▼

അപാമാർഗ്ഗാദി ഘൃതം


चित्रकमूलं दीपनीयपाचनीयगुद३ाोफ-
शूलहराणाम् ॥

ചിത്രകമൂലം ദീപനീയപാചനീയ-
ഗുദശോഫശൂലഹരാണാം II

അഗ്നിദീപ്തി ഉണ്ടാക്കുകയും ആമ
ത്തേയും മറ്റും പചിപ്പിയ്ക്കുകയും
ഗുദത്തിലുള്ള നീരും വേദനയും
മാറ്റുകയും ചെയ്യുന്നവയിൽ
കൊടുവേലിക്കിഴങ്ങ് ശ്രേഷ്ഠമാണ്.
अपामार्गादि घृतम् (अनुभूतं)

अपामार्गस्यनिर्यूहे
घृतं वैद्योविपाचयेत् ।
पिप्पलीकल्कसंयुक्तं
परं शूलविनाशनम् ॥

അപാമാർഗ്ഗാദി ഘൃതം ( അനുഭൂതം )
അപാമാർഗ്ഗസ്യ നിര്യൂഹെ
ഘൃതം വൈദ്യോവിപാചയേത് I
പിപ്പലീ കൽക്കസംയുക്തം
പരം ശൂലവിനാശനം ॥
ചെറുകടലാടിയുടെ കഷായത്തിൽ
തിപ്പലികല്ക്കനായി കാച്ചിയ നെയ്യ്
ഏറ്റവും ശൂല (ഉദര) നാശനമാണ് .

കൂർക്ക


കൂർക്ക എന്ന കിഴങ്ങ് ഉപ്പേരി ഉണ്ടാക്കാൻ വളരെ നല്ലതാണ്

PUNARNAVAYOLEPAM CHOORNAM

PUNARNAVAYOLEPAM CHOORNAM


PUNARNAVA IS MADE INTO

PASTE AND APPLIED ON IRON

VESSEL.DRIED AND POWDERED.

INDICATED IN PANDU AND ALSO

USED AS A RASAYANA


നായ്ക്കുരണ




 നായ്ക്കുരുണപരിപ്പ്

ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്ന ഉഷ്ണമേഖലാ പയർ വർഗമാണ് നായ്ക്കുരുണപരിപ്പ് അഥവാ വെൽവെറ്റ് ബീൻ.ഈ “മാന്ത്രിക ധാന്യം” ആയിരക്കണക്കിന് വർഷങ്ങളായി ആയുർവേദ വൈദ്യത്തിൽ ഉപയോഗിക്കുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളും പുരുഷന്മാരിലെ വന്ധ്യതയും കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. വിഷാദം, ഉറക്കം, പാമ്പ് വിഷം തീണ്ടൽ എന്നിവയെ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. 

ശോണിതാമൃതം കഷായം


पिप्पलीमूलं पाचनीयदीपनीयानाहहराणाम् ॥

പിപ്പലീമൂലം പാചനീയ ദീപനീയ
ആനാഹ ഹരാണാം ॥

ആമത്തേയും മറ്റും പചിപ്പിയ്ക്കുക
യും അഗ്നിയെ ദീപ്തമാക്കുകയും
ആനാഹത്തെ ശമിപ്പിയ്ക്കുകയും
ചെയ്യുന്നവയിൽ കാട്ടുതിപ്പലിവേര്
ശ്രേഷ്ഠമാണ് .

शोणितामृतं क्वाथम्

पथ्यागोपाङ्गनानिम्बै:
क्वाथः स्यात् ३ाोणितामृतम् I
पिटकाकुष्ठवीसर्प
रक्तदोषहरं परम् ॥
(अनुभूतम्)
ശോണിതാമൃതം കഷായം
(അനുഭൂതം )
പഥ്യാ ഗോപാംഗനാ നിംബൈർ -
ക്വാഥ: സ്യാത് ശോണിതാമൃതം I
പിടകാകുഷ്ഠ വീസർപ്പ -
രക്തദോഷഹരം പരം II

കടുക്കത്തൊണ്ട്, നറുനീണ്ടിക്കിഴങ്ങ് ആരും മൊരിയും നീക്കി, വേപ്പിൻ തൊലി
സമം - കഷായം

ശീതജ്വരാരി കഷായം


बला संग्रहणीयबल्यवातहराणाम् ॥

ബലാ സംഗ്രഹണീയബല്യവാത
ഹരാണാം II

മലത്തെ തടയുകയും ബലം നൽ
കുകയും വാതത്തെ ശമിപ്പിയ്ക്കു 
കയും ചെയ്യുന്നവയിൽ കുറുന്തോ
ട്ടി ശ്രേഷ്ഠമാണ്.

शीतज्वरारि क्वाथम् (अनुभूतं)
निहन्ति तुळसी क्वाथ :
पादां३ां मरिचान्वितं I
शीतज्वरारि नाम्नोयं
अखिलान् विषमज्वरान् ॥

ശീതജ്വരാരി കഷായം

(അനുഭൂതം )
നിഹന്തി തുളസീ ക്വാഥ:
പാദാംശം മരിചാന്വിതം I
ശീതജ്വരാരി നാമ്നോയം
അഖിലാൻ വിഷമജ്വരാൻ II

.തുളസിവേര് 9 കഴഞ്ച്
കുരുമുളക്     3 കഴഞ്ച്

Rasa thailam

Rasa thailam
(Anubhootha)

Along with the drugs of karpasasthyadi thaila"karpasas
thi bala masha kulatha",Ajasiras
is also an ingredient in the kashaya.The thalia is prepared
similar to karpasasthyadi.
Very effective for abhighathaja
headache,neck pain and in various rheumatic complaints.

നെയ് കുമ്പളങ്ങ

നല്ല നെയ് കുമ്പളങ്ങ. 
രുചികരവും ആരോഗ്യകരവും. 👍

Sathahwadi Anuvasana Thailam

Sathahwadi Anuvasana Thailam
(A H KL Vasthikalpam)
Sathahwa and Chirawilwa is mixed with Dhanyamla and thailam is prepared in Chikkana paka(Mezhupakam)
Very useful in rheumatic diseases like lumbago,neuralgia etc..as Vasthi

SUNDHEEBALADI KWATHAM

SUNDHEEBALADI KWATHAM
Sunti,Bala,Athibala are taken in
equal quantity and kashaya is
prepared.
Effective in supthavatha(Sensory
neuropathy)



;

മേഹാരി കഷായം

सालपर्णी वृष्यसर्वदाेषहराणाम् ॥
ശാലിപർണീ വൃഷ്യസർവദോഷ
ഹരാണാം II
ശുക്ലത്തെ വർദ്ധിപ്പിയ്ക്കുകയും
എല്ലാ ദോഷങ്ങളേയും ശമിപ്പിയ്ക്കു
കയും ചെയ്യുന്നവയിൽ ഓരില
ശ്രേഷ്ഠമാണ്.


मेहारिक्वथम्
मेहारिमूल कतक
निष्क्वाथे मधुसंयुत : ।
पीतो मेहारिनामोयं
प्रमेहं हन्ति दुस्तरं II
(अनुभूतं)
മേഹാരി കഷായം
(അനുഭൂതം )
മേഹാരി മൂല കതക
നിഷ്ക്വാഥെ മധുസംയുത: I
പീതോ മേഹാരി നാമോfയം
പ്രമേഹം ഹന്തി ദുസ്തരം ॥
ഏകനായകവേര് 6 കഴഞ്ച്
തേറ്റാമ്പരൽ. 6 കഴഞ്ച്

കാട്ടുതുളസി

 സുമുഖം എന്ന സംസ്കൃത നാമത്തിലും Shrubby Basil, African Basil തുടങ്ങിയ ആംഗലേയ നാമങ്ങളിലും അറിയുന്ന കാട്ടുതുളസിയുടെ ശാസ്ത്രനാമം ഓസ്സിമം ഗ്രാറ്റിസ്സിമം (Ocimum gratissimum) എന്നാണ്. അനിച്ചിൽ, രാജിക എന്നീ പേരുകളും ആയുർവ്വേദാചാര്യന്മാർ ഉപയോഗിച്ചിരുന്നു

കാട്ടാവണക്ക്



ആതാളി എന്നാണ് തമിഴിൽ പറയുന്നത്.ഇത് കാട്ടാവണക്ക്, കടലാവണക്ക് 

മുള്ളാത്ത

ഇതു തന്നെ മുള്ളാത്ത ഒട്ടും സംശയമില്ല.

കാട്ട് ചേന പൂവ്

ഇത് കാട്ട് ചേന ആദ്യം പൂവ് വരും പിന്നെ ഒരു തണ്ടിൻ്റെ മുകൾ വാകത്തായി ഇതുപോലുള്ള കായവരും

ശീമ പയർ

ഇതിനേ ശീമ പയർ എന്നും പറയും. ഇത് കീറി അകത്തെ പാട് കളഞ്ഞ് മെഴുക് പുരട്ടാം.

പൊന്നാരി വീരൻ

പൊന്നാരി വീരൻ


ചീരതോരൻ വെക്കുന്ന പോലെ തോരൻ വെക്കു കിടിലം .
മാത്രമല്ല ഇതിന്റെ കായ അമരക്ക പോലെയാണ് ഷെയ്പ്. അതിന്റെ ഉണക്ക കുരുകൾ ശേഖരിച്ച് പൊടിച്ച് ചായയിൽ ഉപയോഗിക്കും. കാപ്പി പൊടിക്ക് പകരം . കാപ്പിപ്പൊടിയുടെ അതേ രുചി

പാഠാദി കഷായം


 पृश्निपर्णी रक्तसंग्रहणीयदीपनीयपाचनीय -
 वातहरवृष्याणाम् ॥

പൃശ്നിപർണ്ണീ രക്തസംഗ്രഹണീയ
ദീപനീയ പാചനീയ വാതഹര
വൃഷ്യാണാം II

രക്തത്തെ തടയുകയും അഗ്നിദീപ്
തി ഉണ്ടാക്കുകയും ആമത്തെയും
മറ്റും പചിപ്പിയ്ക്കുകയും വാതത്തെ
ശമിപ്പിയ്ക്കുകയും ശുക്ലത്തെ വർ
ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നവയിൽ
മൂവിലവേര് ശ്രേഷ്ഠമാണ്.

പാഠാദികഷായം

(അനുഭൂതം )
പാഠാകൂമുള്ളു ത്രായന്തീ*
ബ്രഹ്മീ മുത്തങ്ങ ചന്ദനം
പർപ്പടം തുമ്പയും മുത്തിൾ
പുത്തിരിച്ചുണ്ടമൽപ്പൊരീ
ചെറുകൈതയുടെ വേരും
കഴഞ്ചാക്കിനുറുക്കുക
വിധിപോലെ പചിയ്ക്കേണം
രണ്ടു നേരം കൊടുക്കണം
തേനോടുകൂട്ടി സേവിച്ചാൽ
ബാലരോഗമൊഴിഞ്ഞുപോം
പാമ്പിന്നും കൃമികൾക്കും ന-
ന്നുദരംവീർത്തു പോക്കിനും
കണ്ണിൽ ചുണ്ണാബു പോലുണ്ടാം
പാടയ്ക്കുചിതമുത്തമം
ഒരുമണ്ഡലമേ സേവി-
ച്ചീടിൽ സുഖമിയന്നിടും II
* ത്രായന്തിയ്ക്കു പകരം കീഴാർ 
നെല്ലി കൂട്ടികൊൾക.
पाठा, आदारी, त्रायन्ति (भूम्यामलकि) ब्रह्मि, मुस्ता' चन्दनं, पर्पटं, द्रोण, मण्डूकपर्णि
निदिग्धिका, सर्पगन्धा , केतकीमूलं

കടച്ചക്ക

കടച്ചക്ക

ഇത് തേങ്ങ വറുത്തരച്ച്...കറി വെച്ചാലുണ്ടല്ലോ....വേറെ കറിയൊന്നും കാണാൻ പറ്റൂല്ലാ.....😋

തിരിത്തൊട്ടാഞ്ഞൊടിയൻ വള്ളി



തിരിത്തൊട്ടാഞ്ഞൊടിയൻ വള്ളി ...പൂത്ത് ഉല്ലസിച്ച് നിൽക്കുന്നു

Ceropegia candalabrum var biflora 
(Ceropegia biflora)
തിരിത്തൊട്ടാഞ്ഞൊടിയൻ വള്ളി

മാങ്ങാനാറി


മാങ്ങാനാറി

गण्डीर


Limnophila repens

A plant growing on Aquatic habitat with aromatic turpentine like smell
Jwarahara, Deepana

ജീരകാദി കഷായം



काष्मर्यफलं रक्तसंग्रहणीयरक्तपित्तप्र३ामना
नाम् ॥
കാശ്മര്യഫലം രക്തസംഗ്രഹണീയ
രക്തപിത്തപ്രശമനാനാം II

രക്തത്തെ തടയുകയും, രക്തത്തെ
യും പിത്തത്തെയും ശമിപ്പിക്കുകയ
യും ചെയ്യുന്നവയിൽ കുമിഴിൻ പഴം
ശ്രേഷ്ഠമാണ് II

जीरकादि क्वाथम्
जीरकव्योषलशुनं सुपिष्टंकोष्णवारिणा ।
३ाीतज्वरस्यागमने पिबेत् तत्सिद्धमंबुवा ॥

ജീരകാദി കഷായം
ജീരകവ്യോഷലശുനം
സുപിഷ്ടം കോഷ്ണവാരിണാ I
ശീതജ്വരസ്യാഗമനേ
പിബേൽ തൽസിദ്ധമംബുവാ ॥

ശതധൌത ഘൃതം

३ातधौतघृतम्
(
अश्वत्थस्य च प्लक्षस्य न्यग्रोधस्य च वल्कलं
उदुंबरत्वचश्चैषां कषायेपरिगाळिते ॥
बहु३ाोमधितं गव्यं ३ातधौतं प्रकीर्तितम् ।
लेपात् पित्तविसर्पश्च पिटकामेहदाहजित् ॥

ശതധൌത ഘൃതം
( അനുഭൂതം )
അശ്വത്ഥസ്യ ച പ്ലക്ഷസ്യ
ന്യഗ്രോധസ്യ ച വല്ക്കലം I
ഉദുംബരത്വചശ്ചൈഷാം
കഷായെ പരിഗാളിതെ II
ബഹുശൊ മഥിതം ഗവ്യം
ശതധൌതം പ്രകീർത്തിതം I
ലേപാൽ പിത്തവിസർപ്പശ്ച
പിടകാമേഹദാഹജിത് II .








|

ചന്ദ്രശൂരാദികഷായം


कट्वङ्गं संग्रहणीयदीपनीयानाम् ॥
 കട്വങ്ഗം സംഗ്രഹണീയദീപനീയാ നാം II

മലത്തെ തടയുകയും അഗ്നിയെ
ദീപ്തമാക്കുകയും ചെയ്യുന്നവയിൽ
പലകപ്പയ്യാനി ശ്രേഷ്ഠമാണ് ll

चन्द्रशूरादि क्वथं
चन्द३ाूरात्चतुः३ााणम्
केतकीमूलतस्तथा ।
भूस्तृणोशिग्रुमूला च्च
मुष्ककाच्च विडंगत : ॥
पृथक् द्वि शाणं संक्षुद्य
पाचयेत् सलिले भिषक् ।
एतदुन्मूलयेत् ३ाीघ्रम्
कृमिस्तज्जान्तथामयान् ॥

ചന്ദ്രശൂരാദികഷായം
(അനുഭൂതം )
ചന്ദ്രശൂരാത്‌ ചതു: ശാണം
കേതകീമൂലതസ്തഥാ I
ഭൂസ്തൃണോശിഗ്രുമൂലാച്ച
മുഷ്ക്കകാച്ച വിഡംഗത: II
പൃഥക് ദ്വിശാണം സംക്ഷുദ്യ
പാചയേൽ സലിലേ ഭിഷക് I
ഏതദുന്മൂലയേൽ ശീഘ്രം
കൃമിസ്തജ്ജാൻ തഥാമയാൻll

അളവീര (കൃമിശത്രു) 3 കഴഞ്ച്
ചെറുകൈതവേര്       3 കഴഞ്ച്
ചെങ്ങണവേര് ഒന്നര കഴഞ്ച്
മുരിങ്ങവേര് ഒന്നര കഴഞ്ച്
മുളബ്ലാശിൻതൊലി ഒന്നര കഴഞ്ച്
വിഴാലരി ഒന്നര കഴഞ്ച്
കുട്ടികളിലെ കൃമികൾക്കും തന്മൂല
മുള്ള രോഗങ്ങൾക്കും ഉത്തമം.

കുടജാദി അർശോഘ്ന കഷായം


कुटजत्वक् श्लेष्मपित्तरक्तसंग्रहणीयोप -
३ाोषणीयानाम् ॥
കുടജത്വക് ശ്ലേഷ്മപിത്തരക്തസംഗ്രഹണീയോ
പശോഷണീയാനാം ||
കഫത്തേയും പിത്തത്തേയും തടയുകയും ശോഷിപ്പിയ്ക്കുകയും
ചെയ്യുന്നവയിൽ കുടകപ്പാലത്തൊ
ലി ശ്രേഷ്ഠമാണ്.

കുടജാദി അർശോഘ്ന കഷായം

കുടജഫല വില്വ ചിത്രക
മഹൗഷധപ്രതിവിഷാവചാചവികാ
ധന്വയവാഷംപഥ്യാ
ദാരുഹരിദ്രാഗണോയമർശോഘ്ന:

കുലത്ഥാദി കഷായം


उल्पलकुमुदकिञ्जल्कोfनन्ता च संग्रहणीय
रक्तपित्त प्र३ामनानाम् ॥
ഉല്പലകുമുദകിഞ്ജല്ക്കോfനന്താ ച
സംഗ്രഹണീയരക്തപിത്തപ്രശമനാ
നാം I
മലത്തെ പിടിയ്ക്കുകയും രക്തത്തെയും പിത്തത്തേയും
ശമിപ്പിയ്ക്കുകയും ചെയ്യുന്നവയിൽ കരിങ്കൂവളത്തി
ൻ്റെയും ആമ്പലിൻ്റെയും അല്ലിയും
കറുകയും ശ്രേഷ്ഠമാണ്.

कुलत्थादिक्वाथम्
कुलत्थलशुनौरण्डतिलेन च श्रृतं जलं ।
पला३ाक्षारसंयुक्तं परमार्त्तवशोधनम् ॥

കുലത്ഥാദി കഷായം
കുലത്ഥലശുനൈരണ്ഡ
തിലേനച ശൃതം ജലം !
പലാശക്ഷാരസംയുക്തം 
പരമാർത്തവശോധനം II

പഴമുതിരപരിപ്പ്, വെളുത്തുള്ളി തൊലി നീക്കി, ആവണക്കിൻവേര്,
എള്ള് ഇവ സമം എടുത്ത് സാമാന്യ വിധി പ്രകാരം കഷായം വെച്ച്
പലാശക്ഷാരം മേമ്പൊടി ചേർത്ത് നൽകിയാൽ ഏറ്റവും ആർത്തവ
ശുദ്ധികരമായിരിയ്ക്കും.

