▼

സഹചരാദി കഷായം

चण्डाम्लवेतस३ाटी -
तामलकीसुरसहिङ्गुजीवन्त्यः I
पुष्करमूलैलागुरु -
वर्गोfयं श्वास३ामनाय ॥
ചണ്ണക്കിഴങ്ങ്, ഞെരിഞ്ഞാമ്പുളി, കച്ചുരി
കീഴാർനെല്ലി, തുളസി, കായം, അടപതിയൻ, പുഷ്ക്കരമൂലം, ഏലത്തരി ,അകിൽ
ഈ വർഗ്ഗം ശ്വാസത്തെ ശമിപ്പിയ്ക്കുന്നതിനുള്ള താകുന്നു.
☆☆☆☆☆☆☆☆☆☆☆
സഹചരാദി കഷായം
(അ ഹൃ വാ വ്യാ ചി )
സഹചരം സുരദാരു സനാഗരം
ക്വഥിതമംഭസി തൈലവിമിശ്രിതം I
പവനപീഡിത ദേഹഗതി: പിമ്പേത്
ദ്രുതവിളംബിതഗോ ഭവതീച്ഛയാ II
കരിങ്കുറിഞ്ഞിവേര്, ദേവതാരം, ചുക്ക് ഇവ മൂന്നും 20 ഗ്രാം വീതം
വെള്ളം ഒരു ലിറ്റർ
വറ്റിച്ച് 250 മി.ലി.ആക്കുക
പകുതി വീതം കഷായം പിഴിഞ്ഞരിച്ച് കുറുക്കി 75 മി.ലി.ആക്കി നല്ലെണ്ണയൊ, സഹചരാദി മെഴു പാകമൊ രണ്ടര മി.ലി. ചേർത്ത് കാലത്തും വൈകുന്നേരവും നൽകുക.
കരിങ്കുറിഞ്ഞി ദേവദ്രു
നാഗരൈ: ക്വഥിതം ജലം
ത്രീണിദ്വൈകമിദം സർവം
വാതരോഗെ വിശേഷത:
എന്ന കേരളീയപാഠ പ്രകാരം 6-4-2 എന്ന ക്രമത്തിൽ കഷായം തയ്യാറാക്കിയാണ് വരുന്നത് '
सहचरं सुरदारुसनागरं
त्रयमथद्वयमेकमिति क्रमात् ।
क्वथितमंभसितैलविमिश्रितं
पिबति वातविकारविना३ानम् ॥
എന്ന അഷ്ട വൈദ്യ വാമൊഴിയും ഉണ്ട്

काळशाकादि कषायम्

കാളശാകാദി കഷായം
काळशाकादि कषायम्
(चि म वि चि)
काळ३ााकविजयामहौषधैः
साधितं रसयुगाक्षिभाग३ाः ।
वारि, वारयति शूलतृट्ज्वरान्
वेगिनीमपि विषूचिकांक्षणात् ॥
കറിവേപ്പില ഞെട്ടി 30 ഗ്രാം
കടുക്കത്തൊണ്ട് 20 ഗ്രാം
ചുക്ക് 10 ഗ്രാം
കഴുകി ചതച്ച് ഒരു ലിറ്റർ വെള്ളത്തിലിട്ടു കഷായം
വെച്ച് 250 മി.ലി.ആക്കി
പകുതി വീതം കഷായം
പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി 2 നേരം
കൊടുക്കുക.
ഈ മൂന്നു ദ്രവ്യങ്ങളും തുല്യ അളവിൽ എടുത്തും കഷായം തയ്യാറാക്കി നൽകാറുണ്ട്‌
മേമ്പൊടി യുക്തം പോലെ - ഇന്തുപ്പ് ,ശർക്കര, തിപ്പലിപ്പൊടി മുതലായവ ചേർക്കുക.

कासघ्न महाकषायम्

कासघ्न महाकषायम्
द्राक्षामलकपुनर्नव-
वृश्चीवदुरालभाभयाकृष्णाः ।
कासं घ्नन्ति सश्रृङ्गी
तामलकी कण्टकारी च ॥
മുന്തിരിങ്ങ, നെല്ലിയ്ക്ക,
തവിഴാമ, വെളുത്തതവി
ഴാമ, കൊടിത്തൂവ,കടുക്ക
തിപ്പലി, കർക്കിടശൃംഗി,
കീഴാർനെല്ലി, കണ്ടകാരി
ഇവ കാസത്തെ ശമിപ്പി
യ്ക്കുന്നു.

ബലാഗുളൂച്യാദി കഷായം


वृक्षादन्यादि महाकषायम्
वृक्षादनीश्वदंष्ट्रा -
दर्भेत्कटवसुकवशिरकुशका३ााः।
मूत्रं विरेचयेयु -
र्गुन्द्रा पाषाणभेदश्च ॥
ഇത്തിക്കണ്ണി, നായ്ക്കുരണ, ദർഭ,ഞമ,
താർതാവൽ, അത്തിത്തി
പ്പലി, കുശ, ആറ്റുവഞ്ഞി,
പൊട്ടപ്പുല്ല്, കല്ലൂർവഞ്ചി
എന്നിവ മൂത്രത്തെ പ്രവർ
ത്തിപ്പിയ്ക്കും.

ബലാഗുളൂച്യാദി കഷായം
(ചി മ വാ ശോ ചി )
ബലാഗുളൂചീ സുരപാദപാനാ -
മാറോടുനാലോടഥരണ്ടിനോട് I
കഴഞ്ചു കൊണ്ടുള്ള കഷായപാനാ -
ദശേഷവാതം ശമയേതി സദ്യ: II
കുറുന്തോട്ടിവേര് 30 ഗ്രാം
ചിറ്റമൃത് മൊരിനീക്കി 20 ഗ്രാം
ദേവതാരം 10 ഗ്രാം കഴുകി കുടഞ്ഞു അരിഞ്ഞു ചതച്ചു ഒരു ലിറ്റർ വെള്ളത്തിലിട്ടു കഷായം വെച്ച് 250 മി.ലി.
ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി കാലത്തും വൈകുന്നേരവും കൊടുക്കുക.
യുക്തം പോലെ ക്ഷീരബല ആവർത്തികൾ, കാരസ്ക്കര ഘൃതം, ധാന്വന്തര ഘൃതം, മധുയഷ്ട്യാദി മെഴു പാകം ഇവയിലൊന്ന് പ്രക്ഷേപമായി ചേർക്കാം.
ഈ കഷായം പാൽ കഷായമായും നൽകാറുണ്ട്.
ചികിത്സാമഞ്ജരിയിൽ തന്നെ -
ബലാനാലമൃതാഷട്ച
ദാരുരണ്ടു കഴഞ്ചുമായ്
സപാൽ കഷായം പാതവ്യം
വാതരക്താംഗമർദ്ദജിത് -
കുറുന്തോട്ടിവേര് 20 ഗ്രാം
ചിറ്റമൃത് മൊരി നീക്കി 30 ഗ്രാം, ദേവതാരം 10 ഗ്രാം
കഴുകി അരിഞ്ഞു ചതച്ച് അയച്ചു കിഴികെട്ടി 500 മി.ലി. പാലും 500 മി.ലി.വെള്ളവും ചേർത്തതിലിട്ടു കാച്ചി കിഴി കൊണ്ടിളക്കി വറ്റിച്ച് 250 മി.ലി.ആക്കി കിഴി കൊണ്ടിളക്കി വറ്റിച്ച് 250 മി.ലി.ആക്കി കിഴി ഊറ്റികളഞ്ഞു്,
ശതാവരീ ഘൃതം, ശതാവരീ ഗുളം, ദശമൂല ഹരീതകി ഇവയിലൊന്ന് യുക്തം പോലെ 10 ഗ്രാം അത്താഴപ്പൂറമെ സേവിച്ച്
മീതെ കുടിക്കുക.
ഇതു തന്നെ
കുറുന്തോട്ടി 5 ഗ്രാം, ചിറ്റമൃത് ഏഴര ഗ്രാം, ദേവതാരം രണ്ടര ഗ്രാം
വീതം എടുത്ത് 150 മി.ലി.പാലും 600 മി.ലി.വെള്ളവും ചേത്ത് കാച്ചി 150 മി.ലി.ആക്കി
പാൽ കഷായം തയ്യാറാക്കി ഉപയോഗിക്കാം.

അപരാജിത ചൂർണ്ണം

അപരാജിത ചൂര്‍ണം

തീക്കനലിലിട്ട് വീടിനുള്ളിലും പരിസരത്തും പുകയ്ക്കണം.(ഗുല്‍ഗുലു, നാന്മകപ്പുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പില, എരുക്ക്, അകില്‍, ദേവതാരം- ഇവയാണ് അപരാജിത ചൂര്‍ണത്തിലെ മരുന്നുകൾ

अमृतोत्तरं कषायम्

कमलनलिनकुमुद -
मधुकसौगन्धिकधातकीलताकुसुमम् ।
मूत्रं नयति विरागं
सोल्पल३ातपत्रपुण्डरीकं च ॥
താമര, ചെന്താമര, ആമ്പൽ, ഇരട്ടിമധുരം,
സൌഗന്ധികം, താതിരി ,
ഞാഴൽപ്പൂവ്, കരിങ്കൂവളം
വെള്ളനൈതൽ, വെള്ള
ത്താമര ( എല്ലാറ്റിൻ്റെയും
പൂവ്) ഇവ മൂത്ര
ത്തിൻ്റെ നിറം മാറ്റത്തെ
മാറ്റുന്നു.
☆☆☆☆☆☆☆☆☆☆☆
अमृतोत्तरं कषायम्
(स यो)
नागरामृतहरीतकी क्रमात्
नागहस्तनयनांघ्रि भागश: ।
साधुसिद्धमुदकं सशर्क्करं
नाशयत्यखिल दोषजं ज्वरम् ॥
ചുക്ക് 10 ഗ്രാം, കടുക്കത്തൊണ് 20 ഗ്രാം
ചിറ്റമൃത് മൊരിനീക്കി 30 ഗ്രാം
കഴുകി അരിഞ്ഞു ചതച്ച്
ഒരു ലിറ്റർ വെള്ളത്തിലിട്ടു
കഷായം വെച്ചു 250 മി.ലി. ആക്കി, 125 മി.ലി.
വീതം കഷായം പിഴിഞ്ഞ
രിച്ചു കുറുക്കി 75 മി.ലി.
ആക്കി കാലത്തും വൈകുന്നേരവും പഞ്ചസാരപ്പൊടി മേമ്പൊടി ചേർത്ത് നൽകുക.
ശർക്കര, ഇന്ദുപ്പ് വറുത്തു പൊടിച്ചത്, ഏരണ്ഡതൈ
ലം എന്നിവ യുക്തിപൂർവ്വം പ്രക്ഷേപം ചേർത്തും നൽകാറുണ്ട്.
ഇതിലെ 3 ദ്രവ്യങ്ങളും 20
ഗ്രാം വീതമെടുത്തും,
ചുക്ക് 5 ഗ്രാം, ചിറ്റമൃത് 10
ഗ്രാം, കടുക്കത്തൊണ്ട് 20
ഗ്രാം എന്ന കണക്കിൽ
അഭയോത്തരമായും ഒക്കെ വൈദ്യന്മാർ നൽകുന്ന പതിവുകൾ ഉണ്ട്‌.
അഭയോത്തരമായി തയ്യാ
റാക്കുമ്പോൾ -
600 മി.ലി.വെള്ളം, വറ്റിച്ച്
150 മി.ലി.ആക്കി പകുതി
വീതം പിഴിഞ്ഞരിച്ച് 2 നേ
രമായൊ, ഒരു നേരമായൊ കൊടുക്കുന്ന രീതിയും ഉണ്ട്.ഇങ്ങിനെ തയ്യാറാ
ക്കി നൽകുന്ന കഷായം
കൊണ്ട് മലശോധന കൂ
ടുതൽ ലഭിക്കും.

