എന്താണ് ആയുർവേദത്തിൽ പത്ഥ്യം അപത്ഥ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് ഒരു തിരിച്ചറിവ് ലഭിക്കണം എന്ന് തോന്നിയതുകൊണ്ട് എഴുതുന്ന ചെറിയൊരു ഒരു ലേഖനമാണ് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ആഹാരമാണ് ഏറ്റവും വലിയ ഔഷധം എന്നിത് ഈ ലേഖനം വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും.ഈ ലേഖനത്തിൽ പലരോഗങ്ങൾക്കും സാധാരണ വൈദ്യന്മാർ നിർദ്ദേശിക്കാനുള്ള എന്തു കഴിക്കണം? എന്ത് കഴിക്കേണ്ട? എന്ത് ചെയ്യണം? എന്ത് ചെയ്യേണ്ട? എന്നതിനെക്കുറിച്ച് ഒരു അവബോധം നിങ്ങൾക്ക് ലഭ്യമാണ്.
...................................................
രോഗികൾക്ക് ഹിതകരമായത് പത്ഥ്യം അഹിതകരമായത് അപത്ഥ്യം. രോഗിയുടെ ശരീരബലവും രോഗത്തിന്റെ സ്വഭാവവും ദോഷങ്ങളുടെയും ദൂഷ്യങ്ങളുടെയും അവസ്ഥാഭേദങ്ങൾ വിശകലനം ചെയ്ത് "യഥാദോഷം യഥാഅവസ്ഥ യഥാവസരം" നിർദ്ദേശിക്കപ്പെടുന്ന വയാണ് പത്ഥ്യ അപത്ഥ്യങ്ങൾ. ചികിത്സകന്റെ യുക്തിക്കനുസരിച്ച് ഔഷധങ്ങളെ പോലെ പത്ഥ്യഅഫത്ഥ്യങ്ങൾ നിർദ്ദേശിക്കണം. ചികിത്സയുടെ പര്യായം തന്നെ പത്ഥ്യം എന്നുള്ളതും ശ്രദ്ധേയമാണ്. അതുപോലെതന്നെ ഔഷധങ്ങളിലും, പത്ഥ്യത്തിലും ഏറ്റവും ശ്രേഷ്ഠമായത് ഉപവാസമാണ് എന്ന ആയുർവേദശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. ഞാൻ ചുവടെ ചില രോഗങ്ങൾക്ക് പത്ഥ്യവും അപഥ്യവും ആയ ചില ആഹാരങ്ങളെയും വിഹാരങ്ങളേയും ( പ്രവൃത്തികൾ ) കുറിച്ച് വിവരിക്കുന്നുണ്ട് അത് നിങ്ങളുടെ രോഗാവസ്ഥയ്ക്കനുസരിച്ച് രോഗശമനത്തിനായി പ്രയോഗിക്കാവുന്നതാണ്. ജ്വരത്തിന് (പനിക്ക് )ഏറ്റവും നല്ല ഔഷധം ഉപവാസമാണ്. അതിസാരത്തിൽ എന്നുപറഞ്ഞാൽ വയറിളക്കത്തിന് പുളിയുള്ളതും ഉപ്പുള്ളതും ആയ എല്ലാ ഭക്ഷണപദാർത്ഥങ്ങളും ഉപേക്ഷിക്കുക. ഈ അവസ്ഥയിൽ മലരിന്റെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും അതുപോലെ തന്നെ നുറുക്ക് ഗോതമ്പിന്റെ കഞ്ഞി കുടിക്കുന്നതും വളരെ നല്ലതാണ്. അർശസ്സ് എന്നുപറഞ്ഞാൽ പൈൽസിന്റെ അസുഖമുള്ളവർ പുളിയില്ലാത്ത മോര് ധാരാളം കുടിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ മുക്കുറ്റി അരച്ച് സമൂലം വെണ്ണ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ് ഇത്തരം രോഗികൾ എരുവു ഉള്ളതും ,വറുത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നതും, റെഡ്മീറ്റ് ഉപേക്ഷിക്കുന്നതും വളരെ ഹിതകരമാണ്. അഗ്നിമാന്ദ്യം അല്ലെങ്കിൽ അജീർണം ഉള്ളവർ എളുപ്പം ദഹിക്കുന്നതായ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും, കഴിക്കുന്ന ഭക്ഷണം ചൂടോടുകൂടി കഴിക്കുന്നതും വളരെ നല്ലതാണ്. കഴിച്ച ആഹാരം ദഹിക്കാതെ വീണ്ടും കഴിക്കുക, ഭക്ഷണശേഷം ധാരാളം വെള്ളം കഴിക്കുക വെള്ളം കുടിക്കുക അതു പോലത്തന്നെ എരുവുള്ള ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുക മുതലായവ ഒഴിവാക്കണം. കൃമി രോഗമുള്ളവർ ഇലക്കറികൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം അതുപോലെതന്നെ ഉഴുന്ന് ധാരാളമായി ചേർത്തുണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. കാമില അഥവാ മഞ്ഞപിത്തം അതേ തുടർന്നുണ്ടാകുന്ന പാണ്ഡു (അനീമിയ) എന്ന രോഗമുള്ളവർ അവർ കഴിക്കുന്ന ഭക്ഷണത്തിൽ കൈയ്പ്പും, മധുരവും മുള്ള ഭക്ഷണപദാർത്ഥങ്ങൾ യുക്തിപൂർവ്വം ഉൾപ്പെടുത്തുന്നത് നന്നായിരിക്കും .പഴകിയ ഗോതമ്പ് ചുവന്ന അരി മുതലായവ ഉപയോഗവും വളരെ നന്നായിരിക്കും. രക്തപിത്തം എന്ന അസുഖം ഉള്ളവർ മുതിരയുടെ ഉപയോഗം പൂർണ്ണമായി ഉപേക്ഷിക്കേണ്ടതാണ്. അതുപോലെതന്നെ മദ്യത്തിന്റെയും പുളിയുള്ള മറ്റ് ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം ഇത്തരത്തിലുള്ള വർക്ക് നിഷിദ്ധമാണ്. രാജേക്ഷ്മാവ് അഥവാ ക്ഷയം എന്ന രോഗമുള്ളവർക്ക് വിരേചനം എന്നു പറഞ്ഞാൽ വയറിളക്കുന്നത് ഒരിക്കലും പാടില്ലാത്ത ഒരു ചികിത്സാരീതിയാണ്. അവർ ഒരിക്കലും വയറിളക്കാൻ പാടില്ല അതുപോലെതന്നെ ശരീരത്തിൻറെ ബലവും ദഹനശക്തിയും അനുസരിച്ച് നെയ്യും വെണ്ണയും സേവിക്കാവുന്നതാണ്. ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇക്കൂട്ടർക്ക് ഏറ്റവും ഹിതകരം. ആടിന്റെ മാംസം ഇട്ടുവച്ച് സൂപ്പ് കഴിക്കുന്നത് ഇവർക്ക് വളരെ നല്ലതാണ്. ഉരക്ഷിതം അഥവാ നെഞ്ചിൽ ക്ഷതമേറ്റ വർക്ക് വിശ്രമമാണ് ഏറ്റവും പ്രധാനമായ ഔഷധം കോലരക്ക് കഷായം വെച്ച് കഴിയുന്നത് വളരെ നല്ലതാണ്. ശാരീരികമായും മാനസികമായും അസ്വസ്ഥതയുണ്ടാക്കുന്ന എല്ലാ ഘടകങ്ങളും വർജ്ജിക്കണം എന്നുപറഞ്ഞാൽ ഉപേക്ഷിക്കണം. കാസവും ശ്വസവും (ചുമയും ശ്വാസംമുട്ടും) എന്ന രോഗമുള്ളവർ പശുവിന്റെയും ആടിന്റെയും പാലും നെയ്യും കഴിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ തേനും, മുതിരയും ഇത്തരത്തിലുള്ളവർക്ക് വളരെ നല്ലതാണ്. നല്ല നാടൻ കോഴിയുടെ മാംസവും ചൂടോടുകൂടി ഭക്ഷണം കഴിക്കുന്നതും, ചൂടുവെള്ളം കുടിക്കുന്നതും ഗോതമ്പ് കൊണ്ടുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നതും ഗോമാംസം കഴിക്കുന്നതും ഇവർക്ക് വളരെ നല്ലതാണ്. എന്നാൽ മത്സ്യ വർഗ്ഗങ്ങൾ പൊതുവേ ഇത്തരത്തിലുള്ളവർക്ക് പൂർണമായും ഒഴിവാക്കേണ്ട ഭക്ഷണ പദാർത്ഥമാണ്. ഹിക്കാരോഗം അഥവാ എക്കിൾ രോഗം ഉള്ളവർ വറുത്ത മണൽ വെള്ളം തളിച്ച് നനച്ച് മണപ്പിക്കുന്നതും, ഞെട്ടൽ ഉണ്ടാക്കുന്നതായ കാര്യങ്ങൾ അവരോട് പറയുന്നത് വളരെ നല്ലതാണ്. പൊടി, പുക, കാറ്റ് മുതലായവ ഏൽക്കുക വെയിൽ കൊള്ളുക, വ്യായാമം ചെയ്യുക മുതലായവ ഇത്തരത്തിലുള്ളവർക്ക് പാടില്ല. സ്വരഭേദം അഥവാ ശബ്ദം അടഞ്ഞുപോയവർ അരിഷ്ടങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ ഇത്തരത്തിലുള്ളവർ പൂർണമായി ഒഴിവാക്കുക. അരോചകം അഥവാ അരുചിയുള്ളവർക്ക് കയ്പുരസമുള്ള വേപ്പിന്റെ കമ്പ് മുതലായവ വായിലിട്ട് ചവയ്ക്കുന്നത് വളരെ നല്ലതാണ് .അത്പോലെ തന്നെ ചുക്ക്, കുരുമുളക്, തിപ്പലി പൊടിച്ചിട്ട് മോര് കഴിക്കുക, അരിഷ്ടങ്ങൾ കഴിക്കുന്നതും വളരെ നല്ലതാണ് . ഛർദ്ദി ഉള്ളവർ മലരിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ വില്വാദിഗുളിക തുളസിനീരും തേനും ചേർത്തു കഴിക്കുന്നതും വളരെ നല്ലതാണ്. ദാഹം കൂടുതലുള്ളവർ ഇളനീരിൽ ഏലക്കായ പൊടിച്ചിട്ട് കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ചെറുപയർ ചണം പയർ ,തുവരപ്പയർ തുടങ്ങിയവ വറുത്ത് വെള്ളത്തിൽ പാകപ്പെടുത്തിയെടുത്ത രസം കഴിക്കുന്നതും വളരെ നല്ലതാണ്. തലകറക്കം ഉള്ളവർ കരിക്കിൻവെള്ളം തേൻ ചേർത്ത് കുടിക്കുന്നതും പുരാണ സർപ്പിസ് (പഴയ നെയ്യ്) കഴിക്കുന്നതും വളരെ നല്ലതാണ് . മദ്യപിച്ച് ഉന്മത്തരായവർ പുളിയില്ലാത്ത മോരും വെള്ളം കുടിക്കുന്നതും പഴകിയ നെയ്യ് കഴിക്കുന്നതും വളരെ നല്ലതാണ്. ഇത്തരത്തിലുള്ളവർ അമിതമായ എരിവ് ,ഉപ്പ് ,പുളി, ഉപ്പിലിട്ടത് ,അച്ചാർ മുതലായവ പൂർണമായും ഒഴിവാക്കണം. ഉപവാസം അനുഷ്ഠിക്കുന്നതും . പലതരത്തിലുള്ള ശീതോപചാരങ്ങൾ ചെയ്യുന്നതും എന്നു പറഞ്ഞാൽ തലയിൽ കൂടി വെള്ളമൊഴിക്കുന്നതും വളരെ നല്ലതാണ്. അമിതമായ ദാഹം ശരീരത്തിൽ ഉണ്ടായാൽ എന്നു പറഞ്ഞാൽ ചുട്ടുപുകച്ചിൽ ഉണ്ടായാൽ ശരീരത്തിലുടനീളം ശതധൗദഘൃതം കൊണ്ട് അഭ്യംഗം ചെയ്യുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ രാമച്ചവും, ചന്ദനവും ഇട്ടു തിളപ്പിച്ച വെള്ളംകൊണ്ട് സ്നാനം ചെയ്യുന്നതും ശ്രേഷ്ഠമാണ്. അതുപോലെതന്നെ പുളിയില്ലാത്ത മോര് കൊണ്ട് ശരീരത്തിലുടനീളം ധാര ചെയ്യുന്നതും വളരെ നല്ലതാണ്. ഭ്രാന്തുള്ള രോഗികൾക്ക് പുരാണ സർപ്പിസ്സ് അഥവാ പഴയ നെയ് സേവിക്കുന്നത് വളരെ നല്ലതാണ് പുരാണ സർപ്പീസ്സ് എന്നുപറഞ്ഞാൽ ഒരു വർഷത്തിലേറെ പഴകിയ നെയ്യ് എന്നാണർത്ഥം അതുപോലെ തന്നെ ഇത്തരത്തിലുള്ള രോഗികൾക്ക് മനസ്സിന് ശാന്തി ഉണ്ടാക്കുന്നതും, നല്ല ഉറക്കത്തെ ഉണ്ടാക്കുന്നതുമായ ആഹാരവിഹാരങ്ങൾ, ഔഷധങ്ങളും സേവിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. അപസ്മാരമുള്ള രോഗികൾക്ക് രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് നസ്യം, ധൂമപാനം, അഞ്ജനം, വിരേചനം, രക്തമോക്ഷം, അഭ്യംഗം മുതലായ ചികിത്സകൾ യുക്തിക്കനുസരിച്ച് ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള രോഗികൾ മനസ്സിന് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് കേൾക്കുന്നത് കാണുന്നത് ഒഴിവാക്കേണ്ടതാണ് ഇവർ മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വളരെ നന്നായിരിക്കും മത്സ്യവും ,മാംസവും, മദ്യവും, വിരുദ്ധാഹാരവും ഇവർക്ക് നിഷിദ്ധമാണ്. വാതരോഗം ഉള്ളവർ തിരുമുക (അഭ്യംഗം) അതുപോലെതന്നെ ഉപനാഹം (വെച്ചുകെട്ടി വീർപ്പിക്കുക) വസ്തി മുതലായ ചികിത്സകൾ അവസ്ഥാനുസരണം ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള രോഗികൾ ആവണക്കെണ്ണ കഴിച്ചു വയറിളക്കുന്ന വളരെ നല്ലതാണ് . ഉണങ്ങിയ മത്സ്യവും അത്തരത്തിലുള്ള വിഭവങ്ങളും പൂർണമായും ഒഴിവാക്കേണ്ടതാണ്. ആടിന്റെ കാൽ, ദേവദാരു തടിയും കരിങ്കുറിഞ്ഞി വേരും, ചുക്ക് ചേർത്ത് സൂപ്പുണ്ടാക്കി കഴിക്കുന്നത് ഈ രോഗികൾക്ക് വളരെ നല്ലതാണ്. വാതരക്തം എന്ന രോഗത്തിന് ചിറ്റമൃത് കഷായം വെച്ചു കഴിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ പശുവിൻപാൽ, എരുമപാൽ, ആട്ടിൻപാലിൽ, മുതലായവ ഉപയോഗവും വളരെ ശ്രേഷ്ഠമാണ്. ഇത്തരത്തിലുള്ള രോഗികൾ പുളിയും ,എരിവും, ഉപ്പും, വിരുദ്ധാഹാരങ്ങളും, മദ്യവും മുതിരയും പൂർണമായി