കണ്ണാന്തളി

കണ്ണാന്തളി 
------------
ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടംവരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലുംകുന്നിൻ പ്രദേശങ്ങളിലും വളരുന്ന ഒരു ചെടിയാണ് കണ്ണാന്തളി. ദക്ഷിണേന്ത്യയിലെ ഒരു സ്ഥാനിക (endemic) സസ്യമാണിത്. കേരളത്തിൽവ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഓഷധി വർഗ്ഗത്തിൽ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി.50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണിത്.ഓണക്കാലത്ത് ഇവ കൂടുതലായി കാണുന്നതുകൊണ്ട് പൂക്കളത്തിലുംമറ്റും ഉപയോഗിക്കാറുണ്ട്. (ശാസ്ത്രീയനാമം: Exacum tetragonum).നേത്രരോഗങ്ങൾക്ക് ഈ സസ്യം സമൂലമെടുത്ത് ഇടിച്ചുപിഴിഞ്ഞ് തയാറാക്കുന്ന സത്ത് കണ്ണിലൊഴിക്കുന്നത് നല്ലതാണ്. ചില തരം ത്വക്‌രോഗങ്ങൾ, വയറുവേദന, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. നീരിന് കയ്പുരസമുള്ളതിനാൽ ചില വൈദ്യന്മാർ പ്രമേഹ ചികിൽസയിലും ഉപയോഗിക്കാറുണ്ട്. ഈ സസ്യത്തിനു് തിക്തരസവും ലഘുഗുണത്തോടുകൂടിയ ശീതവീര്യവുമാണു്. കഷായങ്ങളിൽ ചേരുവയായി കണ്ണാന്തളി ഉപയോഗിക്കുന്നു.

പുതിയ കവിത "പുഷ്പാലംകൃത പെട്ടി" ⚰️💐





പുതിയ കവിത "പുഷ്പാലംകൃത പെട്ടി" ⚰️💐

ചെറിയ കരിമ്പിരുമ്പാദികഷായം


उदीच्यं निर्वापणदीपनीयछर्द्यतीसारहराणाम् ।
ഉദീച്യം നിർവ്വാപണദീപനീയഛർദ്ദ്യ
തീസാരഹരാണാം |

സുഖമുണ്ടാക്കുകയും അഗ്നിയെ
ദീപ്തമാക്കുകയും ഛർദ്ദിയേയും
അതിസാരത്തേയും ശമിപ്പിയ്ക്കു
കയും ചെയ്യുന്നവയിൽ ഇരുവേലി
ശ്രേഷ്ഠമാണ്

ചെറിയ കരിമ്പിരുമ്പാദികഷായം

കരിമ്പിരുമ്പിൻപൊടി പഥ്യ
ചങ്ങലമ്പരണ്ടയും കോൽപ്പുളിതൻ ഞെരമ്പും l
നിലമ്പരണ്ടാതവിഴാമമുത്തിൾ
കുറുന്തുവട്ടീ ച കുടിയ്ക്ക പാണ്ഡുവിൽ II
**********************************

സിംഗപ്പൂര്‍ ഡെയ്‌സി


വെള്ളവും വളവും ഇല്ലെ ങ്കിലും സിംഗപ്പൂര്‍ ഡെയ്‌സി വളരും

ഒരിക്കല്‍ വേര് പിടിച്ച് വളര്‍ന്നാല്‍ പിന്നീട് വെള്ള മില്ലെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും ഈ ചെടിയുടെ പ്രത്യേക തയാണ്. വളപ്രയോഗം ആവശ്യമില്ല.

സിംഗപ്പൂര്‍ ഡെയ്‌സി, ട്രെയിലിങ്ങ് ഡെയ്‌സി, ബേ ബിസ്‌കെയ്ന്‍ എന്നൊക്കെ അറിയപ്പെ ടുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ സുപരിചിതമാണ്. സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍,മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ഈ മഞ്ഞപ്പൂവിന്റെ ഉത്ഭവം. അതുപോലെ ഫ്‌ളോറിഡ യിലെ എല്ലാ സംസ്ഥാന ങ്ങളിലും ഈ ചെടി വളരു ന്നുണ്ട്. വളരെ പെട്ടെന്ന് വ്യാപിച്ച് വളരുന്ന സ്വഭാവ മുള്ള ചെടിയാണ്. വളരാ ന്‍ കിട്ടുന്ന എല്ലാ സ്ഥല ത്തും പരമാവധി തഴച്ചു വളരുന്ന പ്രകൃതമാണ് സിംഗപ്പൂര്‍ ഡെയ്‌സിക്ക്.

വെഡെലിയ ട്രൈലോബേറ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ഇലയ്ക്ക് രണ്ടോ നാലോ ഇഞ്ച് നീളമുണ്ടാകും. ഏകദേശം ഒരിഞ്ച് മുതല്‍ അഞ്ച് ഇഞ്ച് വരെ വീതിയുമുള്ള ഇലകളാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവനും പൂത്തു ലഞ്ഞു നില്‍ക്കുന്ന ചെടി യാണ് സിംഗപ്പൂര്‍ ഡെയ്‌ സി. പകുതി തണലുള്ള സ്ഥലത്തും പൂര്‍ണമായും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തും വളരാന്‍ ഇഷ്ടപ്പെടുന്നു. ഒരിക്കല്‍ വേര് പിടിച്ച് വളര്‍ന്നാല്‍ പിന്നീട് വെള്ളമില്ലെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കു മെന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്. വളപ്ര യോഗം ആവശ്യമില്ല.

മിക്കവാറും എല്ലാ തരത്തി ലുമുള്ള മണ്ണിലും വളരുന്ന ഈ ചെടി പുതുതായി വളര്‍ത്താനും വളരെ എളു പ്പമാണ്. ഏത് ചെറിയ കഷണം തണ്ടും മണ്ണുമാ യി സ്പര്‍ശിച്ചാല്‍ വേര് പിടിപ്പിച്ചെടുക്കാം. കീടങ്ങളെ പ്രതിരോധി ക്കാന്‍ വളരെയേറെ കഴി വുള്ള ചെടിയാണിത്. ചില സാഹചര്യങ്ങളില്‍ ചിതലു കളും പുല്‍ച്ചാടികളും വള രെ ചെറിയ രീതിയിലുള്ള ആക്രമണം നടത്താറുണ്ട്. വിഷാംശമില്ലാത്ത ചെടി യാണ്. എന്നാല്‍, ഭക്ഷ്യ യോഗ്യമായ ചെടിയല്ല. വളര്‍ത്തുമൃഗങ്ങളും കന്നു കാലികളും ഇലകള്‍ ഭക്ഷ ണമാക്കാതിരിക്കുന്നതാണ് നല്ലത്.

പടര്‍ന്ന് പിടിച്ച് കടന്നുക യറ്റം നടത്തുന്ന തരത്തി ലുള്ള ചെടിയായതിനാല്‍ കളകളുടെ വിഭാഗത്തിലാ ണ് ഇതിനെ ഉള്‍പ്പെടുത്തി യിരിക്കുന്നത്. കൃഷിഭൂമി യില്‍ ഉപദ്രവകാരിയാ യാണ് കണക്കാക്കുന്നത്.  


സാമ്പാർ ചീര

ഇത് സാമ്പാർ ചീര

അല്പം'' എന്ന ഔഷധസസ്യം

"അല്പം'' എന്ന ഔഷധസസ്യം അല്പം അകത്ത് വിഷം പുറത്ത് എന്ന് ഒരു പഴഞ്ചൊല്ല് തന്നെയുണ്ട്
വിഷഹരം.. ഇതിൻ്റെ പച്ചക്കായ വയറുവേദനക്ക് നല്ലതാണ്..

Bulbophyllum cupreum


Bulbophyllum cupreum Orchid ആണ്.. വാതരോഗങ്ങളിൽ പൂച്ചിടാൻ ഉപയോഗിക്കുന്നു.. 

മഷിത്തണ്ട്


ഇന്ന് വെറുതെ നടക്കാൻ ഇറങ്ങിയപ്പോൾ കണ്ടതാണ് ഈ മഷിത്തണ്ട് പണ്ടൊക്കെ സ്‌ലേറ്റ് മയിക്കുവാൻ ഉപയോഗിച്ചിരുന്ന ഒന്നാണ് ഈ മഷിത്തണ്ട്.മഷിത്തണ്ട് വെറ്റില കൊടി എന്നൊക്കെ പല പേരുകളിൽ  അറിയപ്പെടുന്ന Peperomia Pellucidae എന്ന  സസ്യം ആണിത്. ഈ സസ്യം 15 മുതൽ 45 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിനു ഹൃദയാകൃതിയിൽ  ചെറു തിളക്കമുള്ള ഇലകളാണുള്ളത്. അതുകൊണ്ട് ഷൈനിങ് ബുഷ് പ്ലാന്റ് എന്നും പറയുന്നു.നനവുള്ള സ്ഥലങ്ങളിൽ ധാരാളമായി വളരുന്ന ,ധാരാളം ജലാംശം അടങ്ങിയ മഷിത്തണ്ടിന്റെ ഇലയും തണ്ടും സാലഡ് ആയി ഉപയോഗിക്കാറുണ്ട്.
ആന്റി ബാക്റ്റീരിയൽ,ആന്റിഫങ്കൽ ഗുണങ്ങൾ ഉള്ള ഇലകളും തണ്ടുകളും നീർക്കെട്ട് കുറക്കാനും ഉപയോഗിക്കുന്നു. വിശപ്പും രുചിയും വർധിപ്പിക്കാൻ മഷിത്തണ്ട് ഉത്തമമാണ്. നാട്ടുവൈദ്യത്തിൽ ഈ ഔഷധസസ്യത്തെ പനി ,ചുമ, വയറുവേദന, ശരീരത്തിൽ നീർക്കെട്ട്, ഒടിവ്, ചതവ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിച്ചുവരുന്നു. ഇങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള  ഇവനെ നിഷ്കരുണം പറിച്ചുകളയാതെ തോരൻ, എരിശ്ശേരി മുതലായ കറികൾ ഉണ്ടാക്കി കഴിക്കുക. കുരുമുളക് രസം വക്കുമ്പോൾ മഷിത്തണ്ടിന്റെ കുറച്ച് ഇലകൾ ഇടൂ സ്വാദ് വർധിക്കും. വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, മക പച്ച, കോലുമഷി, വെള്ളംകുടിയൻ അങ്ങനെ പലവിധ നാമങ്ങളിലാണ് ഈ സസ്യം കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്നത്. ഇന്ത്യയിൽ പ്രത്യേകിച്  കേരളത്തിലെ കാലാവസ്ഥ ഇതിന്റെ വളർച്ചക്ക് ഏറെ ഗുണപ്രദമാണ്. 

(ഡോ.പൗസ് പൗലോസ്)

കുടമോര് - വയറ്റിലെ കൃമിക്ക്


      മുസ്തം സംഗ്രഹണീയ ദീപനീയ
      പാചനീയാനാം |

      മലത്തെത്തsയുകയും
      അഗ്നിയെ ദീപിയ്ക്കുകയും
       ആമത്തെയും മറ്റും പചിപ്പിയ്
       ക്കുകയും ചെയ്യുന്നവയിൽ 
       മുത്തങ്ങ ശ്രേഷ്ഠമാണ്.

       അതിവിഷാ സംഗ്രഹണീയ
       പാചനീയ സർവ്വ ദോഷഹരാ
       ണാം |

       മലത്തെത്തsയുകയും ആമ
       ത്തെപചിപ്പിയ്ക്കുകയും എല്ലാ
       ദോഷങ്ങളെയും ശമിപ്പിയ്ക്കു
       കയും ചെയ്യുന്നവയിൽ അതി
       വിടയം ശ്രേഷ്ഠമാണ്.
                          
       കുടമോര് - വയറ്റിലെ കൃമിക്ക്

       കടുകുരോഹിണി, കടുക്ക
       ത്തൊണ്ട്, വേപ്പിൻതൊലി,
       പടവലം, ചുക്ക്, വിഴാലരി,
       കൃമിശത്രു, കരിന്തുമ്പവേര്,
       കരിന്താളിവേര്, വരട്ടുമഞ്ഞൾ
       ഇവ ഒന്നേകാൽ കഴഞ്ചു വീതം
       നായ്ക്കുരണവേര്, പ്ലാശിൻ
       തൊലി ഇവ 6 കഴഞ്ചു വീതം
       എല്ലാം അരിഞ്ഞു ചതച്ച് 2 ഇ
       ടങ്ങഴി വെള്ളവും 2 നാഴി പശു
       വിൻ മോരും ചേർത്ത് തിളപ്പിച്ച്
       കുറുക്കി ഒന്നര നാഴിയാക്കിയ
       തിൽ കായം, ജാതിയ്ക്ക, ജാതി
       പത്രിക, കരയാമ്പൂ, ജീരകം, ഇ
        ന്തുപ്പ് എന്നിവ ഒന്നര കഴഞ്ചു       
       വീതം ശീലപ്പൊടിയാക്കിയത്
       ചേർത്ത് ഒരു നെയ്യു മയങ്ങിയ
       കുടത്തിലാക്കി അടച്ചു കെട്ടി
       ചൂടു തട്ടുന്ന സ്ഥലത്തുവെച്ച്
       അതിൽ നിന്നും ഉഴക്കു വീതം
       2 നേരവും കൊടുക്കുക.
        

കുറുന്തോട്ടി

കുറുന്തോട്ടി 

കേരളത്തിൽ സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനക്കുറുന്തോട്ടി. (ശാസ്ത്രീയനാമം: Sida rhombifolia)വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ‍ ധാര കോരുന്നത് ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു.

വേണ്വാമൃതം


    ക്രവ്യാന്മാംസാഭ്യാസോfർശ: 
    ശോഷഗ്രഹണീദോഷഘ്നാനാം II

     അർശസ്സ്, ക്ഷയം, 
     ഗ്രഹണീദോഷം എന്നിവയെ
     ശമിപ്പിയ്ക്കുന്നവയിൽ മാംസം 
     ഭക്ഷിയ്ക്കുന്ന ജന്തുക്കളുടെ
     മാംസം ശ്രേഷ്ഠമാണ് .

    
     വേണ്വാമൃതം

     കാലവർഷം തുടങ്ങിയാൽ 
     ഉണ്ടാകുന്ന മുളകളിൽ ( ഇല്ലി/
     പട്ടിൽ /ബാംബു) ഒന്നിൻ്റെ
     ചുവട്ടിൽ ( ഒരാൾപൊക്കത്തിൽ)
     ഒരു മുട്ട് (ആ മുട്ടിൻ്റെ ഏറ്റവും 
     മുകളിൽ ) ഉടഞ്ഞു ചതഞ്ഞു
     പോകാത്ത വിധത്തിൽ ഒരു
     തുള തുളച്ച് മെഴുകുകൊണ്ടടച്ച്
     തുണികൊണ്ടു ചുറ്റി നല്ലവണ്ണം
     കെട്ടുക .ഈ പ്രവൃത്തി മുള
     ഏകദേശം 10 കോൽ ഉയരു
     ന്നതിനുമുമ്പായിരിയ്ക്കണം.
     ഇതു കൊണ്ട് ആ മുളയിൽ നി
     ന്ന് ഊറി വരുന്ന ജലം അതിൽ 
     തന്നെ തങ്ങി നിന്ന് കൊഴുത്ത്
     എണ്ണ പോലെ ആയിത്തീരുന്നു.
     ചില മുളകളിൽ അമൃത് ഉണങ്ങി
      യാൽ കന്മദം പോലെ ആയി
      ത്തീരും.
      ഇവരണ്ടും അതിസാരം, ഛർദ്ദി
      വായുക്ഷോഭം ഇത്യാദി വികാര
      ങ്ങൾക്ക് മറ്റു മരുന്നുകളോടു
      ചേർത്ത് ഉപയോഗിയ്ക്കാവുന്ന
      താണ്.
     

വാശാരിഷ്ടം പിന്നെ മോരിന്റെ ഗുണങ്ങൾ


തക്രാഭ്യാസ :അർശ:ശ്വയഥുഗ്രഹണീ ദോഷഘൃതവ്യാപത് പ്രശമനാനാം II

അർശസ്സ്, നീര്, ഗ്രഹണീ ദോഷം, നെയ്യു കൊണ്ടുള്ള വ്യാപത്ത് എന്നിവയെ ശമിപ്പിയ്ക്കുന്നവയിൽ മോര് നിത്യം ശീലിയ്ക്കുന്നത് ശ്രേഷ്ഠമാണ്.

വാശാരിഷ്ടം

ആsലോടകം സമൂലം 100 പലം 16 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 4 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ആറിയാൽ 100 പലം പഞ്ചസാര കലക്കി 4 നാഴി തേനും ചേർത്ത്, ചൂഡൻ കർപ്പൂരം, ഏലത്തരി ,തക്കോലപ്പൊട്ടിൽ, ജാതിയ്ക്ക, ജാതിപത്രിക, നാഗപ്പൂ ,ഇലവർങ്ഗം, തിപ്പലി, കുരുമുളക്, ചുക്ക്, എന്നിവ ഓരോ പലം വീതം പൊടിച്ചിട്ട് നെയ്യു മയങ്ങിയ പാത്രത്തിലാക്കി ഇളക്കി അടച്ചു കെട്ടി ഒരു മാസം ധാന്യ പുടം ചെയ്യുക.
ഫലശ്രുതി
കാസശ്വാസവിനാശനം
ക്ഷതേക്ഷീണേ ജ്വരേ ശോഷേ
രക്തപിത്തേ ച ശസ്യതേII

ആത്ത ചക്ക (custard apple )

ആത്ത ചക്ക എന്ന് മദ്ധ്യകേരളത്തിൽ വിളിക്കും. സീതപ്പഴ (custard apple ) ത്തിൻ്റെ കുടുംബത്തിൽപ്പെടുന്നതാണ്.
ഉറുമാമ്പഴം എന്ന് കൊച്ചിക്കാര് വിളിക്കും

Abelmoschus moschatus (കസ്തൂരി വെണ്ടാ)



लताकस्तूरी
लताकस्तूरिका ,दक्षिणदेशजा
Malayalam:Kasturivenda
Hindi:कस्तूरीदाना
Kannada: Kasturi bende, Kaadu kastoori
English:Musk Mallow

Abelmoschus moschatus
Malvaceae 

The oil of the seeds, with a strong musk odor, are also used in the perfume industry (now largely replaced by synthetic musk oils) and is used to flavor coffee.(Ref:Flowers of India)

