▼

ഷഡംഗ കഷായം ( ഷഡംഗ പാനീയം )

ഷഡംഗ കഷായം           (  ഷഡംഗ പാനീയം  )                                                       - - - - - - - - - - - - - - - - -                                                                    
1.   മുത്തങ്ങാക്കിഴങ്ങ്     ( ആരും മൊരിയും കളഞ്ഞ്)                                                                                                                                                          
2     ചന്ദനം.                                                                                                                                                                                            
 3     ചുക്ക്  (  മൊരി  കളഞ്ഞ്  )                                                              
4.    ഇരുവേലി                                                                                             
 5.    പർപ്പടകപ്പുല്ല്                                                                                 
 6.    രാമച്ചം                                                                                       ഇവ 10 ഗ്രാം വീതം കഴുകി ചതച്ച് 960 ml വെളളത്തിൽ കഷായം വെച്ച് കുറുക്കി പകുതി ആക്കി 50 ml വീതം രണ്ടോ മൂന്നോ നേരം ഭക്ഷണത്തിന് മുമ്പ് സേവിക്കുക.                     ഭക്ഷണം  പൊടിയരിക്കഞ്ഞിയോ അതുപോലെ എളുപ്പത്തിൽ ദഹിക്കുന്നതോ ആയിരിക്കണം.                        പനി തലവേദന ദാഹം മൂക്കൊലിപ്പ്  മൂക്കടപ്പ്   ചുമ ശ്വാസംമുട്ടൽ  ഇവയെ ശമിപ്പിക്കും. ദഹനശക്തി വർദ്ധിപ്പിക്കുന്നു. മറ്റ് രോഗങ്ങളെ പ്രതിരോധിക്കാനും  നന്ന്.                                           

                             
  "ഘനചന്ദനശുണ്ഠ്യംബു പർപ്പടോശീരസാധിതം- ശീതംതേഭ്യോഹിതംതോയം പാചനംതൃട്ജ്വരാപഹം" 
(സഹസ്രയോഗം)
                                                             
ഘനം =  മുത്തങ്ങ.            ശുണ്ഠി  =  ചുക്ക്           അംബു  = ഇരുവേലി        പർപ്പടം = പർപ്പടകപ്പുല്ല്       ഉശീരം =   രാമച്ചം.

ദി സാഡിസ്റ്റ്

ദി സാഡിസ്റ്റ് 😏
------------------

ഈയിടെ കുറച്ച് സൈറ്റുകളെ എന്റെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒക്കെ ദൗർഭാഗ്യവശാൽ കാണാൻ ഇടവന്നു അതുകൊണ്ട് ഈ സാഡിസ്റ്റുകൾക്ക് ഒരു ട്രിബ്യൂട്ട് എന്നോണം അവരെക്കുറിച്ച് ഒരു ചെറിയ ലേഖനം എഴുതണം എന്ന് തോന്നി. മറ്റുള്ളവരെ ശാരീരികവും മാനസികവുമായി വേദനിപ്പിക്കുക വഴി സന്തോഷം കണ്ടെത്തുന്നവരാണ് സാഡിസ്റ്റുകള്‍. ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമല്ല, സ്ഥിരമായും തുടര്‍ച്ചയായും ഇത്തരത്തില്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും ഈ മനോ വൈകൃതം ഉള്ളവർ. 

ഇത് ഒരു മാനസികരോഗം തന്നെയാണ്. കുട്ടിക്കാലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍, ഇന്‍ഫീരിയോറിറ്റി കോംപ്ലക്സ്, ഇന്സെക്യൂരിറ്റി എന്നിവയടക്കം ധാരാളം കാരണങ്ങള്‍ സാഡിസത്തിനുണ്ടാവാം. ചിലപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തന്നെ സാഡിസ്റ്റായെന്നും വരാം. മറ്റുള്ളവരെ ലൈംഗികമായി വേദനിപ്പിക്കുന്നതും ആസ്വദിക്കുന്ന  ഒരാളാണ് സാഡിസ്റ്റ്. ലൈംഗികമായി തന്റെ പങ്കാളിയെ വേദനിപ്പിക്കുന്നതിൽ നിന്ന് ഒരു സാഡിസ്റ്റ് ഉത്തേജനവും ആവേശം നേടുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് സാഡിസ്റ്റുകൾ ഇഷ്ടപ്പെടുന്നു.  വേദന അനുഭവിക്കുന്ന ഒരു മാസോച്ചിസ്റ്റിന്റെ നേരെ വിപരീതമാണ് ഒരു സാഡിസ്റ്റ്. 

മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ നിന്ന് ആനന്ദം നേടുന്ന വ്യക്തികളുടെ പദമാണ് സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഇതിനെ ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ എന്നും പറയുന്നു. ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സിന്റെ (DSM-III-R) അനുബന്ധത്തിൽ പ്രത്യക്ഷപ്പെട്ട സാഡിസം ഉൾപ്പെടുന്ന ഒരു വ്യക്തിത്വ വൈകല്യമാണ് സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ.  DSM- ന്റെ (DSM-IV, DSM-IV-TR, DSM-5) പിന്നീടുള്ള പതിപ്പുകളിൽ ഇത് ഉൾപ്പെടുന്നില്ല.  സാഡിസം, സാഡിസ്റ്റ് എന്നീ പദങ്ങൾ  മാർക്വിസ് ഡി സേഡിൽ എന്ന ഫ്രഞ്ച് എഴുത്തുകാരന്റെ രചനകളിൽ പറഞ്ഞ 'സാഡിസ്മി' എന്ന പദത്തിൽ നിന്നണ് ആദ്യം ഉരുത്തിരിഞ്ഞതാണ്.

നിങ്ങളുടെ ഉപദ്രവത്തിലും കഷ്ടപ്പാടിലും മറ്റൊരാൾ ആനന്ദം കണ്ടെത്തുന്നുവെന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ നിങ്ങൾക്ക് ഇടയിൽ തന്നെയുള്ള ഒരു സാഡിസ്റ്റിനെ നിങ്ങൾ കണ്ടെത്തി കഴിഞ്ഞു. ക്രൂരമായ ലൈംഗികവും ശാരീരികവുമായ ദുരുപയോഗം ഉൾപ്പെടുന്ന അങ്ങേയറ്റത്തെ പ്രതികൂല അനുഭവങ്ങൾ വിവരിക്കുന്നതിന് "സാഡിസ്റ്റിക് മിസ് യൂസ് " എന്ന പദം  ഉപയോഗിക്കുന്നു പീഡനം, അമിത നിയന്ത്രണം, ഭയപ്പെടുത്തൽ, അക്രമത്തിലേക്കുള്ള പ്രേരണ, ആചാരപരമായ ഇടപെടലുകൾ, മോശം വൈകാരിക ദുരുപയോഗം ഇതെല്ലാം സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള വ്യക്തി ചെയ്യും.

