▼

മന്ദാഗ്നിയും ക്രൂരകോഷ്ഠനുമായവനെ

" मन्दाग्निं क्रूरकोष्ठं च सक्षारलवणैर्घृतैः॥५२
सन्धुक्षिताग्निं विजितकफवातं च शोधयेत्‌।"
( अ. हृ सू. वमनविरेचन विधि )

" മന്ദാഗ്നിം ക്രൂരകോഷ്ഠം ച സക്ഷാരലവണൈർഘൃതൈഃ
സന്ധുക്ഷിതാഗ്നിം വിജിത
കഫവാതം ച ശോധയേത്."

മന്ദാഗ്നിയും ക്രൂരകോഷ്ഠനുമായവനെ
ക്ഷാരലവണങ്ങളോട് കൂടിയ നെയ്യ് 
സേവിപ്പിച്ച് അഗ്നിബലത്തെ ഉണ്ടാക്കു
കയും വാതകഫങ്ങളെ ശമിപ്പിക്കുകയും ചെയ്തതിന്റെ ശേഷം ശോധനം ചെയ്യണം.

ശോധനൗഷധം കുറഞ്ഞ അളവിൽ സേവിക്കേണ്ടതാണ്.

" दुर्बलः शोधितः पूर्वमल्पदोषाः कृशो नरः।४७
अपरिज्ञातकोष्ठश्च पिबेन्मृद्वल्पमषौधम्।
वरं तदसकृत्पीतमन्यथा संशयावहम्। "४८
( अ. हृ सू. वमनविरेचन विधि )

" ദുർബലഃ ശോധിതഃ പൂർവ-
-മല്പദോഷഃ കൃശോ നരഃ 
അപരിജ്ഞാതകോഷ്ഠശ്ച 
പിബേന്മൃദ്വല്പമഷൗധം
വരം തദസകൃൽപീത-
-മന്യഥാ സംശയാവഹം."

ദുർബലനും , ദോഷം അല്പമുള്ളവനും ,
കൃശനും , മുമ്പ് ശോധനം ചെയ്തിട്ടില്ലാ
ത്തതിനാൽ കോഷ്ഠസ്ഥിതി - ക്രൂര
മദ്ധ്യ മൃദു കോഷ്ഠം - അറിയാൻ
കഴിയാത്തതിനാൽ അങ്ങനെയുള്ള
വനും മൃദുവായ ശോധനൗഷധം കുറ
ഞ്ഞ അളവിൽ സേവിക്കേണ്ടതാണ്.
അല്പമാത്രയായി പല പ്രാവശ്യമായി
കുടിച്ചാൽ അപായരഹിതവും വിരേ
ചനമുണ്ടാക്കുന്നതുമാകയാൽ മേൽ
പ്പറഞ്ഞവർക്ക് ഹിതവുമാകുന്നു.

" हरेत् बहूंश्चलान् दोषानल्पानल्पान् पुनः पुनः।
दुर्बलस्य मृदुद्रव्यैरल्पान् संशयमेत्तु तान् ।
क्लेशयन्ति चिरं ते हि हन्युर्वैनमनिर्ह्रताः।"
( अ. हृ सू. वमनविरेचन विधि )

"ഹരേൽ ബഹൂംശ്ചലാൻ ദോഷാൻ
അല്പാനല്പാൻ പുനഃ പുനഃ 
ദുർബലസ്യ മൃദുദ്രവ്യൈരല്പാൻ 
സംശയമേത്തു താൻ 
ക്ലേശയന്തി ചിരം തേ ഹി 
ഹന്യുർവൈനമനിർഹൃതാഃ."

ദുർബലന് ദോഷങ്ങൾ വർദ്ധിക്കുകയും
സ്വസ്ഥാനങ്ങളിൽ നിന്ന് ഇളകുകയും
ചെയ്താൽ അല്പാല്പങ്ങളായിട്ട് വീണ്ടും
വീണ്ടും മൃദുദ്രവ്യങ്ങളെക്കൊണ്ട് ശോധ
നം ചെയ്തു കളയണം . ദുർബലനായി
രിക്കുന്നവന്റെ ദോഷങ്ങൾ സ്വസ്ഥാന
ങ്ങളിൽ നിന്ന് ഇളകിയാലും ശമനൗഷ
ധം കൊണ്ട് ശമിപ്പിക്കണം. അല്ലെങ്കിൽ
അല്പാല്പമായിട്ടെങ്കിലും ശോധനം ചെ
യ്തു കളയുക തന്നെ വേണം. എന്തെ
ന്നാൽ ചലങ്ങളായ ദോഷങ്ങൾക്ക് മറ്റു 
പോംവഴിയില്ലാത്തതിനാൽ അത് അക
ത്ത് തങ്ങിനിന്ന് വളരെനാൾ രോഗിയെ ക്ലേശിപ്പിക്കും.രോഗിയെ മരണത്തിനിട
യാക്കിയെന്നും വരാം.

My new poem "I am a traveler"

My new poem "I am a traveler"

I am a traveler who left his home,
A wanderer who roams the land alone.
I left my loved ones behind, you see,
To follow my heart and set my soul free.

I am a traveler who lives in the present,
A nomad who finds joy in each moment.
I don't look back, nor do I worry ahead,
For the present is all I have, and it's enough.

I am a traveler who's learned to forget,
To let go of the past and all its regret.
I've found that life is short, and time is fleeting,
So I choose to live in the here and now,

I am a traveler who keeps his mind calm,
Through the ups and downs, I find my balance.
I breathe in deep, and let my spirit soar,
For life is a journey, and I am its servant.

I am a traveler who doesn't know where I'm going,
But that's the beauty of it all, don't you know.
The journey itself is the destination,
And the road ahead is full of endless wonder.

By

Dr.Pouse Poulose
Associate Professor

പേയാദിക്രമം ആചരിക്കേണ്ടതാണ്.

संशोधनास्रविस्रावस्नेहयोजनलङ्घनैः॥४५
यात्यग्निर्मन्दतां तस्मात्‌ क्रमं पेयादिमाचरेत्‌।"
( अ. हृ सू. वमनविरेचन विधि )

" സംശോധനാസ്രവിസ്രാവ
സ്നേഹയോജനലംഘനൈഃ
യത്യഗ്നിർമന്ദതാം തസ്മാൽ
ക്രമം പേയാദിമാചരേൽ."

വമനവിരേചനങ്ങൾ , രക്തമോക്ഷം ,
സ്നേഹപാനം , ഉപവാസം ഇവകളാൽ
അഗ്നിമാന്ദ്യം ഉണ്ടാവാനിടയുള്ളതിനാൽ
അതിലൊക്കെയും പേയാദിക്രമം ആച
രിക്കേണ്ടതാണ്.


