▼

പച്ചോളി


ലാമിയേസിയേ കുടുംബത്തിലുള്ള ഒരു കുറ്റിച്ചെടിയാണ് പച്ചില അഥവാ പച്ചോളി. ത്രിജാതതിലും, ചതുർജാതതിലും ചേരും ഔഷധനിർമ്മാണത്തിലും സുഗന്ധദ്രവ്യ വ്യവസായത്തിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളിലൊന്നാണ്‌ പച്ചോളിത്തൈലം. ഇത്‌ മ്ലാനത, ലൈംഗികാസക്തിക്കുറവ്‌ എന്നിവ അകറ്റാനുള്ള ഔഷധങ്ങളിൽ ചേരുവയാണ്‌. 


ശാസ്ത്രീയ നാമം: Pogostemon cablin


ചിറ്റീന്തൽ



परूषक

ചിറ്റീന്തൽ

Phoenix loureiroi var. pedunculata (Griff.) Govaerts
Synonym :Phoenix humilis var. pedunculata (Griff.) Becc.

An Sweet edible dwarf dates

परूषमम्लंकटुकं कफार्तिजिद्वातापहंतत्फलमेव पित्तदम् |
सोष्णञ्चपक्वं मधुरंरुचिप्रदंपित्तापहं शोफहरञ्च पीतम् ||
                                                         (राजनिघण्टु)

കാട്ടുനാരകം


Limonia crenulata Roxb 
syn :Narangi crenulata,
Hesperethusa crenulata.
Rutaceae
ചെറിയ കാട്ടുനാരകം, നരിനാരകം, മലനാരകം
Local names : 
Malayalam: Kattunarakam, Malanarakam, Narinarakam, Cheriyakuttunaregam
Common in south and central  Western Ghats .Understorey trees in evergreen forests up to 1200 m.
Habit : Trees up to 8 m tall.
Leaves compound, imparipinnate, to 15 cm long, alternate, spiral ,rachis with oblanceolate wings, glabrous.
 leaflets 5-7, opposite, sessile , elliptic to obovate, apex emarginate or obtuse, base acute, margin crenulate .
Young branchlets , glabrous and thorny.
Trunk with branched thorns; bark dark grey, smooth, yellowish.
Flowers : pedicel 1 cm long,  Inflorescence axillary subumbellate.
Fruit& seed : Berry, globose; seeds 1-4. Size 5mm
 Medicinal uses
Traditionally the root extract is used for vomiting, dysentery and colic disorders. Fruit decoction is used as an antidote to insect poison. The bark juice is applied externally for getting speedy relief in sprain.

വിട്ടുമാറാത്ത ജലദോഷം , തലവേദന ഒറ്റമൂലി

വിട്ടുമാറാത്ത ജലദോഷം , തലവേദന ഒറ്റമൂലി

പൂവാൻ കുരു , കരിനെച്ചി , ജാതിക്ക വേരോടുകൂടിയ എരിവെള്ളി , കരിം ജീരകം , നൂൽ രാമച്ചം , കുരുമുളക് , ഗരുഢ പച്ച , ഗരുഢകൊടി , നല്ലെണ്ണ -50 മില്ലി വെളിച്ചെണ്ണ -50 ഗ്രം ഗ്രാമ്പു , കച്ചോലം , നറുനീണ്ടി , ഏലം ഇവ തുല്യമായി വെളിച്ചെണ്ണയിൽ മണൽ പാകത്തിൽ അരച്ച് തേക്കുക .

കർപ്പൂര മരം


കർപ്പൂര മരം


30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം..  തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. കര്‍പ്പൂരത്തിന്‍റെ ചില സവിശേഷ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക.

ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ 
സ്വാധീനം വളരെ വലുതാണ്. ആത്മീയമായി മാത്രമല്ല ആരോഗ്യുരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു നോക്കാം.

കര്‍പ്പൂരം കത്തിക്കല്‍

മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമാണ് കര്‍പ്പൂരം കത്തിക്കുന്നത്. ശേഷിപ്പുകളില്ലാതെ അത് എരിഞ്ഞ് തീരും.

ആത്മീയത

ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും.
കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

കര്‍പ്പൂരത്തിന്‍റെ പുക

കര്‍പ്പൂരത്തിന്‍റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

വായുവിനെ ശുദ്ധീകരിക്കുക

കര്‍പ്പൂരം കത്തിക്കുമ്പോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും.

മുടികൊഴിച്ചിലിനും താരനും പരിഹാരം

കര്‍പ്പൂര എണ്ണ സാധാരണ ഹെയര്‍ ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളര്‍ച്ചയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഷാംപൂ തേയ്ക്കുന്നതിന് മുമ്പായി ഉപയോഗിക്കാം. മസാജ് ഓയിലില്‍ ചേര്‍ത്താല്‍ കര്‍പ്പൂരത്തിന് വളരെ ശക്തിയുണ്ടാവും. ഇത് താരനകറ്റാനും ഫലപ്രദമാണ്.

കാട്ടുചേന


കാട്ടുചേന

ഒരില മാത്രമുള്ള ഒരു സസ്യമാണ് കാട്ടുചേന. (ശാസ്ത്രീയനാമം: Amorphophallus sylvaticus) എന്നാണ്. ഭൂകാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് അറ്റത്ത് ഇല രൂപപ്പെടുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടിക്കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ചെയ്യുന്നു. ഒരടി വരെ ഉയരത്തിൽ വളരുന്ന പൂവിൽ കായ്കൾ ഉണ്ടാവുകയും ചെയ്യുന്നു.

ചേനയേക്കാൾ ഔഷധ ഗുണം കാട്ടുചേനയ്ക്കാണ് എന്ന് പറയപ്പെടുന്നു. ചേനയേക്കാൾ ചെറുതായിരിക്കും. വിഷസസ്യമായി കരുതപ്പെടുന്നു. എന്നാൽ, ഇതിന്റെ തണ്ട് തോരനുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇതിലടങ്ങിയ കാൽസ്യം ഓക്സലേറ്റ് വായിലും അന്നനാളത്തിലും ചൊറിച്ചിലുണ്ടാക്കുകയും അലർജിയുണ്ടാക്കുകയും ചെയ്യുന്നു. പാകം ചെയ്യുമ്പോൾ വാളൻപുളി ചേർത്ത് നന്നായി വേവിച്ചാൽ ചൊറിച്ചിൽ ഒഴിവാക്കാം. അർശസിന് സിദ്ധൗഷധമാണ്.


മുത്തിൾ


Centella asiatica (Apiaceae)

മുത്തിൾ

മാഷ തൈലം

മാഷ തൈലം

ഉഴുന്ന് , കുറുന്തോട്ടിവേര് , അരത്ത , ദശമൂലം , യവം , ലന്തക്കുരു , മുതിര ഇവ ഓരോന്നിന്റേയും കഷായം ഇടങ്ങഴി വീതം , ആട്ടിൻ മാംസരസം ഇടങ്ങഴി , എണ്ണ ഇടങ്ങഴി , പാൽ നാലിടങ്ങഴി , എല്ലാം കൂടി ചേർത്തു അതിൽ അരത്ത , നായിക്കുരണയരി , ഇന്തുപ്പ് , ചതകുപ്പ , ആവണക്കിൻ വേര് , മുത്തങ്ങ , ജീവനീയഗണൗഷധങ്ങൾ , കുറുന്തോട്ടിവേര് , ചുക്ക് , മുളക് , തിപ്പലി ഇവ മുന്ന്കഴഞ്ചി വീതം കല്പം ചേർത്തു കാച്ചിയരിച്ചു ഉപയോഗിക്കണം . കൈവിറയൽ , തലവിറയൽ , ബാഹുശോഷം , അപബാഹു കം , ബാധിർയ്യം , കർണ്ണശൂല , കർണ്ണനാദം , വിശ്വാചി , അർദ്ദിതം , കുന് ഗൃദ്ധസി , അപതാനകം എന്നീ രോഗങ്ങൾ ശമിക്കും . വസ്തി , അഭ്യംഗം , പാനം , നസ്യം ഇവയിലൂടെ ഈ തൈലം ഉപയോഗിക്കാം . ഈ മാഷ തൈലം കഴുത്തിന് മേലോട്ടുണ്ടാകുന്ന രോഗങ്ങൾക്കെല്ലാം നല്ലതാകുന്നു . എല്ലാം സപ്തമിവിഭക്ത്യന്തമായി പറഞ്ഞതുകൊണ്ട് എല്ലാ കഷായവും ഓരോ ഇടങ്ങഴിയെടുക്കണം .

കരിങ്കൂവളം


ഇന്ദീവരം
കരിങ്കൂവളം/കാക്കപ്പോള/കാക്കപ്പോള/കുളച്ചേമ്പ്/നീലോല്പലം
ശാ. നാ : :Monochoria vaginalis (Burm.f.)C.Presl Pontederiaceae
   ഇംഗ്ലീഷ് :  Lesser Water Hyacinth,Oval leaf Pondweed
   സംസ്കൃതം:നീലോൽപ്പലം
"നീലോല്പലമിഴി നീലോല്പലമിഴി  നീ മാത്രമെന്തിനു വന്നു.. "
ഇന്ത്യ, ചൈന, മലേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന സസ്യം.
The Genus name is from the Greek 'monos' (one) and 'chori '(separate, apart) The specific epithet  vaginalis means with  a sheath.
വയലുകളിലും ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിലും വളരുന്നു.

