനും, ആമാവസ്തയ്ക്കും ശമനമുണ്ടാകും.

ആമാവസ്ഥ മാറിയതിനു ശേഷം തുളസിയില, കൂവളത്തില, മുരിങ്ങയില, വിഷ്ണുക്രാന്തി, മല്ലി, മുയൽച്ചെവി സമൂലം,കുരുമുളക്, കരിനൊച്ചിയില ഇവയിട്ട് വെള്ളം തിളപ്പിച്ച് ആവികൊള്ളിച്ച് വിയർപ്പിക്കാം, സ്വേദനം നീരിനു  ഗുണകരമാണ്.കണ്ണുകളിൽ ആവി തട്ടാതിരിക്കാൻ ശ്രദ്ധിക്കണം. രണ്ടു മൂന്നു തവണ വീക്കം വിയർപ്പിച്ചു കഴിഞ്ഞാൽ അതിനു അയവും മാർദ്ദവവും ഉണ്ടാകും.

അതിനു ശേഷം നിചുളാദി ലേപം, പുനർന്നവാദി ലേപം, മൃണാളാദി ലേപനം, രാസ്‌നാദിചൂര്‍ണ്ണം നാരങ്ങാനീരില്‍ കുറുക്കി ലേപനം, അതുപോലെതന്നെ ശുദ്ധിചെയ്ത ഹരിതാലം, കൊട്ടം , ദേവദാരം ഇവ അരച്ച് ലേപനം ചെയ്യുന്നതും വളരെ ഫലം ചെയ്യുന്നതാണ്. മുണ്ടിനീര് അഥവാ  പാഷാണ ഗർദ്ധഭ ചികിത്സിക്കാൻ  പ്രധാനമായും ജ്വര ചികിത്സയിലും, ശോഫ ചികിത്സയിലും പ്രതിപാദിച്ചിട്ടുള്ള ചികിത്സാ സിദ്ധാന്തങ്ങളും, ഔഷധങ്ങളും അവയുടെ പ്രയോഗങ്ങളുമാണ് നമുക്ക് ആവശ്യമായി വരുന്നത്. ഈ ലേഖനം വായിച്ച് സ്വയം ചികിത്സ നടത്തരുത് സ്വയം ചികിത്സ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. മുകളിൽ പറഞ്ഞ ഔഷധങ്ങൾ ഒരു ആയുർവേദ ഡോക്ടറുടെ നിർദേശ പ്രകാരവും, മേൽനോട്ടത്തിലും മാത്രം ഉപയോഗിക്കുക.

നന്ദി🌹🌹🌹🌹

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

ട്യൂബർക്കുലോസിസ് എന്ന രോഗവുമായി ബന്ധപ്പെട്ട് ഒരു അനുഭവക്കുറിപ്പ്

ട്യൂബർക്കുലോസിസ് എന്ന രോഗവുമായി ബന്ധപ്പെട്ട് ഒരു അനുഭവക്കുറിപ്പ്

കുറച്ച് നാളുകൾക്കു മുമ്പ് ഒരു രോഗി എന്നെ കാണാൻ വന്നു, എനിക്ക് പരിചയം ഉള്ള ഒരു സുഹൃത്തിന്റെ സഹോദരിയാണ് പ്രധാന ബുദ്ധിമുട്ടുകൾ എന്താണെന്ന് വെച്ചാൽ ഇടയ്ക്കിടെ വരുന്ന തലവേദന,  വല്ലപ്പോഴും ഛർദ്ദിയും മറ്റും, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ക്ഷീണം, ശോധന കുറവ്, വയറു ഇപ്പോഴും വീർത്തിരിക്കുക, ഉറക്കക്കുറവ്, ശരീരവേദന, ചെറിയ ഉൾകുളിര്, ഇടയ്ക്ക് ചെറിയ വയറുവേദന മുതലായവ ആയിരുന്നു പ്രധാനമായ ലക്ഷണങ്ങൾ. ആധുനിക വൈദ്യശാസ്ത്രത്തിലെ പല ടെസ്റ്റുകളും നടത്തി രണ്ടു മാസത്തിനിടെ മൂന്ന് ഡോക്ടർമാരെ കണ്ടു എന്നിട്ടും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. ഞാൻ വിശദമായി ഹിസ്റ്ററി എടുത്തു എന്നിട്ടും ഒരു വ്യക്തമായ ഒരു ഡയഗ്നോസിസ് നടത്താൻ എനിക്കും കഴിഞ്ഞില്ല. തലവേദനയും മറ്റു ബുദ്ധിമുട്ടുകൾ ഉള്ള കാരണം സി.ടി സ്കാൻ, എംആർഐ ഒക്കെ എടുത്തിട്ടുണ്ട് ആ റിപ്പോർട്ടുകളെല്ലാം പരിശോധിച്ചു അതെല്ലാം നോർമൽ. ബ്ലഡ് ടെസ്റ്റിൽ ഒക്കെ  ചെറിയ ചില വേരിയേഷൻ ഉണ്ട് എന്നാൽ കാര്യമായി ഒന്നും കണ്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തിലെ പല പരിശോധനകളും കഴിഞ്ഞു ഇതേവരെ അവർക്കും രോഗം കണ്ടെത്താൻ കഴിഞ്ഞില്ല. മുകളിൽ പറഞ്ഞ ബുദ്ധിമുട്ടുകൾ തീരെ കലശലായി അതിനാലാണ് എന്നെ കാണാൻ വന്നത്. ഞാൻ ക്ഷീണം മാറാനും, വിശപ്പു വരാനും മറ്റ് ബുദ്ധിമുട്ടുകളെല്ലാം മാറാൻ കുറച്ച് ആയുർവേദ മരുന്നുകൾ കൊടുത്തു. ആയുർവേദ മരുന്ന് ആദ്യമായി കഴിക്കുന്നത് കൊണ്ട് ആകും നമ്മുടെ രോഗിക്ക് കഷായവും, ചൂർണ്ണവും മറ്റും അകത്ത് ചെന്നതോടുകൂടി ഛർദ്ദിയും, പനിയും, ക്ഷീണവും മറ്റു ബുദ്ധിമുട്ടുകളും ഒക്കെ അങ്ങ് കൂടി, ആകക്കൂടെ ഒരു പരവേശം. കാര്യം അത്ര പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് അപ്പോൾ തന്നെ ഞാൻ ഏതെങ്കിലുമൊരു നല്ല ഗ്യാസ്ട്രോ എൻട്രോളജിറ്റിനെ കണ്ട് വിദഗ്ധ ചികിത്സ തേടണം എന്ന് ഉപദേശിച്ചു. പിന്നീട് കുറച്ചുനാളത്തേക്ക് രോഗിയെ കുറിച്ച് വലിയ വിവരം ഒന്നും ഉണ്ടായില്ല. എന്നാൽ രണ്ടാഴ്ചക്ക് ശേഷം രോഗിയുമായി വളരെ അടുപ്പമുള്ള ഒരാൾ എന്നെ വ്യക്തിപരമായി വന്നു കണ്ട് ആ രോഗിക്ക് "ട്യൂബർക്കുലോസിസ്" ആയിരുന്നു എന്ന് പറഞ്ഞു. സംഗതി കേട്ടപ്പോൾ എനിക്കൊരു ഞെട്ടൽ ഉണ്ടായി രോഗിയുടെ കലശലായ "ക്ഷീണം ഇടയ്ക്ക് വരുന്ന ഉൾ കുളിരും"മറ്റും ട്യൂബർകുലോസിസ് കാരണമായിരുന്നു. ഒരുപക്ഷേ ആയുർവേദ മരുന്ന് ചെന്നപ്പോൾ അകത്തു ഒളിഞ്ഞുകിടന്ന പനിയും, ചർദ്ദിയും മറ്റു അസ്വസ്ഥതകളും, ക്ഷീണമൊക്കെ കൂടുതൽ തീവ്രമായി പുറത്തുചാടി കാണും. എന്തായാലും എനിക്കും അതിന് മുന്നേ ആ രോഗിയെ ചികിത്സിച്ച ഡോക്ടർക്കും കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിലും മറ്റൊരു വിദഗ്ധ ഡോക്ടർക്ക് ആ ഒളിഞ്ഞു കിടന്ന രോഗം കണ്ടെത്താൻ കഴിഞ്ഞു അതിന് ഒരുപക്ഷേ ഞാൻ കൊടുത്ത ആയുർവേദ മരുന്നുകൾ ഒരു നിമിത്തമായി കാണും. ഇപ്പോൾ രോഗി ട്യൂബർക്കുലോസിസ് നുള്ള മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു. ഈയൊരു സംഭവം ഞാൻ പറയാൻ കാരണം ട്യൂബർക്കുലോസിസ് എന്ന രോഗം ഏത് രൂപത്തിലും വരാം എപ്പോഴും അതിതീവ്രമായ ചുമ ആകണം അതിന്റെ ലക്ഷണം എന്നില്ല. അതിനാൽ വിട്ടുമാറാത്ത പനിയും, ക്ഷീണവും ,വിശപ്പില്ലായ്മയും , ഇടയ്ക്കിടയ്ക്ക് വരുന്ന ചുമയും നിങ്ങൾക്കോ അതോ നിങ്ങൾക്ക് പ്രിയപ്പെട്ടവർക്കോ ഉണ്ടെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നന്ന് അത്തരം ലക്ഷണങ്ങളെ നിസ്സാരവൽക്കരിച്ച് അവഗണിക്കരുത്. ഈയൊരു ചെറിയ സംഭവം നിങ്ങളോട് ഞാൻ പറയാൻ കാരണം മാർച്ച് 24 ലോക ക്ഷയരോഗദിനം. 1992 മുതൽ ഈ ദിനം ആചരിച്ച് വരുന്നു. അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. നിങ്ങൾ അറിഞ്ഞിരിക്കുക ഓരോ വർഷവും ക്ഷയരോഗം (ടിബി) ആഗോളമായി 3 ദശലക്ഷം പേരുടെ മരണത്തിനിടയാക്കുന്നു.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