വേദനാജനകമായ അനുഭവങ്ങളിൽ മസ്തിഷ്കം പുറപ്പെടുവിക്കുന്ന  എൻ‌ഡോർ‌ഫിനുകൾ‌ പലപ്പോഴും സാഡിസ്റ്റുകൾക്ക് സന്തോഷം തരുന്ന ഹോർമോണുകളായാണ് അനുഭവപ്പെടുന്നത്.  മിക്കപ്പോഴും, മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒഴിവാക്കാൻ നമ്മൾ ശ്രമിക്കുന്നു ഇനി നമ്മൾ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുമ്പോൾ, കുറ്റബോധം, പശ്ചാത്താപം അല്ലെങ്കിൽ മറ്റ് ദുരിതങ്ങൾ നമുക്കുള്ളിൽ അനുഭവപ്പെടുന്നു എന്നാൽ സാഡിസ്റ്റുകൾ അതിൽ സന്തോഷം കണ്ടെത്തുന്നു അത്രയേ ഉള്ളു നിങ്ങളും ഒരു സാഡിസ്റ്റും തമ്മിലുള്ള വ്യത്യാസം.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

വിരേചനം

വിരേചനം

----------------







ആയുർവേദ പഞ്ചകർമ ചികിത്സ കളിയിൽ പ്രധാനപ്പെട്ട ഒരു ചികിത്സയാണ് വിരേചനം അഥവാ വയറിളക്കൽ. ആയുർവേദ ശാസ്ത്ര വിധി പ്രകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് വിരേചനം ചെയ്യുമ്പോൾ പക്വാശത്തിൽ സ്ഥിതിചെയ്യുന്ന അപാന വായുവിന് അനുലോമം കിട്ടും. ശരീരത്തിന് ദോഷകരമായ പദാർത്ഥങ്ങൾ വയർ ഇളക്കുന്നതു വഴി പുറം തള്ളുന്നതാണ് വിരേചനത്തിന്റെ രീതി. പക്വാശയത്തിൽ അടിഞ്ഞു കൂടുന്ന മലം ആമാശയ പക്വാശയം രോഗങ്ങൾ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

കഫരോഗങ്ങളില്‍ വമനം എന്നതുപോലെ പിത്തരോഗങ്ങളില്‍ വിരേചനവും പ്രധാന ചികിത്‌സയാകുന്നു. ശരീരത്തിന്റെ മധ്യഭാഗമായ നാഭിയാണ് പിത്തത്തിന്റെ പ്രധാന സ്ഥാനവും. വിരേചനംകൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത് ദഹനവ്യവസ്ഥയുടെ ശുദ്ധീകരണമാണ്.

ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതും അധികരിച്ചിരിക്കുന്നതുമായ ത്രിദോഷങ്ങളെ സ്‌നേഹസ്വേദങ്ങള്‍ കൊണ്ട് ദ്രവിപ്പിച്ച് അവിടെനിന്നും ഇളക്കി ദഹനവ്യവസ്ഥയില്‍ എത്തിച്ച് വിരേചനം മൂലം ശരീരത്തുനിന്നും പുറംതള്ളാന്‍ സഹായിക്കുന്നു എന്നതാണ് ഈ ചികിത്‌സയുടെ പ്രധാനമായ പ്രയോജനം.

പക്വാശയം ആയി ബന്ധപ്പെട്ട് കിടക്കുന്നു അപാനവായു ദുഷ്ടികൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രധാനപ്പെട്ടതാണ്. അപാനവായുവിെന്റെ കോപം പരിഹരിച്ചാൽ മറ്റു വായുകൾ ശരിയാകുമെന്നും ശരീരസുഖം കൈവരിക്കാനാകുമെന്നുമാണ് ആയുർവേദത്തിലെ കാഴ്ച്ചപ്പാട്.

നമ്മുടെ പഴമക്കാർ ചെയ്തു പോന്ന ചില സ്വയം ചികിത്സകളുണ്ട്. മൂക്കു കഴുകുക, വയറിളക്കുക, കണ്ണു കഴുകുക മുതലായവ എന്നാൽ ഇന്നത്തെ തലമുറ ഇതിൽ ശാസ്ത്രീയത ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് ചെയ്യുന്നത്. ഈ ചികിത്സാ രീതികൾ അനുവർത്തിക്കാൻ അവർ മറന്നു പോയി.



നമ്മുടെ നാട്ടിലെ പഴയതലമുറ വയറിളക്കുന്ന രീതിക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്നവരാണ്. ആവണക്കെണ്ണ പാലിൽ കലർത്തി അതിരാവിലെ കുടിച്ച് എല്ലാമാസവും വയറിളകിയിരുന്നു നമ്മുടെ പഴമക്കാർ. അത്തരം രീതികൾ ഇപ്പോഴും പാലിക്കുന്നവരുണ്ട്.

ആയുർവേദത്തിലും പ്രത്യേക മരുന്നുകൾ നൽകി വയറിളക്കാറുണ്ട് സുകുമാര എരണ്ഡം, ഗന്ധർവഹസ്താദി ആവണക്കെണ്ണ, അവിപത്തി ചൂർണ്ണം, വിരേചന ഗുളിക മുതലായവ ഉദാഹരണങ്ങളാണ്. ഇടക്ക് ആവണക്കെണ്ണ ഉപയോഗിച്ച് വൈദ്യ നിർദ്ദേശാനുസരണം വയറിളക്കുന്നത് നല്ലതാണ്. എങ്കിലും അതൊരു പതിവാക്കേണ്ടതില്ല. എന്നാൽ വയറിളക്കൽ ചികിത്സ തനിയെ നടത്താതിരിക്കുന്നതാണു സുരക്ഷിതം. മാത്രമല്ല, ഇതേത്തുടർന്നു നിർജലീകരണം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.



നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

നസ്യം

നസ്യം
---------

പഞ്ചകർമ്മ ചികിത്സയിലെ പ്രധാന ഒരു ചികിത്സയാണ് നസ്യം എന്ന് പറയുന്നത്. മൂക്കിൽക്കൂടിയുള്ള ഔഷധപ്രയോഗമാണ് നസ്യം ഇത് നാവനം എന്നും അറിയപ്പെടാറുണ്ട്. മൂക്കിൽ ഒഴിക്കപ്പെട്ട ഔഷധം ശിരസ്സിന്റെ മധ്യഭാഗത്ത് എല്ലാ സ്രോതസ്സുകളും വന്നു ചേരുന്ന സ്ഥലത്ത് എത്തി ശിരസ്സിലാകമാനവും കണ്ണ്, ചെവി, നാക്ക്, കഴുത്ത് എന്നിവയുടെ സ്രോതസ്സുകളുടെ ദ്വാരങ്ങളിലും വ്യാപിച്ച് അവിടങ്ങളിൽ പറ്റിപ്പിടിച്ച് രോഗകാരണമായിത്തീരാനിടയുള്ള ദോഷങ്ങളെ ശിരസ്സിൽ നിന്ന് വേർപെടുത്തി വായിൽക്കൂടി പുറത്തേക്കു കളയുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് കഴുത്തിനുമുകളിൽ ഉണ്ടാകാവുന്ന മിക്ക വ്യാധികളെയും തടുക്കുന്നതിനു കഴിയും. ശിരസ്സ്, ഇന്ദ്രിയങ്ങളുടെയും പ്രാണന്റെയും മനസ്സിന്റെയും സ്ഥാനമാകയാൽ ഉത്തമാംഗത്തിലുണ്ടാകുന്ന രോഗങ്ങളുടെ മുഖ്യചികിത്സയായി നസ്യകർമത്തെ ആയുർവേദം വിവക്ഷിക്കുന്നു.
മസ്തിഷ്കത്തിൽനിന്നു പുറപ്പെടുന്ന അനേകം നാഡികളുടെ അഗ്രങ്ങൾ നാസാന്തർഭാഗത്ത് വ്യാപിച്ചുകിടക്കുന്നു. തന്മൂലം മൂക്കിൽ പ്രയോഗിക്കുന്ന ഔഷധം പ്രസ്തുത തന്ത്രികളിൽക്കൂടി സ്വശക്തിയെ ഉദ്ദീപിപ്പിച്ച് പ്രവർത്തനക്ഷമമാകുന്നു. അല്പമാത്രയിലുള്ള ഔഷധംകൊണ്ട് വളരെ വലിയഫലത്തെ ഉണ്ടാക്കാൻ കഴിയുന്നു എന്നുള്ളത് നസ്യകർമത്തിന്റെ പ്രത്യേകതയാണ്.
നസ്യ വിഭജനം