മേന്തോന്നി


നിങ്ങൾ നടക്കുന്ന വഴിയുടെ ഓരങ്ങളിലും, പറമ്പുകളിലും, കാടുകളിലുമൊക്കെ പടർന്നു വളരുന്ന ഒരു ബഹുവർഷ വള്ളിചെടിയാണ് ഞാൻ. "മേന്തോന്നി "(Gloriosa superba L )എന്നാണ് എന്റെ പേര്. Colchicaceae ആണ് എന്റെ കുടുംബം. 
             വളരെ ആകർഷകങ്ങളായ പൂക്കളാണ് എന്റേത്. ഞാൻ ഒരു വിഷമയസസ്യമാണ് കേട്ടോ. കിഴങ്ങുകളാണ് ഔഷധയോഗ്യ ഭാഗം. ശുദ്ധിചെയ്തു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. 
         എന്റെ കിഴങ്ങുകളിൽ ഗ്ലോറിയോസൈൻ, കോൾചിസിൻ, എന്നീ ആൽക്കലോയിഡുകളും ബെൻസോയിക്ക് അമ്ലവും അടങ്ങിയിട്ടുണ്ട്. 
           ഹ്രദയത്തെയും, ഗർഭാശയത്തെയും വേഗത്തിൽ ചുരുക്കുന്നതിനും, വികസിപ്പിക്കുന്നതിനുള്ള കഴിവ് എനിക്കുണ്ട്. പാമ്പുവിഷത്തിനെതിരെ ഞാൻ ഗുണപ്രദമാണ്. പ്രസവം എളുപ്പമാക്കാൻ നാട്ടുവൈദ്യത്തിൽ എന്നെ ഉപയോഗിച്ചിരുന്നു. 
         വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന ചൊറിച്ചിൽ, പേൻശല്ല്യം, ഫംഗസ് ബാധ കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചിൽ ഇവയുടെ ഒക്കെ ചികിത്സകളിലും ഞാൻ സഹായിയാണ്. 
      

അകത്തി/അകത്തിച്ചീര/അഗത്തി/അഗസ്ത്യാർ മുരിങ്ങ/രുദ്രമന്ദാരം/രുദ്രമരം


അകത്തി/അകത്തിച്ചീര/അഗത്തി/അഗസ്ത്യാർ മുരിങ്ങ/രുദ്രമന്ദാരം/രുദ്രമരം
ശാ. നാ  : Sesbania grandiflora (L.)Pers. 
    കുടുംബം : Leguminosae
    ഇംഗ്ലീഷ് : Swamp Pea, Agathi, Flamingo Bill, Humming Bird Tree
    സംസ്കൃതം : അഗസ്തി,കുംഭയോനി,മുനിദ്രുമഃ
ഇന്തോനേഷ്യൻ സ്വദേശിയായ ഈ സസ്യം ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖലാപ്രദേശങ്ങളിൽ നട്ടുവളർത്തുന്നു.സിദ്ധവൈദ്യത്തിന്റെ പിതാവായി കരുതപ്പെടുന്ന അഗസ്ത്യമുനിക്ക് പ്രിയമുള്ള സസ്യമാണിതെന്നും വിശ്വസിക്കപ്പെടുന്നു.ഏഴു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയുടെ തൊലി,ഇല,പൂവ്,കായ എന്നിവ ഔഷധമായി ഉപയോഗിച്ചുവരുന്നു. നിശാന്ധത,അസ്ഥിസ്രാവം,വ്രണങ്ങൾ എന്നീ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.ഇലക്കറിയായും ഉപയോഗിക്കുന്നു.

നറുവരി


നറുവരി  lasura (Gam berry)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
നിര: (unplaced)
കുടുംബം: Boraginaceae
ജനുസ്സ്: Cordia
വർഗ്ഗം: C. dichotoma
ശാസ്ത്രീയ നാമം
Cordia dichotoma
ബൊറാജിനേസീ (Boraginaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധിയാണ് നറുവരി. ഇതിന്റെ ശാസ്ത്രനാമം കോർഡിയ ഡൈക്കോട്ടൊമ (Cordia dichotoma) എന്നാണ്. സംസ്കൃതത്തിൽ ശ്ളേഷ്മാതകഃ, ബഹുവാഹകഃ, ഉദ്ദാലഃ, ശേലുഃ എന്നീ പേരുകളിൽ അറിയപ്പെടുന്ന നറുവരിയുടെ കായ്കൾക്കും മരത്തൊലിക്കും വിഭിന്ന ഔഷധഗുണങ്ങളുണ്ട്. അതിനാലാണ് ബഹുഗുണങ്ങൾ ഉള്ളത് എന്ന അർഥത്തിൽ സംസ്കൃതത്തിൽ ബഹുവാഹകഃ എന്ന് ഈ വൃക്ഷത്തെ നാമകരണം ചെയ്തിരിക്കുന്നത്.


ഇരുമ്പിത്താളി



ഇരുമ്പിത്താളി
നാക്കുവള്ളി/ വടയര
ശാ. നാ : Erycibe paniculata Roxb.  
കുടുംബം :  Convolvulaceae
ഇംഗ്ലീഷ് : Panicled Erycibe  
ഇന്ത്യയിലും ഹിമാലയൻ മേഖലകളിലും കാണപ്പെടുന്ന ബലമുള്ള വള്ളിസസ്യം.കേരളത്തിലെ അർധനിത്യഹരിതവനങ്ങളിലും കാവുകളിലും ചെങ്കൽകുന്നുകളിലും വളരുന്നു.
ഇളം ശാഖകളിൽ ചുവപ്പുകലർന്ന തവിട്ടു നിറത്തിലുള്ള മൃദുരോമങ്ങളുണ്ട്.പത്രകക്ഷത്തിൽ നിന്നോ ശാഖാഗ്രങ്ങളിൽ നിന്നോ ഉണ്ടാകുന്ന ബഹുശാഖിയായ പൂങ്കുലയിലാണു പൂക്കൾ കാണപ്പെടുന്നത്.പൂമൊട്ടുകൾക്ക് തുരുമ്പ് നിറമാണ്.ഉരുണ്ട കായിൽ ഒരു വിത്ത് മാത്രമേ കാണൂ.പഴങ്ങൾക്ക് മുന്തിരിനിറമാണ്.
മുന്നോട്ടുവലിഞ്ഞുനീങ്ങുന്ന തലയുള്ളത് എന്നർഥമുള്ള ഗ്രീക്കുപദത്തിന്റെ ലാറ്റിൻ രൂപമാണു ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. (From the Greek words eryo (drag) and kybe -(head)) കുലകളായി (panicle) പൂക്കളുണ്ടാകുന്നത് എന്നാണു സ്പീഷീസ് നാമത്തിനർഥം.
വേരും ഫലവും തൊലിയും ഔഷധയോഗ്യങ്ങളാണു.പനി,കോളറ എന്നീ അസുഖങ്ങൾക്ക് തൊലി കഷായമാക്കി നൽകാറുണ്ട്.

അവിൽപ്പൊരി / പേരരത്ത/ ചെമ്പഞെരിഞ്ഞിൽ

അവിൽപ്പൊരി / പേരരത്ത/ ചെമ്പഞെരിഞ്ഞിൽ
ശാ. നാ :Ophiorrhiza Mungos L.

കുടുംബം:Rubiaceae
ഇംഗ്ലീഷ്:Mangoose Plant

സംസ്കൃതം: നാഗ സുഗന്ധ, സർപ്പാരീ, അഹി ഭുക്, അഹിമർദ്ദനീ

ഇന്ത്യയിലും മ്യാൻമറിലും ശ്രീലങ്കയിലും കണ്ടു വരുന്ന ഓഷധി. കേരളത്തിലെ അർദ്ധ നിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വളരുന്നു.

മീനാകാരത്തിലുള്ള തിളക്കമുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരടിയോളം പൊക്കത്തിൽ വളരാറുണ്ട്.ശാഖാഗ്രങ്ങളിൽ രൂപം കൊള്ളുന്ന ചെറിയ അറകൾക്കുള്ളിൽ നിന്നാണ് പൂക്കൾ ഉണ്ടാകുന്നത്. ബാഹ്യദളപുട പാളികൾക്കുള്ളിൽ തന്നെയാണ് ഫലങ്ങളും ഉണ്ടാകുന്നത്.
പാമ്പിന്റെ ആകൃതിയിലുള്ള പ്രകന്ദത്തെ സൂചിപ്പിക്കുന്നതാണ് ജനുസ്സ് നാമം.സ്പീഷീസ് നാമമാകട്ടെ കീരിയെ സൂചിപ്പിക്കുന്നതും.

സർപ്പവിഷബാധ, പേപ്പട്ടി വിഷം, അർബുദം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഔഷധങ്ങൾ ഇതിന്റെ വേരിൽ നിന്നും തയ്യാറാക്കുന്നുണ്ട്. ഇല ഉദരരോഗ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു.

അരുത് ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല


ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ ഒരു ഞെട്ടൽ ഉളവാക്കി എനിക്കും അത് കേട്ടപ്പോൾ വിശ്വസിക്കാൻ ഇത്തിരി പ്രയാസം ആയിരുന്നു. അതുകൂടാതെ കഴിഞ്ഞ ആഴ്ചയിൽ മൂന്നു പെൺകുട്ടികളാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ട് യുവാക്കൾ തൂങ്ങിമരിച്ചു അതുകൂടാതെ എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ആത്മഹത്യ ചെയ്തു. മൊത്തം നെഗറ്റീവ് ന്യൂസുകൾ ആണ് മാധ്യമങ്ങളീലൂടെ നിരന്തരം കേൾക്കുന്നത്.

1)എന്താണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്രയും വിദ്യാസമ്പന്നരായ ജനതയ്ക്ക് എന്തുപറ്റി ?

2)എന്തുകൊണ്ട് ഇവിടെ ആത്മഹത്യ നിരക്ക് ഇത്രയധികം കൂടുന്നു ? 

3)വിദ്യാഭ്യാസം കൂടുന്തോറും വിവേകം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ നമ്മുടെ തലമുറയ്ക്ക്?

4)സാമൂഹ്യമാധ്യമങ്ങളും വിവരസാങ്കേതികവിദ്യയും വർദ്ധിച്ചത് ആത്മഹത്യ നിരക്ക് കൂട്ടിയോ?

5)എന്താണ് ഇതിനൊരു പോംവഴി?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു  ആഴത്തിൽ പഠിച്ച് അതിനൊരു പരിഹാരം കാണാൻ സമയമായി. അല്ലെങ്കിൽ ഇനിയും ആത്മഹത്യ നിരക്ക് കേരളത്തിൽ കൂടും എന്നതാണ് യാഥാർഥ്യം.