കുവളത്തന്റെ ഔഷധഗുണങ്ങൾ


കുവളത്തന്റെ ഔഷധഗുണങ്ങൾ

കൂവളം ഒരു സര്‍വ്വ രോഗ സംഹാരി. വില്വം അഥവാ കൂവളം, ബംഗാള്‍, ക്യൂന്‍സ്, ഗോള്‍ഡന്‍ ആപ്പിള്‍, സ്‌റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ്  എന്നാണ്.
റൂട്ടേസിയേ  കുടുംബാംഗമായ ഇതിന് ശാണ്ഡില്യം, ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്.
ഉഷ്ണവീര്യമാണ് കൂവളത്തിനുള്ളത്. കൃമിഹരവും അതീവ വിഷശമന ശക്തിയുമുള്ളതാണ് കൂവളം.
12-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്.
കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്. ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്‌സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍, സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍ ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബിസിറ്റോസ്‌നിറോള്‍ എന്നിവയും ഇലകളില്‍ ഐജലിന്‍, ഐജലിനിൻ എന്നിവയും അടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നും എമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാര്‍ത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായി പ്രവര്‍ത്തിക്കുന്നു.
തളിരിലകളില്‍ പ്രത്യേക തരം എണ്ണ അന്തര്‍ധാനം ചെയ്തിരിക്കുന്നു. വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം, കഫം, വാതം ഇവയെ ശമിപ്പിക്കാന്‍ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാന്‍ ഉത്തമമാണിത്.
എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം സേവിക്കേണ്ട ശക്തമായ മരുന്നാണിത്. കൂവളവേര്, മുത്തങ്ങക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു ചേര്‍ത്ത് സേവിക്കുന്നത് വിഷഹരമാണ്. പച്ചഫലമജ്ജ ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം സേവിച്ചാല്‍ ഉദരകൃമികള്‍ ഇല്ലാതാകുകയും കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും. കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔണ്‍സ് പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് വൈകുന്നേരം വൃക്കരോഗങ്ങള്‍ക്ക് അതിൽ കഴിച്ചാൽ ശമനമുണ്ടാകും.

ബ്രഹ്മിയുടെ ഔഷധഗുണം

ബ്രഹ്മിയുടെ ഔഷധഗുണം

ശാസ്ത്ര നാമം : Bacopa Monnieri
രസം :കഷായം, തിക്തം
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ശീതം
വിപാകം :മധുരം
പ്രഭാവം  :മേധ്യം

ബുദ്ധി വർധിക്കാൻ ഉള്ള ഔഷധം  എന്നാ നിലയിൽ പ്രസിദ്ധമാണ് ഈ സസ്യം ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്., വിളർത്ത നീല അഥവാ വെള്ള നിറത്തോട് കൂടിയ പൂക്കൾ ഉള്ള ചെടിയാണ് ഇത് .

