▼

കടുരോഹിണി


कटुरोहिणी
Picrorhiza kurroa Royle ex Benth.
Plantaginaceae 
കടുരോഹിണി

कट्वी तु कटुका तिक्ता कृष्णभेदा कटम्भरा |
अशोका मत्स्यशकला चक्राङ्गी शकुलादनी |
मत्स्यपित्ता काण्डरुहा रोहिणी कटुरोहिणी ||१५१||

कटी तु कटुका पाके तिक्ता रूक्षा हिमा लघुः |
भेदिनी दीपनी हृद्या कफपित्तज्वरापहा |
प्रमेहश्वासकासास्रदाहकुष्ठक्रिमिप्रणुत् ||१५२||
(Bhavaprakasha- Haritakyadi varga)  

Parts used : Rhizome and roots 

Photographed from Utharakhand

കാഞ്ഞിരം



കാഞ്ഞിരം എന്ന ചെടിയുടെ പൂക്കളാണിത് ശാസ്ത്രീയനാമം strychnos nux-vomica അടിമുടി വിഷകരമായ സസ്യമാണ് ഇത് ഔഷധപ്രയോഗം ശുദ്ധിചെയ്ത് മാത്രം.കാലിൻ്റെ ഉപ്പൂറ്റി വേദനക്ക് ചൂടാക്കിയ ഓടിൻ കഷ്ണത്തിൽ കാഞ്ഞിരത്തില വച്ച് അതിൻമുകളിൽ ചവിട്ടി ചൂടാക്കിയാൽ നല്ല ഫലം കിട്ടും..

കുളമാവ്, കുളിർ മാവ്, ഊർമാവ്


Sanskrt : पिच्छिलतरु
A beautiful aromatic tree with more mucilage on bark and leaf ...
Malayalam : Kulamavu, Kulirmavu,  Malamavu, Uramavu, Uravu
കുളമാവ്, കുളിർ മാവ്, ഊർമാവ് ,ഊറാവ്
 
Persea macrantha 
Lauraceae


പുനർ മുരിങ്ങ


പുനർ മുരിങ്ങ 

Breynia quadrangularis   
Family: Phyllanthaceae 
Synonyms: Sauropus quadrangularis, Phyllanthus quadrangularis

Diospyros candolleana Wight

Diospyros candolleana Wight
Ebenaceae 

Diospyros candolleana Wight
Ebenaceae 

Endemic to Western Ghats
Vulnerable in IUCN red List 

Habit : Tree 

Traditional uses : Decotion of root bark is used to cure rheumatism and swelling.  

Photographed from Kalamassery 
ID credits : Ajayan Sadanandan Sir... 

ശ്വേത പുനർന്നവ (തഴുതാമ)


ശ്വേത പുനർന്നവ (തഴുതാമ)

കല്ലുവാഴ ,മലവാഴ


गिरिकदली
Rock banana

Ensete superbum
Musaceae 

കല്ലുവാഴ ,മലവാഴ

गिरिकदली मधुरहिमा बलवीर्यविवृद्धिदायिनी रुच्या |
तृट्पित्तदाहशोषप्रशमनकर्त्री च दुर्जरा च गुरुः ||   
                                                      (राजनिघण्टु)
Fruits useful in Prameha, to increase strength, reduce excessive thirst, 
Seeds useful for Renal calculi and Soma roga. Traditional vaidyas of Kerala using the seeds( 5-10) in treating real calculus with milk (seeds are opened and whitish powdery matter is using )or giving along with Tender coconut water.

Courtesy Dr.Ajayan Sir

മുത്തിൾ


Centella asiatica

ഇതാണ് മുത്തിൾ ഇതിന്റെ ഇലകൾ തോരൻ വെച്ച് ഉപയോഗിക്കാം ഓർമ്മശക്തി കൂട്ടാൻ നല്ലതാണ് ഇതിൻറെ സ്വരസം 

ചെങ്കദളി, അതിരാണി


ചെങ്കദളി, അതിരാണി എന്നൊക്കെ അറിയപ്പെടുന്ന മരുന്നു ചെടിയാണ്. ഇതു വളരുന്നിടത്ത് ഭൂഗർഭ ജലം ധാരാളം ഉണ്ടാകും. സ്ത്രീരോഗങ്ങൾക്കുള്ള നല്ല മരുന്നാണ് ഇത്. Osbeckia wayanadensis എന്നു ശാസ്ത്രനാമം. വയനാടിൻ്റെ പേരുള്ള ഒരു ചെടിയാണിത്

എരുക്ക് (Calotropis gigantea)


ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ വെള്ളെരിക്ക്. ശാസ്ത്രീയ നാമം Calotropis gigantea കുടുംബം അപ്പോസൈനേസീ. വിത്ത് വഴിയും കമ്പ് നട്ടും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്നു പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്

[ഭാവപ്രകാശം]
അലര്‍ക്കകുസുമം വൃഷ്യം ലഘു ദീപനപാചനം
അരോചകപ്രസേകാര്‍ശ: കാസശ്വാസനിവാരണം
രക്താര്‍ക്കപുഷ്പം മധുരം സതിക്തം
കുഷ്ഠകൃമിഘ്നം കഫനാശനഞ്ച
അര്‍ശോവിഷംഹന്തി ച രക്തപിത്തം
സംഗ്രാഹി ഗുല്‍മേശ്വയഥോ ഹിതം തത്


[ധന്വന്തരി നിഘണ്ടു]
അര്‍ക്കസ്തു കടുരുഷ്ണാശ്ച വാതഹത് ദീപന: സര:
ശോഫവ്രണഹരകണ്ഡുകുഷ്ഠപ്ലീഹകൃമീജ്ജയേത്


രക്താര്‍ക്കപുഷ്പം മധുരം സശീതം
കുഷ്ഠകൃമിഘ്നം കഫനാശനം ച
അര്‍ശോവിഷം ഹന്തി ച രക്തപിത്തം
സംഗ്രാഹിഗുല്‍മശ്വയഥോഹിതം തത്.


ത്വക്രോഗങ്ങള്‍, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്.


നിലനാരകം


Sanskrit :त्रिपर्णिक, अम्लवल्ली, पित्तमारी
നിലനാരകം
Nila narKam 
Naregamia alata
Meliaceae

ITS GOOD FOR EAR INFECTIONS, ITCHING ON EYES, VISHAGHNA, JWARAHARA

മുഞ്ഞ


മുഞ്ഞ, അഗ്നിയെ കടഞ്ഞെടുക്കുന്നത് കൊണ്ട് അഗ്നിമന്ഥം എന്ന് അറിയപെടുന്നു. അതെ ഇതാണ് പ്രസിദ്ധമായ ദശമൂലത്തിലെ മുഞ്ഞ


കറ്റാർവാഴ

കറ്റാർവാഴ 

രസം          - തിക്തം , മധുരം  
ഗുണം       -  ഗുരു സ്നിഘ്തം പിഛലം 
വീര്യം       -  ശീതം 
വിപാകം -  കടു. 

സംസ്കൃത നാമങ്ങൾ =  അഫല -  അചര - അമര - അംബുദിശ്രവ - കണ്ടകപ്രവൃത - കണ്ടകി - കന്യക - കപില - കുമാരി - കുമാരിക - ഗജവൃന്ദിക -  തനയ -  ദീർഘ പത്രിക - കൃതകുമാരി - കൃതകന്യ 

കാർവാഴ കേരളത്തിൽ ധാരാളം വളരുന്നുണ്ട്. ഭാരതത്തിൽ എല്ലായിടത്തും കറാർവാഴ കാണപെടു ന്നുണ്ട് . എന്നാൽ വ്യാവസായിക  ആവശ്യത്തിന് ധാരാളം കൃഷി ചെയ്യുന്നത് കർണാടകയിൽ ആണ്. . ഇത് സാധാരണ 30 cm to 50 cm ഉയരത്തിൽ കാണപ്പെടുന്നു. ഒരു ചെടിയിൽ 10 മുതൽ 20 വരെ മാംസളമായ ഇലകൾ ഉണ്ടായിരിക്കും  

ഔഷധ യോഗ്യ ഭാഗം ഇല 
കഫ പിത്ത വാത രോഗങ്ങളെ ശമിപ്പിക്കും. അധിക മാത്രയിൽ വിരേചനം ഉണ്ടാക്കും. സ്ത്രീ രോഗങ്ങളിലും സൗന്ദര്യ വർദ്ധക വസ്തുവായും ഇത് ഉപയോഗിച്ചു വരുന്നു.  ഇത് കേശ  സൗന്ദര്യവും മുഖസൗന്ദര്യവും വർദ്ധിപ്പിക്കും . 

കറാർവാഴയുടെ ഒന്നു രണ്ട് ഉപയോഗങ്ങൾ എങ്കിലും അറിയാത്തവർ കുറവാണ് . ഇതിൻ്റെ ജൽ എടുത്ത് എണ്ണ  കാച്ചി തലയിൽ തേക്കാൻ ധാരാളം പേർ ഉപയോഗിക്കുന്നു. 

കറ്റാർവാഴ മുറിച്ച് വച്ചാൽ ഒരു മഞ്ഞ ദ്രാവകം ഒഴുകി പോകുന്നതു കാണാം. ഈ ദ്രാവകം അൽപം പൊച്ചിൽ ഉണ്ടാക്കുന്നതാണ് . മഞ്ഞ ദ്രാവകം പോയ ശേഷം അതിലെ ജൽ എടുത്ത് ലേപനം ചെയ്താൽ സാമാന്യം ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ എല്ലാം ശരിക്കും ഈ ജൽ അടിച്ചു ചേർത മോര് രുചികരവും ആരോഗ്യകരവും ആയ ഒരു പാനീയമാണ്. 


കറ്റാർവാഴ പോള നീര് എള്ളെണ്ണയിൽ കാച്ചി തേക്കുന്നത് കുട്ടികളിലെ ഡയപ്പർ റാഷസ് (ചുവന്ന നിറമാകുന്നതും , ചുവന്ന് തടിക്കുന്നതും) മാറാൻ ഉത്തമ പ്രതിവിധിയാണ്.

രക്തശ്രുതി അഥവ ബ്ലീടിംഗ് ടെൻറ്റൻസി ഉള്ളവരോ , ഉള്ളപ്പോഴോ കറ്റാർവാഴ പാനീയം കഴിക്കുന്നത് നല്ലതല്ല

എറ്റവും ഔഷധ ഗുണമുള്ളതായി കണക്കാക്കപ്പെടുന്നതും ഇപ്പോൾ എകദേശം വംശനാശത്തിൻ്റെ വക്കിൽ എത്തി നില്ക്കുന്നതുമായ ഒന്നാണ് ചുവപ്പ് കറ്റാർവാഴ.  ചുവപ്പ് നിറം തണ്ടിനും പൊട്ടിക്കുമ്പോൾ ചുവന്ന കറയുള്ളതുമായ ഇനം. ചുവപ്പ് കറ്റാർവാഴയെയാണ് പല ആചാര്യൻമാരും യഥാർത്ഥ കുമാരിയായി കണക്കാക്കുന്നത്. ശരിയായ കുമാര്യാസവത്തിൽ  ചേർക്കേണ്ടത്  ചുവന്ന കറ്റാർവാഴ ആണെന്ന് ചില    ആചാര്യ ർ അഭിപ്രായപ്പെടുന്നു. .


 കറ്റാർവാഴ സ്ത്രീ രോഗങ്ങളെ ശമിപ്പിക്കും. ആർതവ വിരാമ ശേഷം ഉള്ള വിഷാദ രോഗം  പാദ ദാഹം   (പാദം ചുടിച്ചിൽ ) മുള്ളുകുത്തുന്നതു പോലെ പാദം വേദനിക്കുക മുതലായവയിൽ എല്ലാം കറ്റാർവാഴ ഫലപ്രദമാണ്. അത്യാർതവത്തിലും ലുബ്ദാർതവത്തിലും കറ്റാർവാഴ പ്രയോഗിക്കാം. ക്രമ രഹിതമായ ആർതവ ചരത്തെ ക്രമമാക്കും. കുമാര്യാസ വത്തിലും അശോകാരിഷ്ടത്തിലും കറ്റാർവാഴ ചേരുന്നുണ്ട്. 

ദേഹത്ത് മുറിവുണ്ടായാൽ ഉടനേ തന്നെ കറ്റാർവാഴയുടെ ജല്ല് വച്ചുകെട്ടിയാൽ മുറിവ് വളരെ വേഗത്തിൽ ഉണങ്ങുന്നതാണ്. തീപ്പൊള്ളലിലും ഇത് ഫലപ്രദമാണ്. പഴകിയ വ്രണങ്ങളും കാറാർവാഴയുടെ ജൽ വച്ചുകെട്ടിയാൽ ശമിക്കുന്നതാണ്. 

 കറ്റാര്‍വാഴപ്പോളനീരും, കറുകനീരും കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്‌താല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയും.