ഇന്ത്യയിൽ ആത്മഹത്യയ്ക്കുള്ള കാരണങ്ങൾ 
 
1)പാപ്പരത്വം അല്ലെങ്കിൽ കടബാധ്യത

2)വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

3) ആത്മാഭിമാനത്തിന് ക്ഷതം ഏൽക്കുന്നത്

4)സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

5) വിവാഹമോചനം
 
6)പരീക്ഷയിൽ പരാജയം

7)ബലഹീനത / വന്ധ്യത

8)മറ്റ് കുടുംബ പ്രശ്നങ്ങൾ

9)രോഗം

10)പ്രിയപ്പെട്ട വ്യക്തിയുടെ മരണം
 
11)മയക്കുമരുന്ന് ഉപയോഗം 

12)സാമൂഹിക പ്രശസ്തിയിൽ വീഴുക

13)പ്രത്യയശാസ്ത്രപരമായ കാരണങ്ങൾ 

14)പ്രണയങ്ങൾ
 
15)ദാരിദ്ര്യം

16)തൊഴിലില്ലായ്മ
 
17)സ്വത്ത് തർക്കം
 
18)സംശയകരമായ / നിയമവിരുദ്ധമായ ബന്ധം
 
19)നിയമവിരുദ്ധ ഗർഭം

20)ശാരീരിക പീഡനം (ബലാത്സംഗം മുതലായവ)

21)പ്രൊഫഷണൽ / കരിയർ പ്രശ്നം
 
നമ്മുടെ രാജ്യത്ത് ഓരോ വർഷവും ഒരു ലക്ഷത്തിലധികം ജീവൻ ആത്മഹത്യ കാരണം നഷ്ടപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം.   ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ആത്മഹത്യാനിരക്ക് വടക്കൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, ജമ്മു കശ്മീർ എന്നിവിടങ്ങളെ വച്ചുനോക്കുമ്പോൾ കൂടുതലാണ്. വിദ്യാഭ്യാസം കൂടുന്തോറും ആത്മഹത്യാ നിരക്ക് കൂടുന്നു അത് വളരെ ഒരു വിരോധാഭാസമാണ്. ഈ വേരിയബിൾ രീതി സുസ്ഥിരമാണ്  കഴിഞ്ഞ ഇരുപത് വർഷമായി. 

ആത്മഹത്യയിൽ വിഷാദരോഗത്തിന്റെ നിർണായകവും കാര്യകാരണവുമായ പങ്കുണ്ട്. വിഷാദരോഗത്തിന്റെ ആദ്യ എപ്പിസോഡിലാണ് ഭൂരിഭാഗം കേസുകളും ആത്മഹത്യ ചെയ്തത്.  സാമൂഹിക മദ്യപാനം ഇന്ത്യയിലെ ഒരു ജീവിതരീതിയല്ലെങ്കിലും, ഇന്ത്യയിലെ ആത്മഹത്യയിൽ മദ്യപാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.  35% ആത്മഹത്യകളിൽ മദ്യത്തെ ആശ്രയിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും കണ്ടെത്തി.  ആത്മഹത്യ ചെയ്യുന്ന സമയത്ത് ഏകദേശം 30-50% പുരുഷ ആത്മഹത്യകൾ മദ്യത്തിന്റെ സ്വാധീനത്തിലായിരുന്നു, കൂടാതെ പല ഭാര്യമാരെയും അവരുടെ മദ്യപാനികളായ ഭർത്താക്കന്മാർ ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ട്.  

ഇന്ത്യയിൽ ആത്മഹത്യകളിൽ ഭൂരിഭാഗവും (37.8%) 30 വയസ്സിന് താഴെയുള്ളവരാണ്.  ഇന്ത്യയിലെ ആത്മഹത്യകളിൽ 71% 44 വയസ്സിന് താഴെയുള്ളവരാണ് എന്നത് നമ്മുടെ സമൂഹത്തിന് വലിയ സാമൂഹികവും വൈകാരികവും സാമ്പത്തികവുമായ ഭാരം ചുമത്തുന്നു. ആത്മഹത്യ വളരെ വ്യക്തിപരവുമായ പ്രവൃത്തിയാണെങ്കിലും, ആത്മഹത്യാപരമായ പെരുമാറ്റം നിർണ്ണയിക്കുന്നത് വ്യക്തിപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളാണ്.  ആത്മഹത്യയിലൂടെ മരിക്കുന്നവരിൽ 90% പേർക്കും മാനസിക വൈകല്യമുണ്ടെന്ന് ഭൂരിഭാഗം പഠനങ്ങളും അഭിപ്രായപ്പെടുന്നു. ഇന്ന് ആത്മഹത്യാപ്രവണത ഉള്ളവർക്ക് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ് അതിലൂടെ നമുക്ക് അതിനെ തടയാൻ സാധിക്കും. അത്തരത്തിലുള്ളവരെ ഒരു നല്ല ഒരു കൗൺസിലിംഗിന് വിധേയമാക്കുകയോ അല്ലെങ്കിൽ നല്ല ഒരു മനശാസ്ത്ര വിദഗ്ധന്റെ അടുത്ത് ചികിത്സ തേടുകയോ ചെയ്താൽ ഒരു ജീവനെ നമുക്ക് രക്ഷിക്കാൻ സാധിക്കും

🙏

ഡോ.പൗസ് പൗലോസ് MS (AY)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ

ത്രിഫല എന്ന ഔഷധ കൂട്ടിനെ അടുത്തറിയാം


ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾക്ക് ത്രിഫല എന്ന ഔഷധ കൂട്ടിനെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് കൂട്ടുകൾ ചേർന്നാൽ ത്രിഫലയായി. ഈ ഔഷധക്കൂട്ട് ആയുർവേദത്തിലെ മിക്ക മരുന്നുകളുടെയും ചേരുവകളിലൊന്നാണ്. ത്രിഫലങ്ങളായ നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയുടെ കുരു നീക്കം ചെയ്ത ശേഷം ഉണക്കി പൊടിച്ച് ദീർഘ കാലം സൂക്ഷിക്കാവുന്നതാണ് ഇതുണ്ടാക്കുന്ന അളവ് 3:2:1 എന്നതാണ് (നെല്ലിക്ക 300 ഗ്രാം, കടുക്ക 200 ഗ്രാം, താന്നിക്ക 100 ഗ്രാം എന്നിവയാണ് ത്രിഫലയുടെ അളവുകളൾ)

"ത്രിഫല ചൂർണ്ണം" അഥവാ "വരാ ചൂർണ്ണം" പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു ആയുര്‍വേദ പ്രതിവിധിയാണ്. രാത്രി കിടക്കാന്‍ നേരത്ത് ഇത് അല്‍പം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ദീർഘകാലം  ഉപയോഗിക്കുന്നത് നല്ലതല്ല അഞ്ചു മുതൽ 10 ഗ്രാം വരെ ത്രിഫല  നെയ്യും, നെയ്യുടെ ഇരട്ടി തേനും കൂട്ടിക്കുഴച്ച് രാത്രി കിടക്കാൻ നേരം കഴിക്കുന്നത് കണ്ണിന് നല്ലതാണ്  കഴുത്തിന് മുകളിലോട്ടുള്ള അസുഖങ്ങൾക്ക് നല്ലതാണ്. അതുപോലെതന്നെ  സുഖശോധന ഉണ്ടാക്കാൻ സഹായിക്കും. അകാലനര ഇല്ലാതാക്കാനും ത്രിഫല നല്ലതാണ്. അതുപോലെതന്നെ യൗവനം നിലനിർത്താൻ , രോഗപ്രതിരോധ ശേഷി കൂട്ടാൻ ത്രിഫല വിധിപോലെ ഉപയോഗിക്കുന്നത് നല്ലതാണ്. അതുകൂടാതെ അമിതവണ്ണം കുറയ്ക്കാൻ ഇതു സഹായിക്കും.

വലിയ മരമായി വളരുന്ന ഔഷധസസ്യമാണ് കടുക്ക. വേനൽകാലത്തും മഞ്ഞുകാലത്തും ഇവ ഇലപൊഴിക്കുന്നു. ശാഖകളുടെ അഗ്രഭാഗത്തായി വെള്ള നിറത്തിലുള്ള പൂങ്കുലകൾ കാണപ്പെടുന്നു. ഇതിന്റെ വിത്തിന് കയ്പും മധുരവും സമം അനുഭവപ്പെടുന്നു. കടുക്ക ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്

ശാസ്ത്രീയ നാമം: Terminalia chebula

ഉയർന്ന വർഗ്ഗീകരണം: ട്രോപ്പിക്കൽ അൽമോണ്ട്

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു. നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. 

ശാസ്ത്രീയ നാമം: Phyllanthus emblica

ഉയർന്ന വർഗ്ഗീകരണം: ഫൈല്ലാന്തസ്

റാങ്ക്: സ്പീഷീസ്

Family: Phyllanthaceae

Species: P. emblica

വലിയ മരമായി വളരുന്ന ഔഷധസസ്യമാണിത്. ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണു് താന്നി. (Terminalia bellirica)  വിഭീതകി എന്നു സംസ്കൃതത്തിൽ. വളരെ ഉയരം വരെ ശാഖകളില്ലാതെ വളർ‌ന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും.  ഫലങ്ങൾ തവിട്ടു നിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണു്.

🙏

(ഡോ.പൗസ് പൗലോസ്)


മഹാമഞ്ജിഷ്ടാസവം

മഹാമഞ്ജിഷ്ടാസവം ( ശാർങധര സംഹിത )

മഞ്ജിഷാമുസ്കകുടജഗുളുചീ കുഷ്ഠനാഗദൈ ഭാർങീക്ഷദാ വചാനിംബ നിശാദ്വയഫലതികെ പടോലകടുകാമുർവാ വിഡംഗാസനചിതകൊ ശതാവരീതായമാണ് കൃഷ്ണേന്ദയവവാശകെ ഭംഗരാജമഹാദാരു പാഠാഖദിർചന്ദനെല്ല തിവ്യദ്വരുണകെരാത് ബാകുചീകൃതമാലകെ ശാഖാടകമഹാനിംബ കരഞ്ജാതിവിഷാജി ഇന്ദവാരുണികാനന്താ ശാരിബാപർപ്പടൈഃ സ്മെ ? ഏഭികൃതം പിബേൽ ക്വാഥം കണാഗുൽഗുലു സംയുതം അഷ്ടാദശാസു കുഷുഷു വാതരക്താർദ്ദിതേ തഥാ ഉപദംശേശ്ലീപദേ ച പ്രസുപ്ത പക്ഷഘാതകേ മേദോദോഷേ നേത്രരോഗേ മഞ്ജിഷ്ടാദിൽ പ്രശസ്യതേ . 