ഔഷധ മൂല്യം : 


  • സമൂലം ഔഷധ ഗുണമുള്ളതാണ് . ബുദ്ധിയും ഓർമ  ശക്തിയും വര്ദ്ധിപ്പിക്കുന്നു . നാഡീ രോഗങ്ങള്ക്കും ഫലപ്രദമാണ് . ഹൃദയ പ്രവര്ത്തനത്തെ ഊര്ജസ്വലമാക്കുന്നു .
  • പത്തു മില്ലി ബ്രഹ്മി നീര് തേൻ ചേർത്ത് ദിവസവും രാവിലെ കുട്ടികൾക്ക് കൊടുക്കുന്നത് ബുദ്ധി ശക്തിക്കും ഓര്മ ശക്തിക്കും വളരെ നല്ലതാണ് .


  • ബ്രഹ്മി അരച്ച് പാലിൽ ചേർത്ത് ദിവസവും കഴിക്കുന്നത്‌ അപസ്മാരം , ഉന്മാദം എന്നിവയ്ക്ക് ഔഷധമാണ് .
  • ശിശുക്കൾക്ക് ശോധന ശരിയായ വിധത്തിൽ  ഇല്ലെങ്കിൽ ബ്രഹ്മി നീര് കൊടുക്കാറുണ്ട് . 
  • ബ്രഹ്മി നീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എന്നാ തലമുടി നന്നായി വളരാൻ ഉത്തമമാണ് .
  • അധിക അളവിൽ ബ്രഹ്മി കഴിക്കുന്നത്‌ വയറിളക്കും . 
  • ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.
  • പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും, ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.
  • ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
  • ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.
  • സാരസ്വതാരിഷ്ടം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.

വിഷ വൈദ്യം ആയുർവേദത്തിൽ

വിഷ വൈദ്യം


കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊര്‍ദ്ധ്വഗചികിത്സ, ശല്യചികിത്സ, ദംഷ്ട്രചികിത്സ, നരചികിത്സ, വിഷചികിത്സ, എന്നിവയാണ് ആയുര്‍വേദത്തിലെ പ്രധാന ചികിത്സാ വിഭാഗങ്ങള്‍.വിഷത്തെ ആദ്യമായി സ്ഥാവര വിഷമെന്നും, ജംഗമ വിഷമെന്നും രണ്ടായി ഭാഗിക്കാം.

സ്ഥാവര വിഷം

വള്ളികള്‍, വൃക്ഷങ്ങള്‍ ഇവയുടെ വേര്, ഇല, പൂവ്, കായ്, പാല്‍,  ഇവയില്‍ നിന്നുണ്ടാകുന്ന വിഷമാണ് സ്ഥാവര വിഷമെന്ന് പറയുന്നത്.

ജംഗമ വിഷം

പാമ്പ്, പട്ടി, പൂച്ച തുടങ്ങിയ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന വിഷമാണ്. ഇവയില്‍ പ്രാധാന്യമുള്ളത് ജംഗമ വിഷത്തിനാണ്.

സ്ഥാവരവിഷ ചികിത്സ

എരിക്കിന്‍പാല്‍, കള്ളിപ്പാല്‍, മേന്തോണി, കണമിരം, കറുപ്പ്, കുന്നി,  ഉമ്മത്ത് എന്നിങ്ങനെ ഉപവിഷങ്ങള്‍ ഏഴാകുന്നു.ഈ ഉപവിഷങ്ങളില്‍ ഏതെങ്കിലും ഉള്ളില്‍പെട്ടാല്‍ പരുത്തിപ്പൂവ് പിഴിഞ്ഞ് നീരെടുത്ത് പഞ്ചസാര ചേര്‍ത്ത് തുടരെ കൊടുത്തു കൊണ്ടിരിക്കണം. പശുവിന്‍പാലും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക.

വിവിധതരം വിഷബാധകള്‍

ചേര്

താന്നിത്തൊലി പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുകയും സേവിക്കുകയും ചെയ്യുക.

ത്രികോല്‍പ്പ

ശതാവരിക്കിഴങ്ങ് കഷായം വെച്ച് ധാരകോരുകയും സേവിക്കുകയും ചെയ്യുക.

നാഗദന്തി

ശതാവരിക്കിഴങ്ങ് കഷായം വെച്ച് സേവിക്കുകയും കുളിക്കുകയും ചെയ്യുക.

നായ്ക്കുരണ

പൂവരത്തി തൊലി പശുവിന്‍പാലിലരച്ച് പശുവിന്‍ നെയ്യില്‍ ചേര്‍ത്ത് ദേഹത്ത് തേച്ച് ചൂടുവെള്ളം ഒഴിക്കുക.