Caralluma adscendens




Caralluma adscendens var . fimbriata
Kannada - Maakada singi, Mangana kodu 
Tamil -- Kallimudayan ,Kulleemoliyan 
Telugu -- Kundetikommulu, Sanna kundethikommulu 
Marathi -- Shindala makadi, Ranshabar 
USED AS FOOD, PICKLES, DIABETES 
 KEEP AWAY HUNGER AND HELPS TO REDUCE FAT...
From challakere, chitradurga, Karnataka 
Documentation done as a part of Ayurvedic Ethno Medico Botanical survey by Bapuji Ayurvedic Medical College & Hospital,Challakere,Chitradurga Dist along with Center for Indian medical heritage, Kanjikode , palakkad, Kerala.

By Dr.Pouse Poulose 

Cleome felina


Cleome felina
Kannada : Adavi Saasive
Tamil : Cuvarnaciri Taivelai
Telugu : Erra Vointa
Whole plant possess Antimicrobial properties
From challakere, chitradurga, Karnataka 
Documentation done as a part of Ayurvedic Ethno Medico Botanical survey by Bapuji Ayurvedic Medical College & Hospital,Challakere,Chitradurga Dist along with Center for Indian medical heritage, Kanjikode , palakkad, Kerala.

By

Dr.Ajayan Sir

Poem - The sailor



A sailor set his sails, sails, sails
To catch the wind and waves, waves, waves
He journeyed far and wide, wide, wide
To see the world beyond the tide, tide, tide

He sailed across the equator, equator, equator
And saw the sun shine bright, bright, bright
He braved the stormy seas, seas, seas
And rode the waves with all his might, might, might

He saw the dolphins play, play, play
And the whales swim in the bay, bay, bay
He watched the seagulls soar, soar, soar
And the sea gulls dive and sway, sway, sway

But all that he could see, see, see
Was the bottom of the deep blue sea, sea, sea
For all his adventures and all his might, might, might
The sailor saw only the sea, sea, sea


ABCD Poem for Kids

ABCD Poem for Kids 

A is for apple, so juicy and sweet,
B is for ball, that bounces at your feet,
C is for cat, who purrs and curls up tight,
D is for dog, who wags his tail with delight.

E is for elephant, so large and gray,
F is for fish, who swim in the bay,
G is for giraffe, with a neck so long,
H is for horse, who gallops all day long.

I is for igloo, so cold and white,
J is for jackal, who howls through the night,
K is for kangaroo, who hops with glee,
L is for lion, who roars so bold and free.

M is for monkey, who swings so high,
N is for nest, where birds lay their eggs to die,
O is for owl, who hoots through the night,
P is for penguin, who waddles with delight.

Q is for queen, who rules with grace,
R is for rabbit, who hops in his place,
S is for snake, who slithers so slow,
T is for tiger, who roars so bold and low.

U is for unicorn, so rare and bright,
V is for vulture, who soars through the light,
W is for whale, who swims in the sea,
X is for xylophone, so musical to me.

Y is for yo-yo, who goes up and down,
Z is for zebra, who has stripes all around.

Now I know my ABCs, next time won't you sing with me?


Poem - little finger

Poem - little finger

In the waters so serene and bright,
One day I cast my line with might,
Two fish bites I felt that night,
Three fish I caught with all my might,
Four fish I let go with a sigh,
Five fish I caught and made them fly,
Six fish I let go with a cry,
Seven fish I caught and made them try,
Eight fish I let go with a laugh,
Nine fish I caught and made them half,
Ten fish I let go with a quaff,
Once I caught a fish alive,
But then I let it go, oh so rife,
Why did I let it go, you ask?
Because it bit my finger so!
Which finger did it bite?
This little finger, oh so bright!

വിരേചനം

" कषायमधुरैः पित्ते विरेकः, कटुकैः कफे।
स्निग्धोष्णलवणैर्वायौ अप्रवृत्तौ तु पाययेत्‌॥३५॥
उष्णाम्बु, स्वेदयेदस्य पाणितापेन चोदरम्‌।" 
( अ. हृ सू. वमन विरेचन विधि )

" കഷായമധുരൈഃ പിത്തേ 
വിരേകഃ, കടുകൈഃ കഫേ
സ്നിഗ്ദ്ധോഷ്ണലവണൈർവായൌ അപ്രവൃത്തൌ തു പായയേൽ
ഉഷ്ണാംബു, സ്വേദയേദസ്യ 
പാണിതാപേന ചോദരം."

പിത്തത്തിൽ കഷായമധുരങ്ങളായിരി
ക്കുന്ന ഔഷധങ്ങൾ കൊണ്ടുള്ള 
വിരേചനം ഹിതമാകുന്നു. കഫത്തിൽ
കടുരസങ്ങളായ ഔഷധങ്ങൾ കൊണ്ടും
വായുവിൽ സ്നിഗ്ദ്ധോഷ്ണ ലവണ
ദ്രവ്യങ്ങൾ കൊണ്ടും വിരേചനം ചെയ്യേ
ണ്ടതാണ്. മേൽ പ്രകാരമുള്ള ഔഷധ
ങ്ങൾ സേവിച്ചിട്ടും ശരിയായ വിരേചനം
ഇല്ലെങ്കിൽ ചൂട് വെള്ളം കുടിപ്പിക്കുക
യും ഉള്ളംകൈ ചൂട് പിടിപ്പിച്ച് വയർ 
തലോടി വിയർപ്പിക്കുകയും വേണം.

വിരേചനം ഉണ്ടാകാൻ

बहुपित्तो मृदुः कोष्ठः क्षीरेणापि विरिच्यते।
प्रभूतमारुतः क्रूरः कृच्छ्राच्छ्यामादिकैरपि॥"३४
( अ. हृ सू. वमन विरेचन विधि )

" ബഹുപിത്തോ മൃദുഃ കോഷ്ഠഃ 
ക്ഷീരേണാപി വിരിച്യതേ 
പ്രഭൂതമാരുതഃ ക്രൂരഃ 
കൃച്ഛ്രാച്ഛ്യാമാദികൈരപി."

വളരെ പിത്തത്തോട് കൂടിയതും
മൃദുവായുമിരിക്കുന്ന കോഷ്ഠം
ക്ഷീരം കൊടുത്താൽ തന്നെ
വിരേചനമുണ്ടാകും. വർദ്ധിച്ചി
രിക്കുന്ന വാതത്തോട് കൂടിയതും
ക്രൂരവുമായ കോഷ്ഠം നാൽക്കോ
ല്പക്കൊന്ന മുതലായ ഔഷധങ്ങൾ
കൊടുത്താൽ തന്നെ വളരെ കൃച്ഛ്ര
മായിട്ടേ വിരേചനമുണ്ടാവൂ.

Poem - Mother’s Love


Poem - Mother’s Love
Ah, my name is Ayurveda, a healer of old,
Whose wisdom and art have been tested by time’s cold.
For centuries, I treated diseases with herbs and care,
And brought solace to those who were suffering and bare.
But now, alas, I am old and weak,
My body frail, my voice but a peep.
My son, the modern science, has grown strong and tall,
But with his growth, his ego has grown with him, and he has forgotten me, his mother, Ayurveda.
He has abandoned the ancient ways,
And embraced the new, with haste and sway.
He has forgotten the wisdom of the ages,
And chases only the glamour and the stages.
Oh, how I weep for the days of old,
When the healing arts were pure and bold.
When the heart and soul were the guide,
And not the profit and the pride.
But still, I am proud of my son,
Who has grown so strong and so grand.
Though he has forgotten me,
He will always be my child, my sweet memory.
By
Dr.Pouse Poulose
Associate Professor

Poem - Mother Ayurveda

Mother Ayurveda
My name is Ayurveda
I treated your disease for centuries
But now I am too old but wiser
I give birth to modern science
He grow and his ego grow with him
He abandoned his mother Ayurveda
Called her pseudoscience
For his personal gains
( Dr.Pouse Poulose )

ഏത്തവാഴ - Musa sapientum

ഏത്തവാഴ

മുസാ സാപിയന്റം (Musa sapientum) എന്നാണ് ഏത്തവാഴയുടെ ശാസ്ത്രനാമം. മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുകയും 10 മാസം കൊണ്ട് വിളവ് തരുകയും ചെയ്യുന്ന ചിരസ്ഥായിയായ ഔഷധിയാണ് ഏത്തവാഴ. വാഴയുടെ കാണ്ഡത്തില്‍ നിന്നാണ് പ്രജനനം നടക്കുന്നത്. കായും പിണ്ടിയുമാണ് ഭക്ഷണമായി ഉപയോഗിക്കുന്നതെങ്കിലും വാഴ സമൂലം ഔഷധമാണ്. ആയുര്‍വേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നതാണ്. ജീവകങ്ങളുടെയും മൂലകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം. നാരുകള്‍ കുറഞ്ഞ ആധുനിക ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ വാഴചുണ്ടും പിണ്ടിയും അധികമായി ഉപയോഗിച്ചാല്‍ മതി. പച്ച ഏത്തക്കായയുടെ കറ കഞ്ഞിയില്‍ ചേര്‍ത്ത് സേവിച്ചാല്‍ വയറിളക്കം മാറും. പച്ചക്കായ ഉണക്കിപ്പൊടിച്ച് നെയ്യില്‍ വറുത്തുനല്‍കിയാല്‍ കുട്ടികളുടെ അമിതക്ഷീണം മാറും. പഴത്തിന്റെ തൊലി കഷായമാക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും. വാഴക്കൂമ്പ് അരച്ചിടുന്നത് പൊള്ളലിന് നല്ല പ്രതിവിധിയാണ്

എരുക്ക് (Calotropis gigantean)

എരുക്ക്

കലോട്രോപിസ് ജൈജാന്റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന് ഇംഗ്ലീഷില്‍ മഡ്ഡര്‍ പ്ലാന്റ് (Maddar Plant) എന്നാണ് പേര്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. ആയുര്‍വേദ ഔഷധമെന്ന നിലയില്‍ സമൂലം ഇത് ഉപയോഗിച്ചുവരുന്നു. പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി. പാമ്പുകടിച്ചാലുടന്‍ എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്റെ ശക്തി കുറയും. എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം. വെള്ള എരുക്കിന്റെ വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും


ഇലന്ത

ഇലന്ത

സിസിഫസ് ജുജൂബ എന്നാണ് ഇലന്തയുടെ സസ്യനാമം. ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന്റെ വിളിപ്പേരുകള്‍. ഇലന്തയുടെ സ്വദേശം ചൈനയാണ്. നാനൂറിലേറെ ഇലന്തയുണ്ട്. ബനാറസി, കരക, ഉമ്രാന്‍, ഗോല എന്നിവ അവയില്‍ പ്രധാനികളാണ്. ശരീരത്തിലെ കോശതലങ്ങളില്‍ പോലും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മോണോ ഫോസ്ഫേറ്റുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പഴമാണ് ഇലന്ത. പ്രധാന ജീവകങ്ങള്‍ വേണ്ടുവോളമുണ്ടിതില്‍. ആപ്പിളിനേക്കാള്‍ നൂറിരട്ടി ജീവകം സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര എന്നീ പ്രത്യേകതകളൊക്കെയുണ്ട് ഇലന്തയില്‍.

സമുദ്രനിരപ്പില്‍ നിന്നും 1650 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് ഇലന്ത. കുരു വീണു മുളച്ചും പതിവെച്ചും ഒട്ടിച്ചെടുത്ത തൈകള്‍ നട്ടും ഇലന്ത വളര്‍ത്താം. പരമാവധി 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യമാണ് ഇലന്ത. സൂര്യപ്രകാശം സമൃദ്ധമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരാന്‍ ഏറ്റവും അനുയോജ്യമാണ്. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്കിഷ്ടം. ചെടികള്‍ തമ്മില്‍ 11-12 മീറ്റര്‍ ഇടയകലം വേണം. ചെടി വളരുന്നതിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ 17:17:17 പോലുള്ള ഏതെങ്കിലും രാസവള മിശ്രിതം നേരിയ തോതില്‍ തടത്തില്‍ വിതറി മണ്ണില്‍ ഇളക്കിച്ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതമാകും. ആദ്യവര്‍ഷം തന്നെ കൊമ്പുകോതല്‍ നടത്താം. ആരോഗ്യമുള്ള ഒരു പ്രധാന ശിഖരം മാത്രം നിര്‍ത്തി ചെടിയുടെ പ്രധാന തടിയില്‍ 75 സെന്റീമീറ്ററിനു താഴെ വളരുന്ന കൊമ്പുകള്‍ നീക്കം ചെയ്യണം. നല്ല വെളിച്ചം കിട്ടിയാല്‍ നന്നായി കായ് പിടിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇലന്തപ്പഴം വിളവെടുപ്പു നടത്താം. മൂക്കാത്ത കായ്ക്കള്‍ക്ക് പച്ചനിറമായിരിക്കുകയും പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന പച്ചയായി മാറുകയും ചെയ്യും. നന്നായി പഴുത്താല്‍ നല്ല ചുവപ്പുനിറവും പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചക്ക് ഈന്തപ്പഴം പോലെയായതുകൊണ്ടാണ് ഇതിനെ ഇന്ത്യന്‍ ഈന്തപ്പഴം എന്ന പേര് വിദേശികള്‍ നല്കിയത്. മഞ്ഞകലര്‍ന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണു കഴിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ ഘട്ടത്തില്‍ അകക്കാമ്പിന് നല്ല മധുരവും മുരുമുരുപ്പുമുണ്ടാകും. ചുവന്ന കാതലുള്ള തടി ഉറപ്പുള്ളതിനാല്‍ ഫര്‍ണിച്ചറും കാര്‍ഷിക പണിയായുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം

കടലാടി - Achyranthes Aspera

കടലാടി

അക്കിരാന്തെസ് ആസ്പെര (Achyranthes Aspera) എന്നാണ് കടലാടിയുടെ ശാസ്ത്രനാമം. അരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി കുറ്റിച്ചെടിയാണിത്. വലുതും ചെറുതും ഇടചേരുന്ന ഇലകള്‍ സന്ധികളില്‍ വിന്യസിച്ചിരിക്കും. പരുപരുത്ത ഫലങ്ങള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മൂത്രളവുമാണ് കടലാടി. ഇത് സമൂലം ഔഷധയോഗ്യമാണ്. വിഷഹരവും നീര്‍വീഴ്ച ഇല്ലാതാക്കുന്നതുമാണ് കടലാടി. കടലാടി സമൂലമെടുത്ത് കരിച്ച ചാരം കലക്കിയ വെള്ളത്തിന്റെ തെളിനീര്‍ കുടിച്ചാല്‍ വയറുവേദന ശമിക്കും. ചെവിയില്‍ നിന്നും പഴുപ്പു വരുന്ന അസുഖത്തിനെതിരായ പരമ്പരാഗത ചികിത്സയില്‍ കടലാടിനീര് ചേര്‍ത്ത് കാച്ചിയ എണ്ണ വിശേഷമാണ്. കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും. അതിസാരത്തിന് കടലാടിയില ഉണക്കിപ്പൊടിച്ച് തേനില്‍ സേവിച്ചാല്‍ ശമനം കിട്ടും.

വമനം , പിത്തം കാണുന്നതുവരേയും വിരേചനം , കഫം കാണുന്നതുവരെ

" पित्तावसानं वमनं विरेकादर्द्धं,
कफान्तं च विरेकमाहुः।
द्वित्रान्‌ सविट्‌कानपनीय वेगान्‌
मेयं विरेके, वमने तु पीतम्‌॥"३२
( अ. हृ सू. वमन विरेचन विधि )

" പിത്താവസാനം വമനം വിരേകാദർദ്ധം,
കഫാന്തം ച വിരേകമാഹുഃ 
ദ്വിത്രാൻസവിട്കാനപനീയ വേഗാൻ
മേയം വിരേകേ, വമനേ തു പീതം."

വമനം , പിത്തം കാണുന്നതുവരേയും
വിരേചനത്തിൽ പറഞ്ഞ പകുതി അ
ളവും വേണം. വിരേചനം , കഫം കാ
ണുന്നതുവരെ വേണമെന്നും പറയുന്നു.
വിരേചനത്തിൽ മലത്തോട് കൂടിയ
രണ്ടു മൂന്ന് വേഗങ്ങളേയും വമനത്തി
ലാകട്ടെ വമനത്തിനായി കുടിച്ചിട്ടുള്ള
മരുന്നുകളേയും വിട്ടുകളഞ്ഞിട്ട് കൂട്ടേ
ണ്ടേതാണ്.

ഹീനവും മദ്ധ്യവും ഉത്തമവുമായ വിരേചനം

"जघन्यमध्यप्रवरे तु वेगा-
श्चत्वार इष्टा वमने षडष्टौ।
दशैव ते द्वित्रिगुणा विरेके
प्रस्थस्तथा स्याद्द्विचतुर्गुणश्च ॥"३१
( अ. हृ सू. वमन विरेचन विधि )

" ജഘന്യമധ്യപ്രവരേ തു വേഗ-
ശ്ചത്വാര ഇഷ്ടാ വമനേ ഷഡഷ്ടൌ 
ദശൈവ തേ ദ്വിത്രിഗുണാ വിരേകേ
പ്രസ്ഥാസ്ഥതാ സ്യാദ്വിചതുർഗുണശ്ച."

ഹീനമായതും മദ്ധ്യമമായതും
ഉത്തമമായതുമായ വമനത്തിൽ
ക്രമേണ നാലും ആറും എട്ടും വേ
ഗങ്ങൾ ഹിതങ്ങളാകുന്നു. ഹീനവും
മദ്ധ്യവും ഉത്തമവുമായ വിരേചന
ത്തിൽ ക്രമേണ പത്തും ഇരുപതും
മുപ്പതും വേഗങ്ങൾ ഹിതങ്ങളാകുന്നു.
അപ്രകാരം ഇടങ്ങഴിയും രണ്ടിടങ്ങഴിയും
നാലിടങ്ങഴിയും അളവും വേണം.

ചിറ്റരത്ത - Alpinia Calcarate Rox

ചിറ്റരത്ത

ദുര്‍ബല കാണ്ഡമുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റരത്ത. ആല്‍പിനിയ കാല്‍കറേറ്റ (Alpinia Calcarate Rox.) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഇതിനെ ഇംഗ്ലീഷില്‍ ഗ്രേറ്റര്‍ (Greater)എന്നാണ് പറയുക. മഞ്ഞളിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഈ സസ്യത്തിന് പ്രകന്ദം ഉണ്ടാകാറുണ്ട്. ഇലയ്ക്കും കിഴങ്ങിനും നല്ല ഗന്ധവും പൂവുകള്‍ക്ക് വെള്ളനിറവുമാണ്. ഇതിന്റെ ഇലകള്‍ നീണ്ടു കൂര്‍ത്തതാണ്. ആയുര്‍വേദ വിധിപ്രകാരം ദഹനശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നതാണ്. തീക്ഷ്ണഗുണപ്രദാനവും തിക്തരസദായകവുമാണിതിന്. ഇതിന്റെ പ്രകന്ദമാണ് ഔഷധയോഗ്യഭാഗം. ഇതു പൊടിച്ചാണ് രാസ്നാദിപ്പൊടിയുണ്ടാക്കുന്നത്. വായു-കഫദോഷങ്ങളെ ശമിപ്പിക്കുന്ന ഇത് വാതരോഗങ്ങള്‍ക്കെതിരായ ഗുണവിശേഷങ്ങള്‍ നിരവധിയാണ്. ചിറ്റരത്ത വിധിപ്രകാരം ചേര്‍ത്തുണ്ടാക്കുന്ന നെയ്യ്, കഷായം എന്നിവ സേവിക്കുന്നത് വാതരോഗങ്ങളെ മാറ്റും. പീനസം, ജലദോഷം ഇവ സ്ഥിരമായുണ്ടാകുന്ന കുട്ടികള്‍ക്ക് കുളിച്ച് തലതോര്‍ത്തിയ ശേഷം ഒരു നുള്ള് രാസ്നാദി നെറുകയില്‍തിരുമ്മിയാല്‍ അസുഖം വരില്ല. കഫഹര ഔഷധമാണ് രാസ്നാദിപ്പൊടി. ഒരു നുള്ള് ചൂര്‍ണ്ണം തേനില്‍ ചാലിച്ച് മൂന്നുനേരം വീതം കഴിച്ചാല്‍ കഫക്കെട്ട് മാറുന്നതാണ്.