लताकस्तूरिका तिक्ता स्वाद्वी वृष्या हिमा लघुः ||
चक्षुष्या छेदनी श्लेष्मतृष्णावस्त्यास्यरोगजित् |(कैयदेवनिघण्टु)

ചവൽകാരം

യാവശൂക: സ്രംസനീയപാചനീയാർ ശോഘ്നാനാം II

മലത്തെ ഇളക്കി കളയുകയും ആ മത്തേയും മറ്റും പചിപ്പിയ്ക്കുകയും അർശസ്സുകളെ ശമിപ്പിക്കുകയും ചെയ്യന്നവയിൽ ചവൽകാരം ശ്രേഷ്ഠമാണ് ॥

മൂലകാദ്യരിഷ്ടം

മൂലകാദ്യരിഷ്ടം

(അനുഭൂതം )
മൂലകാച്ചഹരീതക്യാ:
പൃഥക്കർഷസമാംശകം I
കാരവ്യരിഷ്ടാരിഷൾക്കം
പ്രത്യേകം ശാണമാത്രകം II
പിബേദേഭി: ശൃതം ക്വാഥം
ബാലവീസർപ്പനാശനം |
ഏഭിരേ വൌഷധൈർ കുര്യാൽ
ആസവസ്യചകല്പനാം ||

പാവ്, കടുക്കത്തൊണ്ട്, എന്നിവ 16 പലം വീതം കരിഞ്ജീരകം, വേപ്പിൻ തൊലി, ഏലത്തരി ,കുടകപ്പാലയരി, ചെറുപുന്നയരി കൊത്തമ്പാലരി, കാർകോകിലരി, വിഴാലരി ഇവ 4പലം വീതം 32 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 8 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് അതിൽ ശർക്കര 64 പലം കലക്കി തിളപ്പിച്ചരിച്ച് ചൂടാറിയാൽ 32 പലം തേൻ ചേർക്കുക
കഷായമരുന്നുകൾ ഓരോന്നും 10 കഴഞ്ചു വീതം പൊടിച്ച് ചേർത്ത് പാത്രത്തിലാക്കി അടച്ച് ഒരു മാസം ധാന്യപുടം ചെയ്യുക

നിലനാരകം


മീലിയേസീ (Meliaceae) കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് നിലനാരകം. (ശാസ്ത്രീയ നാമം നരഗാമിയ അലേറ്റ - Naregamia alata). സംസ്കൃതത്തിൽ നിലനാരകത്തിന് ത്രിപർണ്ണി, ആമലവല്ലി, ബൃഹത് പത്ര, ഛിന്നഗ്രന്ഥിക, ദ്രുമരുഹ, ത്രിപർണിക, കണ്ടലു, കണ്ടബഹുല എന്നീ പേരുകളുണ്ട്. വടക്കേ ഇന്ത്യയിൽ 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിലനാരകം ധാരാളമായി വളരുന്നു.
നിലനാരകസസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. സസ്യത്തിന്റെ ഇലയ്ക്ക് നാരങ്ങയുടെ മണമുണ്ട്. വേര് തീക്ഷ്ണ ഗന്ധമുള്ളതാണ്. ചുമ, ആസ്ത്മ, ശ്വാസകോശരോഗങ്ങൾ, യകൃത് രോഗങ്ങൾ, വാതം, പിത്തം, അൾസർ, ചൊറി, വയറിളക്കരോഗങ്ങൾ, തിമിരം, വിളർച്ച, മലേറിയ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാൻ നിലനാരകം ഉപയോഗിക്കുന്നു. വിഷ രോഗ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നുണ്ട്. നസ്യത്തിനുള്ള തുള്ളിമരുന്നായും , ഗുളികാ രൂപത്തിലും ഈ സസ്യം ഔഷധമാക്കുന്നു

കുടങ്ങൽ/ മുത്തിൾ

കുടങ്ങൽ/ മുത്തിൾ
___________________

ചതുപ്പുപ്രദേശങ്ങളിൽ നിലത്ത് പറ്റി പടർന്ന് വളരുന്ന ഒരു ഔഷധ സസ്യം ആണ് കുടങ്ങൽ മണ്ടുകപർണി -  മണ്ടുകി - ബ്രാഹ്മി - വലിയ ബ്രഹ്മി - സരസ്വതി -  ബ്രഹ്മമണ്ഡൂകി - ഗുലഗുഡി ബബസ - എന്നെല്ലാം കുടങ്ങലിന് പേരുകൾ ഉണ്ട്. 

ഇതിന്റെ രസം:- കഷായവും മധുരവും ആണ് 
ഗുണം:- ലഘുവും സരസവും ആണ് 
വീര്യം:- ശീതവും 
വീപാകം:- മധുരവും 
പ്രഭാവം:- മേദ്ധ്യവും ആണ്. 


സംസ്കൃതത്തിൽ മണ്ടുക പർണി എന്ന് അറിയപെടുന്നു. ഇത് വടക്കേ ഇന്ത്യയിലും തമിഴ് നാട്ടിലും ബ്രഹ്മി എന്ന പേരിലും അറിയപെടു ന്നുണ്ട്. 

മണ്ഡൂകപര്‍ണ്യാഃ സ്വരസഃ 
പ്രയോജ്യഃ ക്ഷീരേണ 
യഷ്ടീമധുകസ്യ ചൂര്‍ണ്ണം |
രസോ ഗുഡൂച്യാസ്തു 
സമൂലപുഷ്പ്യാഃ കല്‍കഃ 
പ്രയോജ്യഃ ഖലു ശംഖുപുഷ്പ്യാഃ||
ആയുഃ പ്രദാന്യാമയനാശനാനി ബലാഗ്നിവര്‍ണ്ണസ്വരവര്‍ദ്ധനാനി|
മേധ്യാനി ചൈതാനി രസായനാനി മേധ്യാ വിശേഷേണ ച ശംഖപുഷ്പീ||
ഇതി മേധ്യാരസായനാനി – എന്ന് ചരകസംഹിത.

ചരകസംഹിതയിലെ ബ്രാഹ്മരസായനയോഗങ്ങളിലും മുത്തിള്‍ ഒരു പ്രധാന ചേരുവയാണ്.

ബ്രാഹ്മീ കപോതവംഗാ സ്യാത് സോമവല്ലീ സരസ്വതീ
മണ്ഡൂകപര്‍ണ്ണീ മാണ്ഡൂകീ ത്വാഷ്ട്രീ ദിവ്യാ മഹൌഷധീ
ബ്രാഹ്മീ ഹിമാ സരാ തിക്താ ലഘുര്‍മധ്യാ ച ശീതളാ
കഷായാ മധുരാ സ്വാദുപാകായുഷ്യാ രസായനീസ്വര്യാ സ്മൃതിപ്രദാ കുഷ്ഠപാണ്ഡുമേഹാസ്രകാസജിത്
വിഷശോഥ ജ്വരഹരീ തദ്വന്‍മണ്ഡൂകപര്‍ണ്ണിനീ
– ഇങ്ങനെ ഭാവപ്രകാശനിഘണ്ടു

“മുത്തിള്‍ നന്നായരച്ചിട്ടു പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ബുദ്ധി നന്നായ് തെളിഞ്ഞിടും, വിക്കലിന്നും ഗുണം വരും”
എന്ന് നാട്ടുവൈദ്യം.

രക്തപിത്തഹരാണ്യാഹുര്‍ഹൃദ്യാനി ശൂഘ്നി ച
കുഷ്ഠ മേഹ ജ്വര ശ്വാസ കാസാരുചി ച ഹരാണി 
കഷായാ തു ഹിതാ പിത്തേ സ്വാദുപാക രസാ ഹിമാ
ലഘ്വീ മണ്ഡൂകപര്‍ണ്ണീ തു തദ്വദ്ഗോജിഹ്വികാ മതാ.
എന്ന് സുശ്രുതസംഹിത.

മണ്ഡൂകപര്‍ണ്ണീ രക്തപിത്തത്തെ ശമിപ്പിക്കുന്നു.ഹൃദയത്തിന് ആരോഗ്യദായകമാണ്.  ത്വക്-രോഗങ്ങള്‍,പ്രമേഹം, ജ്വരം, കാസശ്വാസങ്ങള്‍, അരുചി എന്നിവയില്‍ ഫലദായകമാണ്.
അഷ്ടാംഗഹൃദയത്തില്‍ വിവക്ഷിതമായ മണ്ഡൂകപര്‍ണ്ണ്യാദി രസായനം ബുദ്ധിവര്‍ദ്ധനവിന് ഏറ്റവുമധികം സഹായകമാണ്.
മുത്തിള്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്. 