☘️☘️☘️☘️☘️

കർമത്തിനനുസരിച്ച് നസ്യത്തെ വിരേചനം, ബൃംഹണം, ശമനം എന്നിങ്ങനെ മൂന്നായി തിരിക്കാം.
1 ) കഫം ദോഷപ്രധാനമായി ഉണ്ടാകുന്ന രോഗങ്ങളിലാണ് വിരേചനനസ്യം സാധാരണയായി പ്രയോഗിക്കുന്നത്. ഇത് ശ്വാസമാർഗ്ഗത്തിലും കഴുത്തിലും മറ്റുമുള്ള ദോഷങ്ങളെ സ്രവിപ്പിച്ച് പുറത്തേക്ക് കളയുന്നതുമൂലം ശിരസ്സിനും ഇന്ദ്രിയങ്ങൾക്കും ലാഘവത്തെ ഉണ്ടാക്കുന്നു.
2) ബൃംഹണനസ്യം ക്ഷീണം സംഭവിച്ചിരിക്കുന്ന തന്ത്രികളെ പോഷിപ്പിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.
3) ഓരോ രോഗത്തിന്റെയും ശമനത്തിനായി അവസ്ഥാനുസരണം ഉപയോഗിക്കുന്ന നസ്യങ്ങളെയാണ് ശമനനസ്യങ്ങൾ എന്നു വിവക്ഷിക്കുന്നത്. സർവ സാധാരണമായി നസ്യത്തിനായി ഉപയോഗിക്കുന്നത് ഔഷധസിദ്ധമായ സ്നേഹദ്രവ്യങ്ങൾ ആണ്.
4) സ്നേഹദ്രവ്യങ്ങളുപയോഗിച്ചുള്ള നസ്യത്തെ മർശനസ്യമെന്നും പ്രതിമർശനസ്യമെന്നും മാത്രാഭേദമനുസരിച്ച് രണ്ടായി തിരിക്കാം. മർശനസ്യം കൂടിയ അളവിൽ പൂർവകർമങ്ങൾക്കുശേഷം മാത്രമേ ചെയ്യാൻ വിധിയുള്ളു. ഇത് രോഗ ചികിത്സയ്ക്കായിട്ടാണ് പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. പ്രതിമർശ നസ്യത്തിന്റെ അളവ് രണ്ടു തുള്ളിയാണ്. ഇത് എല്ലാവർക്കും എപ്പോഴും പ്രത്യേക നിഷ്കർഷ കൂടാതെ ചെയ്യാവുന്ന ഒന്നാണ്. ആരോഗ്യസംരക്ഷണകാര്യത്തിൽ താത്പര്യമുള്ളവർ ദിനചര്യയുടെ ഭാഗമായി പ്രതിമർശനസ്യം നിത്യേന ശീലിക്കുന്നത് പല രോഗങ്ങളെയും തടഞ്ഞുനിർത്തുന്നതിനും ഇന്ദ്രിയശക്തി, ഓർമശക്തി, ബുദ്ധിശക്തി എന്നിവയെ വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
നസ്യം എപ്പോൾ ചെയ്യണം

☘️☘️☘️☘️☘️☘️☘️☘️☘️

രാത്രി, പകൽ, ഭക്ഷണം, ഛർദി, പകലുറക്കം, വഴിനടക്കുക, അധ്വാനം, സ്ത്രീസംഗമം, അഭൃംഗസ്നാനം, കവിൾകൊള്ളുക, മൂത്രം ഒഴിക്കുക, കണ്ണിൽ അഞ്ജനം ചെയ്യുക, മലശോധന, പല്ലുതേപ്പ്, ഉറക്കെച്ചിരിക്കുക ഇതിന്റെയെല്ലാം അവസാനത്തിൽ രണ്ടു തുള്ളി സ്നേഹം കൊണ്ടുള്ള പ്രതിമർശം ചെയ്യണമെന്ന് ആയുർവേദം നിർദ്ദേശിക്കുന്നു. മരുന്ന് അരച്ച് എടുത്ത കല്ക്കം, കഷായം, ചൂർണം, ഔഷധങ്ങളുടെ സ്വരസം, തേൻ, ഇന്ദുപ്പ്, മദ്യം, ഇല, പാൽ, മാംസരസം, പിത്തരസം, മൂത്രം, രക്തം എന്നിവകൾകൊണ്ട് രോഗാവസ്ഥയ്ക്ക് അനുസരിച്ച് നസ്യകർമം നടത്താൻ വിധിയുണ്ട്. കല്ക്കം കൊണ്ട് ചെയ്യുന്ന നസ്യത്തിന് അവപീഡമെന്നും ചൂർണം കൊണ്ട് ചെയ്യുന്നതിനെ ധ്മാനം എന്നും പറയുന്നു.
വെള്ളം, മദ്യം, സ്നേഹദ്രവ്യങ്ങൾ എന്നിവ കഴിച്ച ഉടനെയും ഉടനെതന്നെ കഴിക്കാൻ ഉദ്ദേശിക്കുന്നവരിലും നസ്യം ചെയ്യാൻ പാടില്ല. വിഷദ്രവ്യങ്ങൾ കഴിച്ചവരും കുളികഴിഞ്ഞ ഉടനേയുള്ളവരും ഉടൻ കുളിക്കാൻ പോകുന്നവരും മലമൂത്രാദിവേഗങ്ങൾ ഉള്ളവരിലും നസ്യം ചെയ്യാൻ പാടില്ല. സൂതിക, രക്തമോക്ഷം ചെയ്ത് പ്രകൃതിഭോജനം നടത്തുന്നതിനുമുമ്പുള്ളവർ, വമന, വിരേചന, വസ്തി കർമങ്ങൾ ചെയ്തിരിക്കുന്നവരിലും കാസം, ശ്വാസം, പീനസം എന്നീ രോഗങ്ങളുടെ നവാവസ്ഥയിലും നസ്യം നിഷിദ്ധമാണ്.
നസ്യം ചെയ്യേണ്ട സമയം

☘️☘️☘️☘️☘️☘️☘️☘️

ദോഷവ്യാധികാലം മുതലായവയെ അടിസ്ഥാനപ്പെടുത്തി നിർണയിക്കണം. കഫവൃദ്ധിയിൽ പ്രഭാതത്തിലും പിത്തവൃദ്ധിയിൽ മധ്യാഹ്നത്തിലും വാതവൃദ്ധിയിൽ സായാഹ്നത്തിലും നസ്യം ചെയ്യുന്നതാണ് ഉത്തമം. ശരത്, വസന്തകാലങ്ങളിൽ രാവിലെയും ഹേമന്തശിശിരങ്ങളിൽ മധ്യാഹ്നത്തിലും ഗ്രീഷ്മകാലത്ത് വൈകിട്ടും വർഷകാലത്ത് വെയിലുള്ള സമയം നോക്കിയും വേണം നസ്യകർമം ചെയ്യേണ്ടത്. രോഗാവസ്ഥകളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് നസ്യം ചെയ്യേണ്ടത്. എന്നാൽ ചില പ്രത്യേക രോഗാവസ്ഥകളിൽ രാവിലെയും വൈകിട്ടും നസ്യം ചെയ്യാനും വിധിയുണ്ട്. തുടർച്ചയായി ഏഴുദിവസത്തിൽ കൂടുതൽ ചെയ്യാൻ പാടില്ല. ഏഴു വയസ്സിനു മുമ്പും എൺപതു വയസ്സിനുശേഷവും മർശനസ്യം ചെയ്യാൻ പാടില്ല. പ്രതിമർശം ആകട്ടെ ജനനം മുതൽ മരണംവരെ ഏതു പ്രായത്തിലും ശീലിക്കാവുന്നതാണ്. ശരിയായവിധം ദിർഘകാലം ശീലിക്കുന്നതുകൊണ്ട് മർശനസ്യംകൊണ്ട് മാറ്റാവുന്ന മിക്ക രോഗങ്ങളും പരിപൂർണമായി മാറ്റാൻ കഴിയും. കൂടാതെ, ഇപ്രകാരം നിയമേന നസ്യം ശീലിക്കുന്നവരുടെ ചുമൽ, കഴുത്ത്, മുഖം തുടങ്ങിയ ഭാഗങ്ങൾ ഉയർന്ന രക്തപ്രസാദത്തോടുകൂടിയിരിക്കും. തൊലിക്ക് മാർദവവും ഇന്ദ്രിയങ്ങൾക്ക് ദൃഢതയും പ്രദാനം ചെയ്യുകയും ചെയ്യും. ജരാനരകളെ വൈകിപ്പിക്കാനും അതിനു കഴിയും.
നസ്യം എങ്ങനെ ചെയ്യണം

☘️☘️☘️☘️☘️☘️☘️☘️☘️

നസ്യം ചെയ്യാൻ യോഗ്യനാണെന്ന് കണ്ടു കഴിഞ്ഞാൽ രോഗത്തിന്റെ ദോഷദൂഷ്യാവസ്ഥയും കാലവും വിശകലനം ചെയ്ത് ഏതുതരത്തിലുള്ള നസ്യമാണ് പ്രയോഗിക്കേണ്ടതെന്നും ഏതുമാത്രയിൽ ഏതു കാലത്ത് പ്രയോഗിക്കണമെന്നും നിശ്ചയിക്കണം. തുടർന്ന് സ്നേഹസ്വേദങ്ങൾ ചെയ്ത് നസ്യം ചെയ്യാൻ പാകത്തിൽ തയ്യാറെടുപ്പിച്ചശേഷം, നേരിട്ട് കാറ്റു കടക്കാത്ത ഒരു മുറിയിൽ രോഗിയെ കയറ്റി മൂർധാവിൽ തളവും കർണപൂരണവും ചെയ്തശേഷം രോഗിയുടെ ചുമലിനുമേല്പോട്ടുള്ള ഭാഗത്ത് രോഗാനുസാരേണ നിശ്ചയിച്ച തൈലം പുരട്ടി മൃദുവായി തടവിയശേഷം വിയർപ്പിക്കണം. ആവണക്കില, പുളിയില, കരിനൊച്ചിയില തുടങ്ങിയ വാതഹരങ്ങളായ ഇലകളോ, കുറുന്തോട്ടിവേര്, കരിംകുറിഞ്ഞിവേര് തുടങ്ങിയ ഔഷധങ്ങളോ ഇട്ട് തിളപ്പിച്ച് ഉണ്ടാകുന്ന ആവി കൊണ്ട് വിയർപ്പിക്കുന്നതാണ് ഉത്തമം.
അതിനുശേഷം കാലിന്റെ ഭാഗം അല്പം ഉയർത്തിയും തല അല്പം താഴ്ത്തിയും കയ്യും കാലും നിവർത്തിമലർന്ന് കിടക്കണം. യഥാവിധി തയ്യാറാക്കിയ ഔഷധം ശരിയായമാത്രയിൽ രണ്ടു ഗോകർണത്തിലായി എടുത്ത് ഓരോ മൂക്കിലും ധാരമുറിയാതെ ഒഴിക്കണം. അതിനുശേഷം രോഗിയോട് ഔഷധം ശക്തിയായി മേല്പോട്ട് വലിച്ചുകയറ്റാൻ ആവശ്യപ്പെടുന്നു. വലിച്ചുകയറ്റാൻ വൈഷമ്യമുള്ള രോഗികളിലും ചൂർണം നസ്യം ചെയ്യുമ്പോഴും പരിചാരകൻ തന്നെ ഔഷധം ഊതിക്കയറ്റേണ്ടതാണ്. ഇതിനുശേഷം നെറ്റി, മൂക്കിനുചുറ്റുമുള്ള പ്രദേശങ്ങൾ, ചെവികൾ, ഉള്ളംകൈകൾ, ഉള്ളംകാലുകൾ എന്നിവ സുഖമാംവിധം തലോടി ഉത്തേജിപ്പിക്കേണ്ടതാണ്.
കാർക്കിച്ച് തുപ്പുവാൻ തോന്നിത്തുടങ്ങിയാൽ ഇടതുവലതു ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പ്രത്യേകപാത്രത്തിൽ തുപ്പുവാൻ നിർദ്ദേശിക്കണം. തുപ്പാനുള്ള കഫം ഏതാണ്ട് അവസാനിച്ചാൽ തൊണ്ടയിലും വായിലും ബാക്കിയുള്ള കഫം മാറ്റി ശുദ്ധിവരുത്തുന്നു. രോഗാനുസാരേണയുള്ള ധൂമപാനവും (ഔഷധ പുക) ചൂടുവെള്ളംകൊണ്ടുള്ള കബളവും (കവിൾകൊൾക) ചെയ്യണം. നസ്യം ചെയ്യുന്നവർ മുഖം കഴുകുന്നതിനും മറ്റും ചൂടുവെള്ളം ഉപയോഗിക്കണം. വിശപ്പുവന്നാൽ ലഘുവായ ആഹാരം കഴിക്കാം. അധികമായി ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കരുത്.
സമ്യക് നസ്യ ലക്ഷണം

☘️☘️☘️☘️☘️☘️☘️☘️

നസ്യം ചെയ്തത് ശരിയായ മാത്രയിലാണോ എന്നു നിശ്ചയിക്കുവാൻ ചില ലക്ഷണങ്ങൾ സഹായിക്കുന്നു. സ്നേഹം കൊണ്ടുള്ള നസ്യം ചെയ്ത് സ്നിഗ്ധത വന്നിട്ടുണ്ടെങ്കിൽ ശ്വാസത്തിന്റെ ഗതിക്ക് തടസ്സിമല്ലാതെയാകും, കണ്ണിനു ചിമ്മുവാനും മിഴിക്കുവാനും വൈഷമ്യം ഉണ്ടാവില്ല, ഇന്ദ്രിയങ്ങൾക്ക് വിഷയഗ്രഹണശക്തി കൂടും. എന്നാൽ നസ്യം മതിയാവാതിരുന്നാൽ കണ്ണുകൾക്ക് സ്തബ്ധത, മൂക്കിലും വായിലും വരൾച്ച, ശിരസ്സ് ശൂന്യമായി തോന്നുക എന്നിവ ലക്ഷണങ്ങൾ. നസ്യമധികമായാൽ തലയ്ക്കു കനം, ചൊറി, വായിൽ വെള്ളം വരിക, അരുചി, പീനസം മുതലായ ഉപദ്രവങ്ങളുണ്ടാകും.
അണുതൈലം

