▼

ഒരു മാന്ത്രിക വാക്കാണ് 'സോറി'

എന്റെ ജീവിതത്തിന്റെ പല സങ്കീർണമായ പ്രശ്നങ്ങൾക്കും പരിഹാരമായി മാറിയ ഒരു മാന്ത്രിക വാക്കാണ് 'സോറി'😊. അതുകൊണ്ട് ഈ മാന്ത്രിക വാക്കിനെ കുറിച്ച് ചെറിയ ഒരു ലേഖനം എഴുതണം എന്ന് തോന്നി. ജീവിതത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കാത്ത പല പ്രശ്നങ്ങളിലും ഈ വാക്ക് ഒരു പരിഹാരം ആയി മാറിയിട്ടുണ്ട്. എന്നാൽ ആത്മാർത്ഥമായ ഒരു 'സോറി' പറയാൻ നമ്മൾ പലപ്പോഴും  തയ്യാറാകാറില്ല എന്നതാണ് സത്യം. നിങ്ങളുടെ വൈ​കാ​രി​ക സ്വ​ഭാ​വ​ത്തി​ലെ ശക്തിയെന്തെന്നും ബ​ല​ഹീ​ന​ത​യെ​ന്തെ​ന്നും മനസ്സിലാക്കി അത് നിങ്ങൾ എടുക്കുന്ന തീ​രു​മാ​ന​ങ്ങ​ളെ എ​ങ്ങ നെ ബാ​ധി​ക്കു​ന്നു എന്ന് നിങ്ങൾ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.

അ​ബ​ദ്ധം പ​റ്റി​യാ​ൽ എ​ത്ര​യും പെ​ട്ടെന്നു കു​റ്റം ഏ​റ്റെ​ടു​ക്കു​ക എ​ന്ന​ത് ഇ​നി​യെ​ങ്കി​ലും ശീ​ലി​ക്കു​ക. നിങ്ങൾക്ക് തെ​റ്റ് പ​റ്റി​യെ​ന്നു തോ​ന്നി​യാ​ൽ ‘സോ​റി’​പ​റ​യാ​ൻ മ​ടി​ക്കേ​ണ്ട. സോ​റി എ​ന്നാ​ൽ നി​ങ്ങ​ൾ​ക്കു തെ​റ്റ് പറ്റിയെന്നല്ല എന്ന് ആദ്യം മനസ്സിലാക്കുക. ഞാ​ൻ പി​ൻവ​ലി​യു​ന്നു എ​ന്നു മാ​ത്രം ക​രു​തി​യാ​ൽ മതി. താ​ത്കാ​ലി​ക ത​ർ​ക്ക​ങ്ങ​ളെക്കാ​ൾ ബ​ന്ധ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം നി​ങ്ങ​ൾ കൊ​ടു​ക്കു​ന്നു​വെ ന്നു മാ​ത്ര​മേ അ​തി​ന​ർ​ഥ​മു​ള്ളു.

നിങ്ങളുടെ വൈ​കാ​രി​ക​ത നിങ്ങൾ എടുക്കുന്ന തീ​രു​മാ​ന​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​റി​ഞ്ഞി​രി​ക്കു​ക. സമ്മർദ്ദ ഘട്ടങ്ങളിൽളി​ൽ നി​ങ്ങ​ൾ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എന്നത് മറ്റുള്ളവരോട് ചോ​ദി​ച്ച​റി​യു ക. അ​വ​ർ ആ​രോ​പി​ക്കു​ന്ന ത​ക​രാ​റു​ക​ൾ ഇ​നി അവരെക്കൊണ്ട് പ​റ​യി​പ്പി​ക്കി​ല്ല എ​ന്ന​ങ്ങു തീ​രു​മാ​നി​ക്കൂ. ഇ​താ​ണു മ​റ്റു​ള്ള​വ​ർ കാ​ണു​ന്ന ഞാ​ൻ എ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ക്കു​ക.

ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും നി​ങ്ങ​ൾ​ക്ക് പ്ര​ശ്നം അനുഭവപ്പെടുന്നുണ്ടോ‍? പ​ല​രും നി​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ൽ മി​ക്ക​വാ​റും പ്ര​ശ്നം നി​ങ്ങ​ളു​ടേ​ത് ത​ന്നെ​യാ​ണ് എ​ന്ന യാ​ഥാർഥ്യം എ​ത്രയും ​പെ​ട്ടെന്ന് അം​ഗീ​ക​രി​ക്കു​ന്നു​വോ അ​ത്ര​യും പെ​ട്ടെ​ന്ന് നിങ്ങൾക്കു നിങ്ങളെ തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് തിരിച്ചറിയുക.

നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ ഏതൊക്കെ രീ​തി​യി​ൽ ബാ​ധി​ക്കു​മെ​ന്ന് അ​വരുടെ അ​വ​സ്ഥ​യി​ൽ നി​ന്ന് നി​ങ്ങ​ൾ ഒ​ന്നാ​ലോ​ചി​ക്കു​ക.അ​വ​രു​ടെ സ്ഥാ​ന​ത്ത് നി​ങ്ങ​ളാ​യി​രു​ന്നു​വെ​ങ്കി​ൽ എങ്ങ​നെ പ്ര​തി​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ചി​ന്തി​ച്ചു​നോ​ക്കു​ക.

ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കും മുമ്പ് ഒ​ന്നു നിൽക്കൂ.​ ആ തീ​രു​മാ​നം  ഞാൻ നാളെ എടുക്കൂ എന്ന് ഒന്നു ചിചിന്തിച്ചുനോക്കൂ, നിങ്ങളുടെ ജീവിതം തന്നെ മാറി മറിയും. നാ​ളെ​യും മ​റ്റ​ന്നാ​ളും അ​തു ത​ന്നെയാ​ണു ശ​രി​യെ​ന്നു തോ​ന്നു​ന്നെ​ങ്കി​ൽ പി​ന്നെ അ​താ​ണു ശരി. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ കൊണ്ട് ഉണ്ടാകുന്ന അനന്തരഫലങ്ങളുടെ  ഉ​ത്ത​ര​വാദിത്തം ഏ​റ്റെ​ടു​ക്കു​ക. വി​കാ​ര​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ക്കാ​തെ നിങ്ങളുടെ വിവേകം തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ. താന​ടി​മ​പ്പെ​ട്ട് പോ​കു​മെ​ന്നു തോ​ന്നു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നിന്ന് ഒ​ഴി​ഞ്ഞു നി​ല്ക്കു​ക. സ്ഥി​രം തെ​ന്നി വീ​ഴു​ന്ന വ​ഴി​യി​ൽ ഇ​ത്തി​രി​കൂ​ടി ശ്ര​ദ്ധി​ച്ചു ന​ട​ക്കു​ക. എ​ന്നാ​ൽ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്തി ജീ​വി​ക്കാ​ൻ ആ​വി​ല്ല എ​ന്ന​കാ​ര്യം എപ്പോഴും ഓ​ർ​ക്കു​ക. 

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ് ക്ഷമ ചോദിക്കുന്നത് ഒരാളുടെ വലുപ്പത്തേയല്ലേ സൂചിപ്പിക്കുക. ക്ഷമ ചോദിച്ചതുകൊണ്ട് നിങ്ങൾ തീർത്തും തെറ്റുകാരനും മറ്റുള്ളവരെല്ലാം ശരിയുമെന്നു അർത്ഥവുമില്ല. മറിച്ച്, നിങ്ങൾ നിങ്ങളുടെ അഹന്തയെക്കാൾ മനുഷ്യബന്ധത്തിന് പ്രാധാന്യം കൽപ്പിക്കുന്നു എന്നു കരുതിയാൽ മതി. ഈ ലേഖനം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒന്ന് ഉറക്കെ വായിച്ചു കേൾപ്പിച്ചാൽ ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിലും ചില മാജിക്കുകൾ സംഭവിക്കാം 😊.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

No comments:

Post a Comment

If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW