ത്രികടു ചില ഔഷധപ്രയോഗങ്ങൾ (Medicinal Uses of Trikatu in Ayurveda)


ത്രികടു ചില ഔഷധപ്രയോഗങ്ങൾ (Medicinal Uses of Trikatu in Ayurveda)


ഇഞ്ചി ചില ഔഷധപ്രയോഗങ്ങള്‍


അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്.രക്തവാതം,എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും.
ഇഞ്ചി ചെറുകഷ്ണങ്ങളാക്കി ഒരു പാത്രം തേനില്‍ ഒരു മാസക്കാലം ചാലിച്ച് സുക്ഷിച്ചുവച്ച ശേഷം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്തിലുടെ യൗവനം നിലനിര്‍ത്തുവാനും,ജരാനരകള്‍ മാറുവാനും സാധിക്കും.ഇത് ഒരു കായകല്പമായി പറയപ്പെടുന്നു.



കുരുമുളക്  ചില ഔഷധപ്രയോഗങ്ങള്‍

കുരുമുളക് പഞ്ചസാരയും ചേർത്ത്പൊടിച്ച് കഴിച്ചാൽ കുത്തികുത്തിയുള ചുമ ശമിക്കും.തക്കാളി അരിഞ്ഞ് കുരുമുളകുപൊടി വിതറി വെറും വയറ്റില്‍ രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വിരശല്യം മാറും.കുരുമുളകുചേർത്തുകാച്ചിയ് വെളിച്ചെണ്ണ ത്വക്ക് രോഗങ്ങൾക്ക് ഉത്തമായ ഒരു പ്രതിവിധിയാണ്.പ്രസവിച്ച സ്ത്രീകൾ കുരുമുൾക് ഉപയോഗിക്കുന്നതിലുടെ ഗർഭാശയശുദ്ധിയുണ്ടാക്കും.കുരുമുളകും മുരുങ്ങകുരുവും പൊടിച്ച് നസ്യം ചെയ്താൽ അപസ്മാരം ശമിക്കും



തിപ്പലികായ് ചില ഔഷധപ്രയോഗങ്ങൾ

തിപ്പലികായ് പാലില്പൊടിച്ച് ചേർത്തു കഴിക്കുന്നതിലുടെ പനിയും ചുമയും മാറും ഒപ്പം വിളർച്ചയ്ക്കും ശമനംയുണ്ടാക്കും. പ്രസവരക്ഷക്ക് തിപ്പലി ഉണക്കമുന്തിരിയും ചേർത്ത് പൊടിച്ചു കൊണ്ടുക്കുന്നതിലുടെ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാക്കുന്നു.

Comments