കറാർവാഴയിൽ നിന്നും നിർമിക്കുന്ന ഒരു ഉൽപന്നമാണ് ചെന്നി നായകം. ചരിത്രാതീത കാലത്ത് തന്നെ ചെന്നി നായകവും മീറയും  മർമ ചികിത്സയിൽ ഉപയോഗിച്ചിരുന്നു. 

കീഴാർനെല്ലി


കീഴാർനെല്ലി


കീഴാർനെല്ലിയുടെ പച്ച വേര് പത്തു ഗ്രാം അരച്ചെടുത്ത് കറന്ന ചൂടോടെ ഉള്ള പാലിൽ പ്രഭാതത്തിൽ  സേവിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും . പച്ച കിട്ടാനില്ല എങ്കിൽ  ഇല ഉണക്കി പൊടിച്ചത് ഒരു സ്പൂൺ വീതം പാൽ ചേർത് സേവിക്കാം, 
കീഴാർനെല്ലി സമൂലം ചതച്ചു പിഴിഞ്ഞ നീര് മൂന്ന് ഔൺസ് ചൂടു പാലിൽ പ്രഭാതത്തിൽ കഴിച്ചാൽ അസ്ഥിസ്രാവവും രക്തസ്രാവവും  മറ്റു ജനനേന്ദ്രിയ മൂത്രാശയ രോഗങ്ങളും ശമിക്കുന്ന താണ് . 
കീഴാർനെല്ലി സമൂലം കഷായം വച്ച് സേവിച്ചാൽ  പ്രമേഹവും   നെഞ്ചു വേദനയും  ചുമയും ശമിക്കും .  ഈ കഷായം കവിൾ കൊണ്ടാൽ വായ്പുണ്ണ് ശമിക്കും. മഞ്ഞൾ കൂടി ചേർക്കുന്നതും നല്ലതാണ് . 
കീഴാനെല്ലി ഉണക്കി പൊടിച്ച് കഞ്ഞിവെള്ളത്തിൽ കലക്കി വച്ചിരുന്ന ശേഷം പിറ്റേന്ന് ഈ തുള്ളി ( ചെറിയ ഉള്ളി ) ചതച്ചു പിഴിഞ്ഞ നീരും വെളിച്ചെണ്ണയും കുടി ചേർത് കാച്ചിയ രി ച്ച് തലയിൽ തേച്ചാൽ താരൻ നിശേഷം ശമിക്കും. വ്രണത്തിനും നന്ന്, ഇതിന് അൽപം ദുർഗന്ധം ഉണ്ടായിരിക്കും . കീഴാനെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ എന്ന കയ്പുള്ള  ഘടകമാണ് വ്രണമുണങ്ങാൻ സഹായിക്കുന്നത് . 
അജീർത്തത്തിനും പനിക്കും കീഴാർനെല്ലി ഫലപ്രദമാണ് . 

 അവ പുറത്തു കളയുകയും ചെയ്യുന്നു. അത് മുളച്ച് കീഴാനെല്ലി ഉണ്ടാകുന്നു. അങ്ങിനെ ആണ് കീഴാനെല്ലി വംശവർദ്ധന ഉണ്ടാക്കുന്നത്. 

സിദ്ധ വൈദ്യ സങ്കൽപം അനുസരിച്ച് ഇരുമ്പ് ചെമ്പ് വെള്ളി അഭ്രം മുതലായ എല്ലാ ധാതുക്കളും അടങ്ങിയവ ആണ് ഔഷധ സസ്യങ്ങൾ .  ഇരുട്ടു സിദ്ധ മുറ എന്ന പഴയ ഒരു മലയാള  സിദ്ധവൈദ്യ ഗ്രന്ഥം പറയുന്നത് കീഴാർനെല്ലി  ഏറ്റവുമധികം ഇരുമ്പ് അടങ്ങിയ മണ്ണിലേ വളരുകയുള്ളു . കടലാടി ഏറ്റവും കൂടുതൽ സ്വർണത്തിൻ്റെ അംശം ഉള്ള മണ്ണിലേ ഉണ്ടാവുകയുള്ളു. വിഷ്ണുക്രാന്തി അഭ്രം കൂടുതലുള്ള മണ്ണിലേ ഉണ്ടാവുകയുള്ളു.  കീഴാനെല്ലിയിലെ ഇരുമ്പിൻ്റെ അംശം ആധുനിക ശാസ്ത്രത്തിന് കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ ഇതിൻ്റെ പിത്ത ഹര സ്വഭാവം ഇരുമ്പിൻ്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. 
അജടാ നിംബ നിർഗുണ്ഡീ 
സ്വരസേന വിപാതിതം
നിശാ കൽക യുതം തൈലം 
ഓഷ്ഠ രോഗ വിനാശകം 
കീഴാർനെല്ലി വേപ്പിൻ തൊലി കരു കൊച്ചി എന്നിവയുടെ നീരിൽ  വരട്ടു മഞ്ഞൾ കൽകമായി കാച്ചിയ തൈലം വെള്ള പാണ്ഡടക്കം ചുണ്ടിൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങളേയും ശമിപ്പിക്കും. അനുഭവം
കീഴാർനെല്ലിക്ക് മധുര തിക്ത കഷായ രസമാണ് ഉള്ളത്.  രൂക്ഷ ലഘു ഗുണവും ശീത വീര്യവും മധുര വിപാകവും   വ്യാപന പ്രഭാവവും ആണ് ഉള്ളത്. പിത്ത ഹര ഔഷധങ്ങൾ സാധാരണ കഫ വികാരങ്ങളെ ശമിപ്പിക്കില്ല. എന്നാൽ കീഴാർനെല്ലി പിത്തത്തേയും കഫത്തേയും ശമിപ്പിക്കും. മൂത്രം വർദ്ധിപ്പിക്കും. യകൃത്തിൻ്റെ പ്രവർത്തനം ത്വരിത പെടുത്തുകയും ശക്തി പെടുത്തുകയും ചെയ്യും. എല്ലാ വിധ വിഷ വ്യാപന ത്തെയും  തടയും .  രോഗാവസ്ഥയും ദേഹാവസ്ഥയും പരിഗണിച്ച് മാത്ര നിശ്ചയിച്ച് യോഗ്യനായ വൈദ്യൻ കീഴാർനെല്ലിയും മഞ്ഞളും കൂടി കൊടുത്താൽ ശരീരത്തിലെ വിഷാംശങ്ങൾ 80 % ഉം പുറത്തു പോകും. 
കീഴാർനെല്ലി മൂന്നു മുതൽ ആറു ഗ്രാം വരെ അരിക്കാടിയിൽ കൊടുത്താൽ പ്രദരം ശമിക്കും എന്ന് ഗ്രന്ഥങ്ങളിൽ കാണുന്നു. 
കീഴാർനെല്ലി അൽപം മഞ്ഞളും കുട്ടി അരച്ച് കൽക്കമായി തേങ്ങാപ്പാലും പശുവിൻ പാലും എണ്ണയും സമം ചേർത് കാച്ചിയ തൈലം തേച്ചാൽ മുടി പൊഴിച്ചിൽ ശമിക്കും .മുടി വളരും. മുടിക്ക് നല്ല കറുപ്പു നിറം ഉണ്ടാകും. തലയേട്ടിയിൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങളും ശമിക്കും

 ച്യവനപ്രാശം പോലുള്ള പല  യോഗങ്ങളിലും നാട്ടുവൈദ്യൻമാർ കീഴാർനെല്ലി ഇരട്ടി ചേർക്കാറുണ്ട് . കേശ തൈലങ്ങളിലും കീഴാർനെല്ലിക്ക് വളരെ പ്രാധാന്യമുണ്ട് നിർഭാഗ്യകരമെന്നു പറയട്ടെ മോഡേൺ മെടിസിൻ്റെ വക്താക്കൾ എന്ന് അവകാശപെടുന്ന ചിലരും യുക്തിവാദികളും കീഴാർനെല്ലി ക്കെതിരെ ശക്തമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്.  വൃണം ശമിക്കും 




നാം കഴിക്കുന്ന ആഹാരം (അന്നം )  ആണ് നമ്മുടെ ശരീരം ആയി പരിണമിക്കുന്നത് . അതു കൊണ്ട് നാം കഴിക്കുന്ന ആഹാരത്തിനനുസരിച്ച് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകും. നമ്മുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും നാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ട്. ശരീരാരോഗ്യത്തിന് നമ്മുടെ രക്തത്തിന് ഒരു നിശ്ചിത PH ആവശ്യമുണ്ട്. പല സ്രവങ്ങൾക്കു (ബോസി ഫ്ലൂയിഡ്സ്  )   വ്യത്യസ്ഥ PH ആണ് ഉള്ളത് . ഇവ ആവശ്യാനുസരണം ശരീരം സ്വയം  നിയന്ത്രിക്കുന്നു 
PH  സ്കെയിൽ ഒന്നു മുതൽ പതിനാലു വരെ ആണ് ഇതിൽ ഏഴ് ന്യൂട്രൽ അവസ്ഥയെ കുറിക്കുന്നു. അതിനുതാഴെ  ആസിഡ് വീര്യവും ( പുളിപ്പും )  മുകളിലേക്ക് ആൽ കലി  വീര്യവും ആകുന്നു. നമ്മുടെ ശരീരത്തിൻ്റെ രക്തത്തിൻ്റെ ശരിയായ (നോർമലായ ) PH വാല്യം 7. 3 മുതൽ 7.4 വരെ ആണ്. നമ്മുടെ ശരീരത്തിൻ്റെ മെററബോളിക് ചെയ്ഞ്ചുകളുടെ ബൈ പ്രൊഡക്ററുകൾ എല്ലാം തന്നെ പലതരം  ആസിഡുകൾ ആണ്. ഊർജോൽപാദനം മൂലം ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡിനും ആസിഡ് വീര്യം ആണ് ഉള്ളത്. കാർബൺ ഡൈ ഓക്സൈഡ്  ശ്വാസകോശവും മറ്റു മാലിന്യങ്ങൾ വൃക്കയും പുറം തള്ളുന്നു . സാമാന്യമായി 25 to 30 വയസു വരെ ശരീരം ആൽ കലിക് ആയിരിക്കും അതു കഴിഞ്ഞാൽ അസിഡി ക് ആകാനുള്ള പ്രവണത കൂടുതൽ ആയിരിക്കും. നമ്മൾ ആൽകലിയൻ ഫുഡ് കൂടുതലായി കഴിച്ചാൽ അവ ആസിഡുകളെ നിർവീര്യമാക്കും. കാൽസിയം മഗ്നീഷ്യം അയഡിൻ പൊട്ടാസിയം മുതലായവ 12 - 13 - 14 PH ഉള്ളവ ആണ് . ഇവ ആസിഡുകളെ ന്യൂട്രൽ ആക്കും. നമ്മൾ തുടർച്ചയായി അസിഡിക്കായ ഭക്ഷണം കഴിച്ചാൽ കാസ്യം മുതലായ വയുടെ സ്റ്റോക് തീർന്നു പോകും. അങ്ങിനെ വന്നാൽ എല്ലിൽ നിന്നും പല്ലിൽ നിന്നും മിനറൽസ് എടുത് PH നോർമൽ ആക്കാൻ ശരീരം ശ്രമിക്കും. അതിൽ ആദ്യം എടുക്കുക കാസ്യം ആയിരിക്കും. അങ്ങിനെ വന്നാൽ എല്ലിൻ്റെ ബലം കുറയുകയും ( സന്ധികളിൽ )  എല്ലിന് തേയ്മാനം സംഭവിക്കുകയും ചെയ്യും. എല്ലിൽ നിന്നും ഒരു പരിധി വരെ മാത്രമേ കാത്സ്യം എടുക്കാൻ സാധിക്കുകയുള്ളു. കാസ്യത്തിൻ്റെ ലഭ്യത കുറയുമ്പോൾ കരളിൽ നിന്നും മഗ്നീഷ്യം എടുക്കും. അത് കരളിനെ ദുർബലപ്പെടുത്തും. ചിലപ്പോൾ Spleen -ൽ നിന്നും മിനറൽസ് എടുക്കാം . അത് Spleen നെ ദുർബലമാക്കും 

രക്തത്തിൻ്റെ PH താഴുമ്പോൾ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. ആദ്യം രക്തം കട്ടിയാവും ഡിസ്ക് ആ കൃതി ഉള്ള ചുവന്ന രക്താണുക്കൾ പരസ്സരം ചേർന്ന് അടുക്കി വച്ച നാണയം പോലെ ആയിതീരും. ഇത് സൂക്ഷ്മ രക്ത നാസികളിലെ രക്തപ്രവാഹം തടയും. ഇതു മൂലം  ആവശ്യമുള്ള സ്ഥലങ്ങളിൽ രക്തവും ഓക്സിജനും എത്താതെ വരും. ഇത് വലിയ ക്ഷീണവും തളർചയും ഉണ്ടാക്കും. പല സ്ഥലത്തും രക്തപ്രവാഹം കുറയുമ്പോൾ ഇൻഫക്ഷന് സാദ്ധ്യത ഉള്ളതുകൊണ്ട് അവിടെ വെളുത്ത രക്താണുക്കൾ ധാരാളം വന്നു കുടും, ഇതുമൂലം അവിടെ ചവപ്പു തടിപ്പും ഉണ്ടാകും. ഈ അവസ്ഥയിൽ കോശ പുനരുദ്ധാരണത്തി ലേക്ക് ശ്രദ്ധ തിരിയുന്നതിനാൽ ദഹനം മുതലുള്ള എല്ലാ പ്രവർത്തങ്ങളും മന്ദീ  ഭവിക്കും. 

ശരീരത്തിലെ ചയാപചയ പ്രവർത്തകർ അധികവും നടക്കുന്നത് പലതരം മിത്ര ബാക്റ്റീരിയകളുടെ സഹായത്തിലാണ് . അവ എത്രയിനം ഉണ്ടെന്ന് ഇനിയും കണ്ടെത്തി കഴിഞ്ഞിട്ടില്ല. ആരോഗ്യവാനായ ഒരു മനുഷ്യൻ്റെ ശരീരത്തിൽ മൂന്നു കിലോയോളം മിത്ര ബാക്റ്റീരിയകൾ ഉണ്ടായിരിക്കും എന്നാണ് ഗവേഷകർ പറയുന്നത്. രക്തത്തിൻ്റെ  PH  കുറഞ്ഞാൽ മിത്ര ബാക്റ്റീരിയകൾ നശിക്കുകയും രോഗകാരികളായ ബാക്റ്റീരിയകളും വൈറന്നുകളും ഫംഗസുകളും വിരകളും ശരീരത്തിൽ അധികരിക്കാൻ തുടങ്ങുകയും ചെയ്യും. 

കീഴാർനെല്ലി പ്രധാനമായും രണ്ടിനമാണ് ഉള്ളത് . ചെറിയ ഇലകളോടു കൂടിയ ഫിലാത്തസ് നിരൂരിയും കുറച്ചു കൂടി വലിപ്പവും ചുവപ്പു നിറവു ഉള്ള ഫിലാന്തസ് അമരസും നെല്ലിയോട്  സാമ്യമുള്ള ഇലയും കായും ഉള്ളതുകൊണ്ടാകാം. കീഴാർനെല്ലി എന്ന പേരുണ്ടായത്. കീഴാർ നെല്ലി തിക്ത കഷായ മധുര രസവും  ലഘു രൂക്ഷ ഗുണവും ശീതവീര്യവും വിപാകത്തിൽ മധുരവും ആണ്. 

കരൾ രോഗങ്ങൾ  പ്രമേഹം വൈറൽ പനികൾ  ഹൃദ്രോഗങ്ങൾ അൾസർ ദഹനപ്രശ്നങ്ങൾ ആർതവ പ്രശ്നങ്ങൾ മൂത്രസംബന്ധമായ രോഗങ്ങൾ കേശ തൈലങ്ങൾ ശ്വാസ രോഗങ്ങൾ രക്തപിത്തം ത്വക് രോഗങ്ങൾ എന്നിവയിൽ എല്ലാം കീഴാർ നെല്ലി ഉപയോഗിച്ചു വരുന്നു. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇത് പിത്ത കഫങ്ങളെ ശമിപ്പിക്കുന്നതും വാതത്തെ വർദ്ധിപ്പിക്കുന്നതും ആകുന്നു. അതു കൊണ്ടാകാം പിത്ത പ്രധാനമായ കരൾ രോഗങ്ങളിൽ കീഴാർ നെല്ലി ഉപയോഗിക്കുന്നത്. കഫവികാരം ശമിപ്പിക്കുന്നതു കൊണ്ട് ശ്വാസ രോഗങ്ങളെ ശമിപ്പിക്കുന്നു. 

പുരാതന ഗ്രന്ഥങ്ങളിൽ കീഴാനെല്ലി പിത്തത്തെ ശമിപ്പിക്കും എന്ന് പറഞ്ഞിട്ടുണ്ട് എങ്കിലും മഞ്ഞപിത്തത്തിന് (ഇഫക്റ്റീവ് ജോണ്ടി സ് ) പ്രതിവിധിയായി നിർദേശിച്ചു കാണുന്നില്ല. 

അടക്കമണിയൻ


അടക്കമണിയൻ 


കുടുംബം    Asteraceae
ശാസ്ത്ര നാമം Sphaeranthus indicus
രസം              കടു , തിക്തം 
ഗുണം          രൂക്ഷം തീഷ്ണം ലഘു 
വീര്യം           ഉഷ്ണം 
വിപാകം     കടു 

സംസ്കൃതനാമം ഹപുഷ , മുൺഡഃ, ഭിക്ഷു , ശ്രാവണി , തപോധന ,  മഹാമുണ്ടി, ശ്രവണശീർഷക. 

ഉഷ്ണ-ഉപോഷ്ണമേഖകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അടക്കാമണിയൻ. മുണ്ടി എന്ന അപരനാമത്തിൽ ഇവ കൂടുതലായും അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യയിൽ ആസാമിൽ അടക്കാമണിയൻ കൂടുതൽ വളരുന്നു. തികച്ചും ഔഷധ പ്രദായിയായ ഇവ പാരമ്പര്യവൈദ്യ ശാസ്ത്ര ങ്ങളിൽ പ്രധാന ഔഷധമാണ്.

കുറ്റിച്ചെടിയായി കാണപ്പെടുന്ന അടക്കാ മണിയന്റെ തണ്ടുകൾ ബലം കുറഞ്ഞവയും ശാഖാപശാഖകളോടു കൂടിയതുമായിരിക്കും. ഇലകൾ കടും പച്ചനിറത്തിൽ അണ്ഡാകൃതി യിലും രോമാവൃതവുമാണ്. ശാഖാഗ്ര ങ്ങളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ഗോളാ കൃതിയിലുള്ള ഇതളുകളോടുകൂടിയ ഇളം വയലറ്റ് പൂക്കളാണിവയുടേത്. ഒറ്റനോട്ടത്തിൽ വാടാമല്ലിയുടെ പൂക്കളാണെന്ന് തെറ്റി ദ്ധരിക്കാം. നവംബർ മുതൽ ജനുവരി മാസംവരെയാണ് അടക്കാമണിയന്റെ പൂക്കാലം. പൂക്കൾക്കുള്ളിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. കറുപ്പു നിറത്തിൽ കാണപ്പെടുന്ന ഈ ചെറിയ വിത്തുകൾ വഴിയാണ് ചെടിയുടെ പുനരുൽപാദനം നടക്കുന്നത്. വളരുന്ന പ്രദേശങ്ങളിലെ കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവ അനുസരിച്ച് ചെടിയുടെ വളർച്ചയിൽ വ്യത്യാസം കാണാറുണ്ട്.

തണുപ്പ് കൂടിയ പ്രദേശങ്ങളാണ് അടക്കാമണിയന്റെ വ്യാപകമായ വളർച്ചക്ക് അനുയോജ്യം.  ഇവ ചേർത്തുണ്ടാകുന്ന ഔഷധ മൂല്യമുള്ള രസായനങ്ങൾ വിപണിയിൽ സുലഭമാണ്. മൂണ്ടിചൂർണം, മുണ്ടിപഞ്ചാംഗ സ്വാരസ എന്നിവയെക്കുറിച്ച് കേട്ടിട്ടില്ലേ. ഇവയെല്ലാം അടക്കമണിയൻ ചേർത്തുണ്ടാക്കുന്ന ഔഷധങ്ങളാണ്. ഒട്ടേറെ ഔഷധഗുണമുള്ള ചെടിയാണ് അടക്കാമണിയൻ എന്ന് ഇതിൽ നിന്നും വ്യക്തമാകുമല്ലോ.

അടക്കാമണിയനിൽനിന്നും മീഥൈൽ ഷവിക്കോൾ (Methiyl chavicol), ഡി-കാഡിനൻസ് (de-cadinence) പി-മെഥാക്സി (IP-methoxy) എന്നീ രാസഘടകങ്ങളും ടർപിനൻ (terpinene) സിട്രൽ (citral), ജറാനിയാൾ (geraniol) ജറനിൽ അസറ്റേറ്റ് (geranyl acetate), ബയോണിൻ (Bioniene) എന്നീ മൂലകങ്ങളും വേർതിരിച്ചെടുക്കാറുണ്ട്. ഈ ഘടകങ്ങളാണ് ചെടിക്ക് ഔഷധഗുണം പ്രദാനംചെയ്യുന്നത്. ഇവയുടെ പൂക്കളിൽ അൽബുമിൻ, ടാനിൽ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു അതിനാൽ അരോമ തെറാപ്പിക്കും (പൂക്കൾ കൊണ്ടുള്ള ചികിത്സ) ഏറെ ഗുണപ്രദമത്രെ. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇവ ഉത്തമമാണ്. ഒട്ടേറെ ധാതുക്കളാലും ജൈവസംയുക്തങ്ങളാലും സമ്പുഷ്ടമാണ് അടക്കാമണിയൻ. ആയുർവ്വേദ വിധിപ്രകാരം ബുദ്ധിസ്ഥിരത, ശരീരപുഷ്ടി എന്നിവക്ക് അടക്കാമണിയൻ ഉത്തമ ഔഷധമാണ്. കൂടാതെ ഇവ നല്ലൊരു ഉന്മേഷദായിനി (ടോണിക് ) കൂടിയാണ്. ഇവയിൽനിന്നും വേർതിരിച്ചെടുക്കുന്ന കറ ഉപയോഗിച്ചാണ് ഈ ഔഷധങ്ങൾ നിർമ്മിക്കുന്നത്. ക്ഷയം, ദഹനക്കേട്, തൊണ്ടവീക്കം, കരൾ സംബന്ധിയായ രോഗങ്ങൾ, മന്ത്, അനീമിയ, മൂലക്കുരു, അതിസാരം എന്നിവക്കെല്ലാം അടക്കാമണിയൻ ഉപയോഗിച്ചുണ്ടാക്കിയ ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്.

നല്ലൊരു കീടനാശിനി കൂടിയാണ് അടക്കാമണിയൻ. കൂടാതെ മത്സ്യവിഷമായും ഇവ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളാൽ സമ്പന്നമാണ് അടക്കാമണിയൻ.


കേരളത്തിൽ അടക്കമണിയൻ ധാരാളമായി കണ്ടുവരുന്നു. വയലുകളിലും ചതുപ്പു ക ളി ലും ആണ് അടക്കമണിയൻ കാണപ്പെടുന്നത്. അടക്കമണിയനോട് സാമ്യമുള്ള പല ചെടികളും കാണപ്പെടുന്നുണ്ട്. ശരിയായ ഔഷധ യോഗ്യമായ അടക്ക മണിയന് രൂക്ഷ ഗന്ധമുണ്ട്. അരമീറ്ററോളം ഉയരത്തിൽ വളരുന്ന ഔഷധി ആണ് അടക്കമണിയൻ .ഇതിന്റെ ഇലകൾക്ക്  നല്ല പച്ച നിറവും   തണ്ട് രോമാവൃതവും ആണ്. പൂക്കൾ സ്പോഞ്ച് പോലെ മൃദുവും ഗോളാകൃതി ഉള്ളതും ആണ്. അsക്ക  മണിയൻ സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ഇത് കഫവാത രോഗങ്ങൾ ശമിപ്പിക്കും . രക്തശുദ്ധി ഉണ്ടാക്കും . രക്ത സ്തംഭിനിയും ആണ്; നാഡീബലം ഉണ്ടാക്കും .ചൊറി ചിരക്കുകൾ ശമിപ്പിക്കും. രക്ത സ്രാവം തടയും. അടക്കമണിയൻ ഉപയോഗിച്ച് ധാരാളം രഹസ്യ യോഗങ്ങൾ ഉണ്ട്. 


വേനൽകാലത്ത് തണുപ്പുള്ള പ്രദേശങ്ങളിലും വയലുകളിലും ഇത് ധാരാളമായി വളരുന്നു. ആടുമാടുകളിലെ ചെള്ളും പേനും കളയാൻ അടക്കമണിയൻറെ ചതച്ച് അതുകൊണ്ട് തേച്ചു കുളിപ്പിച്ചാൽ മതി. ഇത് ചർമ രോഗങ്ങൾ ശമിപ്പിക്കുന്നതും സുഗന്ധ മുണ്ടാക്കുന്നതും ആണ്. ഇത് പൊടിച്ച് തൂവിയാൽ സിഫിലിസ്  കുഷ്ടം മുതലായ അസാദ്ധ്യ വ്രണങ്ങളിലും ഗുണം ചെയ്യു .. ഇത് ചത്തു ഗ്രാം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഗ്യാസ് ട്രബിൾ ശമിപ്പിക്കുകയും മലബന്ധം ഇല്ലാതാക്കു കയും ചെയ്യും . അടക്കമണിയൻ അരച്ച് മോരിൽ ചേർത് കൊടുത്താൽ രക്താർശസിത് നല്ലതാണ് . അടക്കാമണിയ ചേർത് എണ്ണകാച്ചി തേക്കുന്നത് വാതം ശമിപ്പിക്കും . അരച്ചു തേച്ചാൽ ചൊറി ചിരക്കുകൾ ശമിക്കും. ഇത് സ്നാmചൂർണമായി ഉപയോഗിക്കാം .നല്ല സുഗന്ധവും കിട്ടും. ഇത് ചൂർണ മായോ കഷായമായോ ഉപയോഗി ക്കുന്നത് പുരുഷൻമാരുടെ നാഡീദൗർ ബല്യം ശമിപ്പിക്കും. 