आदारीसहचरादि कषायं

जम्ब्वाम्रोदुम्बरवट -
कपीतनप्लक्षपिप्पलाश्मन्तम् ।
भल्लातसोमवल्कं
मूत्रग्रहणाय निर्दिष्टम् ॥
ഞാവൽ, മാവ്, അത്തി,
പേരാൽ, കല്ലാൽ, ഇത്തി,
അരയാൽ, കല്ലൂർവഞ്ചി,
ചേര്, തോമരായം ഇവ
മൂത്രത്തെ നിയന്ത്രിയ്ക്കു
ന്നതിന്നു പറയപ്പെട്ടിരിയ്ക്കുന്നു.
☆☆☆☆☆☆☆☆☆☆☆
आदारीसहचरादि कषायं
(चि क्र वा व्या चि)
आदारीसहचरयोर्मूलं
सुरदारुनागरं क्वाथ्यम् ।
पीत्वा वातविकारान्
शीघ्रंहन्यादधोग कायस्थान् ॥
കൂമുള്ളിൻവേര് 15 ഗ്രാം
കരിങ്കുറിഞ്ഞിവേര് 15 ഗ്രാം
ദേവതാരം 10 ഗ്രാം
ചുക്ക് 5 ഗ്രാം
കഴുകി ചതച്ച് 900. മി.ലി.
വെള്ളത്തിൽ കഷായം
വെച്ച് 225 മി.ലി.ആക്കി
പിഴിഞ്ഞരിച്ചു കുറുക്കി
90 മി.ലി.ആക്കി വൈകു
ന്നേരം കൊടുക്കുക.
സഹചരാദി മെഴു പാകം
ഒരു ടീസ്പൂൺ / 2.5 മി.ലി. പ്രക്ഷേപമായി
ചേർക്കുക.

അവിപത്തി ചുർണ്ണം

അവിപത്തി ചുർണ്ണം

പൈത്തികമായ രോഗങ്ങൾക്ക് .
ശോധനയ്ക്ക് , gastric ulcers ,ചുമ  മഞ്ഞപിത്തം ,ത്വക്ക് രോഗങ്ങൾ

പ്രധാന ചേരുവകൾ:

ത്രികോല്പ്പക്കൊന്ന – Operculina turpethum 
തൃകടു കുരുമുളക്, തിപ്പലി, ചുക്ക്
കറുവാപ്പട്ട : Cinnamomum zeylanicum
പച്ചില്ല :Cinnamomum tamala
ഏലം : Cardamom – Elettaria cardamomum
മുത്തങ്ങ , Cyperus rotundus
വിഴാലരി ,Embelia ribes
നെലിക്ക, Emblica officinalis Gaertn.
പഞ്ചസാര ,sugar
വൈദ്യ നിർദ്ദേശ പ്രകാരം ശരീര ശുദ്ധിക്കായി 
ഉപയോഗിക്കാം 

आदार्यादि कपायम्

जंम्बूसल्लकिमधुकं
नीलोल्पलकच्छुरातिलश्र्याह्वम् ।
भृष्टा च मृत् पयस्या
सशाल्मली विड्विरजनानि ॥
ഞാവൽ, ഈന്ത്, ഇരട്ടിമ
ധുരം, ചെങ്ങഴിനീർ, നായ്
ക്കുരണ, എള്ള്, തിരുവട്ട
പ്പശ, വറുത്തമണ്ണ്, അടപ
തിയൻ, ഇലവ്
ഇവ മലത്തിൻ്റെ നിറഭേദം
മാറ്റി ദോഷത്തെത്തീർ
ക്കുന്നു.
☆☆☆☆☆☆☆☆☆☆☆
आदार्यादि कपायम्
(चि क्र वा व्या चि)
आदारीसहचरयोर्-
मूलक्वथं पिबेत्प्रगे ।
खञ्जः पंगुश्चपुरुषो
बलातैलं च शीलयेत् ॥
കൂമുള്ളിൻവേര് (ചിലദിക്കിൽ കൂർമുള്ള്,
എലിമുള്ള് എന്നു പറയും)
(Acacia Pinnata, syn.Mimosa Pinnata of
family mimosaceae)
കരിങ്കുറിഞ്ഞിവേര്, ഇവ
രണ്ടും 25 ഗ്രാം വീതം കഴു
കി കുടഞ്ഞ് അരിഞ്ഞു ചതച്ച് ഒരു ലിറ്റർ വെള്ള
ത്തിലിട്ടു കഷായം വെച്ചു
250 മി.ലി.ആക്കി പകുതി
വീതം കഷായം പിഴിഞ്ഞ
രിച്ചുകുറുക്കി 75 മി.ലി. ആക്കി അതിൽ ബലാ തൈലം, ധന്വന്തരം മെഴു
പാകം, സഹചരാദി മെഴു
പാകം എന്നിവ യുക്തം പോലെ മേമ്പൊടി ചേർ
ത്ത് കാലത്തും വൈകു
ന്നേരവും കൊടുക്കുക.
(ചിക്കണപാകത്തെയാ
ണ് മെഴുപാകമെന്നുദ്ദേ
ശിക്കുന്നത്.)

नयोपायं कषायम्

श्यामानन्ता पत्मा

कट्वङ्ग: पत्मकेसरं लोध्रम् ।
धातकिकुसुमसमङ्गा -
मोचरसाम्रास्थि विड्ग्रहणम् ॥
തിപ്പലി, കൊടിത്തൂവ, ഓരിലത്താമര, പലകപ്പയ്യാനി, താമരയല്ലി, പാച്ചോറ്റി,താതിരിപ്പൂവ്,
പറച്ചുണ്ട/തൊട്ടാൽവാടി,
ഇലവിൻപശ, മാങ്ങയണ്ടി
ഇവ മലത്തെ ബന്ധിയ്ക്കുന്നു.

☆☆☆☆☆☆☆☆☆☆☆
नयोपायं कषायम्
(वै म रम इति चि क्रमः)
नयोपायायनमितैर्-
बलाजीरकनागरै: ॥
क्वायः पीतः प्रमथ्नाति
समीरणबलं बलात् ॥
കുറുന്തോട്ടിവേര് 30 ഗ്രാം
ജീരകം 20 ഗ്രാം
ചുക്ക് 10 ഗ്രാം
(പഴുത്ത പ്ലാവിലയുടെ 10
ഞെട്ടികൂടെ ഇടുക - ഉപ
ദേശം)
കഴുകി ചതച്ച് ഒരു ലിറ്റർ
വെള്ളത്തിൽ ഇട്ട് കഷാ
യം വെച്ച് 250 മി.ലി. ആക്കി പിഴിഞ്ഞരിച്ച് കുറുക്കി 125 മി.ലി.
ആക്കി അതിൽ യുക്തി
പൂർവ്വം വായുഗുളിക, ധാ
ന്വന്തരം ഗുളിക, ആശാള്യാദി ഗുളിക ഇവ
യിൽ ഏതെങ്കിലും ഒന്ന്
4 എണ്ണം അരച്ചുചേർത്തു
വെച്ചതും, ഉരുക്കി ഒരു ടീസ്പൂൺ വിദാര്യാദി ഘൃ
തമൊ, ഇന്ദുപ്പിട്ട് മൂപ്പിച്ച
നെയ്യോ ചേർത്ത് കുപ്പിയി
ലാക്കി അപ്പപ്പോൾ കുപ്പി
കുലുക്കി ഇളം ചൂടോടെ
പലവട്ടം കഴിക്കുക.
ഇങ്ങിനെ തയ്യാറാക്കിയ
125 മി.ലി. കഷായത്തിൽ
125 മി.ലി.പാൽ ചേർത്ത്
കാച്ചിക്കുറുക്കി 125 മി.ലി.ആക്കി പാൽ കഷാ
യമായും നൽകാം.

മറ്റൊരു നയോപായം
बलयाद३ाभिर्भागै:
द्वाभ्यां जीरकविश्वयोः ।
एभि: क्वाथ: नयोपायः
श्वासहिध्माहर: परम् ॥
(आ र क द्रु / स यो वै प्रि)
ഇതനുസരിച്ച്
കുറുന്തോട്ടിവേര് 10 കഴ
ഞ്ചും, ജീരകവും, ചുക്കും
ഓരോ കഴഞ്ചുവീതവും എടുത്ത് അതായത്
50 ഗ്രാം 5 ഗ്രാം 5 ഗ്രാം
കഷായം തയ്യാറാക്കുക.
ഇത് ഗർഭിണികൾക്കും
സൂതികമാർക്കും, കുട്ടി
കൾക്കും അനുയോജ്യമാ
ണ്.

धातकी (താതിരിപ്പൂവ്)


धातकी (താതിരിപ്പൂവ്)
मद्यपुष्प,मद्यवासिनी,सीधुपुष्पी
 वह्निपुष्पी  ,ताम्रपुष्पी,अग्निज्वाला

 AGNI exits in universe on various forms 
for specific TRANSFORMATION 
we need specific combinations of ...AGNI  

SANDHANA KALPANA...
PREPARATIONS OF ASAVA ARISHTA NEED AN IDEAL AGNI FOR CONVERSATIONS THAT CAN STAY FOR A  LONG .... 