മഞ്ചട്ടിക്കോല് , മുത്തങ്ങ , കുടകപ്പാലയരി , ചിറ്റമൃത് , കൊട്ടം , ചുക്ക് , ചെറു തേക്കിൻവേര് , ചെറുവഴുതിനവേര് , വയമ്പ് , വേപ്പിൻതൊലി , മഞ്ഞൾ , മരമഞ്ഞത്തൊലി , കടുക്കത്തോട് , താനിക്കത്തോട് , നെല്ലിക്കത്തോട് , കാട്ടു പടോലം , കടുരോഹിണി , പെരുങ്കുറുമ്പവേര് , വിഴാലരിപ്പരിപ്പ് , വേങ്ങക്കാതൽ , കൊടുവരിക്കിഴങ്ങ് ശുദ്ധി , ശതാവരിക്കിഴങ്ങ് , ബ്രഹ്ലി , തിപ്പലി , കുടകപ്പാലവേർത്തോല് , ആടലോടകംവേര് , കഞ്ഞണ്ണി , പെരുമരത്തൊലി , പാടക്കിഴങ്ങ് , കരിങ്ങാലി , ചന്ദനം , രക്തചന്ദനം , തികോല്പക്കൊന്ന , നീർമാത കൂത്താലി , പുത്തരിച്ചുണ്ടവേര് , കാർകോകിലരി , കൊന്നത്തൊലി , നിലവേ ച്ച് ഉങ്ങിൻതൊലി , അതിവിടയം , ഇരുവേരി , കാട്ടുവെള്ളരിവേര് , കൊടിത്തു വവേര് , നന്നാറിക്കിഴങ്ങ് , പർപ്പടകപ്പുല്ല് , ശുദ്ധിചെയ്ത ഗുൽഗുലു ഇവ  150 ഗ്രാം വീതം കഴുകി തറച്ചുണക്കി 122.880 ലി തിളച്ചവെള്ളത്തിൽ കഷായംവച്ചു കുറുക്കി 30.20 ലി . ആയാൽ എടുത്തരിച്ചു 12 കി.ഗ്രാം ശർക്കര ചേർത്തലിയിച്ചു തണുത്താൽ 3 കി.ഗ്രാം തേനും ചേർത്തു യോജിപ്പിച്ചു നെയ്യമയങ്ങിയ ഭരണിയിലാക്കി 360 ഗ്രാം താതിരിപ്പൂവും പൊടിച്ചുചേർ ത്തു യോജിപ്പിച്ച് അടച്ചുകെട്ടി ശിലമൺചെയ്തു ഒരുമാസം കഴിഞ്ഞാൽ തെളി അരിച്ചു കുപ്പികളിലാക്കി സൂക്ഷിക്കണം . ഈ മഹാമഞ്ജിഷാസവം എല്ലാവിധ കുഷ്ഠരോഗങ്ങളേയും ശമിപ്പിക്കും . കുടാതെ വാതരക്തം അർദ്ദിതം , ഉപദംശം , ശ്ലീപദം , തരിപ്പ് , പ ക്ഷാഘാതം , ദുർമ്മേദസ്സ് , നേത്രരോഗം എന്നിവകളേയും ശമിപ്പിക്കും . ഇത് വിശേഷിച്ചും വാത്രപ്രധാനമായ വണശമനത്തിന് ഏറ്റവും നല്ലതാണ് .

ഞൊട്ടാഞൊടിയൻ


ഞൊട്ടാഞൊടിയൻ

വഴുതിനയുടെ കുടുംബമായ സോളാനേസ്യേ ഫാമിലിയിലാണ് ഈ ചെടി. ശാസ്ത്രീയ നാമം ഫൈസാലിസ് മിനിമ. സംസ്കൃതത്തില്‍ മൃദുകുംഞ്ചിക, ലഘുകുംഞ്ചിക എന്നറിയപ്പെടുന്നു. ആംഗലേയത്തില്‍ Wild cape gooseberry എന്നും അറിയപ്പെടുന്നു. ഏകവര്‍ഷ മൃദുകാണ്ഡ സസ്യം. ഫലം മണിയുടെ ആകൃതിയിലുള്ള സംയുക്ത ദളപുടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കുഞ്ഞുങ്ങള്‍ക്കായി ഈ ചെടി നട്ടു വളര്‍ത്തുക.

ജീവകം എ, സി, ആന്റി ഓക്സിഡന്റുകൾ ഇവയെല്ലാം ഞൊട്ടാഞൊടിയനിൽ ഉണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഈ ഫലം സഹായിക്കുന്നു. ഇതിലടങ്ങിയ പോളിഫിനോളുകൾ വിവിധയിനം അർബുദങ്ങൾ വരാനുള്ള സാധ്യതയെയും വ്യാപനത്തെയും തടയുന്നു. 

ഇൻഫ്ലമേറ്ററി രോഗങ്ങളായ സന്ധിവാതം, ഗൗട്ട്സ് ഇവ മൂലം വിഷമിക്കുന്നവർക്ക് ഞൊട്ടാഞൊടിയന്റെ പതിവായ ഉപയോഗം ഫലം ചെയ്യും. 100 ഗ്രാം ഞൊട്ടാഞൊടിയനിൽ 53 കാലറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും.സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.കരള്‍ പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു. മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഉദാ. Cystitis ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.


ആനത്തകര


ആനത്തകര

ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നും അറിയപ്പെടുന്ന ആനത്തകരയുടെ എന്നാണ്. Christmas candle, Candle Bush, Candelabra Bush, Empress Candle Plant, Ringworm Tree, candletree എന്നെല്ലാം അറിയപ്പെടുന്നു. മെക്സിക്കൻ വംശജനായ ആനത്തകര ഇപ്പോൾ മധ്യരേഖാപ്രദേശങ്ങളിലാകെ കാണുന്ന ഒരു ഔഷധസസ്യമാണ്. 

ചൊറി ചിരങ്ങ്‌,പുഴുക്കടി, തൊലിപ്പുരത്തുണ്ടാകുന്ന പൂപ്പൽ ബാധ ഇവക്കെല്ലാം അത്യ്ത്തമം. 
ത്വക് രോഗങ്ങള്‍ക്ക് ഇതിന്റെ ഇല,പച്ചമഞ്ഞളും ചേര്ത്ത് അരച്ചിട്ടാല് ശമനം കിട്ടും
കന്നുകാലികളില്‍ കാണുന്ന വട്ടചൊറി,മണ്ഡരി മുതലായ രോഗത്തിന് ആനത്തകരയും പച്ചമഞ്ഞളും ആവണക്കില ആര്യവേപ്പിലയും സമം ചേര്ത്ത് വെണ്ണ പൊലെ പാകത്തിന് അരച്ച് അതില് ശുദ്ധ ഗന്ധകം ചേര്ത്ത് പുറമേ പുരട്ടിയാല് ശമനമുണ്ടാകും.

പൊങ്ങ് എണ്ണ അഥവാ മരോട്ടി എണ്ണ തിളപ്പിക്കുക അതില്‍ ആനത്തകര, പച്ച മഞ്ഞള് ആര്യവേപ്പില അരച്ചത് ചേര്ത്ത് പത വറ്റുമ്പോള്‍ കാർകൊലരി പൊടിച്ചതും ശുദ്ധ ഗന്ധകവും ചേര്ത്ത് നന്നായി ഇളക്കി വാങ്ങുക.കാലികള്‍ക്കുണ്ടാകുന്ന തൊലി പുറമേയുള്ള രോഗങ്ങള്ക്ക് ഈ എണ്ണ പുരട്ടിയാല് നിശ്ശേഷം മാറും.

ബഹുഭൂരിപക്ഷം ആളുകളുടെയും സ്വകാര്യ ദുഖമാണ് തുടയിടുക്കുകളിലെ ഫംഗസ് ബാധയും അതേ തുടർന്നുള്ള കറുപ്പ് നിറവും..അത്തരം ഫംഗസ് ബാധക്ക് പ്രകൃതി കനിഞ്ഞു നൽകിയ വരദാനമാണ് ആനത്തകര അല്ലെങ്കിൽ വൻ തകര .

ചുണങ്ങ് , ചിരങ്ങ് ,വട്ട ചൊറി ,പുഴുക്കടി ,എന്നിവക്കെല്ലാം ആനത്തകരയുടെ തളിരില അരച്ചു ചെറുനാരങ്ങ നീരും ചേർത്ത് ഇട്ടാൽ മോചനം ലഭിക്കും. ഇല തൈര് ചേർത്തരച്ചു ചെമ്പ് പാത്രത്തിൽ ഒരു രാത്രി വച്ച ശേഷം പുരട്ടിയാൽ പുഴുക്കടി ഭേദമാവും.

ഈ പ്രകൃതിയിൽ ഔഷധം അല്ലാത്ത ഒരു സസ്യം 🌱പോലുമില്ല

ഈ പ്രകൃതിയിൽ ഔഷധം അല്ലാത്ത ഒരു സസ്യം  🌱പോലുമില്ല എല്ലാം സസ്യലതാദികളും🌱 ഔഷധമായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ആയുർവേദത്തിൽ പറയുന്നത്. ചില ഔഷധസസ്യങ്ങൾ നേരിട്ട് ഉപയോഗിക്കാൻ പറ്റില്ല അതിനെ ശുദ്ധി ചെയ്തതിനുശേഷം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ആയുർവേദം തന്നെ ഏകദേശം ആയിരത്തി അഞ്ഞൂറിൽപ്പരം ഔഷധസസ്യങ്ങളെ കുറിച്ച് പറയുന്നു. ഏതു നാട്ടിൽ പോയാലും ആ നാടുകളിലെ നാട്ടുവൈദ്യ സമ്പ്രദായങ്ങളിൽ ഒരുപാട് ഔഷധസസ്യങ്ങളെ നമുക്ക് കാണുവാൻ സാധിക്കും. അത്രമാത്രം ഔഷധസസ്യങ്ങാൽ അനുഗ്രഹീതമാണ് ഈ പ്രകൃതി എന്ന് പറയുന്നത് അത് യുക്തമായി ഉപയോഗിച്ചാൽ നമുക്ക് ആ ഔഷധസസ്യങ്ങളെ കൊണ്ട് ഒരുപാട് അസുഖങ്ങൾ സുഖപ്പെടുത്തുവാൻ സാധിക്കും. നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ഭൂമി, ജലം, വായു , ആകാശം, അഗ്നി എന്നിവയാണ് ആ പഞ്ചമഹാഭൂതങ്ങൾ. അതുപോലെ തന്നെ ഓരോ ഔഷധ സസ്യവും ഈ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് അതിന്റെ ഏറ്റക്കുറച്ചിലുകൾ ഈ ഔഷധസസ്യങ്ങളിൽ ഉണ്ടെന്ന് മാത്രം. അതിനാലാണ് പഞ്ചമഹാഭൂത നിർമ്മിതമായ ഈ ശരീരത്തെ പഞ്ചമഹാഭൂത നിർമ്മിതമായ ഔഷധ സസ്യങ്ങളാൽ നമുക്ക് ചികിത്സിച്ച് സുഖപ്പെടുത്തുവാൻ സാധിക്കുന്നത്.