അക്കമണിയന്റെ വേരും തേറ്റാരെയും ശതാവരി കിഴങ്ങും  ഞെരിഞ്ഞിലും സമമായെടുത്ത് കഷായ വച്ച് സേവിച്ചാൽ മൂത്രതടസം മൂത്ര കൃഛ്റം ശർക്കര അശ് മരി (മൂത്രത്തിൽ കല്ല് ) മുതലായവ ശമിക്കും. 

അടക്കമണിയൻ വേര് വെളുത്ത ആവണക്കിൻ വേര് കഴഞ്ചിക്കുരു അല്ലെങ്കിൽ കഴഞ്ചി വേര് വെളുത്തുള്ളി തഴുതാമ വേര് ചുക്ക് ഇവ സമം കഷായം വച്ച് സേവിച്ചാൽ വയർ വീർപ് ഗുൽമവായു ആന്ത്ര വൃദ്ധി മുതലായവ ശമിക്കും 

അടക്കമണിയന്റെ ഇലയും കായും കൂടി മോരു ചേർത് അരച്ച് കുഴമ്പാക്കി തേച്ചാൽ തലയിലെ പേൻ ശമിക്കും  

 ചെറുവഴുതിനയും വെൺ വഴുതിനയും അടക്കമണിയനും സമം കൂട്ടി  ഗുൻമ രോഗത്തിന് പ്രയോഗിക്കാം. ചെറു പൂക്കളുള്ള അടക്കമണിയൻ ചേർത് അർക്കം ഉണ്ടാക്കിയിരുന്നു. അടക്കമണിയന്റെ വേരു പൊടിച്ച് ഗർഭാശയ രോഗങ്ങളിൽ പ്രയോഗിക്കാം രക്തസ്രാവത്തിനും (അസൃംഗരം)  നന്ന്. 

തിരുതാളി

തിരുതാളി
🌿🌿🌿🌿🌿🌿🌿🌿
ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
ചിലഔഷധപ്രയോഗങ്ങൾ
തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും
അങ്ങനെ ദശപുഷപ്പങ്ങൾ കർക്കിടക്കതിൽ തിർക്കാൻ പറ്റി . ധാതുബലം കുറയുന്ന കാലമാണ് കർക്കിടകം അതിനാൽ രോഗങ്ങൾ വരുവാനുള്ള സാദ്ധ്യതയും കുടുന്നു, കായശേഷിയുടെ വർദ്ധനകായി ഈ മാസതിൽ കർക്കിടക്കചികിത്സനടത്തിവരുന്നു.
കർക്കിടക്ക് ചികിത്സയക്ക് എറ്റവും അധികം ഉപയോഗിക്കുന്ന് ഔഷധികളാണ് ദശപുഷ്പങ്ങൾ . കർക്കിടകകഞ്ഞിയിലും , പൂജകളിലും ഉപയോഗിക്കുന്നു.

ഈ തിരുതാളി ചൂടിയാല്‍ സൗന്ദര്യം, ഐശ്വര്യം ഫലം എന്നു വിശ്വാസം. പുലര്‍ച്ചയില്‍ വിരിഞ്ഞ് ഉച്ചയോടെ കുമ്പൂന്നപൂവാണ് . സംസ്‌കൃതത്തില്‍ ലക്ഷ്മണ എന്നാണിതിന്റെ പേര് .പൂത്തൂലഞ്ഞ് വള്ളി പടര്‍പ്പായി നില്‍ക്കുന്ന തിരുതാളി നമ്മുടെ ഭാരതീയ സംസ്‌കാരത്തിലും ആചാരങ്ങളിലും മാത്രമല്ല ഔഷധ രംഗത്തും നിറഞ്ഞു നില്‍ക്കുന്നു.
ആരോഗ്യ പരമായി തിരുതാളി പിത്ത ഹരമായ ഒരു ഔഷധമാണ്.സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വന്ധ്യതയ്ക്കും യൂട്രസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും അത്യുത്തമം. ചില ഔഷധ പ്രയോഗങ്ങള്‍ തിരുതാളി കല്‍ക്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും.വേര്പാല്‍ കഷായം വച്ച് കഴിച്ചാല്‍ ശരീരബലവും ധാതു പുഷ്ടിയും ഉണ്ടാകും.
പല കവികളുടെയും മനം കവര്‍ന്നു പൂത്തുലഞ്ഞ് നില്‍ക്കുന്ന ഈ വള്ളി ചെടി പല പാട്ടുകളുടെയും വരികളില്‍ കടന്നു വന്നിട്ടുണ്ട് കൂടാതെ പ്രണയത്തിന്റെ അടയാളമായ ഹൃദയാകാരത്തിലുള്ള ഇലയോടു കൂടിയ ഈ ചെടിയെ സന്താന വല്ലി എന്നും വിളിക്കുന്നു.'
'ആചാരത്തിലൂടെ ആരോഗ്യം 'കിട്ടിയ ജ്ഞാനം കളയാതെ വരും തലമുറയ്ക്ക് പകര്‍ന്നു നല്കാം ......

അയ്യപ്പാന


അയ്യപ്പാന
🌿🌿🌿🌿🌿🌿

ബ്രസീലില്‍ നിന്നും വന്നെത്തിയ അസ്റ്റെരാഷ്യ എന്ന കുടുംബത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ് വിശല്യകരണി. ഇംഗ്ലീഷില്‍ അയ്യപ്പന റ്റീ എന്നും സംസ്കൃതത്തില്‍ അജപര്‍ണ എന്നും അറിയപെടുന്നു. മലയാളത്തില്‍

വിഷപച്ച, മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി, മൃതസഞ്ജീവനി, etc... അറിയപെടുന്നു. അയ്യപ്പന ചെടി ഉള്ളിടത്ത് പാമ്പുകള്‍ വരില്ലെന്നു പറയപെടുന്നു. വളരെയേറെ ഔഷധ ഗുണമുള്ള അയ്യപ്പന നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റങ്ങളില്‍ വച്ചുപിടിപ്പിക്കാവുന്ന ഒരു ഔഷധ സസ്യമാണ്. സമൂലം ഔഷധമായ് ഉപയോഗിക്കുന്ന അയ്യപ്പനയെ  പുരാണങ്ങളിലും ഇതിഹാസങ്ങളിലും പതിപാതിക്കുന്നുണ്ട്.

രസം: തിക്തം, കഷായം

ഗുണം: ലഘു, സ്നിഗ്ധം

വ്വീര്യം: ഉഷ്ണം
സമൂലം ഔഷധമായി ഉപയോഗിക്കുന്നു. രക്തം വരുന്ന മൂലക്കുരു, വിഷ ജന്തുക്കളുടെ കടി, മുറിവു് എന്നിവയുടെ ചികിൽസക്ക് ഉത്തമം. ഈ ചെടി നിൽക്കുന്നിടത്ത‌് പാമ്പുകൾ വരില്ലെന്നും പറയുന്നു. ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാൽ ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു

അയ്യപ്പന മൃതസഞ്ജീവനി എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്.
വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായില്‍വെക്കുക.
മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാല്‍‍ വേഗത്തില്‍ സുഖപ്പെടും.

ഇലമുളച്ചി


ഇലമുളച്ചി
🌵🌵🌵🌵🌵🌵

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ നാട്ടില്‍ സുലഭമായുണ്ടായിരുന്ന ചെടികളിലൊന്നാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്. വളരെ മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ട് ഉദ്യാനസസ്യമായും ഈ ചെടി നട്ടുവളര്‍ത്തുന്നു.

വെറുമൊരു ചെടിയെന്നതിലുപരി മികച്ച ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. അഞ്ചു ദിവസം തുടര്‍ച്ചയായി ഇലമുളച്ചിയുടെ ഓരോ ഇല, കല്ലുപ്പ്, 10 കുരുമുളക് മാത്രം വെറും വയറ്റില്‍ കഴിച്ചാല്‍ വൃക്കയിലെ കല്ലിന് ശമനം ലഭിക്കും.

കൂടാതെ, ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും. 
സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത്  നല്ലതാണ്.
ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.

ഇലവംഗം


ഇലവംഗം
🌱🌱🌱🌱🌱🌱
ഇലവംഗം / കറുവാപ്പട്ട സിലാനിക്കേസി (Zeylanaceae) സസ്യകുലത്തില്‍ പെട്ട ഇലവംഗത്തിന് ഇംഗ്ലീഷില്‍ സിനമണ്‍(Cinnamon) എന്നും സംസ്കൃതത്തില്‍ ലവംഗം, തമാലപത്രം എന്നും മലയാളത്തില്‍ കറുവ, ഇലവര്‍ങംഎന്നും പറയുന്നു. ശാസ്തീയനാമം: Cinnamomum verum J. Presl, Cinnamomum zeylanicum Nees എന്നീ പ്രധാനപ്പെട്ട ജനുസ്സുകൾ കൂടാതെ ലോറേഷ്യേ എന്ന ഇതിന്റെ കുടുംബത്തിൽ 300 ഓളം വിവിധ ജനുസ്സുകൾ ഉണ്ട്.  ഭാരതീയ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ഇലവംഗത്തിന്റെ ഗുണത്തെക്കുറിച്ച്പരാമര്‍ശമുണ്ട്. ചരകസംഹിതയിലും അഷ്ടാംഗഹൃദയത്തിലും ഇലവര്‍ങത്തിന്റെ ഔഷധഗുണങ്ങള്‍വിവരിക്കുന്നുണ്ട്. കറികള്‍ക്ക് നല്ല രുചിയും മണവും നല്കുന്നതുകാരണം കറിമസാലകളിലാണ് സര്‍വ്വസാധാരണമായികറുവാപ്പട്ട ഉപയോഗിക്കുന്നതെങ്കിലും പല ഔഷധഗുണവുമുള്ളതാണ്.

പനി, വയറിളക്കംആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവക്ക് ചൈനീസ് ഭിഷഗ്വരന്മാര്‍ ഫലപ്രദമായഔഷധമായി കറുവപ്പട്ടയെ കരുതുന്നു.

ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും നല്കുവാന്‍ കറുവാപ്പട്ടയ്ക്ക്കഴിയും. ഗ്യാസ്ട്രബിളിന് കുറവുണ്ടാകും. കറുവമരത്തിന്റെ ഇലകള്‍, പൊടിയായോ (പൌഡര്‍ രൂപത്തിലായോ) ഡിക്കോക്ഷനായോ ഉപയോഗിക്കാം. വായുകോപത്തെ ഇല്ലാതാക്കാനും മൂത്രതടസ്സം നീക്കാനും ഇതു സഹായിക്കുന്നു.

മാനസികസംഘര്‍ഷം ഇല്ലാതാക്കാനും ഓര്‍മയുണര്‍ത്താനും കറുവപ്പട്ട സഹായിക്കുന്നു.

ഒരു നുള്ളു കറുവപ്പട്ടപൊടിച്ചത് അല്പം തേനില്‍ ചാലിച്ചു പതിവായി കഴിച്ചാല്‍ വായുകോപം ശമിക്കുകയും മൂത്രതടസ്സമില്ലാതാകുകയും, മാനസിക സംഘര്‍ഷം അകലുകയും ചെയ്യും.

കറുവ ദഹനക്കേട് മാറ്റുകയും പ്രമേഹരോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യും.വയറ്റിനൂള്ളിലുണ്ടാകുന്ന‍ മുറിവുകള്, മൂത്രനാളിയിലും യോനിയിലുമുള്ള അണുബാധ എന്നിവ ഇല്ലാതാക്കും.

ദന്തക്ഷയം ചെറുക്കും. മോണരോഗം ഇല്ലാതാക്കും. ഒരു കഷണം കറുവപ്പട്ട എടുത്തു ചവച്ചാല്‍ അതു വായില്‍ മധുരവും പല്ലിനു തിളക്കവുമേകും.

ജലദോഷത്തിനു പറ്റിയ മരുന്നാണ് കറുവപ്പട്ട പൊടിച്ചു താഴെ പറയുംപ്രകാരം ഡിക്കോക്ഷന്‍ തയ്യാറാക്കുക. നന്നായി പൊടിച്ച ഒരു നുള്ളു കറുവപ്പട്ട എടുത്ത് ഒരു ഗ്ലാസ്സ്വെള്ളത്തിലിട്ട് ഒരു നുള്ള് കുരുമുളകു പൊടിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഇന്‍ഫ്ലുവന്‍സ, തൊണ്ടയടപ്പ്,എന്നിവയെല്ലാം ശമിക്കും.