GREAT SEARCH OF ACHARYAS END IN VAHNIPUSHPA.... 
THE BEAUTY OF FORESTS... 
 DHATHAKI ...താതിരിപ്പൂവ് 

Woodfordia fruticosa  
Lythraceae 
Endemic to India.  
Malayalam "Thathirippoovu"

धातकी वह्निपुष्पी च ताम्रपुष्पी च दाहनी |
अग्निज्वाला सुभिक्षा च पार्वती बहुपुष्पिका ||
कुमुदा सीधुपुष्पी च कुञ्जरा मद्यवासिनी |
गुच्छसङ्घादिपुष्पान्ता ज्ञेया सा लोध्रपुष्पिणी |
तीव्रज्वाला वह्निशिखा मद्यपुष्प च विंशतिः ||
धातकी कटुरुष्णा च मदकृद्विषनाशनी |
प्रवाहिकाऽतिसारघ्नी विसर्पव्रणनाशिनी ||

                                      (Raja nighandu)
By Dr.ajayan sir

ചില പ്രയോഗങ്ങൾ

नागरधन्वयवाषक -
वाळकपर्पटकचन्दनगुळूचयः ।
भूनिंबघनपटोली -
कुस्तुम्बर्यस्तृषं घ्नन्ति ॥
ചുക്ക്, കൊടിത്തൂവ, ഇരുവേലി, പർപ്പടകപ്പുല്ല്,
ചന്ദനം, ചിറ്റമൃത്, കിരിയാത്ത്, മുത്തങ്ങ, പടോലം, കൊത്തമല്ലി
എന്നിവ വെള്ളം ദാഹത്തെ ശമിപ്പിയ്ക്കുന്നു.
☆☆☆☆☆☆☆☆☆☆☆
कोकिलाक्षादि कषायं
(यो र वा शो चि)
कोकिलाक्षामृता क्वाथं
पिबेत् कोष्णं यथा बलं ।
पथ्य भोजी त्रिसप्ताहात्
मुच्यते वातशोणितम् ॥
വയൽ ചുള്ളിവേര് 25 ഗ്രാം, ചിറ്റമൃത് മൊരി നീക്കി 25 ഗ്രാം കഴുകി
കുടഞ്ഞ് അരിഞ്ഞു ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ വെന്ത് 250 മി ലി ആക്കുക .125 മി.ലി. വീതം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി
യുക്തിയനുസരിച്ച് മേമ്പൊടി ചേർത്ത് കാലത്തും വൈകുന്നേരവും കൊടുക്കുക.
☆ പിത്താധികവാതശോണിതത്തിൽ വയൽ ചുള്ളിവേരും ചിറ്റമൃതും 12.5 ഗ്രാം വീതവും ശതാവരിക്കിഴങ്ങ് ആ .മൊ. നീ 25 ഗ്രാമും ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 250 മി.ലി.ആക്കി പകുതിവീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി
75 മി.ലി.ആക്കി യുക്തിയനുസരിച്ച് പ്രക്ഷേപം ചേർത്ത് കാലത്തും ,വൈകുന്നേരവും കൊടുക്കുക.
☆☆☆☆☆☆☆☆☆☆☆
Changing the face can save nothing but facing
the change can change
everything.

कोकिलाक्षकं कषायं

कोकिलाक्षकं कषायं
(अ. हृ. वा. शो. चि)
कोकिलाक्षकनिर्यूहः
पीतस्तच्छाकभोजिना ।
कृपाभ्यास इवक्रोधं
वातरक्तं नियच्छति ॥
വയൽചുള്ളിവേര് (സമൂലവുമാകാം ) 50 ഗ്രാം കഴുകി കുടഞ്ഞ് അരിഞ്ഞു ചതച്ച് ഒരു ലിറ്റർ വെള്ളത്തിലിട്ടു തിളപ്പിച്ചു 250 മി.ലി.ആക്കി പകുതി കഷായം ചണ്ടിയോടുകൂടി പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി രാവിലെയും വൈകുന്നേരവും കൊടുക്കുക.
രോഗരോഗീ ബലം അനുസരിച്ച് 250 മി.ലി. കഷായം പിഴിഞ്ഞരിച്ച് കുറുക്കി 90 മി.ലി.ആക്കി
ഒരു നേരമായും കൊടുക്കാം.
പ്രക്ഷേപം:- കാരസ്ക്കര ഘൃതം, ക്ഷീരബല ആവർത്തികൾ, ചന്ദ്രപ്രഭ ഗുളിക, ഗോക്ഷുരാദി ഗുൽഗുലു, ബൃഹത്യാദിഘൃതം, വസ്ത്യാമയാന്തക ഘൃതം
എന്നിവയിലൊന്ന് തിരഞ്ഞെടുക്കുക.
ദശമൂലഹരീതകിലേഹം കഴിച്ച് അനുപാനമാക്കാം.

ച്ഛർദ്ദിയെ തടയുന്നവ

सुप्रभातं
२१/३/२१.
रविवासरः
☆☆☆☆☆☆☆☆☆☆☆
लाजाम्रबदरडाडिम -
यवषष्टिकमालुळुङ्गसेव्यानि।
जम्ब्वाम्रपल्लवानि च
वमिनिग्रहणानि मृत्सा च ॥.
മലര്, മാങ്ങ, ലന്ത, മാതള
നാരങ്ങ, യവം, നവര, വലിയനാരങ്ങ, രാമച്ചം,
ഞാവൽ തളിര്, മാവിൻ
തളിര്, നല്ലമണ്ണ് ഇവ ച്ഛർദ്ദി
യെ തടയുന്നവയാകുന്നു.
☆☆☆☆☆☆☆☆☆☆☆
Be bold when you lose.
Be calm when you win".

വിയർപ്പിനെ സഹായിയ്ക്കുന്ന ദ്രവ്യങ്ങൾ

सौभञ्जनकपुनर्नव-
वृश्चीवकुलत्थमाषबदराणि।
स्वेदोपगानि विद्यात्
सयवतिलार्कोरुपूगानि ॥
മുരിങ്ങ,തവിഴാമ, വെളുത്ത
തവിഴാമ,മുതിര, ഉഴുന്ന്,ലന്ത,
യവം, എള്ള്, എരുക്ക്, ആവ
ണക്ക് ഇവ വിയർപ്പിനെ സഹായിയ്ക്കുന്നവയാകുന്നു.
☆☆☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ :-
ശുക്ലാസ്ഥിസ്രാവങ്ങൾക്ക് :-
മുത്തങ്ങചുക്കുകടലാടികൊ
ഴുപ്പഭദ്രം
നല്ലോരുമൂവിലയുമമ്പൊടു
ഭൂമിതാലം I
സാമ്യേനചേർത്തുപയസാ
ജലവും ക്രമേണ
കാച്ചിക്കുറുക്കിയുടനെയതു
പാനമായാൽ
മണ്ടീടുമെല്ലുരുകിവീഴ്ന്നതു
മാശുശുക്ലം 
രക്തങ്ങൾ നീർ ചുടുകയെ
ന്നിവയൊക്കെയുംതാൻ .
മുത്തങ്ങ, ചുക്ക്, കടലാടി,
കൊഴുപ്പ, നന്നാറി, മൂവില
വേർ, നിലപ്പനക്കിഴങ്ങു്.
                  














































द्राक्षाकाकोळीद्वय


द्राक्षाकाकोळीद्वय 
मधुपर्णीमधुकजीवकविदार्य़: I
स्नेहोपगा: समेदा-
जीवन्तीशालिपर्णिका: ॥
മുന്തിരിങ്ങ, കാകോളി,
ക്ഷീരകാകോളി, അമൃത്,
ഇരട്ടിമധുരം, ജീവകം,
പാൽമുതക്ക്, മേദ,
അടപതിയൻ, മൂവില
ഇവ സ്നിഗ്ദ്ധതയെ
സഹായിക്കുന്നവയാകു
ന്നു.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ :-
ആർത്തവദോഷം:-
നൂൽപരുത്തി തൊലി പൊടി
ആർത്തവ ദോഷങ്ങൾക്കും, ഗർഭങ്ങൾ അലസാതിരി
പ്പാനും നന്ന്.
(പരീക്ഷിച്ചിട്ടില്ല)

മുലപ്പാലിനെ ശുദ്ധമാക്കുന്നതാകുന്ന യോഗം

पाठानागरसुरतरु -
घनामृताशारिबेन्द्रयवमूर्वा: ।
कटुकाकिराततिक्तं
वर्गोfयं स्तन्य शुद्धिकरः ॥
(अ सं)
പാടക്കിഴങ്ങ്, ചുക്ക്, ദേവ
താരം, മുത്തങ്ങ, അമൃത്,
നറുനീണ്ടി, കുടകപ്പാലയ
രി, പെരുങ്കുരുമ്പ,കടുകു
രോഹിണി, കിരിയാത്ത്,
ഈ വർഗ്ഗം മുലപ്പാലിനെ
ശുദ്ധമാക്കുന്നതാകുന്നു.
ഈ യോഗം അഷ്ടാംഗ
ഹൃദയത്തിൽ -
പാഠാശുണ്ഠ്യമൃതാതിക്ത-
തിക്താദേവാഹ്വശാരിബാ: I
സമുസ്തമൂർവേന്ദ്രയവാ:
സ്തന്യദോഷഹരാ: പരം.
(അ ഹൃ ഉ സ്ഥാ അ 2/25)
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ:
പുഴുക്കടിക്ക് :-
കള്ളിവാട്ടി പിഴിഞ്ഞനീരിൽ എള്ളു പുഴുങ്ങി അരച്ചുതേക്കുക.
☆☆☆☆☆☆☆☆☆☆☆
"Communication is the
life line of every relationship."
☆☆☆☆☆☆☆☆☆☆☆

ഞണ്ട് തുരന്ന് വച്ച മണ്ണ്

कुलीरो उत्थित मृतपिण्ड
ഞണ്ട് തുരന്ന് വച്ച മണ്ണ്
Crab diged out mud 

Oziotelphusa  genus ...freshwater crabs of paddy fields..
Family... Gecarcinucidae

"कुलीरो उत्थित मृतपिण्ड लेपनश्च प्राशस्यते 
आमे  विदाह काले च ...." (Chikithsa manjeri)

The mud diged out by crabs of paddy field is advised to apply on Sthanavidradhi before Pakva stage reference Chikithsa manjeri..