☘️☘️☘️☘️☘️

നസ്യം ചെയ്യുവാൻ മാത്രമായി പ്രത്യേകം വിധിച്ചിട്ടുള്ള ഒരു തൈലമാണ് അണുതൈലം. അണുതൈലം കൊണ്ടുള്ള നസ്യം ശിരോരോഗശമനത്തിനു നല്ലതാണ്. രോഗം ഇല്ലാത്തവർക്കും ഈ തൈലനസ്യംകൊണ്ട് ഗുണങ്ങൾ ലഭിക്കുമെന്ന് ആയുർവേദം വിധിച്ചിരിക്കുന്നു. അണുതൈലം തയ്യാറാക്കുന്ന വിധം താഴെക്കൊടുത്തിരിക്കുന്നു അടപൊതിയൻകിഴങ്ങ്, ഇരുവേലി, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, ഇലവങം, രാമച്ചം, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, മരമഞ്ഞൾത്തൊലി, അതിമധുരം, കുഴിമുത്തങ്ങ, അകിൽ, ശതാവരിക്കിഴങ്ങ്, കണ്ടകാരിച്ചുണ്ടവേര്, ചെറുവഴുതിനവേര്, ചിറ്റീന്തൽവേര്, ഓരിലവേര്, മൂവിലവേര്, വിഴാലരിപ്പരിപ്പ്, വെള്ളക്കൊട്ടം, ഏലത്തരി, അരേണുകം, താമരയല്ലി, കുറുന്തോട്ടിവേര് ഇവ ഓരോന്നും തുല്യ അളവിൽ എടുത്ത് ഇവയുടെ നൂറിരട്ടി ദിവ്യജലത്തിൽ (മഴ പെയ്യുമ്പോൾ തറയിൽ വീഴാതെ എടുക്കുന്ന ജലം) കഷായമാക്കി വറ്റിച്ചു പത്തിൽ ഒന്ന് ആകുമ്പോൾ അതിൽനിന്നും പത്തിൽ ഒരു ഭാഗം കഷായം എടുത്തു സമം എണ്ണയുംചേർത്തു കാച്ചി മന്ദപാകത്തിൽ അരിക്കണം; ഇങ്ങനെ ബാക്കി ഭാഗവും ആവർത്തനക്രമത്തിൽ തൈലം ചേർത്ത് അരിച്ചെടുക്കണം. ഒടുവിലത്തെ ഭാഗത്തിൽ തൈലത്തിനു സമമായി ആട്ടിൻപാലുകൂടി ചേർത്തു കാച്ചി മന്ദപാകത്തിൽതന്നെ അരിച്ചെടുക്കേണ്ടതാണ്.
സംഗ്രഹം

☘️☘️☘️

കഴുത്തിന്‌ മുകളിലോട്ടുണ്ടാകാവുന്ന എല്ലാ വ്യാധികള്‍ക്കും നസ്യം ഏറക്കുറെ അത്യവശ്യം ആണ് . എന്നാല്‍ അധഃ കായത്തിലുള്ള പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ് . മോഹാലസ്യം ,സന്നി, പക്ഷവാതം , അപതന്ത്രകം ,ബാഹ്യായാമം , ആന്തരയാമം , അപബാഹുകം തുടങ്ങിയ മഹാ രോഗങ്ങള്‍ക്കും നസ്യം ഫലപ്രദമാണ് നാസാ ഹി ശിരസ്സോ ദ്വാരം" എന്ന് വാഗഭടാചാര്യന്‍ പറയുന്നത് മസ്തിഷ്കം ഇരിക്കുന്ന തലയോടിന്നുള്ളില്‍ മരുന്നുകളുടെ വീര്യം ഏല്‍പ്പിക്കുന്നതിനു ഏറ്റവും സൌകര്യവും അടുപ്പവും ഉള്ള ദ്വാരം നാസാരന്ധ്രമാകുന്നു. ശിരസ്സിലെ പല നെര്‍വുകളുടെയും അഗ്രങ്ങള്‍ മൂക്കിന്റെ അന്തര്‍ ഭാഗത്ത് വ്യാപിച്ചിട്ടുണ്ട് .അത് കൊണ്ട് അവിടെ ഏല്‍പ്പിക്കുന്ന ഔഷധ പ്രയോഗം ഈ തന്ത്രികള്‍ വഴിയായി നേരിട്ടോ മറ്റു വഴിയായോ സ്വശക്തിയെ ശിരസ്സ്‌ മുഴുവനും അധഃ കായത്തിലെ ഏതാനും ഭാഗത്തും ഉതെജിപ്പിച്ചു ഉദ്ദിഷ്ട ഫലത്തെ ഉണ്ടാക്കി തീര്‍ക്കുന്നു.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

മതബോധം

മതബോധം
------------------
പണ്ടൊരിക്കൽ ക്രിസ്തു പറഞ്ഞു
ആരാണ് അകത്ത് ? ആര് പുറത്ത് ?
അകത്താണെന്ന് അഹങ്കരിച്ച നരികളോട്
അവൻ പറഞ്ഞു നിങ്ങൾ പുറത്താക്കപ്പെടും
നിങ്ങളീ ഭൂമിയിൽ പടിയടച്ചവർ
സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും
ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല
അവർക്കാ സാരോപദേശം
അത്രമേൽ പ്രബലമായിരുന്നു
അവരുടെ മതബോധം
മതബോധം മൂത്ത് മതഭ്രാന്ത്
വന്നവർ അവനെ വധിക്കുവാൻ
ഗൂഢാലോചന നടത്തിവന്നു
മതഭ്രാന്ത് മൂത്ത് രക്തദാഹം പിടിച്ചവർ
അവസാനം അവനെ കുരിശിലേറ്റി
ആത്മനിർവൃതി പൂണ്ടു
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)

കൈപ്രൻപാടൻ അച്ഛന്റെ ഇതേവരെയുള്ള പൗരോഹിത്യ ചരിത്രം

🌹🌹🌹🌹🌹🌹🌹⛪🌹🌹🌹🌹🌹🌹🌹










കൈപ്രൻപാടൻ അച്ഛന്റെ ഇതേവരെയുള്ള പൗരോഹിത്യ ചരിത്രം മുഴുവൻ ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി ചർച്ചിന്റെ വികാരിയായ എന്റെ പ്രിയപ്പെട്ട അച്ഛൻ മാമന് എല്ലാവിധ ആശംസകളും നേരുന്നു.
പൗരോഹിത്യത്തെ അതിന്റെ പൂർണ്ണതയിൽ എനിക്ക് കാണാൻ കഴിഞ്ഞ ഒരു വ്യക്തിയാണ് ഇദ്ദേഹം. മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ഇദ്ദേഹത്തിന്റെ അടുത്ത് നൂറുകണക്കിനാളുകൾ ആശ്വാസം തേടി ഓരോമാസവും എത്തുന്നു എന്നത് മേരിഗിരി പള്ളിയിൽ അച്ഛൻ മാമൻ വികാരിയായി ഇരുന്നത് മുതൽ ഞാൻ കാണുന്ന പ്രതിഭാസമാണ് യാതൊരുവിധ പ്രതിഫലം പറ്റാതെ ആണ് ഇദ്ദേഹം ഈ സേവനം മറ്റുള്ളവർക്കായി ചെയ്യുന്നത്. ഇതിനോടകം തന്നെ അച്ഛൻ മാമൻ രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് കൗമാര മനശാസ്ത്രം, Know the truth എന്നിവയാണ് അത്.
ഇദ്ദേഹം ഫിലിപ്പീൻസിൽ വികാരിയായി സേവനം അനുഷ്ഠിച്ചപ്പോൾ എഴുതിയ പുസ്തകമാണ് "Know the truth" എന്ന കാത്തലിക് ഡിഫൻസ് മാഗസിൻ ഇതിന്റെ 3 ലക്കങ്ങൾ പുറത്തിറങ്ങി 10 ലക്ഷം കോപ്പിയാണ് ഒരുവർഷത്തിനുള്ളിൽ ഫിലിപ്പീൻസിൽ ഇത് വിറ്റഴിക്കപ്പെട്ടത് എന്നത് തികച്ചും ആശ്ചര്യജനകമാണ്. സെമിനാരിയിൽ പഠിക്കുമ്പോൾ തന്നെ വളരെ നല്ലൊരു കാർട്ടൂണിസ്റ്റ് ആയിരുന്ന അച്ഛൻ ഒരുപാട് കാത്തലിക് പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരച്ചിട്ടുണ്ട് ഈ കാർട്ടൂൺ പരമ്പരയിലെ വികൃതിയായ ഒരു കാർട്ടൂൺ കഥാപാത്രത്തിന് അച്ഛൻ മാമൻ എന്റെ പേരാണ് നൽകിയിരുന്നത് പൗസ്.
ഏകദേശം ഒരു രണ്ട് ദശാബ്ദം മുമ്പ് ഫാദർ പോൾ കൈപ്രമ്പാടൻ അറിയപ്പെട്ടിരുന്നത് തന്നെ "കാർട്ടൂണിസ്റ്റ് പോൾ" എന്നായിരുന്നു.
അച്ഛൻറെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ് "അച്ഛനും കൊച്ചനും" എന്നത് സത്യദീപത്തിൽ ആയിരുന്നു ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. അച്ഛൻ മാമന്റെ കാർട്ടൂണിലെ പ്രധാനകഥാപാത്രങ്ങൾ വൈദീകരും, കന്യാസ്ത്രീകളും, മെത്രാന്മാരും ഒക്കെയായിരുന്നു. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള പലരുമായും വളരെയധികം അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രശസ്തനായ കാർട്ടൂണിസ്റ്റ് യേശുദാസ്.
സമകാലിക രാഷ്ട്രീയ സമസ്യകളെ വളരെ രസകരമായി കാർട്ടൂണിലൂടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തികച്ചും പ്രശംസനീയമാണ്. വളരെ സത്യസന്ധമായി കാർട്ടൂൺ കഥാപാത്രങ്ങളോട് നീതി പുലർത്തിയ ഇദ്ദേഹത്തിന് പല ഘട്ടങ്ങളിലും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. ഇദ്ദേഹത്തിന്റെ കരവിരുതിനാൽ പിറന്ന അതിമനോഹരമായ ദേവാലയമാണ് കരയാംപറമ്പ് സെൻറ് ജോസഫ് ചർച്ച് നാഷണൽ ഹൈവേയുടെ അടുത്ത് സ്ഥിതിചെയ്യുന്ന ഈ മനോഹരമായ ദേവാലയത്തിന്റെ അകത്തുള്ള പെയിൻറിങ് വേണമെങ്കിൽ ഒരു ആർട്ട് ഗ്യാലറി എന്ന് വിശേഷിപ്പിക്കാം.
രണ്ടര വർഷം കൊണ്ടാണ് ഇദ്ദേഹം ഈ പള്ളി പണി പൂർത്തിയാക്കിയത് ഈ പള്ളി പണിത് പൂർത്തിയാക്കിയ ശേഷവും മിച്ചം തുക ഏകദേശം ഒരു കോടിയോളം വന്നു എന്നതും ഒരു റെക്കോർഡ് തന്നെയാണ്. അതുപോലെതന്നെ സീറോ മലബാർ സഭാ വിശ്വാസികളുടെ മുംബൈ മെട്രോപോളിറ്റൻ നഗരത്തിലെ വിക്രോളി ഇൻഫാന്റ് ജീസസ് ചർച്ച് പണിതതും ഫാദർ പോൾ കൈപ്രൻപാടനാണ്. അതുകൂടാതെ ചെറായിൽ ഉള്ള സെന്റ് റോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പണികഴിപ്പിച്ചതും, മേരിഗിരി പള്ളിയുടെ കീഴിലുള്ള തോമാശ്ലീഹായുടെ കാൽപാദങ്ങൾ പതിഞ്ഞിട്ടുള്ള തട്ടുപാറ കപ്പേളയുടെ ചരിത്രപ്രാധാന്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരികയും അത് ഒരു മാർത്തോമ തീർത്ഥാടന കേന്ദ്രം ആക്കി ഉയർത്തിയതും അച്ഛൻ മാമനാണ്. കടമക്കുടി സെൻറ് അഗസ്റ്റിൻ പള്ളിയുടെ അൾത്താര, വടയാർ ഉണ്ണിമിശിഹാ പള്ളി അൾത്താര ഇതെല്ലാം അച്ഛന്റെ കരവിരുതിൽ പിറന്ന മനോഹരമായ സൃഷ്ടികളാണ്.
പലപ്പോഴും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ എഴുതാൻ ഉള്ള എന്റെ മനസ്സിന്റെ ഇൻസ്പിറേഷൻ അച്ഛൻ ആണ് എന്ന് ഉറപ്പിച്ചു പറയാം. തന്റെ അടുത്ത് ആശ്വാസം തേടി എത്തുന്ന പലരിലും പൈശാചിക ബന്ധനങ്ങളിൽ നടത്തി അവർക്ക് ആത്മീയ സൗഖ്യം നൽകിയ കഥകൾ അച്ഛൻ മാമൻ എന്നോട് പറയുമ്പോൾ ഞാൻ വളരെ അത്ഭുതത്തോട് കൂടിയാണ് അത് കേട്ടിരുന്നത്. ഭൗതികലോകത്തിനപ്പുറം ഒരു ആത്മീയ ലോകം ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത് ഈ വൈദികനാണ്. അതുകൊണ്ട് പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന എന്റെ പ്രിയപ്പെട്ട അച്ഛൻ മാമന് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു.
എന്ന് സ്നേഹപൂർവ്വം പൗസ് 🌹

ഒരു പഴയ കാല ഓർമ്മ

ഒരു പഴയ കാല ഓർമ്മ ഞാൻ ഇയവിറക്കിയതാണ്, ഏകദേശം ഒരു രണ്ട് ദശാബ്ദം മുമ്പ് ഫാദർ പോൾ കൈപ്രമ്പാടൻ അറിയപ്പെട്ടിരുന്നത് തന്നെ "കാർട്ടൂണിസ്റ്റ് പോൾ" എന്നായിരുന്നു. എന്റെ പ്രിയപ്പെട്ട അച്ഛൻ മാമൻ വരച്ച ഒരു പ്രധാന കാർട്ടൂൺ കഥാപാത്രത്തിന് അദ്ദേഹം നൽകിയിരുന്നത് എന്റെ പേരായിരുന്നു "പൗസ്''. ഒരുപക്ഷേ ആവശ്യത്തിലധികം വികൃതി എനിക്ക് ചെറുപ്പത്തിലുള്ളത് കൊണ്ടാകാം ആ കഥാപാത്രത്തിന് എന്റെ പേര് നൽകിയത്. അച്ഛന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ് "അച്ഛനും കൊച്ചനും" എന്നത് സത്യദീപത്തിൽ ആയിരുന്നു ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. അച്ഛൻ മാമന്റെ കാർട്ടൂണിലെ പ്രധാനകഥാപാത്രങ്ങൾ വൈദീകരും, കന്യാസ്ത്രീകളും, മെത്രാന്മാരും ഒക്കെയായിരുന്നു. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള പലരുമായും വളരെയധികം അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രശസ്തനായ കാർട്ടൂണിസ്റ്റ് യേശുദാസ്. സമകാലിക രാഷ്ട്രീയ സമസ്യകളെ വളരെ രസകരമായി കാർട്ടൂണിലൂടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തികച്ചും പ്രശംസനീയമാണ്. വളരെ സത്യസന്ധമായി കാർട്ടൂൺ കഥാപാത്രങ്ങളോട് നീതി പുലർത്തിയ ഇദ്ദേഹത്തിന് പല ഘട്ടങ്ങളിലും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. ഇന്ന് അച്ഛൻ മാമൻ വൈദിക ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുമ്പോൾ ഈ പഴയ ഓർമ്മകൾ ഒക്കെ ഞാൻ ഒന്ന് പൊടിതട്ടി എടുത്തതാണ്.