ദഹനക്കേടിനും വയറ്റിളക്കത്തിനും ഇതു തന്നെ ഉപയോഗിക്കാം. കറുവത്തൈലം തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന്റെ തീവ്രത കുറയും. ഛര്‍ദ്ദിക്കാനുള്ളതോന്നല്‍ ഇല്ലാതാകും.

സ്വാഭാവിക ഗര്‍ഭനിരോധനൌഷധം കൂടിയാണ് കറുവപ്പട്ട. പ്രസവം കഴിഞ്ഞ്ഒരു മാസത്തേക്ക് എല്ലാ രാത്രിയിലും ഒരു കഷണം കറുവപ്പട്ട കഴിക്കുക.

15-20 മാസം വരെ ആര്‍ത്തവംവൈകുന്നു. അങ്ങനെ വീണ്ടും ഉടനടി ഗര്‍ഭം ധരിക്കാതിരിക്കാനും ധാരാളം മുലപ്പാല്‍ ഉണ്ടാകാനുംസഹായിക്കുന്നു. കറുവ പ്രധാന ചേരുവയായ ഡിക്കോക്ഷന്‍ പ്രസവവേദനയുടെ കാഠിന്യംകുറക്കും.

ശീതക്കാറ്റേറ്റുണ്ടാകുന്ന തലവേദന ശമിക്കാന്‍ കറുവ പൊടിച്ചു വെള്ളത്തില്‍ ചാലിച്ചു നെറ്റിയില്‍ പുരട്ടുക. നെറ്റിയില്‍ കറുവത്തൈലം പുരട്ടുന്നതും ആശ്വാസം പകരും. പല്ലുവേദന ശമിക്കാന്‍കറുവത്തൈലത്തില്‍ മുക്കിയെടുത്ത ഒരു ചെറിയ കഷണം പഞ്ഞി പല്ലിന്റെ പോട്ടിനുള്ളില്‍ തിരുകുക. വേദന ശമിക്കും.

വായ് നാറ്റം അകറ്റാനും കറുവക്ക് കഴിയും. ഒരു സൌന്ദര്യ സംവര്‍ധക വസ്തുകൂടിയാണ്കറുവ.  ഇല, ഞെട്ട്, പട്ടയുടെ കഷണങ്ങള്‍ തുടങ്ങിയവ വാറ്റി കറുവത്തൈലം ഉല്പാദിപ്പിക്കുന്നു. 2 ഗ്രാം കറുവാപ്പട്ട, 2 ഗ്രാം കരയാംപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാം ഏലക്കായ ഇവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് തിളപ്പിച്ച് ( 15 മിനിട്ട് തിളപ്പിക്കണം) ചൂടാറിയതിന് ശേഷം 3 ഔണ്‍സ് തേനും ചേര്‍ത്ത് കുലുക്കി 4 ഔണ്‍സ് വീതം 4 മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ വൈറല്‍ഫീവര്‍ എന്ന ജലദോഷപ്പനിമാറുകയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ചുമ, ക്ഷീണം, അരുചി എന്നിവയ്ക്ക് പരിപൂര്‍ണ്ണശാന്തി ലഭിക്കുകയും ചെയ്യും.

ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാല്‍ വായ്നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. ഇലവംഗപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍ വീതം തേനില്‍ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ്. പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിന് ഈ പ്രയോഗം ഒരു പരിധിവരെ ഫലം ചെയ്തുകാണാറുണ്ട്. ഇലവംഗത്തില്‍ നിന്നും വാറ്റിയെടുക്കുന്ന കറപ്പത്തൈലം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍കേടുവരാതിരിക്കുന്നതിന് ഉപയോഗിക്കുന്നു.

അഞ്ചോ എട്ടോ തുള്ളി കറപ്പത്തൈലം അല്പം തേനില്‍ ദിവസം മൂന്ന് തവണ കഴിച്ചാല്‍ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടും. പതിനഞ്ച് തുള്ളി കറപ്പത്തൈലം മൂന്ന് ഔണ്‍സ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് മൂലക്കുരുവിനും മറ്റു പുണ്ണുകള്‍ക്കുംവീക്കത്തിനും പുറമെ പുരട്ടിയാല്‍ ആശ്വാസം കിട്ടും. കറപ്പത്തൈലവും യൂക്കാലിപ്റ്റസ് തൈലവും സമമെടുത്ത് തൂവാലയില്‍ തളിച്ച് മണപ്പിച്ചാല്‍ ജലദോഷവും മൂക്കടപ്പും മാറുന്നതാണ്.

അമിതമായിഉപയോഗിച്ചാല്‍ വൃക്കകളും മൂത്രസഞ്ചിയും തകരാറിലാകും. ഗര്‍ഭിണികള്‍ അളവിലേറെ കഴിച്ചാല്‍ ഗര്‍ഭംഅലസിപ്പോകും.

അത്തി

അത്തി
🌳🌳🌳🌳🌳🌳

മൊറേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷമാണ്‌ അത്തി. ഫലകം:ശാനാ. കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം കാണും. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.

അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്.ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്. നവംബർ - ഡിസംബർ മാസങ്ങളിലാണു് കായ ഉണ്ടാവുന്നതു്.കായകളുടെ ഉള്ളിൽ പുഴുക്കളോ പ്രാണികളൊ ഉണ്ടാവാറുള്ള്തു കൊണ്ടു് ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്
തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും.  ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്
അത്തിപ്പഴം നമ്മുടെ നാട്ടില്‍ അത്ര സുലഭമല്ലെങ്കിലും ഡ്രെഫ്രൂട്ട്‌സ് എന്നരീതിയില്‍ അത്തിപ്പഴം നമ്മുടെ വിപണിയില്‍ വളരെ സുലഭമാണ്. നമ്മള്‍ ചിന്തിക്കുന്നതിനപ്പുറത്ത് ഗുണങ്ങളുള്ള അത്തിപ്പഴം നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നു. അത്തിപ്പഴത്തിന്റെ നിരവധിയായ ഗുണങ്ങള്‍ പരിചയപ്പെടാം.

അത്തിപ്പഴം മലബന്ധം ഒഴിവാക്കുകയും മൊത്തം ദഹനസംരക്ഷണം മെച്ചപ്പെടുത്തുകയും ചെയ്യുക. രാത്രിയില്‍ 2-3 അത്തിപ്പഴം വെള്ളത്തില്‍ മുക്കിവയ്ക്കുകയും പിറ്റേന്ന് രാവിലെ തേനുപയോഗിച്ച്‌ അത് കഴിക്കുകയും നിങ്ങളുടെ മലബന്ധം വേദനയ്ക്ക് വിടപറയാന്‍ കഴിയും. അത്തിപ്പഴത്തിലെ നാരുകള്‍ക്ക് ദഹനത്തിന് വളരെ മികച്ചതാണ് ഇത് ആരോഗ്യമുള്ള മലവിസര്‍ജ്ജനം സഹായിക്കുന്നു. അത്തിപ്പഴത്തിലെ നാരുകളും വയറിളക്കത്തെ പരിപാലിക്കുകയും മുഴുവന്‍ ദഹനവ്യവസ്ഥയെ സുഖപ്പെടുത്തുകയും ചെയ്യുന്നു

അത്തിപ്പഴം നിങ്ങളുടെ രക്തത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും നിങ്ങളുടെ ഹൃദയത്തെ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ കൊഴുപ്പ് കണികകളാണ് ട്രൈഗ്ലിസറൈഡുകള്‍. ഇത് ഹൃദ്രോഗങ്ങളുടെ പ്രധാന കാരണമാണ്. കൂടാതെ, അത്തിപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തില്‍ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കുകയും, കൊറോണറി ധമനികള്‍ തടയുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ഫീനോള്‍, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവയും അത്തിപ്പവത്തില്‍ ധാരളം അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അത്തിപ്പഴം വളരെ മികച്ച ഒരു പ്രതിവിധിയാണ്. അത്തിപ്പഴത്തില്‍ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടോണിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാകുന്നു.

അത്തിപ്പഴത്തിന്റെ പതിവ് ഉപഭോഗം കുടല്‍ അര്‍ബുദത്തിന്റെ അപകടസാദ്ധ്യത കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ മാലിന്യങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന അത്തിപ്പവം വന്‍കുടല്‍ കാന്‍സര്‍ തടയുന്നതിന് നന്നായി പ്രവര്‍ത്തിക്കും.

വളരുന്ന കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ പ്രത്യേകമായി ഇരുമ്ബ് അളവുകള്‍ ഉണ്ടാക്കുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഉണങ്ങിയ അത്തിപ്പഴം സഹായിക്കും. നിങ്ങള്‍ രോഗികളോ ശസ്ത്രക്രിയയോ ചെയ്താല്‍, ശരീരത്തിലെ ഇരുമ്ബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും പ്രശ്‌നം കാര്യക്ഷമമായി കൈകാര്യം ചെയ്യുകയുമാണ് നിങ്ങളുടെ ഭക്ഷണത്തിലെ അത്തിപ്പഴങ്ങള്‍ നിങ്ങളെ ഒരുപാട് സഹായിക്കുന്നു.

ഏറ്റവും കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുള്ള പഴങ്ങളില്‍ ഒന്നാണ് അത്തിപ്പഴം മുതിര്‍ന്നവരിലും മുതിര്‍ന്ന യൗവനത്തിലോ കൂടുതല്‍ നാരുകള്‍ ഉള്ള പഴങ്ങള്‍ ഉപയോഗിക്കുന്നത് സ്ത്രീമാര്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യതകളെ ഇല്ലാതെയാക്കുന്നു.

ആന്റി ഓക്‌സിഡന്റുകളുടെ ഒരു പവര്‍ഹൌസാണ് അത്തിപ്പഴങ്ങള്‍, അവ നിങ്ങളുടെ ശരീരത്തില്‍ ഫ്രീ റാഡിക്കലുകളെ നിരുത്സാഹപ്പെടുത്തുന്നു. അത്തിപ്പഴം ഒരു അത്തി, അത് അടങ്ങിയിരിക്കുന്നു കൂടുതല്‍ ആന്റിഓക്‌സിഡന്റുകള്‍. ഫിനോലിന്റെ ആന്റി ഓക്‌സിഡന്റുകളുടെ ഒരു വലിയ സ്രോതസാണ് അത്തിപ്പഴം. അത്തിപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്ലാസ്മയിലെ ലിപോപ്രൊടൈന്‍സുകളെ സമ്ബുഷ്ടമാക്കുകയും അവരെ കൂടുതല്‍ ഓക്‌സീകരണം വഴി സംരക്ഷിക്കുകയും ചെയ്യുന്നു.

അയമോദകം


അയമോദകം

 Ajwan, (Ajwain) എന്നു ആംഗലേയത്തിലും, अजवायन, अजवान എന്നു ഹിന്ദിയിലും यवनक, यवानी എന്നു സംസ്കൃതത്തിലും ஓமம் (ഓമം) തമിഴിലും പറയുന്നു. കാരം കോപ്റ്റിക്കം (Carum copticum) എന്ന ശാസ്ത്രീയ നാമമുള്ള ഒരുതരം ജീരകമാണിത്. ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വി‌ളിക്കാറുണ്ട്. പലഹാരങ്ങളിലും മറ്റും ചേർക്കുന്നതിനാലാണിതിനെ കേക്കുജീരകം എന്നുവിളിക്കുന്നത്.

അംബെലിഫെറ കുടുംബത്തിൽപ്പെട്ട ഈ ഔഷധ സസ്യം ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അഷ്ടചൂർണ്ണത്തിലെ ഒരു കൂട്ടാണിത്.

ശാഖകളായി പടരുന്ന, ഏകദേശം മാംസളമായ, ചെറിയ ഇലകൾ നിറഞ്ഞ സസ്യമാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണിതിനുള്ളത്. നിറവും മണവുമുള്ള വിത്തുകൾ ഇവ ഉദ്പാദിപ്പിക്കുന്നു.

ഇവയിൽ തൈമോൾ, ആൽഫാ പൈനീൻ, സൈമീൻ എന്നീ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്നുണ്ടാക്കുന്ന എണ്ണയ്ക്ക് പാരാസിംപതറ്റിക് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കഴിവുണ്ട്. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു. ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.

ആയുര്‍വ്വേദത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ്് അയമോദകം. ധാരാളം ആരോഗ്യ ഗുണങ്ങളാണ് ആയമോദകത്തിന് ഉള്ളത്. ഒരു തരത്തിലുള്ള ജീരകമാണ് അയമോദകം. ആയുര്‍വ്വേദത്തില്‍ വളരെയധികം പ്രാധാന്യത്തോടെ കാണപ്പെടുന്ന ഒന്നാണ് അയമോദകം. എന്നാല്‍ അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയൊന്നും അല്ല.ധാരാളം ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്നതാണ് സത്യം. നിര്‍ജ്ജലീകരണം, ദഹന പ്രശ്‌നങ്ങള്‍, അമിതവണ്ണം എന്നീ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു അയമോദകം. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം എന്ന കാര്യത്തില്‍ സംശയം ലവലേശം വേണ്ട. അമിതവണ്ണം കുറയ്ക്കാനും, ദഹനക്കേടിനം, ഗ്യാസ്ട്രബിളിനും എല്ലാം അയമോദകം തന്നെയാണ് ബെസ്റ്റ് മരുന്ന്.ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അയമോദകത്തിന് ഉണ്ട്. ഇത് ഏതൊക്കെ വിധത്തിലാണ് ആരോഗ്യപ്രതിസന്ധികളെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അയമോദകം. ചര്‍മ രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അയമോദകം. 