🙏

(ഡോ.പൗസ് പൗലോസ്)

കാട്ടുകയ്പക്ക (പാവയ്ക്ക )

കാട്ടുകയ്പക്ക (പാവയ്ക്ക ) 

English Name: Wild bitter gourd.
Scientific name:Momordica charantia L.var.abbreviate seringe 
Family:cucurbitaceae 
Medicinal properties: Anti diabetic (contains P-insulin),Anti inflammatory,Helps to maintain low lipid profile and many more.


അഷ്ടഗന്ധങ്ങൾ


ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾക്ക് ആയുർവേദത്തിൽ പറയുന്ന അഷ്ടഗന്ധങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു. സുഗന്ധമുള്ള ഔഷധ ദ്രവ്യങ്ങളാണ് ഇവയെല്ലാം. ആയുർവേദ ശാസ്ത്രത്തിൽ പറയുന്ന അഷ്ടഗന്ധങ്ങൾ  അകില്‍, കുന്തിരിക്കം മാഞ്ചി, ഗുഗ്ഗുലു, ചന്ദനം, രാമച്ചം, ഇരുവേലി, കൊട്ടം എന്നിവയാണ് ഇവയെല്ലാം ഔഷധദ്രവ്യങ്ങളുമാണ്.  വീടുകളില്‍ അഷ്ടഗന്ധം പുകയ്ക്കുന്നത്  രോഗനാശകമാണ്. അന്തരീക്ഷത്തെ അണുവിമുക്തമാക്കാൻ അത് സഹായിക്കും അതിനാൽ ഇവ ഉണക്കിപ്പൊടിച്ചു വെച്ചിരുന്ന ശേഷം ദിവസവും കനലിൽ ഇട്ട് വയ്ക്കുന്നത് നല്ലതാണ്.

🙏

(ഡോ.പൗസ് പൗലോസ്)

എന്റെ ആദ്യ ഹിപ്നോട്ടിസം അനുഭവം

എന്റെ ആദ്യ ഹിപ്നോട്ടിസം അനുഭവം
_____________________________________

ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിപ്നോട്ടിസം അനുഭവിച്ചറിയണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ അതിന്റെ ആഴത്തിലുള്ള തലങ്ങളെക്കുറിച്ച് NLP വിദഗ്ധനായ  എന്റെ പ്രിയ സുഹൃത്ത് മോഹൻ ചേട്ടനിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഹിപ്നോട്ടൈസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ട്രാൻസ് ( സുഷുപ്തി) എന്ന അവസ്ഥയിലോട്ട് എൻ്റെ പ്രിയ സുഹൃത്തും ഹിപ്നോട്ടിസം വിദഗ്ധനുമായ പോലീസ് ഓഫീസർ മോഹൻ ചേട്ടൻ കൊണ്ടുപോയി.

ഇന്നാണ് അത് അനുഭവിച്ചറിയാൻ ഒരു അവസരം കിട്ടിയത് അരമണിക്കൂർ ആയിരുന്നു ഹിപ്നോട്ടിസം സെക്ഷൻ ഏകദേശം 10 മിനിറ്റുകൾക്ക് ശേഷം ഞാൻ അദ്ദേഹത്തിന്റെ സജഷൻസ് അനുസരിച്ച് എന്റെ ഉപബോധമനസ്സ് മറ്റൊരു മനോഹരമായ ലോകത്തിലൊട്ട് സഞ്ചരിച്ച് വീണ്ടും ഈ ശരീരത്തിലെക്ക് തിരിച്ചുവന്നു. അതിമനോഹരമായ ഒരു അനുഭവമാണ് ഹിപ്നോട്ടിസം എന്ന് പറയുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ ഒരു ഹിപ്നോട്ടിസ്റ്റിന്റെ സജഷൻസിന് അനുസരിച്ച് നമ്മുടെ ഉപബോധ മനസ്സ്  സമാധാനവും, സന്തോഷവും, ശാന്തതയും കണ്ടെത്തുന്ന മറ്റൊരു മനോഹരമായ ലോകത്തിലോട്ട് സഞ്ചരിച്ച് വീണ്ടും നമ്മളിലേക്ക്  തിരിച്ച് പ്രവേശിക്കും. 

നമ്മുടെ ഉപബോധമനസ്സിൽ ഉള്ള  ശാന്തമായ ഒരു അവസ്ഥ അത് അനുഭവിച്ചറിയണമെങ്കിൽ ഹിപ്നോട്ടിസം എന്ന മായാജാലം ഒരിക്കലെങ്കിലും ജീവിതത്തിൽ അനുഭവിച്ചറിയണം. ഒരിക്കൽ അത് അറിഞ്ഞു കഴിഞ്ഞാൽ വീണ്ടും വീണ്ടും  ആ സുഷുപ്തിയിലോട്ട് പോകാൻ നമ്മൾ ആഗ്രഹിക്കും കാരണം അത് അത്രമാത്രം മനോഹരമാണ്. ഹിപ്നോട്ടിസത്തിന്റെ ഒരു ഘട്ടത്തിൽ നമ്മൾ നമ്മളുടെ ശ്വാസം എടുക്കുന്നതും, ഹൃദയതാളങ്ങളും, സ്വന്തം ശരീരത്തിന്റെ സൂക്ഷ്മ ചലനങ്ങൾപോലും അനുഭവിച്ച് അറിയാത്ത ഒരു അവസ്ഥയിലേത്തും. 

ശ്വാസഗതിയും ഹൃദയതാളങ്ങളും ശരീര ചലനങ്ങളും എല്ലാം മന്ദഗതിയിലാകും പിന്നീട് ഹിപ്നോട്ടിസം ചെയ്യുന്ന വ്യക്തി നമ്മളെ മറ്റൊരു മനോഹരമായ ലോകത്തിലോട്ട് കൊണ്ടുപോകും അവിടെയുള്ള സമാധാനവും, സന്തോഷവും, പോസിറ്റീവ് എനർജിയും നമ്മളെ കാട്ടിത്തരും. അത് മതിവരുവോളം ആസ്വദിക്കാൻ നമുക്ക് അവസരം ഉണ്ടാക്കി തരാം പിന്നീട് മെല്ലെ മെല്ലെ നമ്മുടെ ഉപബോധമനസ്സിനെ ബോധതലത്തിൽ കൊണ്ടുവന്ന് നമ്മൾ കണ്ണുകൾ തുറക്കുമ്പോൾ നമ്മളിൽ ഉണ്ടാക്കുന്ന ഒരു ആനന്ദം അത് അവർണനീയമാണ്. 

ഇന്നാണ് എനിക്ക് ഇതിനെ കുറിച്ച് മനസ്സിലാക്കാനും, അനുഭവിച്ചറിയാനും, പഠിക്കാനും സാധിച്ചത് അതുപോലെ തന്നെ ഇന്ന് ഡിപ്രഷൻ അനുഭവപ്പെടുന്ന ഒരു രോഗി  വന്നപ്പോൾ ആ രോഗിയിലും ഞാൻ പഠിച്ചതും അനുഭവിച്ചരിഞ്ഞതുമായ ഹിപ്നോട്ടിസം പരീക്ഷിച്ചു. ഹിപ്നോതെറാപ്പി കഴിഞ്ഞ് കണ്ണുകൾ തുറക്കാൻ പറഞ്ഞപ്പോൾ ആ കുട്ടിക്ക് താൻ സഞ്ചരിച്ച മനോഹരമായ ലോകത്തുനിന്ന് ഈ നിമിഷത്തിലോട്ട് വരാൻ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു ഏകദേശം അഞ്ചു നിമിഷം എടുത്ത് ആ കുട്ടി കണ്ണുകൾ തുറന്നത് ശേഷം അവളുടെ കണ്ണുകളിൽനിന്ന്  സന്തോഷത്താൽ രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു. 

എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ " ഞാൻ സഞ്ചരിച്ച ആ മനോഹരമായ ലോകത്തിൽ നിന്ന് തിരിച്ചു വരാൻ എനിക്ക് തോന്നിയില്ല. എനിക്കിപ്പോൾ ഒരുപാട് പ്രത്യാശ എന്റെ മനസ്സിൽ അനുഭവപ്പെടുന്നുണ്ട്" എന്ന് അവൾ എന്നോട് പങ്കുവെച്ചു. എന്തായാലും പഠിച്ച കാര്യം പ്രയോഗിക്കാൻ എനിക്ക് ഇന്ന് തന്നെ സാധിച്ചു എന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് ഒരുപാട് ആത്മസംതൃപ്തി ഉണ്ട്. ഇനിയും ഒരുപാട് പഠിക്കാനുണ്ട് ഞാൻ ഈ രംഗത്ത് ഒരു ശിശുവാണ് എന്നറിയാം,
ഹിപ്നോട്ടിസത്തിൽ എന്റെ ഗുരുനാഥനായ മോഹൻ സാറിന് ഞാൻ എല്ലാ ക്രെഡിറ്റും കൊടുക്കുന്നു..... 😊...... Really it was a beautiful experience once you have to feel that calmness, peace and serenity inside your inner soul

(ഡോ.പൗസ് പൗലോസ്)

കാർതോട്ടി


व्याघ्रनखी
One of the source 

കാർതോട്ടി

Capparis zeylanica
Capparaceae

Roots: Vatahara,Mootrala,Shodhahara, Vishaghna 
Fruits:Amlapithahara,Arshagna


തക്കോലം


തക്കോലം

രസാദി ഗുണങ്ങൾ

രസം :കടു

ഗുണം :തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു 

ഔഷധയോഗ്യമായ ഭാഗങ്ങൾ

ഫലം

ഒരു നിത്യഹരിത ഫലവൃക്ഷമാണ് തക്കോലം. പ്രധാനമായും സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. മഗ്നോളിയേസി (Magnoliaceae) സസ്യകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രീയ നാമം: ഇല്ലിസിയം വിരം (Illicium verum). ഇംഗ്ലീഷ്: സ്റ്റാർ അനിസ് (Star Anise). തക്കോലപുട്ടിൽ, തക്കോലപ്പൊട്ടിൽ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആഫ്രിക്ക, ജപ്പാൻ‍, ചൈന, നേപ്പാൾ‍, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് അരുണാചൽ പ്രദേശിലാണ്.