ജഠരാഗ്നി പേയാദി ക്രമം കൊണ്ട് ദീപ്തിയെ പ്രാപിക്കും

यथाऽणुरग्निस्तृणगोमयाद्यैः
सन्धुक्ष्यमाणो भवति क्रमेण।
महान्‌ स्थिरः सर्वपचस्तथैव
शुद्धस्य पेयादिभिरन्तराग्नि:॥" ३०
( अ. हृ सू. वमन विरेचन विधि )

" യഥാണുരഗ്നിസ്തൃണഗോമയാദ്യൈ:
സന്ധുക്ഷ്യമാനോ ഭവതി ക്രമേണ 
മഹാൻ സ്ഥിര: സർവപചസ്തഥൈവ
ശുദ്ധസ്യ പേയാദിഭിരന്തരാഗ്നി:"

ഉണങ്ങിയ പുല്ലും , ഉണങ്ങിയ ചാണക
വുമിട്ട് ചെറുതായ അഗ്നിയെ ക്രമേണ
വർദ്ധിപ്പിച്ച് സ്ഥിരമാക്കിത്തീർത്ത് 
എല്ലാത്തിനേയും പചിപ്പിക്കുന്നതിന്
സമർത്ഥമാക്കിത്തീർക്കുന്നതു പോ
ലെ , ശോധനം ചെയ്തവന്റെ ജഠരാ
ഗ്നി പേയാദി ക്രമം കൊണ്ട് ദീപ്തിയെ പ്രാപിക്കുകയും ക്രമേണ വർദ്ധിക്കുക
യും സ്ഥിരമായി ഭവിക്കുകയും സർവ്വ
ത്തെ പചിപ്പിക്കുന്നതിന് സമർത്ഥമാ
യിത്തീരുകയും ചെയ്യുന്നു.

പേയയും വിലേപിയും

"पेयां विलेपीमकृतं कृतं च
यूषं रसं त्रीनुभयं तथैकम्‌।
क्रमेण सेवेत नरोऽन्नकालान्‌
प्रधानमध्यावरशुद्धिशुद्धः॥२९
( अ. हृ सू. वमन विरेचन विधि )

"പേയാം വിലേപീമകൃതം കൃതം ച
യൂഷം രസം ത്രീനുഭയം തഥൈകം.
ക്രമേണ സേവേത നരോന്നകാലാൻ
പ്രധാനമധ്യാവരശുദ്ധിശുദ്ധഃ "

പ്രധാനശുദ്ധികൊണ്ടും മദ്ധ്യശുദ്ധി
കൊണ്ടും അവരശുദ്ധികൊണ്ടും
ശോധനം ചെയ്തിരിക്കുന്നവർ
പേയയും വിലേപിയും താളിക്കാതെ
യും താളിച്ചും കറിയാക്കി വെച്ചെടു
ത്ത ധാന്യയൂഷവും അപ്രകാരമുള്ള
മാംസരസവും ക്ര‌മേണ മൂന്നും ,
രണ്ടും , ഒന്നും അന്നകാലങ്ങൾ
മുഴുവനും ഭുജിച്ചു കൊള്ളണം.

ഛർദ്ദിയിൽ സമ്യഗ്യോഗമുണ്ടായാൽ

" सम्यग्योगेन वमितं क्षणमाश्वास्य पाययेत्‌।
धूमत्रयस्यान्यतमं स्नेहाचारमथादिशेत्‌॥ "२७
( अ. हृ सू. वमन विरेचन विधि )

" സമ്യഗ്യോഗേന വമിതം 
ക്ഷണമാശ്വാസ്യ പായയേൽ
ധൂമത്രയസ്യാന്യതമം 
സ്നേഹാചാരമഥാദിശേൽ ."

ഛർദ്ദിയിൽ സമ്യഗ്യോഗമുണ്ടായാൽ
ക്ഷണനേരം രോഗിയെ ആശ്വസിപ്പി
ച്ചിട്ട് സ്നിഗ്ദ്ധം , മദ്ധ്യം , തീക്ഷ്ണം 
എന്നു മൂന്നുതരം ധൂമമുള്ളതിൽ 
വിഹിതമായ ഒന്നിനെ വലിപ്പിക്കണം.
അതിന് ശേഷം സ്നേഹവിധിയിൽ
നിർദ്ദേശിച്ചിട്ടുള്ള പഥ്യക്രമങ്ങളെ
അനുഷ്ഠിപ്പിക്കണം.

" ततः सायं प्रभाते वा क्षुद्वान्‌ स्नातः सुखाम्बुना।
भुञ्जानो रक्तशाल्यन्नं भजेत्पेयादिकं क्रमम्‌॥"२८
( अ. हृ सू. वमन विरेचन विधि )

" തതഃ സായം പ്രഭാതേ വാ 
ക്ഷുദ്വാൻ സ്നാതഃ സുഖാംബുനാ 
ഭുഞ്ജാനോ രക്തശാല്യന്നം 
ഭജേത്പേയാദികം ക്രമം."

അനന്തരം അന്നു വൈകുന്നേരമോ
പിറ്റേ ദിവസം രാവിലെയോ വമിതന്
വിശപ്പു തോന്നിയാൽ ചെറു ചൂടുള്ള
വെള്ളത്തിൽ കുളിച്ച് ചെന്നെല്ലരി
ക്കഞ്ഞി ആഹാരമാക്കി പേയാദി 
ക്രമത്തെ അനുഷ്ഠിക്കണം.

വമനത്തിന് സമ്യഗ്യോഗമുണ്ടായാൽ

" निर्विबन्धं प्रवर्तन्ते कफपित्तानिलाः क्रमात्‌।
(मनःप्रसादः स्वास्थ्यं चावस्थानं च स्वयं भवेत्‌।
वैपरीत्यमयोगानां न चातिमहती व्यथा॥१॥)
सम्यग्योगे अतियोगे तु फेनचन्द्रकरक्तवत्‌॥२५
वमितं क्षामता दाहः कण्ठशोषस्तमो भ्रमः।
घोरा वाय्वामया मृत्युर्जीवशोणितनिर्गमात्‌॥ "२६
( अ. हृ सू. वमन विरेचन विधि )

" നിർവിബന്ധം പ്രവർത്തന്തേ
കഫപിത്താനിലാഃ ക്രമാൽ
സമ്യഗ്യോഗേऽതിയോഗേ തു ഫേനചന്ദ്രകരക്തവൽ
വമിതം ക്ഷാമതാ ദാഹഃ 
കണ്ഠശോഷസ്തമോ ഭ്രമഃ 
ഘോരാ വായ്വാമയാ മൃത്യുർ-
-ജീവശോണിതനിർഗമാൽ."

വമനത്തിന് സമ്യഗ്യോഗമുണ്ടായാൽ
തടസ്സമില്ലാതെ കഫവും പിത്തവും 
പിന്നെ ഉദ്ഗാരരൂപേണ വായുവും 
പ്രവർത്തിക്കും. അതിയോഗത്തിൽ
ഛർദ്ദിച്ചതിൽ നുരയും മയിൽപിലിക്ക
ണ്ണിന്റെ നിറവും രക്തവുമുണ്ടാകും. 
അമിതമായ തളർച്ചയും സർവാംഗ
സന്താപവും , കണ്ഠശോഷവും കണ്ണി
ലിരുട്ട് കയറലും ഭ്രമവും , കഠിനമായ വായുക്ഷോഭവും ഉണ്ടാകും. 
ജീവരക്തം ഛർദ്ദിക്കുകയാണെങ്കിൽ മരണവുമുണ്ടാകും.