സ്തന വിദ്രധിയിൽ ഞണ്ട് തുരന്ന് വച്ച മണ്ണ് പഴുക്കുന്നതിന്‌ മുൻപും ഉൾ പഴുപ്പിലും പുരട്ടുന്നത് നല്ലതാണ്... (Chikithsamanjeri)

Dr.Ajayan Sir

स्तन्यजनन महाकषायं


स्तन्यजनन महाकषायं
शालिकु३ाका३ाषष्टिकर्‍
वीरणदर्भेक्षुबालिकेक्षूणां।
तद्वत् गुन्द्रोल्कटयो -
र्मूलमलं स्तन्यजननाया ॥
ചെന്നെല്ല്, കുശ, അമ,
നവര, രാമച്ചം, ദർഭ, ചെറു
കരിമ്പ്, കരിമ്പ്, പൊട്ടപ്പുല്ല്, അമ ഇവകളുടെ വേര് മുലപ്പാ
ലുണ്ടാക്കുവാൻ സമർത്ഥമാണ് .
☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ :-
കുരു ചിതറുവാനും അമങ്ങുവാനും. :-
ആവണക്കിൻകുരു, എള്ള് രണ്ടും പ്രത്യേകം പ്രത്യേകം വറുത്ത് അരച്ച്
വെണ്ണയിൽ ചാലിച്ച് തേക്കുക.
☆☆☆☆☆☆☆☆☆☆☆
"Try and fail, but don't fail to try."
☆☆☆☆☆☆☆☆☆☆☆

തക്കോലം

തക്കോലം

ഒരു നിത്യഹരിത ഫലവൃക്ഷമാണ് തക്കോലം. പ്രധാനമായും സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. മഗ്നോളിയേസി (Magnoliaceae) സസ്യകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രീയ നാമം: ഇല്ലിസിയം വിരം (Illicium verum). ഇംഗ്ലീഷ്: സ്റ്റാർ അനിസ് (Star Anise). തക്കോലപുട്ടിൽ, തക്കോലപ്പൊട്ടിൽ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആഫ്രിക്ക, ജപ്പാൻ‍, ചൈന, നേപ്പാൾ‍, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് അരുണാചൽ പ്രദേശിലാണ്. 
20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് തക്കോലം. ഇലകൾക്ക് 10-15 സെ.മീ. നീളവും 2.5 സെ.മീ. വീതിയുമുണ്ട്. പുഷ്പങ്ങൾ ഒറ്റയായോ പുഷ്പമഞ്ജരിയായിട്ടോ ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് മഞ്ഞയോ ചുവപ്പോ നീലലോഹിതമോ നിറമായിരിക്കും. പുഷ്പങ്ങൾ ദ്വിലിംഗിയാണ്; 3-6 ബാഹ്യദളങ്ങളും ഒമ്പത് ദളങ്ങളുമുണ്ട്. അനേകം കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കൾ കട്ടിയുള്ളതാണ്. നക്ഷത്രാകൃതിയിലുള്ള ഫലം എട്ട് പുടകങ്ങൾ (follicle) ചേർന്നതാണ്. ഓരോ പുടകത്തിലും തിളങ്ങുന്ന തവിട്ടു നിറമുള്ളതും പരന്ന് അണ്ഡാകൃതിയിലുള്ളതുമായ ഒരു വിത്തു മാത്രം കാണപ്പെടുന്നു.  ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്.

विषघ्न महाकषायं

विषघ्न महाकषायं
मञ्जिष्ठा श्लेष्मातक -
रजनीसुवहाशिरीषपालिन्द्य: I
सैलाचन्दनकतका:
ससिन्दुवारा विषं घ्नन्ति ॥
മഞ്ചട്ടി, നറുവരി, മഞ്ഞൾ
അരത്ത, വാക, വെൺകു
ന്നി, ഏലം, ചന്ദനം, തേറ്റാ
മ്പരൽ, കരിനൊച്ചി
ഇവ വിഷത്തെ ശമിപ്പിയ്
ക്കുന്നു.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ :-
പല്ലിൻ്റെ കടയ്ക്കൽ നീര്,
വേദന ഇവയ്ക്ക് .
ഗുൽഗുലുതിക്തകം യോഗം കൊണ്ട് ആവണ
ക്കെണ്ണകാച്ചി നിറുകയിൽ
ഇട്ടു തുടച്ചാൽ അത്ഭുത
ഫലം.വൈകുന്നേരം ചെയ്ക .
☆☆☆☆☆☆☆☆☆☆☆
"Never mix your words
with your mood

നാട്ടു ചികിത്സകള്‍

നാട്ടു ചികിത്സകള്‍ 

1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക

9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ

12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

13. ചുണങ്ങിന്- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

14. അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക

15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

16. തലവേദനയ്ക്ക്- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

17. വായ്നാറ്റം മാറ്റുവാന്‍- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത് പല്ല്തേയ്ക്കുക

18. തുമ്മലിന്- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

19. ജലദോഷത്തിന്- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്ത്ത് കഴിക്കുക

20. ടോണ്സിഴ ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക

21. തീ പൊള്ളലിന്- ചെറുതേന്‍ പുരട്ടുക

22. തലനീരിന്- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക

23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക

24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറന്‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

25. പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

26. പേന്പോചകാന്‍- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

28. വിയര്പ്പു നാറ്റം മാറുവാന്‍- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

29. ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്ത്ത് ദിവസവും കുടിക്കുക

30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

31. മുലപ്പാല്‍ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത് കഞ്ഞിവച്ച് കുടിക്കുക

32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

33. ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

34. കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക

36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ നീര് കുടിക്കുക
37. അമിതവണ്ണം കുറയ്ക്കാന്‍-ചെറുതേനും സമം വെളുത്തുള്ളിയും ചേര്ത്ത് അതിരാവിലെ കുടിക്കുക

38. ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാന്‍- പാല്പ്പാ ടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

41. താരന്‍ മാറാന്‍- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

42. മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക

43. മെലിഞ്ഞവര്‍ തടിക്കുന്നതിന്- ഉലുവ ചേര്ത്ത് കഞ്ഞി വച്ച് കുടിക്കുക

44. കടന്തല്‍ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്ത്ത് പുരട്ടുക.

45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക

46. \മോണപഴുപ്പിന്- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

47. പഴുതാര കുത്തിയാല്‍- ചുള്ളമ്പ് പുരട്ടുക

48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്ത്തു കുടിക്കുന്നു.

49. പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

50. ചെങ്കണ്ണിന്- ചെറുതേന്‍ കണ്ണിലെഴുതുക.
51. കാല്‍ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

53. കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക

54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക

55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

56. കരപ്പന്- അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലില്‍ ചേര്ത്ത് കഴിക്കുക.

57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്ത്ത് കഴിക്കുക

58. ജലദോഷത്തിന്- ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക

59. ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

61. പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാോലില്‍ അരച്ച് പുരട്ടുക

62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

64. മൂത്രചൂടിന് -പൂവന്‍ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക.

65. ഗര്ഭിചണികള്ക്ക്ു ഉണ്ടാകുന്ന ചര്ദ്ദിസക്ക്- കുമ്പളത്തിന്റെി ഇല തോരന്‍ വച്ച് കഴിക്കുക

66. മുടി കൊഴിച്ചില്‍ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

67. അള്സകറിന്- ബീട്ടറൂട്ട് തേന്‍ ചേര്ത്ത് കഴിക്കുക

68. മലയശോദനയ്ക്ക്- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

69. പരുവിന്- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക

73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

74. ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക

75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍- ഗര്ഭവത്തിന്റെന മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

77. കണ്ണിന് കുളിര്മ്മടയുണ്ടാകന്‍- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയില്‍ തേക്കുക

78. മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

79. ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

84. വയറുകടിക്ക്-ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത് പലതവണ കുടിക്കുക

85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്ത്ത് കാച്ചി ദിവസവും കുടിക്കുക

89. ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത് കഴിക്കുക

90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോല്‍ അരച്ച് പുരട്ടുക

91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്ത്ത് കഴിക്കുക

93. വേനല്‍ കുരുവിന്- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്ത്ത് പുരട്ടുക

95. ശരീര ശക്തിക്ക്- ഓട്സ് നീര് കഴിക്കുക

96. ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

97. നരവരാതിരിക്കാന്‍- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയില്‍ പുരട്ടുക

98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

100. കാഴ്ച കുറവിന്- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

കടപ്പാട്

ചീനപ്പാവ്

പാവ്

"പാവിൽ അടങ്ങാത്ത കരപ്പനില്ല" എന്ന ചൊല്ല് പ്രസിദ്ധമാണ്.പണ്ട് കാലത്തു മുറിവുകൾ, ചൊറികൾ, പഴുപ്പുകൾ, എന്നിവ ഭേദമാക്കാൻ പാവ് ചേർത്ത കഷായം മികച്ച പോംവഴി ആയി ആയുർവേദ ആചാര്യന്മാർ നിർദ്ദേശിച്ചിരുന്നു. ഇന്നത്തെ ആന്റി ബയോട്ടിക്കുകളുടെ സ്ഥാനമാണ് ആയുർവേദത്തിൽ പാവിന് നൽകുന്നത്. പാവ് കഴിക്കുമ്പോൾ പഥ്യാചാരണം അത്യാവശ്യമാണ് എന്നോർക്കുക.
ജപ്പാൻ, ചൈന,ഇന്ത്യ എന്നിവടങ്ങളിൽ പാവ് ധാരാളമായി കാണപ്പെടുന്നു. ഇപ്പോൾ ഭാരതത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാവ് ധാരാളമായി വളർത്തുന്നു. ഊട്ടി, മൂന്നാർ, തുടങ്ങിയ സ്ഥലങ്ങളിൽ പാവ് കൃഷി ചെയ്യുന്നുണ്ട്.
സ്വല്പം ശക്തമായ തണ്ടുകളോടെ പിടിച്ചു കയറുന്ന വർഗ്ഗത്തിൽപെട്ട ചെടിയാണ് പാവ്.
ദീർഘവൃത്താകൃതിയിൽ അറ്റം കൂർത്ത ഇലകളാണ് തണ്ടിൽ. ഒന്നു ഇടവിട്ടു ഇലകൾ വളരുന്നു. വെളുത്ത പൂക്കളും ചെടിയിൽ ഉണ്ടാകുന്നു. കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. ചീനപാവ് ചവർപ്പു രസത്തോട് കൂടിയതാണ്. ഉഷ്ണ വീര്യമാണ്. നീരോട് കൂടിയ വേദനമാറ്റുന്നതിനും ശോധനയ്ക്കും ഉത്തമമാണ്. കൂടാതെ പറങ്കിപുണ്ണിനും പാവ് ഫലപ്രദമായ ഔഷധമാണ്. കുഷ്ഠം, മറ്റു ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും പാവ് ഉത്തമമായ ആയുർവേദ ഔഷധമാണ്. അപസ്മാരം, വയറു വേദന, ഞരമ്പ് സംബന്ധമായ രോഗങ്ങൾ,സോറിയാസിസ്, ശുക്ള സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും പാവ് ഫലപ്രദമാണ്.
'ഭാവപ്രകാശത്തി'ലാണ് ചീനപ്പാവിനെക്കുറിച്ചു ആദ്യമായി വിവരിക്കുന്നത്.
പാവ് ഇംഗ്ലീഷിൽ 'china root' എന്നും സംസ്‌കൃതത്തിൽ 'മധു സ്നേഹി' എന്നും പറയുന്നു.
പാവ് പാലിലോ ,കാട്ടുള്ളി വേരിലോ കൂവളത്തിന്റെ വേരു കൊണ്ടു വെച്ച കഷായത്തിൽ വേവിച്ചു ഉണക്കിയാൽ ശുദ്ധമാകുന്നു.