20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് തക്കോലം. ഇലകൾക്ക് 10-15 സെ.മീ. നീളവും 2.5 സെ.മീ. വീതിയുമുണ്ട്. പുഷ്പങ്ങൾ ഒറ്റയായോ പുഷ്പമഞ്ജരിയായിട്ടോ ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് മഞ്ഞയോ ചുവപ്പോ നീലലോഹിതമോ നിറമായിരിക്കും. പുഷ്പങ്ങൾ ദ്വിലിംഗിയാണ്; 3-6 ബാഹ്യദളങ്ങളും ഒമ്പത് ദളങ്ങളുമുണ്ട്. അനേകം കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കൾ കട്ടിയുള്ളതാണ്. നക്ഷത്രാകൃതിയിലുള്ള ഫലം എട്ട് പുടകങ്ങൾ (follicle) ചേർന്നതാണ്. ഓരോ പുടകത്തിലും തിളങ്ങുന്ന തവിട്ടു നിറമുള്ളതും പരന്ന് അണ്ഡാകൃതിയിലുള്ളതുമായ ഒരു വിത്തു മാത്രം കാണപ്പെടുന്നു. സുഗന്ധമുള്ള ഫലം മധുരമുള്ളതും ദഹനശേഷിയും വിശപ്പും വർധിപ്പിക്കുന്നതും കഫത്തെ നശിപ്പിക്കുന്നതുമാണ്. തക്കോലത്തിന്റെ ഫലത്തിൽ എ-പൈനിൻ (a-pinene), ലിമോനിൻ (limonine), അനിഥോൾ (anithole), ഡി-പൈനിൻ (d-pinene), ഫിലാൻഡ്രിൻ (phillandrine), ഹൈഡ്രോക്വിനൈൻ (hydroquinine), സാഫ്രോൾ (safrol), ബാഷ്പശീല തൈലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ആയുർവേദ ഔഷധങ്ങൾക്കും കറികൾക്കും സുഗന്ധവും ഗുണവും വർധിപ്പിക്കാനുപയോഗിക്കുന്നു. കൂടാതെ മിഠായി, ചുയിംഗം, കാലിത്തീറ്റ, മദ്യം, സോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ സ്വാദിനും സുഗന്ധത്തിനുമായും കുമിൾ നാശിനിയായും ഉപയോഗിക്കുന്ന ഒരു വിളയാണിത് . ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം ശ്വാസകോശ രോഗങ്ങൾക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്. ഗുണപാഠത്തിൽ തക്കോലത്തിനെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:
ചവർത്തെരിച്ചിരിപ്പോന്നു തക്കോലപ്പുട്ടൽ ശീതളം
മൂത്രകൃച്ഛ്രാരുവികളും ശ്വാസോദര വിഷയങ്ങളും
ത്രിദോഷം ശോഫമർശസ്സും നേത്രശ്രോത്രാമയങ്ങളും
വന്നെന്നാലൊക്കെയും തീർപ്പാൻ ശക്തിയുണ്ടതിനേറ്റവും ”


വിഷ്ണുക്രാന്തി


വിഷ്ണുക്രാന്തി

ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു. ദീർഘവൃത്താകൃതിയിൽ രോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പിക്കുന്നു. 

ശാസ്ത്രീയ നാമം: Evolvulus alsinoides

റാങ്ക്: സ്പീഷീസ്

രസാദി ഗുണങ്ങൾ രസം :കടു, തിക്തം

ഗുണം :രൂക്ഷം, തീക്ഷ്ണം.

വീര്യം :ഉഷ്ണം വിപാകം :കടു

വെളുത്ത പൂ ഉള്ളത് വിഷ്ണുക്രാന്തി. ഇല അണ്ഡാ കാരം. തറപറ്റി വളരും. നീല പൂവുള്ളത് കൃഷ്ണ ക്രാന്തി അൽപം നീണ്ട ഇല. അൽപം ഉയർന്ന് വളരും

വിഷ്ണുക്രാന്തി വിഷ ഹരമാണ്.സ്ത്രീകൾക്ക് ശരീര പുഷടിക്കും ഗർഭ രക്ഷക്കും ഓർമകുറവിനും പനിക്കും ആസ്മക്കും നല്ലതാണ്. ഓർമകുറവിനും ആസ്മക്കും ബാലനര മുടി പൊഴിച്ചിൽ ഇവക്കും നന്ന് . വിട്ടു വിട്ടു വരുന്ന പനിക്ക് അതിരാവിലെ വിഷ്ണു കന്തി: അരച്ച് നെല്ലിക്ക അളവ് പശുവിൻ പാലിൽ . കൊടുത്താൽ ശമിക്കും. വിഷ്ണുക്രാന്തിയുടെ തനിനീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും കൊടുത്താൽ സന്നിപാത ജ്വരം ശമിക്കും.ഇതിന്റെ നീര് രണ്ടോ മൂന്നോ സ്പൂണ്‍ കൊടുത്താല്‍ പനി കുറക്കും.ബുദ്ധിമാന്ദ്യം, ഓര്‍മ്മ ക്കുറവ് ഇവക്കു നല്ലതാണ്‌.സന്താനോല്പാദനശേഷി വര്‍ധിപ്പിക്കും.

 ഗർഭ രക്ഷക്കും പ്രത്യുൽപാദന ശേഷി വർദ്ധനക്കും വിശേഷം.രണ്ടോ മൂന്നോഗ്രാം വിഷ്ണുക്രാന്തി അരച്ച് തേൻ ചേർത്ത് നാക്കിൽ തേച്ചു കൊടുക്കുകയും ചെറു നാരങ്ങ നീരിൽ മുക്കി പിഴിയാതെ ഉണങ്ങിയ കോട്ടൺ ജട്ടി ദിവസവും രണ്ടോ മൂന്നോ എണ്ണം മാറി മാറി ധരിപ്പിക്കുകയും ചെയ്താൽ കുഞ്ഞുങ്ങൾ ഉറക്കത്തിൽ മൂത്രമൊഴക്കുന്ന ശീലം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് പൂർണമായും ശമിക്കും

..ഹരിക്കാന്തിജ നിജം വൃ ഷ്യം

ജ്വരഘ്നം ബുദ്ധി വർദ്ധകം

രക്ത വൃദ്ധിംസ രം ശ്രേഷ്ട്രം

ശീതം ഹൃദ്യം രസായനം.
…….(രാജവല്ലഭ നിഘണ്ടും / മദന പാലനിഘണ്ടു) ജ്വരഘ്ന ഔഷധം (ഭാവപ്രകാ ശം) മഞ്ഞയും വെള്ളയും പാടല വ ർ ണ പൂക്കളു മുള്ളവ യുണ്ട്. ഇലയും പൂവും കായും കുംചുവപ്പുനിറമുള്ള ഒരിനവും പറയപെടുന്നുണ്ട്. സമുല സ്വരസം…അൾസി മേഴ്സിലും ബുദ്ധിമാന്ദ്യത്തിലും ഗുണം ചെയ്യും…..




ചന്ദനാദി കഷായം


ചന്ദനാദി കഷായം ( മസ്തിഷ്ക ഹ്രാസം ) മസ്തിഷ്ക ചുരുങ്ങുന്ന അസുഖങ്ങൾക്കും മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾക്കും വളരെ  ശ്രേഷ്ഠമാണ്

To eliminate vitiating factors from the head

अपामार्गस्य बीजानि पिप्पलीर्मरिचानि च| 
विडङ्गान्यथ शिग्रूणि सर्षपांस्तुम्बुरूणि च||३|| 
अजाजीं चाजगन्धां च पीलून्येलां हरेणुकाम्| 
पृथ्वीकां सुरसां श्वेतां कुठेरकफणिज्झकौ||४|| 
शिरीषबीजं लशुनं हरिद्रे लवणद्वयम्| 
ज्योतिष्मतीं नागरं च दद्याच्छीर्षविरेचने||५|| 
गौरवे शिरसः शूले पीनसेऽर्धावभेदके|
 क्रिमिव्याधावपस्मारे घ्राणनाशे प्रमोहके||६|| 
(Charak sutrasthan 2)

In order to eliminate vitiating factors from the head along with gourava (heaviness of the head), shirahshoola (headache), pinasa (rhinitis), ardhavabhedaka (hemicrania), krimi (infections), apasmara (epilepsy), ghrananasha (anosmia), pramoha (fainting), one should prescribe, seeds of Apamarga (Achyranthes aspera Linn.), Pippali (Piper longum Linn.), Maricha (Piper nigrum Linn.), Vidanga (Embelia ribes Burm.f.), Shigru (Moringa oleiferaLam.), Sarshapa (Brassica juncea Czern.& Coss), Tumburu(Zanthoxylum alatum (Roxb.) DC ), Ajaji (Cuminum cyminum Linn.), Ajagandha (Gynandropsis gynandra (L.) Briquet), Pilu (Salvadora persica Linn.), Ela(Elettaria cardamomum Maton), Harenu (Vitex negundo Linn.), Prithvika (Gardenia lucida Roxb.), Surasa (Ocimum sanctum Linn. ), Shweta (Ocimum sanctum Linn), Kutheraka (Orthosiphon pallidus), Phanijjaka (Ocimum canum Sims), seeds of Shireesha (Albizzia lebbeck (L.) Benth), Lashuna (Allium sativum Linn.), Haridra dwaya(Haridra (Curcuma longa Linn.), Daruharidra(Berberis aristata), Lavana dwaya (Saindhava, Souvarchala), Jyotishmati (Celastrus panniculatus), Nagara (Zingiber officinale Rosc.).(charak sutrasthan 2/3,4,5,6)