 (Dr.Pouse Poulose)

ദശമൂല രസായനം

द३ामूलरसायनं

(सहस्रयोगम्)
द३ामूलबलैरण्ड भार्ड्डीतामलकीवृषा:
रास्नाचव्याश्मभिद्दारू सैरीकग्रन्धिकाग्निभिः ॥
श्रृंङ्गीफलत्रिकालोह३ाठीकूलकपौष्करै:
तुल्यैरेभिः जलद्रोणे साधयेत्सुसमाहित : ॥
पादाव३ोषितेतस्मिन् अर्धंगुळतुलां भवेत् ।
दर्वीप्रलेपताज्जाते चूर्णान्येतानि निक्षिपेत् ॥
चातुर्जातघनव्योष जीरकद्वयदीप्यकं ।
धान्यकञ्चाक्षयुग्मानितत्तुल्या सित३ार्करा ॥
३ाीतेतस्मिन् प्रदातव्यंगुळपादांशिकंमधु ।
प्रलिहेत्प्रातरूत्थाय शुद्धकायसुयन्त्रित: ॥
कासश्वासं प्रति३यायं अरोचकगळग्रहौ I
वातरोगान३ोषांश्च क्षयंगुल्मञ्चना३ायेत् ॥
लेहोयंद३ामूलाख्यो निमिना परिनिर्मित: ॥

ദശമൂലംപത്ത്, കുറുന്തോട്ടിവേര്;ആവണക്കാൻ വേര്, ചെറുതേക്കിൻ വേര്, കീഴാർ നെല്ലി വേര്, ആsലോടകവേര്, അരത്ത, കാട്ടുമുളകിൻ വേര്, കല്ലൂർവ ഞ്ഞി വേര്, ദേവതാരം കരിങ്കുറിഞ്ഞി വേര്, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, കർക്കടക ശൃംഗി, ത്രിഫല മൂന്നും, കാരകിൽ, കച്ചുരിക്കിഴങ്ങ്, പടവലം, പുഷ്ക്കര മൂലം ഇവ തുല്യമായി 16 പലം 16 ഇടങ്ങഴി വെള്ളത്തിൽ കഷായമിട്ട് 4 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ചതിൽ അര തുലാംശർക്കര അലിയിച്ച് തിളപ്പിച്ചരിച്ച് ലേഹ പ്രായമായാൽ
ഏലം ഇലവർങ്ഗം, പച്ചില, നാഗപ്പൂവ്, മുത്തങ്ങ മൊരി നീക്കി, ചുക്ക്, മുളക്, തിപ്പലി, ജീരകം, കരിഞ്ചീരകം അയമോദകം, കൊത്തമ്പാലരി, ഇവ6 കഴഞ്ച് വീതം ഇവയ്ക്ക് തുല്യം (72 കഴഞ്ച്) പഞ്ചസാര പൊടിയും ചേർത്ത് യോജിപ്പിച്ച് ചൂടാറിയാൽ പന്ത്രണ്ടര പലം തേനും ചേർത്ത് യോജിപ്പിക്കുക:
പഞ്ചസാര കഷായത്തിലലിയിച്ച് പാവാക്കിയും തയ്യാറാക്കാം

ദശമൂല രസായനം

द३ामूलरसायनं

(सहस्रयोगम्)
द३ामूलबलैरण्ड भार्ड्डीतामलकीवृषा:
रास्नाचव्याश्मभिद्दारू सैरीकग्रन्धिकाग्निभिः ॥
श्रृंङ्गीफलत्रिकालोह३ाठीकूलकपौष्करै:
तुल्यैरेभिः जलद्रोणे साधयेत्सुसमाहित : ॥
पादाव३ोषितेतस्मिन् अर्धंगुळतुलां भवेत् ।
दर्वीप्रलेपताज्जाते चूर्णान्येतानि निक्षिपेत् ॥
चातुर्जातघनव्योष जीरकद्वयदीप्यकं ।
धान्यकञ्चाक्षयुग्मानितत्तुल्या सित३ार्करा ॥
३ाीतेतस्मिन् प्रदातव्यंगुळपादांशिकंमधु ।
प्रलिहेत्प्रातरूत्थाय शुद्धकायसुयन्त्रित: ॥
कासश्वासं प्रति३यायं अरोचकगळग्रहौ I
वातरोगान३ोषांश्च क्षयंगुल्मञ्चना३ायेत् ॥
लेहोयंद३ामूलाख्यो निमिना परिनिर्मित: ॥

ദശമൂലംപത്ത്, കുറുന്തോട്ടിവേര്;ആവണക്കാൻ വേര്, ചെറുതേക്കിൻ വേര്, കീഴാർ നെല്ലി വേര്, ആsലോടകവേര്, അരത്ത, കാട്ടുമുളകിൻ വേര്, കല്ലൂർവ ഞ്ഞി വേര്, ദേവതാരം കരിങ്കുറിഞ്ഞി വേര്, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, കർക്കടക ശൃംഗി, ത്രിഫല മൂന്നും, കാരകിൽ, കച്ചുരിക്കിഴങ്ങ്, പടവലം, പുഷ്ക്കര മൂലം ഇവ തുല്യമായി 16 പലം 16 ഇടങ്ങഴി വെള്ളത്തിൽ കഷായമിട്ട് 4 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ചതിൽ അര തുലാംശർക്കര അലിയിച്ച് തിളപ്പിച്ചരിച്ച് ലേഹ പ്രായമായാൽ
ഏലം ഇലവർങ്ഗം, പച്ചില, നാഗപ്പൂവ്, മുത്തങ്ങ മൊരി നീക്കി, ചുക്ക്, മുളക്, തിപ്പലി, ജീരകം, കരിഞ്ചീരകം അയമോദകം, കൊത്തമ്പാലരി, ഇവ6 കഴഞ്ച് വീതം ഇവയ്ക്ക് തുല്യം (72 കഴഞ്ച്) പഞ്ചസാര പൊടിയും ചേർത്ത് യോജിപ്പിച്ച് ചൂടാറിയാൽ പന്ത്രണ്ടര പലം തേനും ചേർത്ത് യോജിപ്പിക്കുക:
പഞ്ചസാര കഷായത്തിലലിയിച്ച് പാവാക്കിയും തയ്യാറാക്കാം

ധാത്ര്യാസവം

ധാത്ര്യാസവം

കലശീകൃത സംസ്ക്കാരെ
ധാത്രീണാം സ്വരസാഢകം
തദർദ്ധം മധുനാ യുക്തം
തത്രൈതാ: ചൂർണിതാക്ഷിപേൽ
ത്രിജാതകം ത്രികടുകം
തക്കോലം കങ്കുമം മദം
ജാതീഫലഞ്ച കസ്തൂരീ
കർപ്പൂരം നാഗകേസരം
ഏതേഷാം കാർഷികൈർ ഭാഗൈ :
ധാന്യരാശൌ നിധാപയേൽ
ഊർദ്ധ്വം സപ്തദിനാത് വൈദ്യോ
പായയേന്മേഹകൃൽ പരം  ॥
      പച്ചനെല്ലിക്കാനീര് 4 ഇടങ്ങഴി തേൻ 2 ഇടങ്ങഴി ,ഏലത്തരി ,ഇലവർങ്ഗം, തമാലപത്രം, ചുക്ക്, കുരുമുളക്, തിപ്പലി, തക്കോലം, ജാതിയ്ക്ക, നാഗപ്പൂവ് ,പച്ചക്കർപ്പൂരം, കുങ്കുമം, കന്മദം, കസ്തൂരി .ഇവ3 കഴഞ്ചു വീതം പൊടിച്ച പൊടി ചേർക്കുക
പച്ചനെല്ലിക്കാ നീര് ഒരു നെയ്യുമയങ്ങിയ പാത്രത്തിലാക്കി തേനും പൊടികളും ചേർത്ത് നല്ല പോലെ ഇളക്കിയോജിപ്പിച്ച് വായ മൂടിക്കെട്ടി സൂക്ഷിക്കുക.7 ദിവസം കഴിഞ്ഞാൽ എടുക്കാം.

കുടജോ രക്താർശ: പ്രശമനാനാം

കുടജോ രക്താർശ: പ്രശമനാനാം II
രക്തം പോകുന്ന അർശസ്സുക്കളെ ശമിപ്പിക്കുന്നവയിൽ കുടകപ്പാലയുടെ വേരിന്മേൽ തൊലി ശ്രേഷ്ഠമാണു് II

കരിംകൂവളം

കരിംകൂവളം

നീലോൽപലം

കുടുംബം - പോണ്ടി പേരിയേസി 
മോണോക്കോറിയ ഫാസ്റ്റേ ഫോളിയ 

രസം - മധുരം 
ഗുണം - ഗുരു , സ്നിഗ്‌ദ്ധം 
വീര്യം - ശീതം 
വിപാകം - മധുരം 

സംസ്കൃത നാമം - നീലോൽപലം 

ഔഷധ ഗുണങ്ങൾ - ശരീരശക്തി വർദ്ധിപ്പിക്കും - പൊള്ളൽ - ശരീരതാപം എന്നിവ ശമിപ്പിക്കും 

ഔഷധ യോഗ്യ ഭാഗങ്ങൾ - പൂവ - ഇല - തണ്ട് 

ഉഷ്ണമേഖല പ്രദേശങ്ങളിലെ വയലിലും ചെളി പ്രദേശങ്ങളിലും കാണപെടുന്ന ഔഷധ സസ്യമാണ് കരിംകൂവളം . ഇത് മുപ്പതുസെന്റിമീറ്റർ മുതൽ അറുപതു സെന്റി മീറ്റർ വരെ ഉയരത്തിൽ കാണവെടുന്നു. 

കങ്കൂവള കിഴങ്ങും പച്ച മഞ്ഞളും കൂടി പാലിൽ അരച്ച് തേച്ചാൽ ചിക്കൻ പോക്സ് വന്നതിന്റെ പാടുകൾ ശമിക്കും.

കങ്കൂവളം വെററില കറ്റാർവാഴ എന്നിവ കൽകനായി എണ്ണ കാച്ചി തേച്ചാൽ പൊള്ളൽ ശമിക്കും പൊള്ളിയ കലകൾ മാറും . പൊള്ളിയ ഉടനേ തേച്ചാൽ കുമളവരില്ല. ശരീരത്തിലെ ഉഷ്ണാധിക്യം തടയാൻ കരിം കൂവളത്തിന് കഴിവുണ്ട്. 