कण्डूघ्न महाकषायं

नळदकृतमालचन्दन -
सर्षपघननिम्बकृटचमधुकानि ।
कण्डूं दारुहरिद्रा -
सननक्तमालानि निघ्नन्ति ॥
(कण्डूघ्न महाकषायं)
മാഞ്ചി, കണിക്കൊന്ന,
ചന്ദനം, കടുക്, മുത്തങ്ങ
വേപ്പ്, കുടകപ്പാലയരി,
ഇരട്ടിമധുരം, മരമഞ്ഞൾ
ഉങ്ങ് ഇവ ചൊറിച്ചിലിനെ
ശമിപ്പിയ്ക്കുന്നു.
☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ :-
കൊടിഞ്ഞിലിൻ നോവിനു :-
വേളപ്പൂവും കായും സമൂ
ലമൊക്കെക്കൊണ്ടു ഉള്ളി കൂട്ടി അരച്ചു പിഴിയു
ക.വലത്തെഭാഗത്തെ നോവിൽ ഇടത്തു ചെവി
യിൽ പിഴിയുക. ഇടത്താ
യാൽ വലത്തേതിൽ പിഴി
യുക. ശമിക്കും.
☆☆☆☆☆☆☆☆☆☆☆
Life is a small gift betw-
een birth and death. Be
happy and enjoy every
moment in this time.
☆☆☆☆☆☆☆☆☆☆☆

Wrightia tinctoria

Wrightia tinctoria
Family: Apocynaceae

Pala indigo plant, dyer's oleander
Dantha paala, ayya paala, vitpaala
Vettu paala in Malayalam.
Haramaaraka, Sthree kutaja In Ayurveda

Single drug use.
One interesting use of the latex obtained by breaking the long fruits or pods of this tree was told by a local aged person Sunny chetan. Veerolipadam. He said that the milk is highly effective in toothache. Effectiveness must be studied. These invaluable local knowledge must be recorded.
Other use in which the leaves are used to make medicated coconut oil for skin diseases is popular and known to many.

Dr.franco

दारुहरिद्रा

दारुहरिद्रा 

The qualities and usage of Daru haridra is quite similar to benefits of turmeric. 
व्रणरोपण – quick wound healing
मेहहर– useful in diabetes and urinary tract diseases
कर्ण नेत्र मुख रोग – useful in the treatment of pain and itching related disorders related to eyes, ears and oral cavity.
शोफहर – anti inflammatory
कण्डू कुष्ठहर – relieves skin diseases with itching
विसर्पहर – useful in herpes
विषहर  – anti toxic
कफ, अभिष्यंदहर – has drying quality, relieves moisture, (as in wound healing).
It is used in menorraghia and leucorrhea (white discharge) It helps to relieve spasmodic pain of abdomen.
It is used in treating diarrhea.

External application:

Its paste, made with water is applied externally to relieve pain and inflammation. Its filtered decoction (क्वाथ) is used to wash eyes to relieve pain, swelling and inflammation.
Its decoction is used for gargling to relieve and improve voice and throat infection.
Its paste is applied over non healing wounds, syphilis ulcers, fistula for quick healing.

വിഷചികിത്സ ആയുർവേദത്തിൽ

ഒട്ടേറെ ഇനം പാമ്പുകളുള്ളതിൽ മുക്കാൽ ഭാഗവും വിഷമില്ലാത്തവയാണ്. വിഷമുള്ളതിൽ തന്നെ എല്ലാ കടിയിലും മരണകാരണമാവും വിധം വിഷം കയറണമെന്നുമില്ല. 
കടിയേൽക്കുകയാണങ്കിൽ പാമ്പിനെ തിരിച്ചറിയാൻ ശ്രമിക്കണം.
എത്രയും പെട്ടന്ന് ചികിത്സകനെ തേടുന്നതിനിടയിൽ പ്രഥമ ചികിത്സയ്ക്ക് സമയമുണ്ടങ്കിൽ മാത്രം ചില മരുന്നുകൾ ചെയ്യാവുന്നതാണ്.
ഓർക്കുക പ്രഥമ ചികിത്സ ചെയ്യുന്നതിന് വേണ്ടി മാത്രം സമയം മിനക്കെടുത്തരുത്.
പ്രഥമ ചികിത്സയ്ക്കുള്ള മരുന്നുകൾ എണ്ണിയാൽ തീരാത്ത വയത്രെ,
പക്ഷെ അതെല്ലാം ഉടനെ കിട്ടണമെന്നില്ലല്ലൊ.
ഈശ്വരമുല്ല, അമിൽ പൊരി, കരിമുരിക്ക്, വേലി പരുത്തി, വാഗ മരം, കൊടിത്തു വവേര്, മുക്കുറ്റി, മല താങ്ങി, കൊടാശാരി, പേഴ്, പൂടച്ചുണ്ട, എരിക്ക്, മുതലായ ഔഷധസസ്യങ്ങളൊന്നും പാമ്പ് കടിയേറ്റ നിമിഷം കിട്ടികൊള്ളണമെന്നില്ല.
വില്ല്യാദി ഗുളികയൊ, മൃത സജ്ജീവനീ ഗുളികയൊ, മൃത്യഞ്ജയം ഗുളികയൊ വീട്ടിൽ ഉണ്ടാകണമെന്നുമില്ല.
അതിനാൽ നിങ്ങളുടെ വീട്ടിൽ എളുപ്പത്തിൽ കിട്ടുന്നത് കൊണ്ട് മാത്രം പ്രഥമ ചികിത്സ ചെയ്താൽ മതി. വിഷത്തിന്റെ ശക്തി കുറയ്ക്കാം.
1- പേര തളിരും കുരുമുളകും കൂടി അരച്ച് കൊടുക്കാം.
2.. തുമ്പ നീരിൽ കുരുമുളക് അരച്ച് കൊടുക്കാം.
3. നീല മരിവേര് പാലിൽ കൊടുക്കാം
4. ശംഘു പുഷ്പ വേര് പാലിൽ കൊടുക്കാം
5.തകരയുടെ വേരൊ ഇല യൊ അരച്ച് പാലിൽ കൊടുക്കാം.
6. തുളസി, തൊട്ടാവാടി ഇവയിലൊന്ന് ഇടിച്ച് പിഴിഞ്ഞ നീര് കൊടുക്കാം.
7. പുല്ലാഞ്ഞിയില നീര് കൊടുക്കാം
8. വിഷപച്ച, തുളസിയില, മഞ്ഞൾ നീര് പുരട്ടുകയും സേവിക്കുകയും ചെയ്യാം
9. മഞ്ഞളില്ലങ്കിൽ കൂവയുടെ ഇല അരച്ച് പുരട്ടാം.
10: കാഞ്ഞിരപട്ട അരച്ച് പുരട്ടം.
11. പാടക്കിഴങ്ങ് അരച്ച് കഴിക്കാം.
12.കരാനൊച്ചിയില മഞ്ഞളും ചേർത്ത് പുരട്ടാം.
13. കീഴാർ നെല്ലി സമൂലം പാലിൽ കഴിക്കാം.
| 4. ചുക്ക് അരച്ച് പാലിൽ സേവിക്കാം.
15-മുരിങ്ങ വേരിന്മേൽ തൊലി സേവിക്കുകയും പുരട്ടുകയും ചെയ്യാം.
16: ആനച്ചുവടിയും മഞ്ഞളും സേവിക്കുകയും പുരട്ടുകയും ചെയ്യാം.
17 ' ആര്യവേപ്പിലയും മഞ്ഞളും സേവിക്കുകയും പുരട്ടുകയും ചെയ്യാം.

കാരകിൽ

श्वेतरोहितक
Shwetha Rohitaka

श्वेतरोहितः सितपुष्पः सिताह्वयः 
शिताङ्गः शुक्लरोहितो लक्ष्मीवान् जनवल्लभः 

 Aphanamixis polystachya   
(Amoora rohituka) 

ചെമ്മരം, കാരകിൽ 
Tamil : Malampuluvan, Chemmaram 
Telugu: Chevamanu,Rohitaka
Kannada: Mukhyamuttage,Roheethaka

रोहितकौ कटुस्निग्धौ कषायौ च सुशीतलौ |
क्रिमिदोषव्रणप्लीहरक्तनेत्रामयापहौ || (राजनिघण्टु)

Useful in Yakrith plehavikaras, Kushtagna

Dr.Ajayan sir

अर्शोघ्न महाकषायं

अर्शोघ्न महाकषायं
कुटजफल विल्वचित्रक -
महौषधप्रतिविषावचाचविका: I
धन्वयवाषं पथ्या
दारुहरिद्रा गणोfयमर्शोघ्नः ॥
കുടകപ്പാലയരി, കൂവളം,
കൊടുവേലി, ചുക്ക്, അതിവിടയം, വയമ്പ്,
കാട്ടുമുളക്, കൊടിത്തൂവ,
കടുക്ക,മരമഞ്ഞൾ ഈ ഗണം അർശസ്സിനെ ശമി
പ്പിക്കുന്നതാകുന്നു.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ :-
എക്കിട്ടത്തിനു:-
കുമ്പളത്തിൻവേര് വെറ്റിലയിൽ കൂട്ടി തിന്നുക.
എക്കിട്ടമിളക്കും.
☆☆☆☆☆☆☆☆☆☆☆

कुष्ठघ्न महाकषायं

कुष्ठघ्न महाकषायं
खदिरामलकारुष्कर-
निशाभयासप्तपर्णकरवीरा:।
कुष्ठघ्नाश्चतुरङ्गुल-
विळङ्गजातिप्रवाळाश्च ॥
കരിഞ്ഞാലി, നെല്ലിയ്ക്ക,
ചേര്, മഞ്ഞൾ, കടുക്ക,
ഏഴിലമ്പാല, കണവീരം,
കണിക്കൊന്ന, വിഴലരി,
പിച്ചകത്തളിര് ഇവയെല്ലാം കുഷ്ഠത്തെ
ശമിപ്പിയ്ക്കുന്നവയാകുന്നു.
☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ:
കാൽവിള്ളൽ:-
കരിമ്പടക്കരിയും മെഴുകും എരുമനെയ്യും
മാടപ്പിറാവിൻ മലവും,
ഓടവേരും തൽകുരുവും
ഇവയൊക്കെ കൂടെവറു
ത്തു പൊടിച്ചു നീരിൽ
കുഴച്ചു തേക്കുക. കാൽവിരിയുന്നതിന്നു നന്ന്.
☆☆☆☆☆☆☆☆☆☆☆
Feeling are important in
your life as they come
from heart.
If you ignore they die.
If you respond they grow.
If you respect they stay
forever.
नमस्ते !
☆☆☆☆☆☆☆☆☆☆☆

शाल्मलीपुष्पा

A flower which has an affinity towards Raktha dhathu useful in bleeding disorders and cooling off the body 

शाल्मलीपुष्पा
 रक्तपुष्पा,रक्तपुष्पिका

Bombax ceiba flower 
(Salmalia malabarica)

◇Flowers and flower buds are cooked as a vegetable
◇Dried flowers can be used as Snanachoorna(Bath powder),cooling to body and useful in itching, ulcers ,skin discoloration.
◇Eye lid swellings with burning sensation external application of flowers with milk 
◇In raktharsha and Rakthasrava flowers are useful 

 शाल्मलीपुष्पं स्वादु रसे पाके रूक्षं तिक्तं हिमं गुरु |
कषायं वातलं ग्राहि कफपित्तास्रजित् परम् || 
                                                    (कैयदेवनिघण्टु)
शणस्य कोविदारस्य कर्बुदारस्य शाल्मलेः||
पुष्पं ग्राहि प्रशस्तं च रक्तपित्ते विशेषतः|
     ( चरकसंहिता सूत्रस्थानम् - २७. अन्नपानविध्यध्यायः)

Dr.Ajayan sir

തൃപ്തിഘ്ന ഗണം

नागरचविकाचित्रक -
विळङ्गमूर्वामृतावचामुस्ता: ।
सहपिप्पलीपटोला -
स्तृप्तिघ्नोयं गणः प्रथित: ॥
ചുക്ക്, കാട്ടുമുളക്, കൊടുവേലി, വിഴാലരി,
പെരുങ്കുരുമ്പ, അമൃത്,
വയമ്പ്, മുത്തങ്ങ, തിപ്പലി
പടോലം ഈ ഗണം തൃപ്തിഘ്നമാണ്.
ഊണുകഴിച്ചപോലുള്ള
മട്ടാണ് തൃപ്തി.
അന്നത്തിൽ അശ്രദ്ധ.
അത് തീർത്ത് അന്നത്തിൽ ശ്രദ്ധയുണ്ടാക്കുന്നതു
തൃപ്തിഘ്നം .
☆☆☆☆☆☆☆☆☆☆☆
उपायप्रयोगानि:
വായുവിലക്കത്തിന്ന് :-
ശംഖുപുഷ്പത്തിൻ കുരു
പൊടിച്ചു തിരിചമച്ചു എണ്ണയിലൊ നെയ്യിലൊ
നനച്ചു കുളത്തി പൊലിച്ചു പുക മൂക്കിൽ
കയറ്റുക.
വായുവിലക്കും ശമിക്കും.
☆☆☆☆☆☆☆☆☆☆☆

ഹൃദ്യം

वृक्षाम्लबदरडाडिम-
कुवलाम्राम्रातलिकुचकरमर्दम् ।
हृद्यं समातुळुङ्गाम्ल -
वेतसं विद्धि वर्गमिमम् ॥
മരപ്പുളി, ലന്ത, മാതളനാരങ്ങ, വലിയലന്ത, മാങ്ങ, അമ്പഴം, അയനി, പനിച്ചം,
വലിയ നാരങ്ങ, ഞെരഞ്ഞാമ്പുളി ഈ വർഗത്തെ ഹൃദ്യമെന്നറിക
☆ഹൃദ്യമെന്നതിന്നു ഹൃദയമെന്ന അവയവത്തിന്നു ഹിതമെന്നും, മനസ്സിന്നു പ്രീതി ഉണ്ടാക്കുന്നതെന്നും അർത്ഥമുണ്ട് .ഇവിടെ
ഹൃദയത്തിന്നു ഹിതമെന്ന
ർത്ഥം. ഷട് രസങ്ങളിൽ
അമ്ലം മാത്രമാണല്ലൊ ഹൃദ്യം.
☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ :
അതിസാരഹരം:-
നാലു കടുക്ക കുരുകളഞ്ഞ് ഇന്ദുപ്പ് നിറച്ചു കെട്ടി പൊതിഞ്ഞ്
ചുട്ട് പൊടിച്ച് എണ്ണയിൽ കുടിച്ചാൽ പോക്കു നില്ക്കും.
ഞാറൽക്കുരുന്നു പിഴിഞ്ഞു തേങ്ങാപ്പാലും
കൂട്ടി കുടിപ്പിക്ക.അതിസാരം
ശമിക്കും.

അശോകം

അശോകം - Ashokam

കാണുവാൻ വളരെ മനോഹരവും അതിലേറെ ഔഷധപ്രാധാന്യമുള്ളതുമായ ഒരു ഔഷധ വൃക്ഷമാണ് അശോകം. പേരുപോലെ ശോകത്തെ തീര്‍ക്കുന്ന - പ്രത്യേകിച്ച് സ്ത്രീകളുടെ ഗര്‍ഭപാത്ര സംബന്ധിയായ പല രോഗങ്ങളെയും നിശ്ശേഷം മാറ്റുവാനുള്ള അത്ഭുത കഴിവുള്ള ഒരു സസ്യമാണിത്. പൂക്കള്‍ കാണുവാന്‍ അതിമനോഹരം, മാത്രമല്ല ഇളം ഇലകള്‍ കാറ്റത്ത് ഇളകി കളിക്കുന്നതു കാണുവാനോ അതിലേറെ മനോഹരം.

ഹിന്ദു-ബുദ്ധമതസ്ഥരുടെ പുണ്യമരമായ അശോകത്തെ വീട്ടിനു പരിസരത്തു നട്ടു പിടിപ്പിച്ചാല്‍ ഐശ്വര്യ ദായകമാണ് എന്നു ബൃഹത് സംഹിതയില്‍ പറഞ്ഞിരിക്കുന്നു. ചിലങ്കയണിഞ്ഞ സുന്ദരിമാര്‍ നൃത്തം വച്ചു ചവിട്ടിയാല്‍ അശോകം പൂക്കുമെന്നാണ് കവിമതം. ശ്രീബുദ്ധന്‍ ജനിച്ചതും,  വര്‍ദ്ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതും രാമായണത്തിൽ ഹനുമാന്‍ സീതാദേവിയെ കണ്ടതും അശോക മരച്ചുവട്ടിലാണെന്ന് വിശ്വസിച്ചുവരുന്നു.

ഇന്ത്യ, ശ്രീലങ്ക, ബര്‍മ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ  ധാരാളമായി ഈ സസ്യം കണ്ടുവരുന്നു. . ആധുനിക സസ്യവർഗ്ഗീകരണ പ്രകാരം സിസാൽപിനിയേസീ  സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്) ഡി.വിൽഡ് എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. വസന്തകാലത്ത് പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു. പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കൾ കാണുന്നു..

മരുന്നായും മറ്റും പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷമാണ് ഇന്ന് അശോകം. ചില തെറ്റിദ്ധാരകള്‍ മൂലം വീട്ടുപരിസരത്ത് ജനങ്ങള്‍ ഇതു വച്ചു പിടിപ്പിക്കാത്തത് ഈ മനോഹര സസ്യത്തിന്‍റെ ആസന്ന നാശത്തിനു ആക്കം കൂട്ടുന്നു.

അശോകത്തിന്റെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ചരകസംഹിതയിലാണ് കാണുന്നത്. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു.തൊലിയും പൂവുമാണ് ഔഷധഭാഗങ്ങള്‍ ഗര്‍ഭാശയസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും  ഒന്നാംതരം ഔഷധമാണ് അശോകം. അതിനാല്‍ ഇതിനെ ഗര്‍ഭാശയ ബലൌഷധം (Uterine tonic) എന്നു പറയുന്നു. കൂടാതെ രക്തശുദ്ധിക്കും ചില ത്വഗ്രോഗങ്ങള്‍ക്കും  ഇത് ഫലപ്രദമാണ്. 

ഔഷധപ്രയോഗങ്ങള്‍ -

1. അശോകത്തൊലി പാല്‍കഷായമാക്കി കഴിച്ചാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന അമിത രക്തസ്രാവം മാറിക്കിട്ടും. സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭആപാത്രസംബന്ധിയായ ഒട്ടുമിക്ക രോഗങ്ങളും ഈ പ്രയോഗത്താല്‍ കുറഞ്ഞുകിട്ടും. 

2. തൊലിക്കഷായം മൂലക്കുരു, വയറുകടി മുതലായവ മാറ്റും. 

3. അശോകപ്പൂ കല്‍ക്കനാക്കി എണ്ണകാച്ചി തേക്കുന്നത് ത്വഗ്രോഗങ്ങള്‍ മാറുവാന്‍ നല്ലതാണ്. കൂടാതെ നല്ല നിറവും വയ്ക്കുന്നു.

4. രോമകൂപത്തിലും മലത്തിലും രക്തമയം കാണുന്ന അവസരത്തില്‍ അശോകപ്പൂ ചതച്ചു തലേന്ന് വെള്ളത്തിലിട്ട് പിറ്റേന്ന് പിഴിഞ്ഞരിച്ചു കൊടുക്കുക. 

5. രക്തം പോകുന്ന മൂലക്കുരു രോഗത്തില് ചോരപോക്കു നിര്ത്തുവാനായി ഉണങ്ങിയ അശോകപ്പൂ തൈര് ചേര്‍ത്തരച്ച് കൊടുക്കുക. 

6. തേള്‍ കടിച്ചുള്ള കഠിന വേദന മാറുവാന്‍ അശോകത്തൊലി അരച്ചിടുക. 

7. അശോകത്തിന്റെ തൊലി കഷായത്തില്‍ തേന്‍ ചേര്‍ത്തു  സേവിച്ചാല്‍ ഒച്ചയടപ്പ് ശമിക്കും, രക്തസ്രാവം, പനി എന്നിവയും ശമിപ്പിക്കും.

8. അശോകത്തിന്റെ പൂവ് അരി മാവ് കൂട്ടി അരച്ച് ശര്‍ക്കര കൂട്ടി കഴിച്ചാല്‍ മുഖത്തെ കരിമങ്കല്യം മാറുവാനും, രക്ത ശുദ്ധി ഉണ്ടാവാനും, സൌന്ദര്യ വര്‍ദ്ധനവിനും ത്വഗ്രോഗങ്ങള്‍ മാറുവാനും  നല്ലതാണ്.

Dr. Ebey Abraham

ശിശു രോഗങ്ങളിൽ ചെറിയ പ്രയോഗങ്ങൾ

ശിശു രോഗങ്ങളിൽ ചെറിയ പ്രയോഗങ്ങൾ

നവ ജാത ശിശുക്കളുടെ പനിക്ക്:-

രണ്ടു തുള്ളി പനികൂര്ക്ക നീരില്‍ മൂന്നിരട്ടി തേന്‍ ചേര്ത്തു രണ്ടു തുള്ളി വീതം ഇടവിട്ട്‌ കൊടുക്കുക. 

വയമ്പ് കയ്പ്പ ഇല യുടെ നീരില്‍ അരച്ച് ചാലിച്ച് നാവില്‍ തേച്ചു കൊടുക്കുക.

കടുകു രോഹിണി പൊടിച്ചു മുലപ്പാലില്‍ ചാലിച്ച് പല വട്ടമായി കൊടുക്കുക.

മൂക്കടപ്പും ജലദോഷവും :-

പനികൂര്ക്കം ഇല അരച്ച് പാല്‍ കഞ്ഞിയില്‍ ചേര്ത്തു മുലയൂട്ടുന്ന അമ്മ സേവിക്കുക . പനികൂര്ക്ക ഇല വാട്ടി പിഴിഞ്ഞ നീര് ചെറു ചൂടോടു കൂടി ഒരു തുള്ളി വീതം കുഞ്ഞിനു കൊടുക്കുക . പനികൂര്ക്ക ഇല നീര് തുണിയില്‍ നനച്ചു നെറ്റിയില്‍ ഇടുക .

ചുക്കും മല്ലിയും തിളപ്പിച്ച വെള്ളം അമ്മ കുടിക്കുക 

തുളസി ,ഇഞ്ചി ,ഉള്ളി എന്നിവയുടെ നീര് അല്പം വെള്ളം ചേര്ത്തുക കുടിക്കുക.

ഇഞ്ചി നീരില്‍ വെട്ടുമാറന്‍ ഗുളിക ഉരച്ചു ചേര്ത്തുച കഴിക്കുക 

മുത്തങ്ങാ കിഴങ്ങും പർപ്പവടക പുല്ലും കഷായം വെച്ച് കഴിക്കുക. ഈ കഷായത്തില്‍ ഗോരോചനാദി ഗുളിക ചേര്ത്തു കഴിക്കുന്നത്‌ കൂടുതല്‍ ഗുണപ്രദം .

ചുക്ക്, തിപ്പലി ,പര്‍പ്പടക പുല്ലു ,കടുക്കാത്തോട് ഇവ 100 ഗ്രാം വീതം അരിഞ്ഞു 5 ലിറ്റര്‍ വെള്ളത്തില്‍കഷായം വെച്ച് 1 ലിറ്റര്‍ ആക്കി 250 ഗ്രാം 
ശര്‍ക്കരയും 5 ഗ്രാം ഇന്തുപ്പും ചേര്ത്തു കലക്കി കുറുക്കി 500 മില്ലി ആക്കി അരിച്ചു കുപ്പിയിലാക്കി 25 മില്ലി എടുത്തു സമം തിളപ്പിച്ചാറിയ 
വെള്ളം ചേര്ത്തുു ഒരു ആനന്ദ ഭൈരവന്‍ ഗുളിക ഉരച്ചു ചേര്‍ത്തു 2 നേരം സേവിക്കുക.

മുലപ്പാല്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും ആയുര്‍വേദം ചില പരിഹാരങ്ങള്‍ പറയുന്നു .

മുത്തങ്ങാ പാലില്‍ അരച്ച് ചേര്ത്തു സേവിക്കുക 
ഉലുവാ നെയ്യില്‍ വറുത്തു പൊടിച്ചു സേവിക്കുക 
ശതാവരി ഉണക്കി പോടിചെടുത്തു പാലില്‍ കാച്ചി കുടിക്കുക 
ശതാവരി പാല്‍ കഷായം കുടിക്കുക ( ശതാവരി ചതച്ചു കിഴി കെട്ടി പാലില്‍ ഇട്ടു തിളപ്പിചു കുടിക്കുന്നത് ശതാവരി പാല്‍ കഷായം )
പരുത്തി വേര് അരച്ച് നാടന്‍ കുത്തരി കാടിയില്‍ കുടിക്കുക .

ചുവന്നുള്ളി ശര്ക്കര ചേര്ത്തു ലെഹ്യമാക്കി കഴിക്കുക 

തെങ്ങിന്‍ പൂക്കുല ലേഹ്യം വീട്ടില്‍ ഉണ്ടാക്കി കഴിക്കുക 

ചെറിയ ഉള്ളി ചതച്ചെടുത്ത് പച്ച തേങ്ങാ തിരുമ്മി നല്ല വണ്ണം ചേര്ത്തു കഴിക്കുക .ഇതൊക്കെ ആണ് നാടന്‍ പ്രയോഗങ്ങള്‍ .

ശിശു പരിപാലനം : 

അതിസാരം ചര്ദ്ധി എന്നിവയില്‍ രോഗിക്ക് നിജലീകരണം ഉണ്ടാകാറുണ്ട് അത് അപകടാവസ്ഥയില്‍ ആകുന്നതിനു മുന്പ് കഞ്ഞി വെള്ളത്തിലോ ശുദ്ധമായ വെള്ളത്തിലോ ചെറുനാരങ്ങാ നീരും തേനും ചേര്ത്തു തുടര്ച്ച യായി നല്‍കണം .

പുളിയാരില ചതച്ചെടുത്ത് മോരില്‍ കലക്കി പല പ്രാവശ്യം കുടിക്കുക 

കൂവളത്തിന്റെ പച്ചകായ ഉണക്കി പൊടിച്ചു സേവിക്കുന്നത് വയറു കടിക്കു നന്ന് 

മാങ്ങയണ്ടി പരിപ്പ് പൊടിച്ചു തേന്‍ ചേര്ത്തു സേവിക്കുന്നത് അതിസാരം , പഴകിയ വയറു കടി ,രക്ത ചര്ദ്ധി എന്നിവയ്ക്ക് ഫല പ്രദം.

മുത്തങ്ങാ കഷായത്തില്‍ തേന്‍ മേമ്പൊടി ചേര്ത്തു കഴിക്കുക 

കുടക പാലയുടെ തൊലി ഉണക്കി പൊടിച്ചു തേനില്‍ ചേര്ത്തു മൂന്നു നേരം കഴിച്ചാല്‍ രക്താതിസാരം ശമിക്കും 

ഓരില താമര കിഴങ്ങ് തൈരില്‍ അരച്ച് കഴിക്കുക വയറിളക്കം ,ചര്ദ്ധി രക്താതിസാരം ഇവ മാറും .

ശിശു പരിപാലനം :

കുഞ്ഞുങ്ങള്ക്ക് ചൊറി, ചിരങ്ങ് ,കരപ്പന്‍ എന്നീ ത്വക് രോഗങ്ങള്ക്ക്
കരപ്പന്‍ കഷായം, കടുകുരോഹിന്യാദി കഷായം ഇവകള്‍ മധു സ്നൂഹി ചൂര്ണം ചേര്‍ത്തു കൊടുക്കാം . ചെമ്പരുത്യാദി,വിസര്പ്പ നാശിനി,നിശോശിരാദി വെളിച്ചെണ്ണ ഇവയും ഉപയോഗിക്കാം വൈദ്യ നിര്ദേ ശം അനുസരിച്ച്.

വയറിളക്കം /അതിസാരം  

മുത്തങ്ങാ അതി വിടയം എന്നിവ മോരില്‍ അരച്ച് കൊടുക്കുക  

അടര്ന്നു വീണു കിടക്കുന്ന കണ്ണി മാങ്ങാ ഉണക്കി മോരില്‍ വേവിച്ചു 
അരച്ച് കൊടുക്കുക.

വയര്‍ ഇളക്കത്തിനു ജാതിക്കാ തേനില്‍ അരച്ച് ചേര്ത്തു നെല്ല് മണി വലിപ്പത്തില്‍ 45 ദിവസം കഴിഞ്ഞ കുഞ്ഞിനു മുതല്‍ കൊടുക്കാം .

കുടകപാലയരി പൊടിച്ചു ചൂര്‍ണം ആക്കി അരഗ്രാം എടുത്തു തേനില്‍ 
ചാലിച്ച് കൊടുക്കുക .പല നിറം ,ദുര്ഗ ന്ധം എന്നിവയോട് കൂടിയ അതിസാരം മാറും .

മുത്തങ്ങാ കഷായത്തില്‍ അതി വിടയം പൊടിച്ചിട്ട് നല്കുക 

രക്താതിസാരം :

പാടക്കിഴങ്ങു ,മുത്തങ്ങാ ,ചുക്ക് എന്നിവയുടെ കഷായത്തില്‍ തേന്‍ ചേര്ത്തു കൊടുക്കുക .

വിളയാത്ത തെങ്ങിന്‍ പൂക്കുലയരി കഷായം വെച്ച് തേന്‍ ചേര്ത്തു കൊടുക്കുക 

കുടകപാലയുടെ വേരില്‍ തൊലി മുത്തങ്ങ , പാടക്കിഴങ്ങ് എന്നിവയിലോന്നോ മൂന്നും കൂടെയോ ചേര്ത്തു ഉണ്ടാക്കിയ കഷയത്തില്‍ തേന്‍ ചേര്ത്തു കൊടുക്കുക .

കുടകപാലയരി അതിവിടയം എന്നിവയിലൊന്നു പോടിചെടുത്തു തേന്‍ ചേര്ത്തു കൊടുക്കുക.