മുള്ള് കുത്തിയാല്‍

മുള്ള് എടുക്കാന്‍ വിഷമമുണ്ടെങ്കില്‍ പാലയുടെ പാല്‍ മുള്ള് കുത്തിയ വായില്‍ നിര്‍ത്തിയാല്‍ മുള്ള് വേഗം എടുക്കാം.  അതിനുശേഷം ചോറും ഉപ്പും കൂടി അരച്ച് മുറിവായില്‍ വെക്കുക.  ശേഷം എണ്ണതിരികൊണ്ട് ചൂട് പിടിപ്പിക്കുക, മുറി വേഗം ഉണങ്ങും.

കറുപ്പിന്റെ ലഹരി

കോവക്കിഴങ്ങും മുത്തങ്ങയും പച്ചമഞ്ഞളും സമമായെടുത്ത് കാടിയില്‍ അരച്ച് സേവിക്കുക.

കഞ്ചാവ് ലഹരി

കോവക്കിഴങ്ങ്,  മുത്തങ്ങ, പച്ചമഞ്ഞള്‍ എന്നിവ സമമായെടുത്ത് കാടിയില്‍ അരച്ച് സേവിക്കുക.

മേന്തോന്നിക്കിഴങ്ങ്

നീലയമരി വേര് കാടിയിലരച്ച് സേവിക്കുക.

കാഞ്ഞിരം

കൊടുവേലി തളിര്‍ പച്ചവെള്ളത്തിലരച്ച് കലക്കി സേവിക്കുക.

ആവല്‍മരം

കൊടുവേലി തളിര്‍ പച്ചവെള്ളത്തിലരച്ച് കലക്കി സേവിക്കുക.

വെറ്റില പാമ്പ്

പേരയിലയുടെ നീരെടുത്ത് സേവിക്കുക.

നല്ലെണ്ണ

ഉപ്പ്  വെള്ളത്തില്‍ കലക്കി കുടിക്കുക.

കള്ള്, ബ്രാണ്ടി

ചെറുനാരങ്ങയുടെയും കോവയിലയുടെയും നീരെടുത്ത് സേവിക്കുക

മീന്‍ കൊത്തിയാല്‍

ആനച്ചുവടി അരച്ച് പുരട്ടുക.


തേള്‍ വിഷചികിത്സ

തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക.
തുമ്പച്ചാറ് പുരട്ടുക.
വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക.
തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക
ആനച്ചുവടി പുരട്ടുക
മഞ്ഞള്‍, മരമഞ്ഞള്‍ ഇവ തുളസിനീരില്‍ അരച്ചിടുക.
അര്‍ക്കത്തിന്റെ ഇലയും നെയ്യും ഉപ്പും ചേര്‍ത്ത് ചൂടാക്കി ഉഴിയുക.......

ചിലന്തി വിഷം

വെറ്റിലച്ചാറില്‍ കറിക്കായം ചേര്‍ത്ത് കടിച്ച അടയാളം പോകുന്നത് വരെ പുരട്ടുക.  നീലഅമരിയുടെ വേര് പാലില്‍ അരച്ച് കുടിക്കുക.

എലി വിഷചികിത്സ

എലി കടിച്ചയുടനെ കയ്യോന്നി നീര് കൊണ്ട് തലയില്‍‍ തളം വെയ്ക്കുക.  തവിഴാമ വേര് (പുണര്‍വ), ഇന്തുപ്പ്, മുത്തങ്ങ, നീലയമരിവേര് ഇവ സമം പാലില്‍‍ കഴിക്കുകയും പുരട്ടുകയും ചെയ്യുക.  കറുക ഇടിച്ച് പിഴിഞ്ഞനീരും ഇരട്ടിമധുരവും കല്‍ക്കമാക്കി കാച്ചിയരച്ച് തേക്കുകയാണ് ചെയ്യേണ്ടത്.

എലി കടിച്ച ഭാഗത്ത് മഞ്ഞളരച്ചിടുക,

തേനീച്ച  കുത്തിയാല്‍ 

നാരങ്ങാനീരും പുരട്ടാം. 

പഴുതാര കടിച്ചാല്‍ 

സാമാന്യ വിഷചികിത്സയ്ക്ക് വിഭിന്നമായി ഉഷ്ണക്രിയയാണ് ചെയ്യേണ്ടത്

അട്ട/ കീടങ്ങള്‍ എന്നിവ കടിച്ചാല്‍ 

നറുനീണ്ടിയും മഞ്ഞളും ചേര്‍ത്ത് നെയ്യില്‍ മൂപ്പിച്ച് പുരട്ടുക.