 കരിംകൂവളത്തിന്റെ വേര് ബ്രഹ്മി ശതാവരി കിഴങ്ങ് രാമച്ചം ചന്ദനം വയമ്പ് കൊട്ടംഎന്നിവ അരിഞ്ഞുണങ്ങി പൊടിച്ച് . കൊടുത്താൽ ഉൻമാദം ശമിക്കും 

രസത്തിലും വിപാകത്തിലും മധുരവും ഗുരുസ്‌നിഗ്ധ ഗുണവും ശീത വീര്യവുമാണ് കരിംകൂവളത്തിന് . 

സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പും ശംഖുപുഷ്പത്തിന്റെ വേരും വെള്ളകൊട്ടവും അരച്ച് കൽക്കമായി പശുവിൻ നെയ്യും പാലും ചേർത്ത് കാച്ചി അരിച്ച് കൊടുത്താൽ അപസ്മാരത്തിനു ഫലം ചെയ്യും . 

കരിം കൂവളം പ്രധാന ചേരുവയായി ഉണ്ടാക്കുന്ന 
" നീലോല്പലാദി " എണ്ണ മാനസിക രോഗികൾക്ക് തലയ്ക്ക് തണുപ്പു കിട്ടാൻ ഏറെ ഉത്തമമാണ്.

അണു തൈലം

അണു തൈലം

ശിരോ രോഗങ്ങൾക്ക് 
നസ്യം ചെയ്യുവാൻ വളരെ പ്രധാനപ്പെട്ടതാണ്
തല -കണ്ണ്‌ - മൂക്ക് - ചെവി- മുതലായവയ്ക്ക് അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു .
പതിവായി ശരീര ശുദ്ധിയോടെ പ്രാഥമിക  കർമ്മങ്ങൾക്ക് ശേഷം രണ്ട് തുള്ളി വീതം മൂക്കിൽ ഇറ്റിക്കുകയാണ് അസുഖമില്ലാത്തവർ ചെയ്യേണ്ടത്
ഇത്തരം ശുദ്ധ ചികിത്സയിലൂടെ നെഞ്ച് വിരിഞ്ഞ് ദൃഢ പേശിയുള്ള ആരോഗ്യവാന്മാരാകുകയും വാർദ്ധക്യത്തെ അകറ്റി നിർത്തുകയും ചെയ്യാം .
കഴുത്തിനു മുകളിലുള്ള ഏത് തരം രോഗത്തിനും പ്രയോജനപ്പെടുത്താം
മദ്യപാനം - പുകവലി എന്നിവ പാടില്ല.
നസ്യം ചെയ്യുവാൻ മാത്രമായി പ്രത്യേകം വിധിച്ചിട്ടുള്ള ഒരു തൈലമാണ് അണുതൈലം. അണു തൈലം കൊണ്ടുള്ള നസ്യം ശിരോരോഗശമനത്തിനു നല്ലതാണ്. രോഗം ഇല്ലാത്തവർക്കും ഈ തൈലനസ്യം കൊണ്ട് ഗുണങ്ങൾ ലഭിക്കുമെന്ന് ആയുർവേദം വിധിച്ചിരിക്കുന്നു.

ഇന്ന് ലോക മാനസികാരോഗ്യ ദിനം

ലോക മാനസികാരോഗ്യ ദിനമായിട്ട് ചില ചോദ്യങ്ങൾ നമുക്ക് സ്വയം ചോദിക്കാം 😊 ശേഷം അതിനുള്ള ഉത്തരവും നമുക്ക് തന്നെ കണ്ടെത്താൻ ശ്രമിക്കാം.

1)ഞാൻ മാനസികമായി ആരോഗ്യം ഉള്ള വ്യക്തി ആണോ? 🙄

2)എന്തെല്ലാമാണ് എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ?😓

3)എനിക്ക് ആ പ്രശ്നങ്ങൾക്ക്  പരിഹാരം കണ്ടെത്തുവാൻ സാധിക്കുമോ?🤓

4)എനിക്ക് പരിഹരിക്കാൻ കഴിയാത്ത എന്റെ മാനസിക പ്രശ്നങ്ങൾക്ക്  ഒരു പരിഹാരം കാണാൻ ഞാൻ ആരെയാണ് സമീപിക്കേണ്ടത്?😇

5)ഞാൻ എന്നെ സ്നേഹിക്കുന്നുണ്ടോ അതോ എനിക്ക് എന്നോട് തന്നെ വെറുപ്പാണോ ?🥴

6) ഞാൻ മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടോ അതോ മറ്റുള്ളവരോട് എനിക്ക് വെറുപ്പും, അസൂയയും, വിദ്വേഷവും ആണോ ?🤥

7) ഈ ജന്മം എനിക്ക് കിട്ടിയതിൽ ഞാൻ സന്തോഷിക്കുന്നുണ്ടോ അതോ എനിക്ക് ഈ ജീവിതത്തോട് തന്നെ വെറുപ്പാണോ?😣

8) ഞാൻ എന്നോട് ക്ഷമിക്കാറുണ്ടൊ കൂടാതെ  മറ്റുള്ളവരോടും ക്ഷമിക്കാറുണ്ടോ ?😡

9) ഞാൻ മറ്റുള്ളവരെ മനപ്പൂർവ്വം വേദനിപ്പിക്കാറുണ്ടോ കൂടാതെ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുണ്ടോ ?😈

10) എന്റെ മനസ്സ് പൂർണ്ണമായി എന്റെ നിയന്ത്രണത്തിൽ ആണോ കൂടാതെ എപ്പോഴെല്ലാമാണ് മനസ്സിന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെടുന്നത്?👻

11) ജീവിതത്തിൽ ശുഭാപ്തി വിശ്വാസത്തോടെ കൂടി ജീവിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ?😃

12) എനിക്ക് നല്ല ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടോ ?👭

13) മറ്റുള്ളവർ എന്റെ സാന്നിധ്യം ഇഷ്ടപ്പെടുന്നുണ്ടോ അതോ വെറുക്കുന്നുണ്ടോ ?🕴️

14) ഞാൻ ഒരു നല്ല സാമൂഹ്യജീവി ആണോ അതോ ഉൾവലിഞ്ഞ പ്രകൃതിയാണോ?🕺

15) നഷ്ടപ്പെട്ടുപോയ എന്റെ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?💝

ഈ ചോദ്യങ്ങളൊക്കെ നിങ്ങളോട് തന്നെ ചോദിച്ച് അതിനുള്ള ഉത്തരങ്ങൾ സ്വയം കണ്ടെത്താൻ ശ്രമിക്കുക എങ്കിൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒരു അനുഗ്രഹ പൂർണമായ ദിനമായി മാറും.

😊

(ഡോ.പൗസ് പൗലോസ്)

अग्रैषधानि

केरलीय अग्रैषधानि
वातरोगे तु रास्ना च
गुडूची पित्त रोगके ।
श्लेष्मरोगे तु शुण्डी च
ज्वरे कटुकुरोहिणी ॥

चन्दनं रक्तपित्ते च
कण्डकारी कासरोगे I
द३ामूलं च हिध्मके
कासश्वासे च कासघ्नं ॥

राजयक्ष्मे तु लाक्षा च
स्वरसादे जपापत्रं I
धातीपत्रसमेणच
पीतं मधुसमेन च ॥

अरुचौआर्द्रलाजा तु
प्रसेके वृषपत्रं च ।
बिल्वमूलं च लाजा च
च्छर्दिरोगे विशेषत: ॥

हृद्रोगे जीरकं श्रेष्‍ठं
रंम्भा तु दाहरोगके I
द्राक्षा मदमूर्च्छायां
मूलरोगे च भल्लातं ॥

वनसूरणमेव च
राजद्रुमं उदावर्त्ते
अतिसारे च मुस्ता तु
विषूच्यां ३ारपुंखां घ्रि

ग्रहण्यां वत्सकं तथा
कृच्छ्रेतु गोकण्डकं 
अश्मर्यां अश्मभिस्तथा
पीतिकामूलधात्री द्वो
प्रमेहे श्रेष्ठमौषधं

विद्रधौ रेचनं श्रेष्ठं
यक्षाक्षी वृद्धि ना३ानं
गुल्मरोगे पला३ात्त्वक्
वेणुपतं च शूलके

पीहामये पिप्पली च
उदरे गोजलं तथा
अभया पाण्डुरोगे च
रजनी कामिला गदे

शोफे पुनर्नवं श्रेष्ठं
दूर्वा श्रेष्‍ठं विसर्पके
मसूरिके गजपदी
कुष्ठे च खदिरं तथा

श्वित्रके पञ्चवत्कं च
कृमिरोगे विडंङ्गं तु
उशीरंतुशिरोगदे
त्रिफला नेत्ररोगेषु

सिन्दुवारदलं श्रेष्‍ठं
नासाकर्णजरोगके
ओष्ठजिह्वादिरोगेषु
यष्टीमधुकमुत्तमं ॥
अरिमेदत्त्वचो श्रेष्‍ठं
दन्तरोगेषु सर्वथा ॥

मर्म गुळिका (लघु)


मर्म गुळिका (लघु)