ആട്ടിന്‍ പാല്‍ മുത്തങ്ങയിട്ടു കാച്ചി കുറുക്കി തേന്‍ ചേര്ത്തു കൊടുക്കുക 

മാതളതോട് മോരില്‍ അരച്ച് ചേര്ത്തു് കൊടുക്കുക .

മലര്‍ പൊടിച്ചു തേനില്‍ ചേര്ത്തു നല്കു്ക.

ചെറു കടലാടി സമൂലം മോരില്‍ അരച്ച് കലക്കി കുറുക്കി നല്കുക .

वर्ण्य महाकषायम्

वर्ण्य महाकषायम्
चन्दनतुङ्गपयस्या -
सितालतामधुकपत्मको३ाीरम् ।
वर्ण्यो गणोयमुदितो
मञ्जिष्ठाशारिबासहित: ॥
ചന്ദനം, പുന്ന, അടപതിയൻ, വെൺകറുക, പാർവ്വള്ളി,
ഇരട്ടിമധുരം, പതിമുകം,
രാമച്ചം, മഞ്ചട്ടി, നറുനീണ്ടി ഈ ഗണം വർണ്യമായി പറയപ്പെട്ടിരിക്കുന്നു.
വർണം = നിറം
വർണത്തെ വർദ്ധിപ്പിക്കുന്നത് വർണ്യം.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ :-
ചത്ത പിള്ള പിറക്കാൻ -
എരട്ടിമധുരം അരച്ച് ശർക്കരയിൽ സേവിക്കുക.
അല്ലെങ്കിൽ
തൃത്താവിലപിഴിഞ്ഞു എണ്ണയിൽ കുടിക്ക.

बल्य महाकषायं


बल्य महाकषायं

ऐैन्द्रयतिरसा पयस्या
ऋश्यप्रोक्ता स्थिरा बलातिबला ।
इति बल्यो द३ाकोfयं
हयगन्धा रोहिणी ऋषभ: ॥
ഐന്ദ്ര്യതിരസാ പയസ്യാ
ഋശ്യപ്രോക്താ സ്ഥിരാ ബലാതിബലാ।
ഇതി ബല്യോ ദശകോfയം
ഹയഗന്ധാ രോഹിണീ ഋഷഭ: II
പേക്കുമ്മട്ടി, ശതാവരി,
അടപതിയൻ, കാട്ടുഴുന്ന്
ഓരില, കുറുന്തോട്ടി, വൻ
കുറുന്തോട്ടി, അമുക്കുരം,
കുമിഴ്, ഋഷഭകം
ഈ പത്തെണ്ണവും ബല്യ മാകുന്നു.
ബല്യം എന്നാൽ ബലം നൽകുന്നത്.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ:
വിലങ്ങിയ പിളള പിറക്കാൻ -
കായം, ഇന്ദുപ്പ്, ചുക്ക് ഇവ കാടിയിൽ അരച്ച്   കീടിക്കുക.

പൂവന്‍കുറുന്തലാദി ആവണക്കെണ്ണ

പൂവന്‍കുറുന്തലാദി ആവണക്കെണ്ണ

പൂവന്‍കുറുന്തല്‍, പഴമ്പാശി, ഞാറയില, കയ്യോന്നി, ഉഴിഞ്ഞ, ആടലോടകത്തില, വെറ്റില, ചിത്രപ്പാല, ഞവര, (പനിക്കൂര്‍ക്ക) വിഷ്ണുക്രാന്തി, കടുകില, പനച്ചിയില,മാന്തളിര്, വെളളക്കുടങ്ങല്‍ ,(മുത്തിള്‍) കറുന്തകാളി ,ബ്രഹ്മി ,ഇവ അരപ്പലം വീതം. കൃഷ്ണതുളസിയില, ചുവന്നുളളി, ഇവ നാലുപലം വീതം. ഇടിച്ചുപിഴിഞ്ഞ നീരില്‍ ഇരുന്നാഴി ആവണക്കെണ്ണയും കല്‍ക്കത്തിന് നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങാ, പാടത്താളിക്കിഴങ്ങ്, കുടകപ്പാലവേര്‍ത്തൊലി, പര്‍പ്പടകപ്പുല്ല്, ഇളയ മാതളനാരങ്ങാ, ഇവ രണ്ടുകഴഞ്ചുവീതവും ദേവതാരം, എരട്ടിമധുരം, ജീരകം, വേപ്പിന്‍തൊലി, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്, ക്രോശാണി, അതിവിടയം, അമുക്കുരം, ചിറ്റരത്ത, പാറങ്കി, കായം, കടുകരോഹിണി, നിര്‍വേശി, ഗരുഡപ്പച്ച, രണ്ടും ഇവ രണ്ടുകഴഞ്ചുവീതവും അരച്ചുചേര്‍ത്ത് അരക്കു പാകത്തിലരിച്ച് അര ഔണ്‍സുവീതം കാലത്തും വൈകിട്ടും സേവിക്ക; ശ്വാസംമൂട്ട്, ജ്വരം, കണ, മയക്കം, ഇവ ശമിക്കും. മലവും മൂത്രവും തടസ്സമില്ലാതെ പോകും. വയറ്റിലെപ്പുണ്ണ്, പൂപ്പ്, മുതലായ ഉപദ്രവങ്ങളും ശമിക്കും.

കസ്തൂര്യാദി ഗുളിക

കസ്തൂര്യാദി ഗുളിക

കസ്തൂരി, കിരിയാത്ത്, ചിറ്റരത്ത, വെരുകിന്‍പുഴുക്, അയസ്കാന്തം, പച്ചക്കര്‍പ്പൂരം, ജാതിക്കാ, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, ത്രിഫലത്തോട്, ഏലത്തരി, ഇലവര്‍ങ്ഗം ,പച്ചില, കന്നാരം, ജീരകം, കരിംജീരകം, അയമോദകം, അക്രാവ്, ശതകുപ്പ, ഇരട്ടിമധുരം, ഗ്രാമ്പൂവ്, കാവിമണ്ണ്, ഇരുവേലി, നറുമ്പശ, പാറങ്കി, പശുപാശി, ചന്ദനം, വയമ്പ്, വാല്‍മുളക്, ചുക്ക്, ചെറുതിപ്പലി, കുരുമുളക്, പൊരികാരം, അഞ്ജനക്കല്ല്, വത്സനാഭി, മനയോല, ആശാളി,ചായില്യം, ഇവ സമമെടുത്ത് ശുദ്ധിചെയ്യേണ്ടത് ശുദ്ധിചെയ്തു പൊടിച്ചു വെളളത്തിലോ പാലിലോ (സാധാരണ ജീരകക്കഷായത്തിലാണ് അരയ്ക്കാറുളളത്). വീണ്ടും കയ്യോന്നിനീരിലുമായി ആറുയാമം അരച്ചു കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുക്കിവച്ചിരുന്ന് മൂന്നു കഴഞ്ചുജീരകം ഇരുന്നാഴിവെളളത്തില്‍ കഷായം വച്ച് ഒരുതുടമാക്കി അതില്‍ ഉരച്ചു സേവിക്കുക; വായുക്ഷോഭം ശമിക്കും. കാസം, ശ്വാസം, അംഗമര്‍ദ്ദം, മുതലായവയ്ക്കും നന്ന്.

ചങ്ങലംപരണ്ട

ചങ്ങലംപരണ്ട 

ഉഷ്ണമേഘല പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധി ആണ് ചങ്ങലംപരണ്ട . വരണ്ടതും ഇല പൊഴിയുന്നതുമായ വനങ്ങളിൽ സ്വാഭാവികമായി വളരുന്നു. കേരളത്തിലും ഇത് ധാരാളം ഉണ്ട്. ചങ്ങലംപരണ്ടക്ക് ഒടിഞ്ഞ അസ്ഥികളെ കൂട്ടി യോജിപ്പിക്കുവാൻ കഴിവുണ്ട് . അതുകൊണ്ട് ഇതിനെ ആയുർവേദം അസ്ഥി സന്ധാനീയ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്തിയിരിക്കുന്നു. 

കുടുംബം = വൈറേറസി
ശാസ്ത്രനാമം = വൈറ്റിസ് ക്വാർഡ്രാൻഗുലാരീസ്

രസം = മധുരം 
ഗുണം = രൂക്ഷം - ലഘു
വീര്യം = ഉഷ്ണം 
വിപാകം = മധുരം 

സംസ്കൃത നാമം = വജ്രവല്ലി - അസ്ഥി സംഹാര - ഗ്രന്ഥിമാൻ - അസ്ഥി ശൃംഖല - കുലിശ 

ഔഷധ ഗുണം = 
വജ്രവല്ലീ സരാ രൂക്ഷ 
ക്രിമി ദുർനാമ നാശിനി 
ദീപ ത്യുഷ്ണാ വിപാകേ ച
സ്വാ ദ്വിവൃഷ ബല പ്രദ 
അസ്ഥി സന്ധാന ജനനീ 
വാത ശ്ലേഷ്‌മഹരാ ഗുരു 
( കയ്യ ദേവ നിഘണ്ടു) 

ചങ്ങലംപരണ്ട കഫവും വാതവും ശമിപ്പിക്കുന്നു. . ഒടിഞ്ഞ അസ്ഥിയെ കൂട്ടി ചേർക്കുന്നു . രക്തം സ്തംഭിപ്പിക്കുന്നു . ദീപനവും പാചനവും ആണ് . ആർതവം ക്രമീകരിക്കുന്നു.

दीपनीयमहाकषायं

दीपनीयमहाकषायं

हिंङ्रगुमरिचाम्लवेतस,
दीप्यकभल्लातकास्थिसंयोगात् I
वर्गःसपञ्चकोलो
निर्दिष्टो दीपनीयोfयं ॥
കായം, കുരുമുളക്, 
ഞെരിഞ്ഞാമ്പുളി, അയമോദകം, ചേർക്കുരു
എന്നിവയും ചുക്ക്, തിപ്പലി, കൊടുവേലി, കാട്ടുതിപ്പലി, കാട്ടുമുളക്
ഇവ അഗ്നിയ്ക്കു ദീപ്തിയെ ഉണ്ടാക്കുന്ന
ദീപനീയ ഗണമാകുന്നു.

ഉപായ പ്രയോഗങ്ങൾ

യോനിദ്വാരം വലുതാവാൻ'
വ്യോഷവും ചെറുചീരവേരും
ഇവ കൊണ്ട് എണ്ണ കാച്ചി
യോനിയിങ്കൽ പുരട്ടുക.