വീണ്ടുമൊരു ഹിറ്റ്ലർ ജനിക്കാതിരിക്കട്ടെ


വീണ്ടുമൊരു ഹിറ്റ്ലർ ജനിക്കാതിരിക്കട്ടെ

--------------------------------------------------------------



ഹിറ്റ്‌ലറും നാസിഭീകരതയും ഭൂമുഖത്തുനിന്നു മറഞ്ഞിട്ട് ആറരപതിറ്റാണ്ടായി. രണ്ടാംലോക മഹായുദ്ധകാലത്ത് നാസികള്‍ 60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഭീതിയുടെ ആ നാളുകള്‍ ഇന്നും സിനിമകളിലൂടെ പുനര്‍ജനിക്കുന്നു. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഓള്‍ഗ, ദ കൗണ്ടര്‍ഫീറ്റേഴ്‌സ് തുടങ്ങിയ സമീപകാല ചിത്രങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്.

രണ്ട് ഓസ്ട്രിയൻ ചിന്തകരുടെ സ്വാധീനവലയത്തിലാണ് ഹിറ്റ്‍ലറുടെ രാഷ്ട്രീയം വികസിതമാകുന്നത് എന്ന കാര്യം പ്രസിദ്ധമാണ്. ആദ്യത്തേത്, ജർമൻ ദേശീയതാവാദിയായ ജോർജ് റിട്ടർ വോൺ ഷോണറർ ആയിരുന്നു. ഓസ്ട്രിയയുടെ ജർമൻ ഭൂരിപക്ഷ പ്രവിശ്യകൾ ജർമൻ സാമ്രാജ്യത്തോട് ചേർക്കപ്പെടണം എന്ന വാദമുഖം നിരത്തിയ ആളാണ് ഷോണറർ. ജൂതർക്ക് ഒരിക്കലും പൂർണമായ അർത്ഥത്തിൽ ജർമൻ പൗരന്മാരായിരിക്കാൻ കഴിയില്ല എന്നും അയാള്‍ കരുതി.

രണ്ടാമത്തെയാൾ വിയന്നയുടെ മേയറായിരുന്ന കാൽ ള്യൂഗർ ആയിരുന്നു. ആന്റി സെമിറ്റിസത്തിന്റെ പ്രാഥമികപാഠങ്ങൾ ഹിറ്റ്‍ലർ അഭ്യസിക്കുന്നത് ആ ദർശനങ്ങളിൽ നിന്നാണ്. യഹൂദവിരോധം സാമൂഹ്യപുരോഗതിക്ക് എന്നതായിരുന്നു അയാളുടെ ലൈൻ. മെയ്ൻ കാംഫിൽ ഹിറ്റ്‍ലർ ള്യൂഗറെ വിളിക്കുന്നത്, 'എക്കാലത്തെയും ഏറ്റവും മഹാനായ ജർമൻ മേയർ' എന്നാണ്. അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ 1933 അധികാരം കൈവന്നപ്പോൾ ഹിറ്റ്‍ലർ പ്രാവർത്തികമാക്കി.

"തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും” എന്ന് ജര്‍മ്മനിയിലെഴുതിയ വാക്യമാണ് ഒറാനിയന്‍ ബര്‍ഗയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അസഹ്യമായ പീഡനത്തിനൊടുവിലെ മരണമാണ് സ്വാതന്ത്ര്യം എന്ന് അറിഞ്ഞും അറിയാതെയും കയറിയ പതിനായിരക്കണക്കിന് തടവുകാരുടെ ക്യാമ്പ്.

വിപ്ലവത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തിൽ ഹിറ്റ്‍ലറുടെ ജൂതവിരോധം പതുക്കെ തീവ്രവാദമായി വളർന്നുകൊണ്ടിരുന്നു. ജൂതർക്കെതിരെയുള്ള അക്രമങ്ങളെ താൻ പിന്തുണയ്ക്കുന്നില്ല എന്ന് ഹിറ്റ്‍ലർ പരസ്യമായി പറഞ്ഞുകൊണ്ടിരുന്നു എങ്കിലും, അയാള്‍ ജൂതവിരുദ്ധചിന്തയുടെ പ്രയോക്താവായിരുന്നു. അതിന് നിയമപരമായ സാധുത നൽകി അധികം താമസിയാതെ ജൂതരെ തുരത്താനുള്ള പദ്ധതികൾക്ക് ഹിറ്റ്‍ലർ തുടക്കമിടുന്നുണ്ട്.

ഹിറ്റ്‍ലർ ജൂതരെ രോഗാണുക്കൾ എന്ന് വിളിക്കുന്നത് 1920 -ൽ ആണ്. രോഗങ്ങൾ പരത്തുന്ന അണുക്കളെ നിർമാർജ്ജനം ചെയ്യാതെ രോഗങ്ങൾ നിയന്ത്രണാധീനമാക്കാൻ സാധിക്കില്ല എന്ന് അയാള്‍ ഒരു പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ നിന്ന് 'ജൂതചിന്ത' നീക്കം ചെയ്യാതെ ജൂതരെക്കൊണ്ടുള്ള ശല്യം തീരില്ല എന്നും പറഞ്ഞു അയാളുടെ ഈ തീവ്രചിന്താസരണികളാണ് പിന്നീട് 1940 -ന് ശേഷമുള്ള ഒരു പതിറ്റാണ്ടുകാലം അയാളെക്കൊണ്ട് ജൂതർക്കെതിരെ അക്രമങ്ങൾ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്.

എല്ലാം തുടങ്ങുന്നത് 1933 -ൽ ഹിറ്റ്‍ലർ ജർമനിയുടെ ചാൻസലറായി അവരോധിക്കപ്പെടുന്നതോടെയാണ്. ചാൻസലർ പദവിയിൽ ഏറിയപാടെ ഹിറ്റ്‍ലർ എടുത്ത ആദ്യതീരുമാനം, രാജ്യത്തുനിന്ന് ഒഴിവാക്കപ്പെടേണ്ട ജൂതന്മാരായ പൗരന്മാരുടെ പട്ടിക തയ്യാറാക്കുകയാണ്. അവരെ പാർപ്പിക്കാൻ വേണ്ടി ജർമനിയിൽ അങ്ങോളമിങ്ങോളം കോൺസൻട്രേഷൻ ക്യാമ്പുകളുടെ ശൃംഖല തന്നെ ഹിറ്റ്‍ലർ കെട്ടിപ്പടുത്തു. 1933 മാർച്ച് 22 -ന് ദഷാവുവിൽ ആദ്യത്തെ ക്യാമ്പ്. മാർച്ച് 24-ന് എനേബിളിങ്ങ് ആക്റ്റ് പാസാക്കിയതോടെ ഹിറ്റ്ലർക്ക് പരമാധികാരം കൈവന്നു.

ഗവണ്മെന്റ് സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും ജൂതരെ ഒറ്റപ്പെടുത്തിത്തുടങ്ങി. ജൂതരുടെ കച്ചവടങ്ങൾ ബഹിഷ്കരിക്കപ്പെട്ടു. അവർക്കെതിരെ ന്യൂറംബർഗ് നിയമങ്ങളെന്ന പേരിൽ കരിനിയമങ്ങൾ പലതും നടപ്പിലാക്കി. അധികം താമസിയാതെ ജൂതരുടെ കച്ചവടസ്ഥാപനങ്ങൾ പലതും കൊള്ളയടിക്കപ്പെട്ടു. തീവെച്ചു നശിപ്പിക്കപ്പെട്ടു. 1939-ൽ പോളണ്ടിനെ അക്രമിച്ചുകൊണ്ട് ജർമനി രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമിടുന്നു.