चतुष्पलं तुकाक्षीर्या
त्रिपलं च तुरुष्कत : ।
तदर्धं कृष्णबोलंस्या -
दहिफेनं पलार्धकं॥
कुमारीस्वरसे पिष्ट्वा
गुळिकाक्षमिता कृता ।
मर्म क्षोभं सन्धिशोफं
सर्वमेतत् विनाशयेत् ॥
(सहस्रयोगं)
ചതുഷ്പലം തുകാക്ഷീര്യാ ത്രിപലം ച തുരുഷ്കത:
തദർദ്ധം കൃഷ്ണബോളംസ്യാദഹി ഫേനം പലാർദ്ധകം
കുമാരീസ്വരസേ പിഷ്ട്വാ ഗുളികാf ക്ഷമിതാ കൃതാ
മർമ്മക്ഷോഭം സന്ധിശോഫം സർവ്വമേതദ്വിനാശയേത് ॥
(സഹസ്രയോഗം)

यवाः पुरीष जननानाम् ।
യവാ: പുരീഷജനനാനാം |
कुलत्थो अम्लपित्त जननानाम् ।
കുലത്ഥോ അമ്ലപിത്തജനനാനാം |
माषा:३ाष्कुल्य: अविक्षीरं च पित्त श्लेष्म जननानाम् ।
മാഷാ: ശഷ്കുല്യ :അവിക്ഷീരം ച പിത്തശ്ലേഷ്മജനനാനാം I
जांबवं वातजननानाम् ।
ജാംബവം വാത ജനനാനാം |

സുഭാഷിതം

സുഭാഷിതം

स्वेदो मार्दवकराणाम् ।
व्यायाम : स्थैर्यकराणाम् ।
क्षारः पुंस्त्वोपघातिनाम् ।
സ്വേദോ മാർദ്ദവകരാണാം.
വ്യായാമ: സ്ഥൈര്യകരാണാം.
ക്ഷാര: പുംസ്ത്വോപഘാതിനാം.

व्याध्यौषधाध्वभाष्यस्त्री
लंघनातपकर्मभि: ।
क्षीणे बाले च वृद्धे च
पयः पथ्यं यथामृतम् ॥

व्याधिभिरौषधादिभिश्च क्षीणे बाले वृद्धे च पय: क्षीरमनुपानं पथ्यं यथामृतमित्यनेन व्या ध्यादिक्षीण़ानां पयोनुपानं अति३ायेन पथ्य मितिज्ञापयति ॥

വ്യാധ്യൗഷധാധ്വഭാഷ്യസ്ത്രീ
ലംഘനാതപകർമ്മഭി: I
ക്ഷീണേ ബാലേ ച വൃദ്ധേ ച
പയ: പഥ്യം യഥാമൃതം II

രോഗം, ഔഷധ സേവ, വഴിനടക്കൽ, അധികമായ സംസാരം, വ്യവായം, ലംഘനം, വെയിൽ കൊള്ളുക, മറ്റു കർമ്മങ്ങൾ ഇവകളാൽ ക്ഷീണിച്ചിരിക്കുന്നവർക്കും, ബാലന്മാരിലും വൃദ്ധരിലും പാൽ അനുപാനമായുപയോഗിക്കുന്നത് അമൃതം പോലെ പഥ്യമായിട്ടുള്ളതാകുന്നു.

आरग्वधारिष्टं


कण्टकारिका कासघ्रानाम् ।
കണ്ടകാരികാ കാസഘ്നാനാം |
लाक्षा सद्य : क्षतघ्रानाम् ।
ലാക്ഷാ സദ്യ: ക്ഷതഘ്നാനാം |
नागबलाभ्यास: क्षतक्षयघ्नानाम् ।
നാഗബലാഭ്യാസ :ക്ഷതക്ഷയഘ്നാ നാം I
पुष्करमूलं हिध्मा श्वास कास पार्श्वशूलारूचिहराणाम् ।
പുഷ്ക്കരമൂലം ഹിധ്മാശ്വാസകാസ പാർശ്വശൂലാfരുചിഹരാണാം |

आरग्वधारिष्टं
(अनुभूतं)
आरग्वधस्यपञ्चांङ्गात्
तुलां द्रोणेम्भस : पचेत् ।
पादाव३ोषे पूतेfस्मिन्
३ार्करार्धतुलां क्षिपेत् ॥
विळङ्गसारामलक-
पथ्याचूर्णात् पलं पलं ।
पलत्रयात् तृवृत् चूर्णात्
क्षौद्रात् प्रस्थार्धकं तथा ॥ 
एला लवंगमरिचं
प्रत्येकं कर्षसम्मितम् ।
धान्यमध्यस्थितो मासा-
दूर्ध्वं पेयोजितात्मभिः ॥
आरग्वधाद्यरिष्टोयं
सर्वकुष्ठ निबर्हण: I
श्वित्रकासप्रमेहार्३ाो
ना३ान: कृमिशोधन: ॥
ആരഗ്വധാരിഷ്ടം
(അനുഭൂതം )
ആരഗ്വധസ്യ പഞ്ചാംഗാൽ
തുലാം ദ്രോണേംഭസ: പചേത് I
പാദാവശേഷേ പൂതേസ്മിൻ
ശർക്കരാർദ്ധ തുലാംക്ഷിപേൽ ||
വിഡംഗസാരാമലക
പഥ്യാ ചൂർണാൽ പലം പലം I
പല ത്രയംത്രിവൃൽ ചൂർണാൽ
ക്ഷൗദ്രാൽ പ്രസ്ഥാർദ്ധകം തഥാ ||
ഏലാലവംഗമരിചം
പ്രത്യേകം കർഷസമ്മിതം |
ധാന്യമധ്യസ്ഥിതോ മാസാ-
ദൂർദ്ധ്വം പേയോജിതാത്ഭഭി: II
ആരഗ്വധാദ്യരിഷ്ടോയം
സർവ്വ കുഷ്ഠ നിബർഹണ: |
ശ്വിത്ര കാസ പ്രമേഹാർശോ-
നാശന: കൃമിശോധന: Il

പഞ്ചഗന്ധം

अधिकारं च गर्भं च
ऋणं च श्वान मैधुनं ।
आगमे सुखमाप्नोति
निर्गमे प्राणसङ्कटं ॥

അധികാരം ച ഗർഭം ച
ഋണം ച ശ്വാന മൈഥുനം I
ആഗമേ സുഖമാപ്നോതി
നിർഗ്ഗമേ പ്രാണസങ്കടം II

दुरालभा पित्त श्लेष्मोपशोषणानाम् I
ദുരാലഭാ പിത്തശ്ലേഷ്മോപശോഷണാനാം I
उपवासो ज्वरहराणाम् ।
ഉപവാസോ ജ്വരഹരാണാം I
वृषो रक्तपित्तप्र३ामनानाम् ।
വൃഷോ രക്തപിത്തപ്രശമനാനാം |
പഞ്ചഗന്ധം
************
ശഠീമൂല ഘനൈസ്തുല്യൈ -
ശ്ചന്ദനോശീരവാളകൈ: I
കർപ്പൂരവാസിതം ചൂർണ്ണം
പഞ്ചഗന്ധമിഹോച്യതേ II
३ाठीमूलघनैस्तुल्यै -
श्चन्दनो३ाीरवालकै: ।
कर्पूरवासितं चूर्णं
पञ्चगन्धमिहोच्यते ॥

ആയുർവേദോ അമൃതാനാം

"ആയുർവേദോ അമൃതാനാം''

ആയുർവേദ മരുന്നുകൾ ഉപയോഗിച്ചാൽ കോവിഡ് പ്രതിരോധിക്കാൻ മാത്രമല്ല ചികിത്സിക്കാൻ കൂടി സാധിക്കും എന്ന് അടുത്തിടെ നടന്ന പല ശാസ്ത്രീയ പഠനങ്ങളും തെളിയിക്കുന്നു. ഇതെല്ലാം ഈ വൈദ്യശാസ്ത്രത്തിന് കിട്ടുന്ന വലിയ ഒരു അംഗീകാരം തന്നെയാണ്. നമുക്ക് അറിയാവുന്ന പോലെ പഴയതിനേക്കാൾ തീവ്രമായി ഈ മഹാമാരി നമ്മുടെ നാട്ടിൽ ഇപ്പോൾ പിടിമുറുക്കുകയാണ് അതിനാൽ നിങ്ങളുടെ ആരോഗ്യത്തെ മുൻനിർത്തിയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെ മുൻനിർത്തിയും വേണ്ട പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. പിന്നെ നമ്മൾ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന പോലെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തു പോവുക, മാസ്ക് ഉപയോഗിക്കുക, സോഷ്യൽ ഡിസ്റ്റൻസ് ഒരു ശീലമാക്കുക പിന്നെ സർവോപരി എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ആയുർവേദ പ്രതിരോധ ഔഷധങ്ങൾ ആയ വില്വാദി ഗുളിക, സുദർശനം ഗുളിക, ഇന്ദുകാന്തം കഷായം മുതലായ ഔഷധങ്ങൾ വൈദ്യ മേൽനോട്ടത്തിൽ ഉപയോഗിച്ചു കൊള്ളുക അത് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും തീർച്ചയായും ഈ മഹാമാരിയെ പ്രതിരോധിക്കുവാനും അതിജീവിക്കുവാനും സഹായിക്കും. അതിനാൽ ദീർഘായുസ്സ് ആഗ്രഹിക്കുന്നവർ ആയുർവേദം അനുശാസിക്കുന്ന ജീവിതചര്യ അനുവർത്തിക്കുക കാരണം ഇത് ആയുസ്സിന്റെ ശാസ്ത്രമാണ് നിങ്ങളുടെ ആയുർദൈർഘ്യം കൂട്ടാൻ ഈ ശാസ്ത്രത്തിന് സാധിക്കും. 

(ഡോ.പൗസ് പൗലോസ്)