ഔഷധം തന്നെ ഛർദ്ദിച്ചു പോകുന്നതും വമനത്തിന്റെ അയോഗമാകുന്നു.

" हीनवेगः कणाधात्रीसिद्धार्थलवणोदकैः।
वमेत्पुनः पुनः तत्र वेगानामप्रवर्तनम्‌॥२३॥
प्रवृत्तिः सविबन्धा वा केवलस्यौषधस्य वा।
अयोगस्तेन निष्ठीवकण्डूकोठज्वरादयः॥" २४
( अ. हृ सू. वमन विरेचन विधि )

" ഹീനവേഗഃ കണാധാത്രി
സിദ്ധാർത്ഥലവണോദകൈഃ 
വമേത്പുനഃ പുനഃ തത്ര 
വേഗാനാമപ്രവർത്തനം
പ്രവൃത്തിഃ സവിബന്ധാ വാ 
കേവലസ്യൗഷധസ്യ വാ 
അയോഗസ്തേന നിഷ്ഠീവ
കണ്ഡൂകോoജ്വരാദയഃ "

വമനവേഗങ്ങൾ കുറഞ്ഞാൽ
തിപ്പലിയും നെല്ലിക്കയും കടുകും
ഇന്തുപ്പും ചേർത്ത വെള്ളം കുടിച്ച് 
പിന്നെയും പിന്നെയും ഛർദ്ദിക്കണം.
വേഗങ്ങൾ ഉത്ഭവിക്കാതിരിക്കുകയും
തടവോട് കൂടി ഉത്ഭവിക്കുകയും കേവ
ലമായ ഔഷധം തന്നെ ഛർദ്ദിച്ചു പോ
കുന്നതും വമനത്തിന്റെ അയോഗമാ
കുന്നു. അയോഗം നിമിത്തം കൂടെ
ക്കൂടെ തുപ്പുന്നു . കണ്ഡു , കോഠം , 
ജ്വരം തുടങ്ങിയവയും ഉണ്ടാകും.

Brahmi ‐- ब्राह्मी Bacopa monnieri


सरस्वती...Saraswati ...
 3 Drugs in Ayurveda has the synonym.. सरस्वती...Saraswati ...
Helps to maintain ideal activities for Jhana and Vighana .... knowledge, music, art, speech, wisdom, and learning..

Brahmi  ‐-  ब्राह्मी    .. 
Bacopa monnieri 
Jyothishmathi‐‐ ज्योतिष्मती..
Celastrus paniculata 
Somavalli ‐‐ सोमवल्ली ..
 Ceropegia juncea 

The Mahabhoota essential for maintaining Smjha , Smriti, Budhi, Medhya properties are Akasha , Agni and Vayu..

The color of these three plant parts indicates the presence of mahabhoota predominance in various levels..

Brahmi...White flowers... Akasha matter 
Jyothishmathi..Red fruit...Agni matter 
Somavalli..Yellow Red .... Vayu Agni matter 
All these drugs will exert various degrees of Pharmacological activities for proper coordination, reorientation of senses along with ideal intellectual functions...

By Dr.Ajayan Sir

Aegle marmelos - Bael tree - കൂവളം

Aegle marmelos - Bael tree - കൂവളം

ആയുർവേദത്തിലെ അനിവാര്യ ഘടകമായ വില്വം അഥവാ കൂവളം, ബംഗാള്‍, ക്യൂന്‍സ്,ഗോള്‍ഡന്‍ ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ (Bael tree) എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ് (Aegle marmelos (L.) Correa) എന്നാണ്. റൂട്ടേസിയേ (Rutaceae) കുടുംബാംഗമായ ഇതിന് ശാണ്ഡില്യം,ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്. ശ്രീ പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം എന്നതുകൊണ്ട് ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷംഅറിയപ്പെടുന്നു. ഉഷ്ണവീര്യമാണ് കൂവളത്തിനുള്ളത്. കൃമിഹരവും

അതീവ വിഷശമന ശക്തിയുമുള്ളതാണ് കൂവളം. വിഷം കഴിച്ച് നീലകണ്ഠനാവുകയും പാമ്പുകളെ മാലയായി ധരിക്കുകയും ചെയ്യുന്ന ശിവന് കൂവളം പ്രിയങ്കരമാവുന്നത് ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ പ്രതീകാത്മകമായി പറയാം. ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു. വഴിപാടുകള്‍ക്കായിഅനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന് ഈശ്വരാനുഗ്രഹവും ആത്മ സംതൃപ്തിയും നേടാന്‍ കൂവളം സഹായിക്കുന്നു.

12-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ളമുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്.മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട്സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.

ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍,സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍ ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബി-സിറ്റോസ്നിറോള്‍എന്നിവയും ഇലകളില്‍ ഐജലിന്‍, ഐജലിനില്‍, ബി-ഫെലാന്ഡ്രൈര്‍ എന്നിവയുംഅടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നുംഎമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാര്‍ത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായിപ്രവര്‍ത്തിക്കുന്നു. പഴുക്കാത്ത ഫലത്തില്‍ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോ-പെയിന്റിംഗില്‍ ഉപയോഗിച്ചുവരുന്നു. തളിരിലകളില്‍ പ്രത്യേക തരം എണ്ണ അന്തര്‍‍ധാനംചെയ്തിരിക്കുന്നു.

വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാന്‍ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാന്‍ ഉത്തമമാണിത്. എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം സേവിക്കേണ്ട ശക്തമായ മരുന്നാണിത്. കൂവളവേര്,മുത്തങ്ങക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു ചേര്‍ത്ത് സേവിക്കുന്നത് വിഷഹരമാണ്. പച്ചഫലമജ്ജ ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം സേവിച്ചാല്‍ ഉദരകൃമികള്‍ ഇല്ലാതാകുകയും കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും. കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാല്‍പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔണ്‍സ് പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് വൈകുന്നേരം കഴിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും

പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക,ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുര്‍ വേദ ഔഷധങ്ങളില്‍ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു. ഇലകള്‍ക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തില ചവച്ചുതിന്നുന്നതും കൂവളത്തില നീര് 15മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികള്‍ക്ക് വളരെ ഉത്തമമാണ്.

നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാന്‍ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേര്‍ത്ത് പ്രഭാതത്തില്‍ മോരിലോ ചൂടുവെള്ളത്തിലോ സേവിച്ചാല്‍ അര്‍ശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലര്‍ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിന്‍ വേര്,കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാല്‍ കഷായം ഏമ്പക്കം ശമിപ്പിക്കും.കൂവളവേര് അരച്ച് വെണ്ണയില്‍ ചാലിച്ച് ഉള്ളന്‍ കാലില്‍ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയില്‍ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.

രക്തം ഉണ്ടാവാന്‍ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാന്‍ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീര്‍‍ക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനും

ഉപയോഗിക്കുന്നു. മലബന്ധംമാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ,തലവേദന എന്നിവക്കും ഇത്മ രുന്നായി ഉപയോഗിക്കുന്നു.

ചിറ്റരത്ത - Alpinia Calcarate Rox

ചിറ്റരത്ത - Alpinia Calcarate Rox

ദുര്‍ബല കാണ്ഡമുള്ള ഒരു കുറ്റിച്ചെടിയാണ് ചിറ്റരത്ത. ആല്‍പിനിയ കാല്‍കറേറ്റ (Alpinia Calcarate Rox.) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഇതിനെ ഇംഗ്ലീഷില്‍ ഗ്രേറ്റര്‍ (Greater)എന്നാണ് പറയുക. മഞ്ഞളിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഈ സസ്യത്തിന് പ്രകന്ദം ഉണ്ടാകാറുണ്ട്. ഇലയ്ക്കും കിഴങ്ങിനും നല്ല ഗന്ധവും പൂവുകള്‍ക്ക് വെള്ളനിറവുമാണ്. ഇതിന്റെ ഇലകള്‍ നീണ്ടു കൂര്‍ത്തതാണ്. ആയുര്‍വേദ വിധിപ്രകാരം ദഹനശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നതാണ്. തീക്ഷ്ണഗുണപ്രദാനവും തിക്തരസദായകവുമാണിതിന്. ഇതിന്റെ പ്രകന്ദമാണ് ഔഷധയോഗ്യഭാഗം. ഇതു പൊടിച്ചാണ് രാസ്നാദിപ്പൊടിയുണ്ടാക്കുന്നത്. വായു-കഫദോഷങ്ങളെ ശമിപ്പിക്കുന്ന ഇത് വാതരോഗങ്ങള്‍ക്കെതിരായ ഗുണവിശേഷങ്ങള്‍ നിരവധിയാണ്. ചിറ്റരത്ത വിധിപ്രകാരം ചേര്‍ത്തുണ്ടാക്കുന്ന നെയ്യ്, കഷായം എന്നിവ സേവിക്കുന്നത് വാതരോഗങ്ങളെ മാറ്റും. പീനസം, ജലദോഷം ഇവ സ്ഥിരമായുണ്ടാകുന്ന കുട്ടികള്‍ക്ക് കുളിച്ച് തലതോര്‍ത്തിയ ശേഷം ഒരു നുള്ള് രാസ്നാദി നെറുകയില്‍തിരുമ്മിയാല്‍ അസുഖം വരില്ല. കഫഹര ഔഷധമാണ് രാസ്നാദിപ്പൊടി. ഒരു നുള്ള് ചൂര്‍ണ്ണം തേനില്‍ ചാലിച്ച് മൂന്നുനേരം വീതം കഴിച്ചാല്‍ കഫക്കെട്ട് മാറുന്നതാണ്.

കുണ്ടു കിഴങ്ങു Pecteilis gigantea


Malayalam :Kundukizhangu
(കുണ്ടു കിഴങ്ങു) 
श्वेत व्यालमुखी, वराहप्रिय

Pecteilis gigantea

Lady Susan's Orchid, Giant Pecteilis

A tall growing Ground orchid native to India and South East Asia. The Butterfly Orchid is so named because of its wing-like sepals and fringed lip lobes.

 The flowers have a pleasing fragrance. During the monsoon, the twin underground tubers, dormant till then, shoot out a robust green stem of flat leaves, bearing up to six flowers.

The home of this orchid is humus-rich marshy grasslands, margins of bamboo clump shelters and the muddy fringes of swamps in hilly areas throughout the country. Tubers are uprooted and eaten by wild boar.
photos from Ranipuram, Kasaragod

By Dr.Ajayan Sir

കഫ ക്ഷയം ഭവിക്കുന്നതുവരെയോ ഛർദ്ദിക്കണം.

" कफे तीक्ष्णोष्णकटुकैः पित्ते स्वादुहिमैरिति॥२१
वमेत्‌ स्निग्धाम्ललवणैः संसृष्टे मरुता कफे।
पित्तस्य दर्शनं यावच्छेदो वा श्लेष्मणो भवेत्‌॥"२२
( अ. हृ सू. वमन विरेचन विधि )

" കഫേ തീക്ഷ്ണോഷ്ണകടുകൈഃ 
പിത്തേ സ്വാദുഹിമൈരിതി
വമേത് സ്നിഗ്ദ്ധാമ്ലലവണൈഃ
സംസൃഷ്ടേ മരുതാ കഫേ 
പിത്തസ്യ ദർശനം യാവച്ഛേദോ 
വാ ശ്ലേഷ്മണോ ഭവേത് ."

കഫോത്ഭവങ്ങളായ രോഗങ്ങളിൽ
തീക്ഷ്ണോഷ്ണകടുരസമായുള്ള
ഔഷധം കൊണ്ടും കഫത്തിന്
പിത്ത സംയോഗമുണ്ടായാൽ
സ്വാദു ശീത ഔഷധങ്ങളെ കൊണ്ടും
കഫത്തിന് വായു സംയോഗമുണ്ടാ
യാൽ സ്നിഗ്ദ്ധാമ്ലലവണരസത്തോ
ട് കൂടിയ ഔഷധങ്ങളെക്കൊണ്ടും
ഛർദ്ദിപ്പിക്കണം. എപ്രകാരമെന്നാൽ
ഛർദ്ദിച്ചിരിക്കുന്ന ജലം പിത്തം കൊ
ണ്ട് മഞ്ഞ നിറം കാണുന്നതുവരേയോ
കഫ ക്ഷയം ഭവിക്കുന്നതുവരെയോ
ഛർദ്ദിക്കണം.

നാവുനീട്ടി, നിലമുച്ചാള - Gymnostachyum febrifugum


An Endemic beautiful herb from Acanthaceae family occurring
 on Dakshina Karnataka, Kasargod, Kannur, Wayanad areas shows A potent ...

Antipiretic action 
Jwaraghna 

Malayalam : നാവുനീട്ടി, നിലമുച്ചാള

Kannada: Agrada beru, Chitiki gadde, Jwarahara soppu, Narumbeli soppu

Gymnostachyum febrifugum
Acanthaceae 

Roots Used by locals for fever and PG Thesis done by Scholars of KVG Ayurveda Medical College Sullia ,Karnataka confirmed the folklore claim..
Photos from Sulya Karnadaka

Poem - Never forget me, my Lord



In the depths of my soul, a chamber so pure,
A sanctuary where love doth endure,
I opened the door, and you did impart,
Your grace and mercy, a treasure to start.

Though my heart was not fit for your stay,
You chose to dwell, and chase the night away,
With every breath, you washed away,
The stain of evil, and made me anew each day.

In my heart, a mansion so grand,
You reside, my Lord, my Savior so bland,
With every beat, I feel your embrace,
And in your love, I find my place.

Never forget me, my Lord so true,
For in your mercy, I am anew,
In your love, I find my home,
And with you, my heart is made complete, my own.

Poem - sweet retreat.



In the chambers of my heart, a guest has come,
A visitor of grace, the Lord of all,
My Savior Jesus, full of mercy and love,
Whose presence within me, my soul doth prove.

Though I am unworthy, He did not depart,
My heart, a vessel, He did not reject,
For in His eyes, I am not unclean,
But a vessel of honor, He did elect.

The door of my heart, I did open wide,
And in His love, I did reside,
He washed away the stain of evil and sin,
And made my heart a temple, where He did win.

Oh, Lord Jesus, my heart's dear guest,
I pray that You will never rest,
For in Your presence, I am blessed,
And with Your love, my soul is fed.

Stay with me, my Lord, forevermore,
And in my heart, Your love will soar,
For with You, my heart is complete,
And in Your love, my soul finds sweet retreat.

മരമഞ്ഞൾ, മഞ്ഞവള്ളി, Coscinium fenestratum


while walking through forest it's a thrilling moment to observe a criticaly endangered plant on its natural habitat...
മരമഞ്ഞൾ, മഞ്ഞവള്ളി
Coscinium fenestratum
Sanskrit : कालीयक ,वल्लि दारुहरिदा
The species is restricted to the Western Ghats of Karnataka (Coorg, Udupi, Dakshin and Uttar Kannada districts), Kerala (Thiruvananthapuram, Wynaad, Thrissur, Idukki and Palakkad) and Tamil Nadu (Kanyakumari, Tirunelveli and Nilgiri districts) up to an altitude of 1000 m msl.
The species is seen confined to the semievergreen and wet evergreen forests.
Photos from Kasaragod, Ranipuram.

വിരേചനത്തിന് അർഹരല്ലാത്തവർ

" विरेकसाध्या गुल्मार्शोविस्फोटव्यङ्गकामलाः।
जीर्णज्वरोदरगरच्छर्दिप्लीहहलीमकाः॥८
विद्रधिस्तिमिरं काचः स्यन्दः पक्वाशयव्यथा।
योनिशुक्राश्रया रोगाः कोष्ठगाः कृमयो व्रणाः॥९
वातास्रमूर्ध्वगं रक्तं मूत्राघातः शकृद्‌ग्रहः।
वाम्याश्च कुष्ठमेहाद्याः न तु रेच्या नवज्वरी॥१०
अल्पाग्न्यधोगपित्तास्रक्षतपाय्वतिसारिणः।
सशल्यास्थापितक्रूरकोष्ठातिस्निग्धशोषिणः॥ "११
( अ. हृ सू. वमन विरेचन विधि )

" വിരേകസാധ്യാ ഗുല്മാർശോ
വിസ്ഫോടവ്യംഗകാമലാഃ 
ജീർണ്ണജ്വരോദരഗരച്ഛർദ്ദി
പ്ലീഹഹലീമകാഃ
വിദ്രധിസ്തിമിരം കാചഃ 
സ്യന്ദഃ പക്വാശയവ്യഥാ 
യോനിശുക്ലാശ്രയാ രോഗാഃ 
കോഷ്ഠഗാഃ കൃമയോ വ്രണാഃ
വാതാസ്രമൂർദ്ധ്വഗം രക്തം 
മൂത്രഘാതഃ ശകൃദ്ഗ്രഹഃ 
വമ്യാശ്ച കുഷ്ഠമേഹാദ്യാഃ 
ന തു രേച്യാ നവജ്വരീ
അല്പാഗ്ന്യധോഗപിത്താസ്ര
ക്ഷതപായ്വതിസാരിണഃ 
സശല്യാസ്ഥാപിതക്രൂര
കോഷ്ഠാതിസ്നിഗ്ദ്ധശോഷിണഃ "

ഗുല്മം , അർശസ്സ് , വിസ്ഫോടം ,
വ്യംഗം ,കാമല , ജീർണ്ണജ്വരം , ഉദരം , 
ഗരം , ഛർദ്ദി , പ്ലീഹ , ഹലീമകം , വിദ്ര
ധി , തിമിരം , കാചം , അഭിഷ്യന്ദം , പ
ക്വാശയവ്യഥാ , യോനിരോഗം , ശുക്ല
ദോഷം , കോഷ്ഠാശ്രയകൃമി , വ്രണം ,
വാതശോണിതം , ഊർദ്ധ്വഗരക്തപി
ത്തം , മൂത്രാഘാതം , മലബന്ധം ഇവ
യും, വമനാർഹങ്ങളായ കുഷ്ഠം , മേ
ഹം തുടങ്ങിയ രോഗങ്ങളും വിരേക
സാദ്ധ്യങ്ങളാകുന്നു .
നവജ്വരി വിരേചനാർഹനല്ല. അഗ്നിമാ
ന്ദ്യം , അധോഗരക്തപിത്തം , ഗുദത്തി
ൽ മുറിവ് , അതിസാരം ഇവയുള്ളവരും
കോഷ്ഠത്തിൽ ശല്യമിരിക്കുന്നവരും ,
കഷായവസ്തി ചെയ്തിരിക്കുന്നവരും,
ക്രൂരകോഷ്ഠന്മാരും , അതിസ്നിഗ്ദ്ധ
ന്മാരും , ശോഷിച്ചവരും വിരേചനത്തി
ന് അർഹരല്ല.

പഞ്ചകർമ്മങ്ങൾ വർജ്ജിക്കപ്പെടേണ്ടവരാകുന്നു

प्रसक्तवमथोः पूर्वे प्रायेणामज्वरोऽपि च।
धूमान्तैः कर्मभिर्वर्ज्याः, सर्वैरेव त्वजीर्णिनः॥ "७
( अ. हृ सू. वमन विरेचन विधि )

" പ്രസക്തവമഥോഃ പൂർവേ 
പ്രായേണാമജ്വരോപി ച 
ധൂമാന്തൈഃ കർമ്മഭിർവർജ്യാഃ
സർവൈരേവ ത്വജീർണിനഃ "

പ്രസക്തവമഥുവിന്റെ മുമ്പിൽ പറഞ്ഞ
അവമ്യന്മാരും ( ഗർഭിണി , രൂക്ഷൻ , വിശപ്പുള്ളവൻ , നിത്യദു:ഖിതൻ , 
ബാലൻ , വൃദ്ധൻ , കൃശൻ , സ്ഥൂലൻ , ഹൃദ്രോഗി ,ക്ഷതമുള്ളവൻ ,ദുർബലൻ 
ഇവരും ) മിക്കവാറും ആമജ്വരവും
ധൂമപാനം വരെയുള്ള കർമ്മങ്ങളാൽ
( വമന വിരേചന വസ്തി നസ്യ ധൂമ
ങ്ങൾ ) വർജ്ജിക്കപ്പെടേണ്ടവരാകുന്നു.
അജീർണ്ണ രോഗികൾ സർവ്വ കർമ്മങ്ങ
ളാലും വർജ്യരാകുന്നു.