കടന്നല്‍ വിഷത്തിന്

മുക്കുറ്റി അരച്ച് വെണ്ണയില്‍ മര്‍ദ്ദിച്ചു സേവിക്കുകയും തേയ്ക്കുകയും ചെയ്ക; കടന്നല്‍ വിഷം ശമിക്കും.പുലിച്ചുവടി അരച്ചു കരിക്കിന്‍വെളളത്തില്‍ സേവിക്കുക; കടന്നല്‍ കുത്തിയ വിഷം  ശമിക്കും.നൊങ്ങണം പുല്ല്, അമരിയില, കൃഷ്ണത്തുളസിയില, ഇവ അരച്ച് സര്‍വാംഗം പൂശിയിട്ട് കടന്നല്‍ കൂടെടുക്കുക; കടന്നല്‍ കുത്തിയാല്‍ വിഷമേല്ക്കുകയില്ല. ചുണ്ണാമ്പും പുരട്ടാം.കടന്നല്‍ കുത്തിയാല്‍ മുക്കുറ്റിയില്‍ വെണ്ണയോ നെയ്യോ ചേര്‍ത്ത് ലേപനമി...
 


ഓരിലയുടെ ഔഷധഗുണങ്ങൾ

ഓരിലയുടെ ഔഷധഗുണങ്ങൾ

ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന സസ്യമാണ് ഓരില 

ശാസ്ത്രീയ നാമം: Desmodium gangeticum). 

പ്രഥക്പർണ്ണി എന്ന് സംസ്കൃതത്തിൽഅറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം, ഇതിന്റെ ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടാണ്

രസം :മധുരം, തിക്തം

ഗുണം :ഗുരു, സ്നിഗ്ദം

വീര്യം :ഉഷ്ണം

വിപാകം :മധുരം 

ഉപയോഗിക്കാവുന്ന ഭാഗങ്ങൾ:-

വേര്, സമൂലം

ഔഷധ ഉപയോഗങ്ങൾ

ഓരില സമൂലം കഷായം വെച്ചു കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ് എന്നും, ഹൃദയത്തിലേക്ക് രക്തപ്രവാഹം കൂടുമെന്നും അഷ്ടാംഗഹൃദയത്തിൽ പറയുന്നത്. ഒടിവിനും ചതവിനും ഓരിലവേര് ചെന്നിനായകവും 5 ഗ്രാം വീതം പൊടിച്ചു കഴിച്ചാൽ  വേദന ശമിക്കും.മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കന്നത് നല്ലതാണെന്ന്  ചരക സംഹിതയിൽ പറയുന്നു. സ്ഥിരമായുള്ള വയറിളക്കം, രക്തം കലർന്നോ കഫം കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് മോര് കാച്ചി കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയിൽ സൂത്രസ്ഥാനത്തിൽ പറയുന്നു. ഇതുകൂടാതെ 
തേൾ വിഷത്തിന് ഓരില വേരരച്ചു പുരട്ടിയാൽ നല്ലതാണെന്ന്.ദശമൂലത്തിലെ ഒരു ചേരുവയാണിത്. സമൂലം ഔഷധ യോഗ്യമാണ്. ഹൃദ്രോഗം, സര്‍വ്വാംഗ വേദന, നീര് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.

കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ

കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ

ചൂടുകാലം കണിക്കൊന്ന പൂക്കുന്ന ഒരു കാലമാണ് അതെന്താണ് ചൂടുകാലത്ത് മാത്രം ഒന്ന് ഇത്രമാത്രം പൂത്തുലഞ്ഞ നിൽക്കുന്നത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകും അതിന് കാരണം ഇതാണ്, ചെടികൾ പൂക്കുന്നതിൽ നിർണായ പങ്കുള്ള ഹോർമോൺ ആണ് ഫ്ലോറിജൻ. ചൂടു കൂടുമ്പോൾ ഫ്ലോറിജന്റെ ഉൽപാദനം കൂടും. പിന്നെ കൊന്ന പൂക്കലോടു പൂക്കൽ.അതായത് ഇപ്പോൾ വർഷത്തിൽ മിക്ക മാസത്തിലും പല സ്ഥലത്തും കണിക്കൊന്ന പൂത്തുനിൽക്കും. ആയുര്‍വേദ ശാസ്ത്രപ്രകാരം കണിക്കൊന്ന ത്വഗ്രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
ശീതവീര്യമാണ് കണിക്കൊന്നയ്ക്ക്. തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റാൻ‍ അത്യുത്തമം. അങ്ങനെ ശരീരസൗന്ദര്യം കൂട്ടാനും സഹായിക്കും. കണിക്കൊന്ന മരത്തിന്റെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം പല ത്വക്‌രോഗങ്ങൾക്കും ഫലപ്രദമാണ്. മലബന്ധം, അനുബന്ധമായുള്ള വയറുവേദന എന്നിവയ്‌ക്ക് കായുടെ കാമ്പ്, കുരു നീക്കിയ ശേഷം പാലിൽ കാച്ചി പഞ്ചസാരയുമിട്ട് കുടിച്ചാൽ ഗുണം ചെയ്യും. കണിക്കൊന്നപ്പട്ട നന്നായി അരച്ച് നീരും വേദനയും ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനമുണ്ടാകും. തളിരില, അഞ്ചുമുതൽ പതിനഞ്ചു ഗ്രാംവരെ മോരിൽ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. സ്‌നിഗ്ധാംശത്തോടു കൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും.

മുറിവെണ്ണയെക്കുറിച്ച്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

മുറിവെണ്ണയെക്കുറിച്ച്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഭാരതത്തിന്റെ തനതായ  സംസ്കാരത്തിന്റെ മഹത്തായ സംഭാവനയാണ് സിദ്ധ എന്ന ചികിത്സാ ശാസ്ത്രം. ആ സിദ്ധ ചികിത്സയിലെ പ്രധാനമായ ഒരു മരുന്നാണ് മുറിവെണ്ണ
‘മുറിവെണ്ണ’ ഒരു നാടൻപേരാണ്‌. ഇതിന്റെ സംസ്കൃത നാമം - ക്ഷതാന്തകതൈലം.
തമിഴ്‌ പാരമ്പര്യമാണ്‌ മുറിവെണ്ണയ്ക്ക്‌.
മുറിവെണ്ണയുടെ ലഭ്യമായ യോഗത്തിൽ എന്തൊക്കെ ചേരുന്നു? ഉങ്ങിൻപട്ട, കറ്റാർവാഴ, വെറ്റിലക്കൊടി, മുരിക്കില, ചുവന്നുള്ളി, വെളുത്ത താർതാവൽ, മുരിങ്ങയില എന്നിവയുടെ സ്വരസം, ശതാവരിക്കിഴങ്ങ്‌ കൽക്കം, വെളിച്ചെണ്ണ. കേരളത്തിലെ മിക്ക ഫാർമസികളും ഈ കൂട്ടനുസരിച്ചാണ്‌ മുറിവെണ്ണയുണ്ടാക്കുന്നത്‌. ഇതിൽ മലതാങ്ങിയും, കുപ്പമേനിയും സമൂലമെടുത്തു കാടിയിൽ പിഴിഞ്ഞ് ചേർത്താൽ കൂടുതൽ ഫലം കിട്ടും .
അതുപോലെതന്നെ മുറിവെണ്ണയിൽ   മുറികൂടിപ്പച്ചയുടെ നീര്‌, വേപ്പിലസ്വരസം എന്നിവ കൂടി ചേർത്താൽ മുറിവെണ്ണയ്ക്കു നല്ല പച്ചനിറമായിരിക്കും. അതുപോലെതന്നെ മുറിവെണ്ണയുടെ കൂട്ടിൽ മീറ (പഞ്ചമപ്പഴുക്ക) ചേർത്താൽ വേദനയെ ശമിപ്പിക്കും. വർമ്മ ചികിത്സാ രീതികൾക്കപയോഗിക്കുന്ന നൂറു കണക്കിന് ഔഷധ പ്രയോഗങ്ങളുണ്ട്. അവ കഷായമാക്കി കഴിക്കുന്നവ, ഗുളികകൾ, പുറമേലേപനം ചെയ്യുന്നവ, കാച്ചിയും അല്ലാതെയും തയ്യാറാക്കുന്ന എണ്ണകൾ എന്നിവയാണ്.എണ്ണകളിൽ മുറിവെണ്ണ, അശവെണ്ണ, കായത്തിരുമേനി, കായരാജാങ്ക്, മർമ്മാണി മുക്കൂട്ട് തുടങ്ങി ഒട്ടനേകം യോഗങ്ങളുണ്ട്. ഇവയെല്ലാം എത്രയോ മടങ്ങ് ഫലസിദ്ധി ഉളളവയുമാണ് മുറിവെണ്ണ അതുതന്നെ 20 ഓളം തരത്തിൽ വിവിധ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട് .ഇവ ചുവടെ ചേർക്കാം.

1. ആലിൻ പാൽ മുറിവെണ്ണ I
(വർമ്മ പീരങ്കി വൈദ്യ സൂത്രം 50 )
2. ആലിൻ പാൽ മുറിവെണ്ണ II
(വർമ ഒടിവ് മുറിവ് നികണ്ണഅകരാദി 1200 ,
വർമ ഒടിവ് മുറിവ് ശര സൂത്രം 2200,
മർമ ചൂടാമണി 1500,
മർമ ഒടിവു മുറിവുചാരി 1500 )
3. ആലിൻ പാൽ മുറിവെണ്ണ III
(വർമ കണ്ണാടി 60 )
4. ആലിൻ പാൽ മുറിവെണ്ണ IV
(വർമ കണ്ണാടി 500,
വർമ ഒടിവു മുറിവ് ശര സൂത്രം 2200,
ചതുരമണി സൂത്രം 600 )
5. മുറി വെണ്ണ I
(വർമ കണ്ണാടി 500,
ചതുരമണി സൂത്രം 600 )
6. മുറി വെണ്ണ II
(അഗസ്ത്യർ വർമാചാരി 205)
7. മുറി വെണ്ണ Ill
(വർമാചാരി 205)
8. മുറി വെണ്ണ IV
( വർമ ഒടിവു മുറിവുശര സൂത്രം 1200 )
9. മുറിവെണ്ണ V
( വർമ ഒ.മു. ശര സൂത്രം 1200 )
10.മുറിവെണ്ണ VI
(വർമാചാരി 205)
11. മുറിവെണ്ണ VII
(വർമ ഒടിവു മുറിവു ശര സൂത്രം 1200 )
12. മുറിവെണ്ണ VIII
(വർമ കണ്ണാടി - 500,
വർമ ഞാന ഒടിവു മുറിവു ശര സൂത്രം 2200,
ചതുരമണി സൂത്രം 600 )
- ഈ മുറിവെണ്ണയാണ് ഇന്ന് ആയുർവേദ ഫാർമസിക്കാർ വകഭേദങ്ങളോടെ ഇറക്കി വരുന്നത്. റഫറൻസ് ലഭ്യമല്ലാത്തതു കൊണ്ട് തന്നെ പ്രൊപ്രൈറ്ററി ആയി ലൈസൻസ് എടുക്കുന്നു.
13. മുറിവെണ്ണ IX
14. മുറിവെണ്ണ X
15. മുറിവെണ്ണ XI
( 13, 14, 15 ആധാരം വർമ ഒ.മു. ശര സൂത്രം 1200 )
16. മുറിവെണ്ണ Xll
17. മുറിവെണ്ണ X Ill
(16, 17, ആധാരം വർമ ഒ.മു. ശര സൂത്രം 2200 )
18. മുറിവെണ്ണ X IV
(ചതുരമണി സൂത്രം 600 )
19. മുറി വെണ്ണ XV
20. മുറിവെണ്ണ XVI
( 19, 20, ആധാരം വർമ ഗുരു നൂൽ 130)

മുറിവെണ്ണ

അഗസ്ത്യ മർമ്മ ശാസ്ത്രം

"ചൊല്ലുകിറോം പുങ്കിൻവേർ പാലകൻവേർ
അടുത്തൊരു കറ്റാഴൈ വെള്ളതാറാ
വടമാക മുരിങ്ങയിലൈ ഉള്ളിച്ചാറേ
ചാറോടു മുരുക്കിലൈ വെറ്റിലച്ചാറും
മിതമാക വകയൊന്റു പടിതാൻ പാതി
വളമാക കാലമതു ചെമൻറകാടി
വളമാക പാതിയതു അളന്തു ചേർത്തു
വാറാക ഇവയെല്ലാം ഒൻറായ് വിട്ടു
വളമാക അടുപ്പേറ്റി തീയെ മൂട്ടി
ചീരാക തെങ്ങിൻ നെയ്യ് പടി താൻ
ചിറപ്പാക പതം പാർത്തു ഇറക്കി കൊള്ളെ
പതമതു പാർപ്പതർക്കും കുമരിച്ചാറും
പതം പാർത്തു ഇറക്കിയെ മുറിവിൽ
പോട്ടാൽ എതമാന മുറിവും ഊറിപ്പോകും"