യുദ്ധം തുടങ്ങിയതോടെ ജൂതർക്കെതിരെയുള്ള പ്രതികാര നടപടികൾ പിന്നെയും കടുത്തു. ജർമ്മനിയിലെ യഹൂദപൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് അറസ്റ്റുചെയ്തുകൊണ്ടുവന്ന് ഓഷ്വിറ്റ്സിലെയും ബെയ്സെക്കിലെയും, കെൽമ്നോയിലെയും മറ്റും കോൺസൻട്രേഷൻ ക്യാമ്പുകളിൽ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നിർബന്ധിതമായി പാർപ്പിക്കാൻ തുടങ്ങി. കൂട്ടത്തോടെ ജൂതരെ വധിക്കുന്നതിന് പാർലമെന്റ് തന്നെ കൊലയാളി സംഘങ്ങൾക്ക് അംഗീകാരം നൽകി. യുദ്ധത്തിന്റെ ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ തന്നെ പന്ത്രണ്ടു ലക്ഷത്തിലധികം ജൂതർ വധിക്കപ്പെട്ടു.

നാസികളുടെ ജൂതവിരോധത്തിന്റെ മറ്റൊരു വികൃത മുഖം ജൂതതടവുകാരുടെ മേൽ നടത്തിയ വൈദ്യപരീക്ഷണങ്ങളാണ്. ഏഴായിരത്തിലധികം തടവുകാർക്കുമേൽ ധാർമികതയുടെ സകല സീമകളും അതിലംഘിച്ചുകൊണ്ടുള്ള ക്രൂരമായ പല വൈദ്യശാസ്ത്ര പരീക്ഷണങ്ങളും നടത്തപ്പെട്ടു. ജോസഫ് മെൻഗലെ എന്ന കുപ്രസിദ്ധനായ ഡോക്ടർ കോൺസൻട്രേഷൻ ക്യാമ്പുകളിലെ ജൂതരായ കുട്ടികളെ പലവിധം പരീക്ഷണങ്ങൾക്കുവിധേയരാക്കി ചിത്രവധം ചെയ്തു. കുട്ടികളെ പ്രെഷർ ചേമ്പറുകളിൽ അടച്ചും, അവരെ ഫ്രീസറിൽ അടച്ചും, രാസവസ്തുക്കൾ കുത്തിവെച്ച് കണ്ണിന്റെ നിറം മാറ്റിയും കൈകാലുകൾ മുറിച്ചുമാറ്റിയും ഒക്കെയുള്ള പരീക്ഷണങ്ങളിൽ ഡോക്ടർ മെൻഗലെ ആനന്ദം കണ്ടെത്തി.

ആധുനികചരിത്രം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ കിരാത ഭരണത്തിന്റെ നേർസാക്ഷ്യമാണ് ഒൗഷ്വിറ്റ്സിലെ ഏറ്റവും വലിയ ഇൗ നാസി ജർമ്മൻ കോൺസൻട്രേഷൻ ക്യാമ്പ്. 11 ലക്ഷം തടവുകാരെയാണു ഹിറ്റ്ലർ ഇൗ ക്യാമ്പിനകത്തു മാത്രം വകവരുത്തിയത്. അതിൽ 90 ശതമാനം പേരും യഹൂദരായിരുന്നു. ഇനിയുമൊരു ഹിറ്റ്ലർ ജനിക്കാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ഡോ.പൗസ് പൗലോസ് 😊

1949 ലെ ഭരണഘടനയിലെ ആർട്ടിക്കിൾ 14

1949 ലെ ഭരണഘടനയിലെ ആർട്ടിക്കിൾ 14
--------------------------------------------------------------------

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹നിയമത്തിന് മുമ്പുള്ള സമത്വം🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

നിയമത്തിന് മുന്നിൽ ഒരു വ്യക്തിക്കും തുല്യതയോ ഇന്ത്യയുടെ പ്രദേശത്തെ നിയമങ്ങളുടെ തുല്യ പരിരക്ഷയോ സംസ്ഥാനം നിഷേധിക്കുകയില്ല. മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുക
“നിയമത്തിന് തുല്യത” എന്ന ഘട്ടം മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന എല്ലാ രേഖാമൂലമുള്ള ഭരണഘടനകളിലും ഇടം കണ്ടെത്തുന്നു. “ജനനം, മതം, ലിംഗം, വംശം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാരും നിയമത്തിന് മുന്നിൽ തുല്യരാണ്; അതായത്, ഒരു പൗരനോ പൗരന്റെ വിഭാഗമോ മറ്റൊരാളും തമ്മിൽ ഏകപക്ഷീയമായ വിവേചനം ഉണ്ടാകില്ല. എല്ലാ പൗരന്മാരും മനുഷ്യരെന്ന നിലയിൽ നിയമത്തിന് മുന്നിൽ തുല്യരായിരിക്കും. റിപ്പബ്ലിക്കിലെ എല്ലാ നിവാസികൾക്കും നിയമങ്ങൾക്ക് മുന്നിൽ തുല്യത ഉറപ്പുനൽകുന്നു.
ആർട്ടിക്കിൾ 14 ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ലേഖനങ്ങളിൽ ഒന്നാണ്, കൂടാതെ ഇത് ആർട്ടിക്കിൾ 19, 21 എന്നിവയ്ക്കൊപ്പം ഭരണഘടനയുടെ സുവർണ്ണ ത്രികോണത്തിന്റെ ഭാഗമായും കണക്കാക്കപ്പെടുന്നു.
നിയമത്തിന്റെ തുല്യ പരിരക്ഷയുടെ അർത്ഥം: ഇവിടെ, ഇന്ത്യയുടെ പ്രദേശത്തെ ഓരോ വ്യക്തിക്കും തുല്യമായ നിയമ പരിരക്ഷ ലഭിക്കുമെന്നാണ് ഇതിനർത്ഥം. സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെ മറ്റൊരാളേക്കാൾ അനുകൂലമായി പരിഗണിക്കുമ്പോഴാണ് വിവേചനം സംഭവിക്കുന്നത്, ഇതിനെ വസ്തുനിഷ്ഠമായും ന്യായമായും ന്യായീകരിക്കാൻ കഴിയില്ല.
ഈ സമത്വത്തിനുള്ള അവകാശം എന്ന പൊതുവായ തത്ത്വം തിരിച്ചറിയുക “സമത്വത്തിനുള്ള അവകാശം” എന്ന വാക്കിന് ഒരു വിശദീകരണവും ആവശ്യമില്ല, കാരണം അതിന്റെ അർത്ഥം തന്നെ പറയുന്നു. അത് ഞങ്ങളുടെ മൗലികാവകാശമാണ്. ലിംഗം, വംശം, നിറം, ഭാഷ, മതം, രാഷ്ട്രീയ അല്ലെങ്കിൽ മറ്റ് അഭിപ്രായം, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം, ഒരു ദേശീയ ന്യൂനപക്ഷവുമായുള്ള ബന്ധം, സ്വത്ത്, ജനനം അല്ലെങ്കിൽ മറ്റ് പദവി' എന്നിങ്ങനെ വിവിധ കാരണങ്ങളാൽ വിവേചനം കാണിക്കുന്നത് മനുഷ്യാവകാശ നിയമ വിരുദ്ധമാക്കുന്നു.
ആർട്ടിക്കിൾ 14 അനുസരിച്ച്, നിയമത്തിന് മുമ്പുള്ള തുല്യതയും ഇന്ത്യയ്ക്കുള്ളിലെ ഏതൊരു വ്യക്തിക്കും തുല്യമായ സംരക്ഷണവും സംസ്ഥാനത്തിന് നിഷേധിക്കാനാവില്ല. വിവേചനപരമായ സ്വഭാവമുള്ള ഏതൊരു പ്രവൃത്തിയും ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് നമ്മൾ എല്ലാവരും തുല്യ മനുഷ്യാവകാശങ്ങൾ ഉള്ളവരാണ് അത് നിഷേധിക്കുന്ന ഒരു ഭരണാധികാരിക്കും അധികാരമില്ല.