ആദരാജ്ഞലികൾ പ്രാർത്ഥനകൾ


"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ"😢

ഇന്ന് ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട നിതിന്റെ മരണ വാർത്തയറിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. ഗർഭിണികളുടെ വിമാനയാത്രയ്ക്ക് ആയി സുപ്രീം കോടതി വരെ പൊരുതിയ ഈ യുവാവ് നമ്മൾക്കെല്ലാം സുപരിചിതനാണ്. നിതിൻ ഇന്ന് ഈ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഈ സമൂഹത്തിനു വേണ്ടി ചെയ്യാൻ ഈ യുവാവിന് സാധിക്കുമായിരുന്നു എന്നും നമ്മൾ ആരും മറക്കരുത്. നിതിന്റെ ആതിര പ്രസവിച്ചു നിതിന് ഒരു പൊന്നുമോൾ പിറന്നിരിക്കുന്നു അവളെ ഒരു നോക്ക് കാണാൻ കഴിയാതെ നിതിൻ ഈ ലോകത്തോട് വിടപറഞ്ഞു.
ആ മാലാഖയ്ക്ക് വേണ്ടി നിതിന്റെ നഷ്ടമെന്ന സങ്കടകടൽ ആതിരക്ക് അതിജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ഈ കാലഘട്ടത്തിൽ ചെറുപ്പക്കാരുടെ ഇടയിൽ ഹൃദ്രോഗം വളരെയധികം കൂടിവരുന്നു എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം. ഒരു സൈലൻറ് അറ്റാക്ക് കാരണം നമുക്ക് ഈ മനോഹരമായ ഭൂമിയോട്  ചിലപ്പോൾ വിട പറയേണ്ടി വരും. യുവതി യുവാക്കളിൽ ഹൃദ്രോഗം കൂടി വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ തെറ്റായ ജീവിതരീതി തന്നെയാണ് ഇതിന് കാരണം എന്ന് അടിവരയിട്ട് എനിക്ക് പറയാൻ കഴിയും. ജീവിതത്തെ ഒരു കരയോട് അടിപ്പിക്കാൻ നിങ്ങൾ കൈകാലിട്ടടിച്ചു ഈ ജീവിതമാകുന്ന നാടകത്തിൽ പല വേഷങ്ങളും കെട്ടിയാടുമ്പോൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ മറക്കരുത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് മനസ്സിലാക്കി അതിനെ സംരക്ഷിക്കുക ആരോഗ്യമുള്ള ഒരു ജീവിത രീതിയും, ഭക്ഷണ രീതിയും, വ്യായാമം മുടങ്ങാതെ എല്ലാവരും ചെയ്യാൻ ശ്രദ്ധിക്കണം ഈ ഒരു ചെറിയ അഭ്യർത്ഥന മാത്രമാണ് എനിക്കുള്ളത്.

നിതിന് ഹൃദയത്തിന്റെ ഭാഷയിൽ
ആദരാജ്ഞലികൾ പ്രാർത്ഥനകൾ😢

(ഡോ.പൗസ് പൗലോസ്)

എന്തിനാണ് ഇനിയും ഒരു ഡാം

ഉള്ള ഡാമുകളിൽ കൊണ്ട് മനുഷ്യൻ പൊറുതിമുട്ടി ഇരിക്കുമ്പോഴാണ് അതിരപ്പള്ളിയിൽ പുതിയൊരു ഡാം. അതിരപ്പള്ളിയിൽ ഡാം പണിയുക എന്ന നിലപാടിനോട് എന്നും എതിർപ്പ് തന്നെയാണ്. ഹെക്ടർ കണക്കിന് വനഭൂമി ഈ ഡാം വന്നാൽ നശിക്കും. അതുപോലെ തന്നെ ഓരോ മഴക്കാലത്തും അത് തുറന്നു വിട്ട് അത്യാവശ്യം വെള്ളപ്പൊക്കം ഉണ്ടാക്കാം. ഷോളയാർ ഡാം തന്നെ ധാരാളം അല്ലേ ഇനി ഒരു ഡാമിന്റെ ആവശ്യമുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. 

അല്ലെങ്കിൽ തന്നെ വന്യജീവികൾക്ക് ജീവിക്കാൻ കാടുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു അതിനാൽ അവ ഇര തേടി നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയിരിക്കുന്നു. ഈയൊരു സന്ദർഭത്തിലാണ് സോളാർ വൈദ്യുതി പോലെ ഇതര വൈദ്യുതി ഉത്പാദന മാർഗങ്ങൾ തേടാതെ ഡാം പണിത് വീണ്ടും പരിസ്ഥിതി നശിപ്പിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിൽ മൊത്തം 55 ജലസംഭരണികൾ ഉള്ളത്  40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.മൂന്നാർ ഹെഡ്‍വർക്സ്, ലോവർപെരിയാർ, മണിയാർ എന്നീ 3 അണക്കെട്ടുകൾ പുഴക്ക് കുറുകെ വൃഷ്ടി പ്രദേശം ഇല്ലാത്തവയാണ്. ഈ മൂന്നെണ്ണം അടക്കം 55 ജലസംഭരണികൾ ഉള്ളതിൽ  20 എണ്ണം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലും , 2 എണ്ണം  കേരള വാട്ടർ അതോറിറ്റിയുടെ  കീഴിലും , 29 എണ്ണം KSEB യുടെ  കീഴിലും , 3  എണ്ണം  തമിഴ്നാട്  PWD  യുടെ   കീഴിലും ഒരെണ്ണം(മുല്ലപ്പെരിയാർ) ഉടമസ്ഥത തർക്കത്തിലും ആണ്. ഗവി, കക്കി, ഇടുക്കി എന്നീ 3 ജലസംഭരണികളിൽ ഒന്നിലധികം അണക്കെട്ടുകൾ ഉണ്ട്. ഇതിനു പുറമെ 10 വലിയ തടയണകളും ഉണ്ട് .

മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു , 27 ജലസംഭരണികൾ ജലസേചന പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു. ഇതിൽ 9 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കും ജലസേചന പദ്ധതിക്കും വേണ്ടി ഒരു പോലെ ഉപയോഗപ്പെടുത്തുന്നവയാണ് .ജലസംഭരണികൾ ഉപയോഗിച്ച് മൊത്തം 16 പ്രധാന ജലവൈദ്യുത പദ്ധതികളും 7 ചെറുകിട ജലവൈദ്യുത പദ്ധതികളും ആണ് നിലവിൽ ഉള്ളത്. ഇതൊക്കെ തന്നെ ധാരാളം അല്ലേ ഇനിയും ഒരു പ്രളയം ഉണ്ടാക്കാൻ, പരിസ്ഥിതിയെ നശിപ്പിക്കാൻ ഇനിയും ഒരു ഡാമിന്റെ കൂടി ആവശ്യം നമുക്കുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

(ഡോ.പൗസ്)

Anxiety Disorder ഒരു ചികിത്സാനുഭവം

ഇന്ന് എന്റെ അടുത്ത് ഒരു രോഗി വന്നു ഒരു പാനിക് അറ്റാക്ക് കാരണമുണ്ടായ Anxiety Disorder 😟 ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. പണ്ട് ഈ പറഞ്ഞ വ്യക്തി നല്ല മദ്യപാനിയായിരുന്നു എന്നാൽ ഇപ്പോൾ അഞ്ചു വർഷത്തോളമായി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നില്ല. 

അന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ഇങ്ങനെ മദ്യപിച്ചാൽ നിങ്ങൾക്ക് ലിവറിൽ ക്യാൻസർ വരും തൊണ്ടയിൽ ക്യാൻസർ വരുമെന്ന് പറഞ്ഞു പേടിപ്പിച്ചു. ആ പേടി കാരണം അദ്ദേഹം മദ്യപാനം നിർത്തി  എന്നാൽ ആ പേടിപ്പിക്കലിന്റെ ആഫ്റ്റർ എഫക്ട് എന്നോണം  അദ്ദേഹത്തിൽ ഒരു Anxiety Disorder 😞 പിടിപെട്ടു. 

തനിക്ക് എന്തെങ്കിലും ഗുരുതരമായ രോഗം ഉണ്ടോ അല്ലെങ്കിൽ ക്യാൻസർ വരാൻ സാധ്യതയുണ്ടോ എന്നുള്ള അനാവശ്യമായ ഒരു പേടി അയാളെ കഴിഞ്ഞ അഞ്ചുവർഷമായി പിടികൂടിയിരിക്കുന്നു. കാര്യം ആ ഡോക്ടർ പേടിപ്പിച്ചത് കൊണ്ട് അദ്ദേഹം മദ്യപാനവും പുകവലിയും നിർത്തി പക്ഷേ ഈ ഒരു ചെറു മനോരോഗം അദ്ദേഹത്തെ പിടികൂടി. പല ഡോക്ടർമാരെയും കണ്ടു ഇതേവരെ ഒരു ശമനം ആയില്ല എന്നും എന്തെങ്കിലും ചെറിയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ടെൻഷൻ അടിച്ചു കൊണ്ടിരിക്കും അതിന് ഇന്ന കാരണമൊന്നുമില്ല എന്തെങ്കിലും ഒരു കാരണം അതിനായി കണ്ടെത്തും.  

അയാൾ കഴിഞ്ഞ അഞ്ച് വർഷത്തോളമായി  ടെൻഷന് ഉള്ള മരുന്ന് കഴിക്കുന്നുണ്ട് അത് എങ്ങനെയെങ്കിലും നിർത്തണം അതിനായിരുന്നു എന്നെ കാണാൻ വന്നത്. ഞാൻ അദ്ദേഹത്തിന് ഏകദേശം ഒരു മണിക്കൂറോളം കൗൺസിലിംഗ് കൊടുത്തു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി  സൂര്യനമസ്കാരം, പ്രാണായാമം ദിവസവും ചെയ്യാൻ പറഞ്ഞു അതുകൂടാതെ അനാവശ്യമായ വ്യാകുലതകൾളോട് വിടപറഞ്ഞ് പോസിറ്റീവായി ചിന്തിക്കാൻ പറഞ്ഞു. 

അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അത്തരത്തിലുള്ള 'മൈൻഡ് എക്സസൈസ്' തുടർച്ചയായി ചെയ്താൽ മാത്രമേ ഇത്തരത്തിലുള്ള Anxiety Disorder ൽ നിന്ന് പുറത്തുകടക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കി. അതിന്റെ കൂടെ അദ്ദേഹത്തിന് കഴിക്കാൻ രണ്ടാഴ്ചത്തേക്ക് ചില ആയുർവേദ ഔഷധങ്ങളും നിർദ്ദേശിച്ചു. 

ഞാൻ ഈ രോഗിയെ കുറിച്ച് ഇവിടെ പറയാൻ കാരണം ഇത്തരത്തിൽ എനിക്ക് എന്തോ ആർക്കും കണ്ടുപിടിക്കാൻ സാധിക്കാത്തത് അസുഖം ഉണ്ട്, അല്ലെങ്കിൽ കാൻസർ വരാൻ സാധ്യതയുണ്ട്  എന്നെല്ലാം അനാവശ്യമായി വ്യാകുലപ്പെട്ട് Anxiety Disorder, Stress, Depression , Personality disorder,OCD മുതലായ ന്യൂറോസിസ് വിഭാഗത്തിൽപ്പെടുന്ന  അസുഖങ്ങളുടെ പീഡകൾ 😞 അനുഭവിക്കുന്ന വേറെ പല രോഗികളെയും ഞാനെന്റെ ഈ ഈ ചുരുങ്ങിയ കാലത്തെ ചികിത്സാനുഭവത്തിൽ കണ്ടിട്ടുണ്ട്.

എനിക്ക് നിങ്ങളോട് പറയാനുള്ളത് അനാവശ്യമായി എനിക്ക് രോഗങ്ങൾ വരാൻ സാധ്യതയുണ്ട് അല്ലെങ്കിൽ മറ്റുള്ളവർക്ക് കണ്ടു പിടിക്കാൻ സാധിക്കാത്ത എന്തോ മാരകമായ അസുഖം എനിക്കുണ്ട് എന്നെല്ലാം വ്യാകുല പെടാതെ ഇരിക്കുക. കാരണം ഇത്തരത്തിൽ വ്യാകുലപ്പെട്ടാൽ തന്നെ നിങ്ങൾക്ക് വേറെ പല അസുഖങ്ങളും വന്നു ചേരും എന്നതാണ് സത്യം.

ജീവിതത്തെ പോസിറ്റീവായി കാണാൻ പഠിക്കുക, പോസിറ്റീവായ കാര്യങ്ങൾ ചിന്തിക്കുക 🤗 , പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും എന്ന് സ്വയം പറയുക, മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക, നെഗറ്റീവായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക നല്ല കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കും എന്ന് സ്വയം സങ്കൽപ്പിക്കുക അതിനെക്കുറിച്ച് സ്വപ്നങ്ങൾ കാണുക ഇതെല്ലാം നിങ്ങളുടെ പോസിറ്റീവ് എനർജി കൂട്ടാൻ സഹായിക്കും അങ്ങനെ നിങ്ങൾ ഒരു പോസിറ്റിവ് വൈബ് ആയി മാറും. നെഗറ്റീവ് ചിന്തകൾ മനസിലേക്ക് വന്നാൽ നിങ്ങളുടെ ചിന്തകളെ മറ്റേതെങ്കിലും പോസിറ്റീവായ കാര്യങ്ങളിലേക്ക് വഴിതിരിച്ചു വിടുക ഇതെല്ലാം ചില മൈൻഡ് എക്സർസൈസുകളാണ് അല്ലെങ്കിൽ പവർ ഓഫ് ഇമാജിനേഷൻ എന്ന് വേണമെങ്കിൽ ഇതിനെ പറയാം അത് നിങ്ങളുടെ മനസ്സിനെ പോസിറ്റീവാക്കി മാറ്റും. 

ആർക്കും എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള ഒന്നാണ് പാനിക് അറ്റാക്ക് പിന്നെ അത് കാരണം ഉണ്ടാകുന്ന വിവിധ ന്യൂറോട്ടിക് ഡിസോർഡേഴ്സ്. പ്രത്യേകിച്ച് അത്തരത്തിലുള്ള ഒരു പാരമ്പര്യം നമുക്ക് ഉണ്ടെങ്കിൽ അത് വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ 
നമ്മളുടെ ചിന്തകളെ നമുക്ക് പോസിറ്റീവ് എനർജി 😊 തരുന്ന കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ നമ്മൾ ഓരോരുത്തരും പഠിക്കണം എന്നാൽ മാത്രമേ ഇത്തരത്തിലുള്ള രോഗാവസ്ഥകളെ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ.

നന്ദി 

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,തൃശ്ശൂർ

ഒരു മഴക്കാല കഷായം

പത്ത് തുളസിയിലയും പത്ത് കുരുമുളകും ഒരു ടീസ്പൂൺ കൊത്തമല്ലിയും ഒരു നുള്ള് ജീരകവും  ഒരു കഷ്ണം ചുക്കും കഴുകി ചതച്ച്    നാല് ഗ്ലാസ് വെള്ളത്തിൽ  തിളപ്പിക്കുക. തിളച്ച് വരുമ്പോൾ  ഒരു കഷ്ണം വെല്ലവും രണ്ട് കഷ്ണം കൽക്കണ്ടവും ചേർത്ത് കുറുക്കി രണ്ട് ഗ്ലാസാക്കി വാങ്ങി അരിച്ചെടുത്ത് ഇളം ചൂടോടെ  ഒരു ഔൺസ് വീതം  മൂന്നോ നാലോ നേരം  സേവിക്കാം.   കുട്ടികൾക്ക്  ,  തണത്തതിന് ശേഷം അര ടീസ്പൂൺ തേനും ചേർത്ത് അര മുതൽ ഒരു ടീസ്പൂൺ  വീതം വരെ രണ്ട് നേരം കൊടുക്കാം. മഴക്കാലത്തുണ്ടാകുന്ന തൊണ്ടവേദന, ചുമ , മൂക്കൊലിപ്പ് എന്നിവയ്ക്ക് ആശ്വാസം കിട്ടും

മസ്തിഷ്ക്കരോഗത്തിന് വില്വാദി ചൂർണം

മസ്തിഷ്ക്കരോഗത്തിന് വില്വാദി ചൂർണം

(ഭൈ - രത്നാ)
വില്വമുസ്തകമേലാം ച
ചന്ദനം രക്തചന്ദനം
യവാനീമജമോദം ച
ത്രിവൃതം ചിത്രകം വിഡം
അശ്വഗന്ധാംബലാംകൃഷ്ണാം
തുഗാക്ഷീരീം ശിലാജതും
സഞ്ചൂർണ്യ പയസാസാർദ്ധം പ്രയുംജ്യാൽ കാഞ്ചികേന വാ
സേവനാദസ്യ മസ്തിഷ്ക്ക
ഗദാസ്നായവികാ അപി
പലായന്തേ സുദൂരം ഹി
തർക്ഷ്യത്രസ്താ യഥാ ഹയ: II
കൂവളത്തിൻവേര്, മുത്തങ്ങ മൊരി നീക്കി, ഏലത്തരി ,ചന്ദനം, രക്തചന്ദനം, ജീരകം, അയമോദകം, ത്രികോല്പക്കൊന്ന, കൊടുവേലിക്കിഴങ്ങ് ആ. മൊ.നീ.ശു., വിളയുപ്പ്, അമുക്കുരം, കുറുന്തോട്ടിവേര്, തിപ്പലി, കൂവനൂറ്, കന്മദം
ഇവ സമം പൊടിച്ച് യഥാ യുക്ത്യാ പാലിലൊ, വെയ്പുകാടിയിലൊ സേവിക്കുക.
തലച്ചോറു സംബന്ധമായ രോഗവും, ഞരമ്പു സംബന്ധമായ രോഗവും ശമിക്കും:

പരുവള്ളി / പരുവക്കൊടി/ മെരുവള്ളി /ആമക്കഴുത്ത്


അരിക്കാച്ചി വള്ളി

ആനച്ചക്കര /ആനപ്പരുവ 
പരുവള്ളി / പരുവക്കൊടി/ മെരുവള്ളി /ആമക്കഴുത്ത്
ശാ.നാ : Pothos scandens L.
കുടുംബം:Araceae
ഇംഗ്ലീഷ്:Climbing Aroid

ഇന്ത്യ,മലയ, മഡഗാസ്കർ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ബഹുവർഷിയായ ഓഷധി. മരങ്ങളിലോ പാറകളിലോ വേരുകൾ കൊണ്ട് പറ്റിപ്പിടിച്ചുവളരുന്ന ഈ സസ്യം വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നുണ്ട്. 
മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ്  പൂക്കുന്നത്.നിറയെ ചെറുപൂക്കളുള്ള ഗോളാകൃതിയിലാണ് പുഷ്പ മഞ്ജരി. വെളുത്ത കായ്കൾ പഴുക്കുന്നതോടെ ചുവപ്പു നിറമാകുന്നു.
വേരും കാണ്ഡവും ഇലയും ഔഷധമായി ഉപയോഗിക്കുന്നു. വേര് ചതച്ചിട്ട് കാച്ചിയെടുക്കുന്ന എണ്ണ, തലയിലുള്ള ചൊറി, പരുക്കൾ എന്നിവ സുഖപ്പെടുത്തുന്നു. തീപ്പൊള്ളലിനും ഇത് ഔഷധമാണ്. ഔഷധി എന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഔഷധ നിർമ്മാണക്കമ്പനിയുടെ ബേൺ ക്യൂർ (തീപ്പൊള്ളലിനുള്ള ഓയിന്റ്മെൻറ്) എന്ന മരുന്നിലെ പ്രധാന ചേരുവയാണിത്.