മുരിങ്ങയുടെ (Moringa oleifera) ഔഷധഗുണം




മുരിങ്ങയുടെ (Moringa oleifera) ഔഷധഗുണം


ഭാരതത്തിലുടനീളം സുലഭമായി കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് മുരിങ്ങ. 5-10 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.

മുരിങ്ങയുടെ (Moringa oleifera) ഔഷധഗുണം

1.മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. ഇപ്രകാരമുള്ള മുരിങ്ങയില കണ്ണിന് നല്ലതാണ്.

2.വേദനാ ശമനവും കൃമിഹരവും കൂടിയാണ്.

3.പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.


4.അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ. മുരിങ്ങയുടെ വേരില്‍നിന്നും വേരിന്‍മേല്‍ തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.


5.മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു.


Comments