വെളുത്തുള്ളി


വെളുത്തുള്ളി

അതിപ്രാചീനകാലം മുതല്‍ക്കു തന്നെ ആഹാര സാധനങ്ങളില്‍ രുചിയുണ്ടാക്കാനും മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. ഗുന്മം വാതം പ്രത്യേകിച്ച് ആമ വാതം എന്നിവയ്ക്ക് നല്ല ഫലം തരുന്നതാണ് വെളുത്തുള്ളി. 

ലശുനഃ ഉഗ്രഗന്ധാഃ ഭൂതഘ്ന മ്ലേച്ഛഗന്ധാ യവനേഷ്ടം രസോന എന്നിങ്ങനെ പലവിധ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്നു. 

മധുര ലവണ കടു തിക്ത കഷായ രസത്തിലും സ്നിഗ്ധ തീക്ഷ്ണ പിശ്ചില ഗുരു സര ഗുണത്തോടും ഉഷ്ണ വീര്യത്തോടും വിപാ കത്തില്‍ കടുവുമാണ്. 

ഇനി  ഗുണങ്ങൾ പറയാം..,  

വയറ്റിലുണ്ടാകുന്ന കൃമി വയറുവേദന ദഹക്കുറവ് എന്നിവയ്ക്ക് വെളുത്തുള്ളി വിഴാലരി കാട്ടുജീരകം തിളപ്പിച്ചോ ദിവസം രണ്ടു നേരം കഴിച്ചാൽ ശമനം കിട്ടും,

ചെവി വേദനക്ക് വെളുത്തുള്ളി തീയിൽ വാട്ടിപിഴിഞ്ഞ നീര് ഒഴിച്ചാല്‍ ശമനം കിട്ടും,

വെളുത്തുള്ളി നാല് ചുള ഒരു കഷ്ണം ഇഞ്ചി അല്പം ജീരകം  ഇവ അര ഗ്ലാസ് വെള്ളത്തിൽ ജൂസാക്കിയതില്‍ അല്പം ഉപ്പും ചെറുനാരങ്ങാ നീരും ചേർത്തു കുറേശ്ശെ കഴിക്കുക 
വയറുവേദന ഗ്യാസ് പുളിച്ചു തുകട്ടല്‍ എന്നിവ പമ്പ കടക്കും,

ഇനി അമിതമായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറയാം

കാഴ്ചക്കുറവുണ്ടാകാന്‍  സാധ്യതയുണ്ട്
അലര്‍ജിയുണ്ടാകാം.
വിയര്‍പ്പിന് രൂക്ഷ ഗന്ധം. ശരീര ദുര്‍ഗന്ധം നെഞ്ചെരിച്ചില്‍ എന്നിവയുണ്ടാകാം. അമിതമായ ഉപയോഗം നല്ലതല്ല.

കുപ്പമേനി ( പൂച്ചമയക്കി )


കുപ്പമേനി ( പൂച്ചമയക്കി )

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധ സസ്യമാണ് കുപ്പമേനി. ഇത് പൂച്ചമയക്കി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന ഇതിന്റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു
തീപൊള്ളൽ.സ്ഥാവര ജംഗമ വിഷങ്ങൾ .വയറുവേദന.വാതം.രക്തമൂലം .ശരീരംചൊറിയുക.കുത്തിയള്ള വേദന.പീനസം .കഫാധിക്ക്യം.എന്നീ അനേക രോഗങ്ങൾക്ക് ഉപയോഗിക്കാം .
കുട്ടികൾക്ക് ഒരു ടീ സ്‌പൂൺ വാട്ടിപ്പിഴിഞ്ഞ ഇലയുടെ നീര് അകത്തേക്ക് കൊടുത്താൽ ഛർദ്ദിയുണ്ടാകും അതുമൂലം കഫം പുറത്തുപോകും .ഇതിന്റെ ഇല അരച്ച് തേച്ചാൽ മേഹവൃണം ശമിക്കും. ഇതിന്റെ ഇല അരച്ച് ചുണ്ണാമ്പ് കൂട്ടി തേച്ചാൽ വണ്ടുകടി.വേട്ടാളൻ.പഴുതാര എന്നീ കടീവിഷങ്ങൾ ഗുണമാകും .ഇതിന്റെ ഇല ഉപ്പു കൂട്ടി അരച്ച് തേച്ചാൽ ചൊറി ചിരങ്ങുകൾ തേയ്ക്കാം .ഇതിന്റെ ഇല ഉണക്കി പൊടിച്ചു ഇട്ടാൽ തീപൊള്ളൽഗുണമാകും .ശയ്യാവൃണം ശമിക്കും.ഇങ്ങനെ ഒരുപാട് രോഗങ്ങൾക്ക് ഉപകാരമുള്ള ഈ ചെടി സംരക്ഷിച്ചു പോകേണ്ട ഒന്നാണ് 

കാട്ടു തൃത്താവ്

കാട്ടു തൃത്താവ് 
കാട്ടു തുളസി (Ocimum americanum)

ഗൃഹവൈദ്യം

ഗൃഹവൈദ്യം


1)പൊടുതല(പൊളൂര)ക്ക് ആനത്തകരയില മോരിലരച്ച് പുരട്ടുക

2)ഗര്‍ഭകാലഛര്‍ദ്ദിക്ക് മല്ലി അരിക്കാടിയിലരച്ച് കുടിക്കുക

3)എക്കിട്ടത്തിന് ലൈം ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക

4)ദഹനക്കട്,വയറുവേദന എന്നിവക്ക് ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക

5)ഛര്‍ദ്ദിക്ക് മലര്‍ക്കഞ്ഞി കുടിക്കുക

6)വ്രണം ഉണങ്ങാന്‍ എള്ളും വേപ്പിലയും തേന്‍ ചേര്‍ത്ത് അരച്ചിടുക

7)രക്ത സമ്മര്‍ദ്ദത്തിന് മുരിങ്ങയില ചെറുനാരങ്ങാ വലിപ്പത്തില്‍ അരച്ച് കഴിക്കുക

8)ഉളുക്ക് ചതവ് എന്നിവയ്ക് മുണ്ടകൈതയില നീരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് അരച്ച് പുരട്ടുക

9)കൃമിരോഗത്തിന് പച്ചപപ്പായ മുറിക്കുമ്പോള്‍ വരുന്ന പശ പപ്പടത്തില്‍ പുരട്ടി ഉണക്കിയ പപ്പടം തീയില്‍ ചുട്ടെടുത്ത് ഭക്ഷണത്തിന്റെ കൂടെ കഴിക്കുക

10)ശോധനക്കുറവിന് ചെറുചൂടുള്ള പശുവിന്‍ പാലില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുക

11)കീടവിഷത്തിന് തുളസിയിലയും പച്ച മഞ്ഞളും ചേര്‍ത്ത് അരച്ചിടുക.

12)കടന്നല്‍ വിഷത്തിന് മുക്കുറ്റി വെണ്ണ ചേര്‍ത്ത് അരച്ചിടുക

13)കാലിലോ കയ്യിലോ വിഷമുള്ള മുള്ളോ അതു പോലുള്ള വസ്തുക്കളോ  തറച്ച് കയറിയാല്‍ എരുക്കിന്‍റെ പാല്‍ പുരട്ടി വെക്കുക, മുള്ള് താനേ പുറത്തേക്ക് വരും

14)മുറിവില്‍ നിന്ന് രക്തം പെട്ടെന്ന് നില്‍ക്കാനും മുറിവുണങ്ങാനും വരിക്ക പ്ളാവിന്റെ പച്ചക്കൊമ്പിന്റെ തോലെടുത്ത് കരിച്ച് പുരട്ടുക,തെങ്ങിന്റെ പുതിയ തിരിയുടെ മുകളിലുള്ള പൊടി വെച്ച് കെട്ടുക.

 15)വയറിളക്കത്തിന് കുടകപ്പാല വേരിന്‍മേല്‍ തൊലിയും മാതളത്തോടും ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. 

കോവയ്ക്ക

കോവയ്ക്ക

കുക്കുര്‍ബിറ്റേസി എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ് എന്നും സംസ്കൃതത്തില്‍ "മധുശമനി" എന്നും അറിയപ്പെടുന്നു.കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ് .

ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും കോവയ്ക്ക ഒരു പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ് കോവച്ചെടിയ്ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട.

ഒരു പ്രമേഹ രോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. 

കോവൽ (വടക്കൻ കേരളതിൽ കോവ). സംസ്കൃതത്തിൽ തുണ്ഡികേരി, രക്തഫല, ബിംബിക, പീലുപർണ്ണി എന്നീ പേരുകൾ ഉണ്ടു്. ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌.

രസാദി ഗുണങ്ങൾ

രസം:മധുരം

ഗുണം:ലഘു

വീര്യം:ശീതം

വിപാകം:മധുരം

ഔഷധയോഗ്യ ഭാഗം: സമൂലം

അറേബ്യന്‍ കോവക്ക അച്ചാര്‍
അറേബ്യയില്‍ വളരെ പ്രചാരത്തിലുള്ളയാണ് അച്ചാറുകള്‍. അല്പം വിനാഗിരിയും ഉപ്പു ചേര്‍ത്ത ലായിനിയില്‍ കോവക്ക വട്ടത്തില്‍ അരിഞ്ഞ് എടുത്ത് വെക്കുക. രണ്ടാഴ്ച്ചക്കു ശേഷം ഉപയോഗിച്ച് തുടങ്ങാം. ഇത് ആറ്മാസത്തില്‍ കൂടുതല്‍ കേടുകൂടാതെ ഇരിക്കും.


കോവൽ (Ivy Gourd)
ശാസ്ത്ര നാമം Coccinia Grandis.
എല്ലാ വീട്ടിലും നട്ട് സംരക്ഷിക്കണ്ട ഒന്നാണ് കോവൽ.
ഒരു ചെടി 5-8 വർഷം നില്ക്കും. വർഷം മുഴുവൻ വിളവു തരും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood sugar) 16-18% കുറയ്ക്കും. പ്രമേഹ രോഗികൾ നാൾക്കു നാൾ

പെരുകിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വിഷ ലിപ്തമല്ലാത്ത കോവക്ക ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. കോവൽ പോഷക സമൃദ്ധമാണ്. ഇതിൽ ധാരാളം Beta Carotene ഉം വിറ്റമിൻസും മിനറൽസും അടങ്ങിയിരിക്കുന്നു. ഇതിന്റെ തളിരില ഭക്ഷ്യ യോഗ്യമാണ്, അതീവ സ്വാദിഷ്ടവുമാണ്.
Nutritional facts in 100 gm.
ascorbic acid 1.4 mg
Ca 40 mg,
carbohydrate 3.1 g
energy 75 kJ (18kcal)
fat 0.1 g
Fe 1.4 mg
fiber 1.6 g
niacin 0.7 mg
P 30 mg
protein 1.2 g,
riboflavin 0.08 mg
thiamin 0.07 mg
water 93.5 g

അഷ്ടവർഗ്ഗം കഷായം

അഷ്ടവർഗ്ഗം കഷായം 

ബലാ സഹചര ഏരണ്ഡ 
ശുണ്ഠീ രാസ്റ്റാ സുര ദ്രു മൈഃ
സ സിന്ദുവാര ല ശുനൈ: 
അഷ്ടവർഗ്ഗ : അനിലാപഹാ ।।

കുറുന്തോട്ടി വേർ 
കരിങ്കുറിഞ്ഞി വേര് 
ആവണക്കിൻ വേർ
ചുക്ക്
ചിറ്റരത്ത 
ദേവതാരം
കരിനൊച്ചി വേര്
വെളുത്തുള്ളി 

ഇവയാകുന്ന അഷ്ടവർഗ്ഗം കഷായം വെച്ച് സേവിച്ചാൽ വാത വികാരങ്ങൾ ശമിക്കും ! 

പരുവക്കൊടി (Pothos scandens)


വേര് പിടിച്ച് മരങ്ങളിലും പാറകളിലും മറ്റും കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് പരിവള്ളി, പരുവൽ, പരുവക്കൊടി എന്നെല്ലാം അറിയപ്പെടുന്ന ആനപ്പരുവ. ശാസ്ത്രീയ നാമം : Pothos scandens). ലോകത്ത് പലയിടത്തും ആനപ്പരുവ കാണപ്പെടുന്നുണ്ട്. 2100 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിലാണ് കാണുന്നത്. പൊള്ളലിന് നല്ല മരുന്നാണ്. ത്വഗ്രോഗങ്ങളിലും ഉപയോഗിക്കുന്നു. 

ആനച്ചുവടി (Elephantopus scaber)



ആനച്ചുവടി (Elephantopus scaber)

നമ്മുടെ നാട്ടില്‍ നീര്‍വാര്‍ച്ചയുള്ളിടങ്ങളില്‍ ധാരാളം കണ്ടുവരുന്ന ഒരു നിലം പറ്റി ചെടിയാണ് ആനച്ചുവടി. ഇത് മഴക്കാലത്ത് ഉണ്ടായി കൊടും വേനലില്‍ കരിഞ്ഞു പോകുന്നു. ആ സമയത്ത് തന്നെ പുഷ്പകാലവും വിത്തും ഉണ്ടായികഴിഞ്ഞിട്ടുണ്ടാവും വീണ്ടും മഴയത്ത് വിത്ത് മുളച്ച് ചെടിയുണ്ടാകുന്നു.ഒരു മുഖ്യ അക്ഷത്തിനു ചുറ്റുമായി പശുവിന്റെ നാക്കുപോലുള്ള 10-15 ഇലകള്‍ മണ്ണില്‍ ചേര്‍ന്ന് വിന്യസിക്കപ്പെട്ടിരിക്കും. ഇതിന്റെ ഓരോ ഇലയ്ക്കും 8-10 സെ.മീ. നീളവും 5-6 സെ.മീ. വീതിയുമുണ്ടാകും. മധ്യഭാഗത്തുനിന്നും 8-10 സെ.മീ. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു തണ്ടിലാണ് പൂവുണ്ടാവുക
ആരുടെയും കണ്ണില്‍പെടാതെ പതുങ്ങിയാണ് ചെടിയുടെ വാസം നമ്മുടെ നാട്ടില്‍ റബ്ബര്‍ തോട്ടങ്ങളില്‍ ധാരാളം കാണുന്നു. തണലാണ് ഇഷ്ടം. നിലം പറ്റിവളരുന്നതിനാല്‍ പറിച്ചുകളയാന്‍ തന്നെ വിഷമമാണ്. ദയവായി പറിച്ചുകളയരുതേ.. ആള്‍ വളരെ വിഷേഷപ്പെട്ട ഒരു ഔഷധസസ്യമാണ്. 
Elephantopus scaber എന്ന ശാസ്ത്രീയ നാമത്തിലാണ് ചെടി ശാസ്ത്രലോകത്തില്‍ അറിയപ്പെടുന്നത്. സംസ്കൃതത്തില്‍ ഗോജിഹ്വാ എന്നും ഇംഗ്ലീഷില്‍ Prickly leaved elephant’s foot എന്നും അറിയപ്പെടുന്നു

ഔഷധഗുണങ്ങള്‍ - 

1. ഇലനീര് ഹൃദ്രോഗങ്ങളില്‍ കുടിക്കാന്‍ കൊടുക്കുന്നു. അറ്റാക്ക് വന്ന് ഹൃദയപേശികള്‍ക്ക് ബലക്കുറവു വന്നവര്‍ക്ക് ഇത് വളരെ നല്ല ഒരു ടോണിക്കാണ്
2.സമൂലം വെന്ത കഷായം കുടിച്ചാല്‍ ആമാശയ രോഗങ്ങളും, അര്‍ശസും,
വയറിളക്കത്തിനും (diarrhoea), വയറുകടിക്കും (dysentery)
 ശമിക്കും.
3. ചിലന്തി കടിച്ചുണ്ടായ വിഷം മാറാന്‍ സമൂലും അരച്ചുരുട്ടി നെല്ലിക്കാവലുപ്പത്തില്‍ 7 ദിവസം കഴിക്കുക


      ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യൻ
           ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ,
            ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ
                           സസ്യം കാണുന്നു.

            ആനയുടെ പാദം പോലെ ഭൂമിയിൽ
      പതിഞ്ഞു കിടക്കുന്നതിനാൽ ആനച്ചുവടി   
             (ആനയടിയൻ) എന്ന പേർ ലഭിച്ചു. 
             ഇതേ കാരണത്താൽ തന്നെയാണ്
           ശാസ്ത്രീയനാമമായ ലത്തീൻ പദവും
                           ഉരുത്തിരിഞ്ഞത്. 

                 സംസ്കൃതത്തിൽ ഗോജിഹ്വാ
  (പശുവിന്റെ നാക്ക് പോലിരിക്കുന്നതിനാൽ),
                  ഗോഭി, ഖരപർണ്ണിനി എന്നും 
            ഹിന്ദിയിൽ ഗോഭി എന്നുമാണ് പേര്. 
               തെലുങ്കിൽ ഹസ്തിശാഖ എന്നും 
             തമിഴിൽ യാനനശ്ശുവടി എന്നുമാണ്.

                ഔഷധയോഗ്യ ഭാഗം  - സമൂലം
                                          *
                            ഉപയോഗങ്ങൾ: 
                            !!!!!!!!!!!!!!!!!!!!!!!!!!!
          ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ
             ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ്
              കഴിക്കാം, ചോറ് വേവിക്കുമ്പോൾ
                   ചേർക്കാം, അടയുണ്ടാക്കാം.

              ഹൃദയം, തലച്ചോറ് എന്നിവയുടെ
          പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
          ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന
             ഘടകം മുഴകളെ അലിയിക്കുന്നു.
            മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം,
              പനി, മൂത്രക്കടച്ചിൽ, വയറിളക്കം,
         ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ
                തുടങ്ങിയവയ്ക്ക് ഔഷധമാണ്.
                         രാസഘടകങ്ങൾ
ഇതിൽ വഴുവഴുപ്പുള്ള ഒരു പദാർഥം, സോഡിയം , പൊട്ടാസ്യം ; കാത്സ്യം ,
ഇരുമ്പ്, മഗ്നീഷ്യം ഇവ അടങ്ങിയിരിക്കുന്നു
, ലുപ്പിയോൾ, സ്റ്റിഗ്മാസ്റ്റെറോൾ
ഇവയും വേർതിരിച്ചിട്ടുണ്ട്.

രസാദി ഗുണങ്ങൾ

രസം : മധുരം, തിക്തം
ഗുണം : ലഘ. സ്നിഗ്ദ്ധം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധഗുണം

'മലബന്ധം ഉണ്ടാകുന്നു. ശരീരതാപം നിയന്ത്രിക്കുന്ന , വിഷഹരമാണ്
ചുമ, ഹൃദരോഗം ഇവ ശമിപ്പിക്കുന്നു.

ഔഷധയോഗ്യഭാഗങ്ങൾ:സമൂലം

पनसपत्र वृन्त (പ്ലാവില ഞെട്ട്)

पनसपत्र वृन्त (പ്ലാവില ഞെട്ട്)
Artocarpus heterophyllus leaf petiole

Rasa ...Tiktha ,Kashayam 
Guna ...Snigdha, laghu
Veerya...Ushna
Vipaka..Katu 

Vatanulomana,Deepana, Vatahara ,Vishoochikahara

പഴുത്ത പ്ലാവില ഞെട്ടീ ജീരകഞ്ചൈവ കല്ക്കമായ് പുനർനവസ്യസ്വരസേ  
കാച്ചു നെയ്യ് വായു കോപഹൃത് 

Reference:- Chikitsamanjeri 

Ripened petiol,Jeeraka as kalka preparing Ghee with Punarnava swarasa good for Koshtavata.

ചില ആയുർവേദ പഴഞ്ചൊല്ലുകൾ

*അജീർണ്ണേ ഭോജനം വിഷം*
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)

*അർദ്ധരോഗഹരീ നിദ്രാ*
(പാതി രോഗം ഉറങ്ങിയാൽ തീരും)

*മുദ്ഗദാളീ ഗദവ്യാളീ*
(ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)

*ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ* 
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)

*അതി സർവ്വത്ര വർജ്ജയേൽ*
(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്)

*നാസ്തി മൂലം അനൗഷധം* 
(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)

*ന വൈദ്യ: പ്രഭുരായുഷ:*
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല)

*ചിന്താ വ്യാധിപ്രകാശായ*
(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)

*വ്യായാമശ്ച ശനൈഃ ശനൈഃ*
(വ്യായാമം പതുക്കെ  വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.)

*അജവത്  ചർവ്വണം കുര്യാത്*
(ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)

*സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം* 
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)

*ന സ്നാനം ആചരേത് ഭുക്ത്വാ*
(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല.  ദഹനം സ്തംഭിയ്ക്കും)

*നാസ്തി മേഘസമം തോയം*
(മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.)

*അജീർണ്ണേ ഭേഷജം വാരി*
(തെറ്റിയ ദഹനത്തെ പച്ചവെള്ളം  പച്ചവെള്ളം ശരിയാക്കും.)

*സർവ്വത്ര നൂതനം ശസ്തം  സേവകാന്നേ പുരാതനം*
(എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയരിയിലും പഴകിയ വേലക്കാരനിലും ഒഴികെ_)

*നിത്യം സർവ്വ രസാഭ്യാസ:*
(ദിവസവും ആറ്  രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം)

*ജഠരം പൂരയേദർദ്ധം അന്നൈ:*
(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം )

*ഭുക്ത്വോപവിശതസ്തന്ദ്രാ*
(ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക )

*ക്ഷുത് സ്വാദുതാം ജനയതി* 
(വിശപ്പ്  രുചി വർദ്ധിപ്പിക്കും -  Hunger is the best sauce.)

*ചിന്താ ജരാണാം മനുഷ്യാണാം* 
(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും)

*ശതം വിഹായ ഭോക്തവ്യം*
(നൂറു കാര്യം നിർത്തണമെങ്കിലും ഊണ് സമയത്തു കഴിയ്ക്കണം. )

*സർവ്വധർമ്മേഷു മദ്ധ്യമാം* 
(മദ്ധ്യമം ആയ വഴി തെരഞ്ഞെടുക്കുക)

*നിശാന്തേ ച പിബേത് വാരി:*
(ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം.)

*വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:*
(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ  വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?)

*ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:*
(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.)

*ആരോഗ്യം ഭാസ്കരാദിച്ഛേത് ദാരിദ്ര്യം പരമൗഷധം*
(ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും.  അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിത സുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്)

*ആഹാരോ മഹാഭൈഷജ്യമുച്യതേ*
(ആഹാരമാണ് മഹാമരുന്ന്)

*രുഗബ്‌ധിതരണേ ഹേതും തരണീം ശരണീകുരുസുഹൃർദ്ദർശനമൗഷധം* 
(ഇഷ്ടസ്നേഹിതരെക്കണ്ടാൽ രോഗത്തിന്/ ദുഖത്തിന് ആശ്വാസം വരും. Healing power of love and friendship)

*ജ്വരനാശായ ലംഘനം* 
(പനിയുണ്ടെങ്കിൽ ഉണ്ണരുത് )

*പിബ തക്രമഹോ നൃപ രോഗഹരം* 
(ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.)

*ന ശ്രാന്തോ ഭോജനം കുര്യാത്* 
(തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.)

*ഭുക്ത്വോപവിശത:  സ്ഥൗല്യം*  
(ഉണ്ടിട്ടു നടന്നില്ലെങ്കിൽ  തടിയ്ക്കും)  

*ദിവാസ്വാപം ന കുര്യാതു*
(പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,)

*ലാഭാനാം ശ്രേഷ്ഠമാരോഗ്യം*
(ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം.  അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം)

*സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത്* 
(മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം)

*പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ*
(ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല.)

*വിനാ ഗോരസം കോ രസം ഭോജനാനാം?*
(അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?)

*ആരോഗ്യം ഭോജനാധീനം*
(ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു  ശ്രദ്ധിയ്ക്

*മിതഭോജനേ സ്വാസ്ഥ്യം*
(ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ  ആഹാരത്തിലാണ്.)

*സർവ്വരോഗഹരീ ക്ഷുധാ*
(ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം.  ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്.  അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.)

Punarnavadi Kashayam ingredients

Punarnavadi Kashayam ingredients


Boerhavia Diffusa – Punarnava

Azadirachta indica - Neem

Trichosanthes Dioica – PATOLA

Zingiber Officinale – SONTH (dried ginger)

Andrographis Paniculata – Kalmegh (Nilavembu)

Tinospora Cordifolia - Guduchi

Cedrus Deodara – Devdaru (Deodar Cedar or Himalayan Cedar)

Curcuma Longa- Haldi (Turmeric)

Terminalia Chebula – Haritaki (Chebulic Myrobalan)


Kokilaksha Kashayam Ingredients

Kokilaksha Kashayam Ingredients


IngredientsQuantityTalmakhana (Kokilaksha) –


Asteracantha Longifolia

1 Part

Giloy (Guduchi) – Tinospora Cordifolia 1 Part

Adjuvant: Pippali Churna (Long Pepper Powder) 125 to 500 mg

Reference: BHAISHAJYA RATNAVALI, CHAPTER 27, VATRAKTA CHIKITSA, VERSE – 13

Balaguluchyadi Kashayam Ingredients

Balaguluchyadi Kashayam Ingredients


Bala – Sida Cordifolia12 Parts

Guduchi (Giloy) – Tinospora Cordifolia12 Parts

Devdaru – Cedrus Deodara12 Parts

Note: Balaguluchyadi Kashayam is prepared from the ingredients of Balaguluchyadi Thailam (Oil).Reference: Sahasrayogam, Tail Yoga Prakarana, Balaguluchyadi Thailam

Bala Punarnavadi Kashayam Ingredients

Bala Punarnavadi Kashayam Ingredients


IngredientsQuantityBala – Sida Cordifolia1 Part

Punarnava – Boerhavia Diffusa1 Part

Eranda – Ricinus Communis1 Part

Sonth (ginger) – Zingiber Officinale1 Part

Gokshura – Tribulus Terrestris1 Part

Reference: Sahasrayogam, Kashaya Yoga Prakarana, Bala Punarnavadi Kashayam


Guluchyadi Kashayam Ingredients

Guluchyadi Kashayam Ingredients


Giloy (Guduchi) – Tinospora Cordifolia1 Part

Dhania (Coriander) – Coriandrum Sativum1 Part

Lal Chandan (Red Sandalwood) – Pterocarpus Santalinus1 Part

Neem – Azadirachta Indica1 Part

Padmaka (Wild Himalayan Cherry) – Prunus Cerasoides1 Part


Simhanada Guggulu Ingredients

Simhanada Guggulu Ingredients

Triphala – Haritaki – Terminalia chebula, Vibhitaki – Terminalia bellirica, Amla – Emblica officinalis

Shuddha Gandhaka

Guggulu – Purified Commiphora mukul

Chitrataila – Castor oil

സഹചരാദി കഷായം

സഹചരാദി കഷായം 

സഹചരം സുരദാരു സനാഗരം
ക്വഥിതം അംഭസി തൈലവി മിശ്രിതം 
പവന പീഢിത ദേഹഗതി: പിബേൽ
ദ്രുതവിളംബിത ഗ: ഭവതി ഇച്ഛയാ ।l (അഷ്ടാംഗഹൃദയം വാത വ്യാധി ചികിത്സിതം ) 

കരിങ്കുറിഞ്ഞി വേർ ,ദേവതാരം ,ചുക്ക് ഇവ കഷായം വെച്ച് എണ്ണ മേമ്പൊടി ചേർത്ത് സേവിച്ചാൽ വാതരോഗങ്ങൾ ശമിക്കും.

സുജനപ്രിയ വ്യാഖ്യാനത്തിൽ  ദ്രവ്യങ്ങളുടെ കണക്ക് ഇപ്രകാരമാണ് 

കുറുന്തോട്ടി വേർ     = 6 കഴിവ് 
കരിങ്കുറിഞ്ഞി വേർ = 4 കഴഞ്ച്
ദേവതാരം                 = 2 കഴഞ്ച്
ചുക്ക്                         = 1 കഴഞ്ച്

പെരിങ്ങലം (Clerodendrum infortunatum)


പെരിങ്ങലം 

കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് അഥവ പെരുക്കിഞ്ചെടി (ഇംഗ്ലീഷ്:Hill Clerodendrum ശാസ്ത്രീയനാമം:Clerodendrum infortunatum. പെരുകിലം, പെരുവലം, പെരിയാലം, പെരുക്, പെരു, വട്ടപ്പലം, ഒരുവേരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾ ധാരാളം ശലഭങ്ങളെ ആകർഷിക്കുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് പൂക്കാലം. എങ്കിലും മിക്ക മാസങ്ങളിലും പൂക്കൾ കാണാൻ സാധിക്കും. ഇവയുടെ ഇലയും വേരും ഔഷധയോഗ്യമാണ്.മയൂരജഘ്ന എന്ന് സംസ്കൃതനാമം.

ധനുമാസത്തിലെ തിരുവാതിര നാളില്‍ ഒരുവേരന്റെ വേര് അരച്ച് അരിയോടോപ്പം ചേര്‍ത്ത് അട പുഴുങ്ങി സ്ത്രീകള്‍ കഴിച്ചിരുന്ന ഒരു രീതി ആചാരം പോലെ  കേരളത്തിലെ ചില പ്രദേശങ്ങളില്‍ നില നിന്നിരുന്നു. 

1] ചെടിയുടെ തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്‍റെ പെരുവിരലിന്റെ നഖത്തില്‍  നിര്‍ത്തിയാല്‍ അല്‍പസമയത്തിനുള്ളില്‍ കൊടിഞ്ഞിക്കുത്ത് അഥവാ മൈഗ്രയിന്‍ തലവേദന മാറും എന്നത് ഒരു നാട്ടറിവ് ആണ്

2] മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടനെ ഒരുവേരന്‍റെ തളിരില പറിച്ചെടുത്ത് പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി കഴിച്ചാല്‍ വിഷം മാറും എന്ന് പഴമക്കാർ പറയാറുണ്ട്.

3] ഒരു വേരന്റെ തളിരില കാട്ടുജീരകം ചേര്‍ത്ത് അരച്ച് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.

പലപ്പോഴും പറമ്പിലും വഴിയോരത്തും നില്‍ക്കുന്ന ചെടികളെ ഉന്മൂലനം ചെയ്യുമ്പോള്‍ നാം അറിയാറില്ല, നമ്മുടെ ആയുസ്സിനെ സംരക്ഷിക്കാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഔഷധങ്ങളാണ് അവയെന്ന്. 

രസം - തിക്തം, കഷായം

ഗുണം - ലഘു, സ്നിഗ്ധം

വീര്യം - ഉഷ്ണം

വൻകടലാടി

വൻകടലാടി

(ശാസ്ത്രീയനാമം: Achyranthes aspera).

കടലാടി ശിഖരി, മാർക്കടി, ദുർഗ്രാഹ, മയൂര, അപാമാർഗ, ഇന്ദുലേഖ, കരമഞ്ജരി എന്നിങ്ങനെ പല പേരുകളിൽ സംസ്കൃതത്തിലും, ചിർചര (चिरचरा) എന്ന് ഹിന്ദിയിലും, അപാങ്ഗ് എന്ന് ബംഗാളിയിലും നായുരവി എന്ന് തമിഴിലും അൽന്തിഷ തെലുങ്കിലും അഘാട(മറാത്തി), കുത്രി (പഞ്ചാബ്), ആഘേഡാ ഗുജറാത്ത്എന്നീ ഭാഷകളിലും അറിയപ്പെടുന്നു

നാട്ടിന്‍ പുറങ്ങളിലും വഴിയോരങ്ങളിലും കണ്ടു വരുന്ന കുറ്റിച്ചെടിയായി വളര്‍ന്ന് മനുഷ്യന് എക്കാലവും രോഗശാന്തിയേകുന്ന ഔഷധസസ്യമാണ് കടലാടി. അപാമാര്‍ഗ്ഗ, അധശല്യം, മയൂരകം, മര്‍ക്കടി, ദുര്‍ഗ്രഹ, കിണിഹി, ഖരമഞ്ജരി, എന്നീ അനേക നാമങ്ങളില്‍ സംസ്‌കൃത പണ്ഡിതാചാര്യന്‍മാര്‍ കടലാടിയെ വിവരിച്ചിരിക്കുന്നു. സിദ്ധവൈദ്യത്തില്‍, സിറുകടലാടി, നായ്ക്കരുവി, എന്നും വിളിക്കുന്നു.


കടലാടി വേരും, ഉങ്ങിന്‍ തൊലിയും, കടുക്കത്തോടും സമത്തൂക്കത്തില്‍ കഷായമാക്കി സേവിക്കുന്നത് രക്താര്‍ശസ്സിന് വളരെ വേഗം ശമനമുണ്ടാക്കും. ഇല അരച്ച് പിഴിഞ്ഞ നീരില്‍ സമം കറുക നീരും, ഇരട്ടി തേനും ചേര്‍ത്ത് സേവിക്കുന്നത് രക്തസ്രാവങ്ങളേതിനും, വിശേഷിച്ച് രക്ത പീനസത്തിന് ക്ഷിപ്ര ബന്ധനവുമാണ്.

സമൂലം കഷായമാക്കി കോലരക്ക് മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് ത്വക് രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുകയും, മൂത്രാശയ രോഗികള്‍ക്ക് ആശ്വാസമുണ്ടാവുകയും ചെയ്യും. ഗര്‍ഭാവസ്ഥയിലും കുട്ടികള്‍ക്കും കടലാടി പ്രയോഗങ്ങള്‍ നിഷിദ്ധമാണ് എന്നറിയുകയും വേണം.


ഞാവൽ പഴം


ഞാവൽ പഴം 

പണ്ടു കാലത്ത് പാതയോരത്തും തോട്ടുവരമ്പത്തും ആര്‍ക്കും വേണ്ടാതെ കിടന്നിരുന്നതാണ് ഞാവല്‍ പഴം. ഞാവല്‍ പഴത്തിന്റെ ചേലാണെന്ന് സുന്ദരിയായ നായികയെ കവി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോട ഇന്ത്യയുടെ ഈ സ്വന്തം പഴം വീണ്ടും ശ്രദ്ധേയമാകുകയാണ്. നിരവധി പേരാണിപ്പോള്‍ ഞാവല്‍ പഴത്തിന്റെ തൈകള്‍ നടുന്നത്. സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ മുഖേനയും തൈകള്‍ നടാനായി വിതരണം ചെയ്യുന്നുണ്ട്. 100 കൊല്ലത്തിലധികം ആയുസുള്ള ഞാവല്‍ പഴം വെള്ളക്കെട്ടിനെയും വരള്‍ച്ചയെയും അതിജീവിക്കും.

പ്രമേഹം, കൊഴുപ്പ്, അമിതവണ്ണം, രക്തസമ്മര്‍ദം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴം കഴിക്കുന്നതു സഹായിക്കുമെന്ന് അറിഞ്ഞതോടെയാണ് ഡിമാന്‍ഡ് കൂടിയത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇതു സഹായിക്കും. 

അവിപത്തി ചൂർണ്ണം (Avipathi Churnam)



व्योषत्रिजातकाम्भोदकृमिघ्नामलकैस्त्रिवृत्॥२१॥ 
सर्वैः समा समसिता क्षौद्रेण गुटिकाः कृताः। 
मूत्रकृच्छ्रज्वरच्छर्दिकासशोषभ्रमक्षये॥२२॥ 
तापे पाण्ड्वामयेऽल्पेऽग्नौ शस्ताः सर्वविषेषु च। 
अविपत्तिरयं योगः प्रशस्तः पित्तरोगिणाम्॥२३॥

അവിപത്തി ചൂർണ്ണം (Avipathi Churnam)

Avipathi Churnam ingredients:

10 grams of each of

Trikatu – pepper, long pepper and ginger
Twak – Cinnamon – Cinnamomum zeylanicum
Patra – Cinnamomum tamala
Ela – Cardamom – Elettaria cardamomum
Ambhoda – Musta – Nut grass (root) – Cyperus rotundus
Krimighna – Vidanga – False black pepper – Embelia ribes
Amalaki – Indian gooseberry fruit – Emblica officinalis Gaertn.
Trivrit – Operculina turpethum
Sugar

beneficial in all PITTA disorders, but according to ingredients and clinical observation, Avipathi Choornam mainly works well on SAMA PITTA. SAMA PITTA is the condition when Pitta is associated with AMA (toxins). The main symptoms of SAMA PITTA

Overdosage may cause diarrhoea and stomach ache.


Children, pregnant and lactating mother should seek doctor’s advice before taking this product.


ഭൂനിംബാദി കഷായം


ഭൂനിംബാദി കഷായം
=================

നിലവേപ്പ് 20ഗ്രാം.വേപ്പിൻ തോല്80ഗ്രാം .വെട്ട്പാലയരി20ഗ്രാം.കാട്ടുപടോലം 20ഗ്രാം.വെള്ളറുക്20ഗ്രാം .(കറുകയല്ല) ചിറ്റമൃത് 20ഗ്രാം.ആടലോടകത്തിൻഇല ഒരു കൈപ്പിടി .തുളസിയില .ഒരുകൈപിടി .വിഷ്ണുക്രാൻധി .ഒരുകൈപിടി .പർപ്പടകപുല്ല്20ഗ്രാം ചുക്ക് 20ഗ്രാം .ചുവന്നരത്ത20ഗ്രാം.ചെറുതേക്ക്  20ഗ്രാം .ഇഞ്ചി 17ഗ്രാം .എന്നിവ കഷായം വെച്ച് കുടിച്ചാൽ വിഷജ്വരങ്ങൾ ത്രിദോഷ ജ്വരങ്ങൾ അതുമൂലമുണ്ടാകുന്ന ശരീരവേദന ക്ഷീണം എന്നിവ ശമിക്കും .
കടപ്പാട് .1955ൽഎഴുതപെട്ട ഷണ്മുഖ പ്രിയ ജയരാമ ദീപിക എന്ന് അറിയപ്പെടുന്ന വൈദ്യരത്നം എന്ന ഗ്രന്ഥത്തിൽ നിന്ന് (തമിഴ്)