മലയാളികളുടെ ഗോതമ്പ് പ്രേമം

മലയാളികളുടെ ഗോതമ്പ് പ്രേമം
-------------------------------------------------

ഗോതമ്പിലും അതുപോലെ തന്നെ ഗോതമ്പ് സംസ്‌കരിച്ച് ഉണ്ടാകുന്ന റവയും, മൈദയി ലും കാണുന്ന ഒരു പ്രധാന ഘടകം ആണ് 'ഗ്ലൂട്ടന്‍' ഇവ ശരീരത്തിൽ എത്തിയാൽ പലപ്പോഴും ശരീരം ഇതിനെ ഒരു വിഷാംശം പോലെ കണക്കാക്കി ഇതിനെതിരെ "ആന്റി ബോഡീസ്" പുറപ്പെടുവിക്കുന്നു ഇത് മൂലം "ഗ്ലൂട്ടിൻ അലർജി" ഉണ്ടാവുകയും ചെയ്യും. ഗ്ലൂട്ടിൻ അലർജിയിൽ പ്രധാനമായി കാണുന്ന ലക്ഷണങ്ങൾ മലബന്ധം, ചർദ്ദി, വയര്‍ എരിച്ചില്‍, ഗ്യാസ്ട്രൈറ്റിസ്, അധികം തവണ മലം പോകുക, മലത്തിന് നിറവ്യത്യാസം, ആദ്മാനം (വയറ് വീർക്കുക), അമിതമായ ക്ഷീണം തുടങ്ങിയവ ആണ്. ഗോതമ്പുൽപന്നങ്ങൾ കഴിച്ചാൽ ''ഗ്യാസ്'' ഉണ്ടാകും എന്ന് പറഞ്ഞ് പലരും ഇതിനെ ശമിപ്പിക്കാൻ കാലങ്ങളായി ദശമൂലാരിഷ്ടവും, ധന്വന്തരം ഗുളികയും,വായു ഗുളികയും മറ്റു പല മരുന്നുകളും കഴിച്ച് ആശ്വാസം നേടുന്നു. എനിക്ക് തോന്നുന്നു അഭ്യസ്തവിദ്യരായ മലയാളികളെ ചില കാര്യങ്ങളിൽ എത്ര ഉപദേശിച്ചിട്ടും കാര്യമില്ല സ്വന്തം "ഗ്യാസ്" പോയാൽ മാത്രമേ ചില യാഥാർത്ഥ്യങ്ങൾ അവർ അംഗീകരിക്കുകയുള്ളൂ. വലിയ പ്രശ്നങ്ങളും, ലക്ഷണങ്ങളും കൂടാതെ  നിലകൊള്ളുന്ന ഈ അവസ്ഥ കാലക്രമത്തിൽ ചിലപ്പോള്‍ 'സീലിയക് ഡിസീസ്' എന്നോ 'ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം' എന്ന ഓമന പേരില്‍ "ഒരിക്കലും തൃപ്തി വരാത്ത ബാത്റൂമിൽ പോക്ക്"😫 എന്ന അവസ്ഥയിൽ പുറത്ത് ചാടും. പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഒരു യാഥാർത്ഥ്യം മനസ്സിലാക്കുക ഇത്തരത്തിൽ "ഗ്ലൂട്ടിൻ അലർജി" കാരണം ഉണ്ടാകുന്ന ഈ രോഗാവസ്ഥ കൃത്യമായി ചികിത്സിക്കാതെ വളരെ കാലം തുടർച്ചയായി നിലനിന്നാൽ അതുമൂലം അർബുദം (ക്യാൻസർ) ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ ആള് ചില്ലറക്കാരനല്ല എന്ന് മനസ്സിലാക്കുക. അതിനാൽ തടി കുറയ്ക്കാനും, പ്രേമേഹം വന്നാലും രാത്രിഭക്ഷണം ചപ്പാത്തി എന്ന മലയാളികളുടെ ഭക്ഷണക്രമം അത്ര നല്ലതല്ല. ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന രോഗങ്ങളിൽ അതാത് രോഗികളുടെ ശരീര പ്രകൃതിക്ക് ഉതകുന്ന തരത്തിലുള്ള ഭക്ഷണക്രമം  ഡോക്ടരുടെ നിർദ്ദേശാനുസരണം മാത്രം കഴിക്കുക.

🌹🌹🌹

ഡോ.പൗസ് പൗലോസ്

Comments