ഒഴിവാക്കണം ക്ഷാരം ഉള്ള ഭക്ഷണപദാർത്ഥങ്ങളും ഇവർക്ക് നിഷിദ്ധമാണ്. ഊരുസ്തംഭം എന്ന രോഗം ഉള്ള രോഗികൾ(ഇത്തരത്തിലുള്ള രോഗികളിൽ അരയ്ക്ക് കീഴ്പ്പോട്ട് ഏതെങ്കിലും ഭാഗം സ്തംഭിച്ചിരിക്കുകയാണ് പ്രത്യേകിച്ച് തുടയുടെ ഭാഗം സ്തംഭിച്ച് ഇരിക്കും അതുകൂടാതെ മല സംഘവും ഈ അസുഖത്തിന്റെ ഒരു ഭാഗമാണ്) ഈ രോഗികൾ ധാരാളമായി ചൂടുവെള്ളം കുടിക്കണം ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കണം. അതുപോലെതന്നെ ഗോമൂത്രം അടങ്ങിയ മരുന്നുകളും ഉപയോഗിക്കണം .ഇത്തരത്തിലുള്ള രോഗികൾക്ക് ഉദ്വർത്തനം പൊടിയിട്ട് തിരുമ്മൽ അതുപോലെതന്നെ രൂക്ഷമായ മറ്റു ചികിത്സാരീതികളും വളരെയധികം ശ്രേഷ്ഠമാണ്, സ്നേഹം (തൈലവും നെയ്യും ) ഉപയോഗിച്ചുള്ള ചികിത്സകളെല്ലാം തന്നെ നിഷിദ്ധമാണ്. ആമവാതത്തിൽ ഉപവാസമാണ് ഏറ്റവും നല്ല ചികിത്സ അതുപോലെതന്നെ രൂക്ഷസ്വദം, ലേപനം, വിരേചനം, വസ്തി മുതലായ ചികിത്സകളും വളരെയധികം ഫലം തരുന്നതാണ്. അതുപോലെതന്നെ ശരീരത്തിലെ ആമ അവസ്ഥ എന്നു പറഞ്ഞാൽ ശരീരത്തിലെ സൂക്ഷ്മമായ കോശങ്ങളിലുള്ള വിഷാവസ്ഥ എന്നു വേണമെങ്കിൽ ഇതിനെ ചുരുക്കി പറയാം മാറിക്കഴിഞ്ഞാൽ സ്നേഹം തൈലവും, നെയ്യും ശരീരത്തിന് അകത്തും പുറത്തും ഉപയോഗിക്കാൻ കഴിയുന്നതാണ് . ഇത്തരത്തിലുള്ള രോഗികൾ ചൂടുവെള്ളം ഉപയോഗിക്കുന്നത്, പുളിയില്ലാത്ത മോര് ഉപയോഗിക്കുന്നതും ആസവാരിഷ്ടങ്ങൾ ഉപയോഗിക്കുന്നതും ആവണക്കെണ്ണ ഉപയോഗിച്ച് വയറിളക്കുന്നതും വളരെ നല്ലതാണ്, അതുപോലെതന്നെ മുതിര ചെറുപയർ മുതലായവ സൂപ്പുണ്ടാക്കി കഴിക്കുന്നതും വളരെ നല്ലതാണ്. ധാന്യങ്ങൾ അരച്ചും പൊടിച്ചും ഉണ്ടാക്കുന്ന പലഹാരങ്ങൾ ഈ രോഗികൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഉദാവർത്തമെന്ന് രോഗമുള്ളവർ ( പൈൽസ് രോഗത്തിൻറെ മൂർച്ഛിച്ച അവസ്ഥയിൽ ആണ് ഭാവം എന്ന രോഗമുണ്ടാകുന്നത് ഈ അവസ്ഥയിൽ രോഗികൾക്ക് ശോധനക്കുറവ് ഒരു പ്രധാന ലക്ഷണമായി വരുന്നു). അതുപോലെതന്നെ അനാഹം (വയർ വീർത്തിരിക്കുന്നത് എന്ത് കഴിച്ചാലും വയർ വീർത്തിരിക്കുന്ന അസുഖമുള്ളവർ) അതുപോലെതന്നെ ഗുൽമം (ശരീരത്തിൽ എവിടെയെങ്കിലും കല്ലുപോലെ കല്ലിച്ച അനുഭവപ്പെടുന്ന അവസ്ഥ ഉള്ള രോഗികൾ) എളുപ്പം ദഹിക്കുന്നതും ദഹനശക്തി ഉളവാക്കുന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ മാത്രമേ ഉപയോഗിക്കാവൂ അത്തരത്തിലുള്ള രോഗികൾ പുളിയില്ലാത്ത മോര് ഉപയോഗിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ ആവണക്കെണ്ണയും യുക്തി അനുസരണം ഉപയോഗിക്കുന്നതും, ഗോമൂത്രഹരീതകീ മുതലായ ഗോമൂത്രത്തിൽ സംസ്കരിച്ച ഔഷധങ്ങളും വളരെ ഹിതമാണ് അധോ വായുവിനെയും മലത്തെയും നിരോധിക്കുന്ന ആഹാരപാനീയങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരത്തിലുള്ള രോഗികൾക്ക് വിളയുപ്പ് ,ഇന്തുപ്പും അടങ്ങുന്ന ചൂർണ്ണങ്ങൾ ശ്രേഷ്ഠമാണ്.ഇവർ പയർ ,കടല ,ചേമ്പ്, കാച്ചിൽ ഉരുളക്കിഴങ്ങ് മുതലായവ പൂർണമായും വർജ്ജിക്കേണ്ടതാണ്. പന്നിമാംസം ഉണക്ക മാംസം എന്നിവയും എല്ലാ മത്സ്യങ്ങളും സാമാന്യമായി ഇവർക്കു അപത്ഥ്യം ആണ്. ഹൃദ്രോഗം ഉള്ളവർക്ക് പുകയില നിഷിദ്ധമാണ് മധുരവും സുഖശീതളമായ പാനീയ വിഭവങ്ങൾ ഇവർക്ക് ഉപയോഗിക്കാവുന്നതാണ്. തേനിന്റെ ഉപയോഗവും ഇവർക്ക് നല്ലതാണ് . ഓരില ,മൂവില, നീർമരുത് കുറുന്തോട്ടി മുതലായവ വച്ചുണ്ടാക്കിയ കഷായവും ഇക്കൂട്ടർക്ക് ഹിതകരം ആണ്. ചെമ്മരിയാടിന്റെ പാൽ ഇക്കൂട്ടർ ഒരു കാരണവശാലും ഉപയോഗിക്കരുത്. മൂത്രകൃച്ഛ്രം അഥവാ മൂത്രം പോകാത്ത അവസ്ഥയിൽ കരിക്കിൻ വെള്ളത്തിൽ ഏലത്തരി കലക്കി കുടിക്കുന്നത് വളരെ നല്ലതാണ് കവുങ്ങ് ,തെങ്ങ് ,കരിമ്പന ഇവയുടെ പൊങ്ങ് കഴിക്കുന്നതും ഇവർക്ക് നല്ലതാണ് . തണുത്തവെള്ളം ഉപയോഗിച്ച് ധാര ചെയ്യുന്നതും അവഗാഹം ചെയ്യുന്നതും ശീത ദ്രവങ്ങൾ ശരീരത്തിൽ അരച്ചു പുരട്ടുന്നത് മൂത്രകൃച്ഛ്രം ശമിപ്പിക്കും. കാബേജ്, കോളിഫ്ളവർ, വെള്ളരിക്ക മുതലായവ കഴിക്കുന്നതും നല്ലതാണ് ഇവയ്ക്ക് മൂത്രം പുറപ്പെടുവിക്കാനുള്ള ശക്തിയുണ്ട്. പ്രമേഹമുള്ള രോഗികൾ ധാരാളം വ്യായാമം ചെയ്യുന്നത് നന്നായിരിക്കും അതുപോലെതന്നെ തിക്തരസവും കഷായ രസമുള്ള ആഹാരപാനീയങ്ങൾ ഉപയോഗിക്കുന്നതും ഗോമൂത്രം അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ധാന്യങ്ങൾ ഉപയോഗിക്കുമ്പോൾ മുളപ്പിച്ച ധാന്യങ്ങളും അതുപോലെതന്നെ ചെറുതേന് ഉപയോഗിക്കുന്നതും ഇവർക്ക് വളരെ ഹിതകരമാണ് .അതുപോലെതന്നെ മുരിങ്ങ, പാവൽ, കുരുട്ടു പാവൽ, വഴുതനങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, പർപ്പടകപ്പുല്ല്, ഞാവൽപ്പഴം, അത്തിപ്പഴം ,വാഴപ്പൂവ് വാഴക്കൂമ്പ് മുതലായവയും കടുക്ക നെല്ലിക്ക, താനിക്ക, കരിങ്ങാലി, വേങ്ങാക്കാതൽ, കന്മദം മുതലായവയുടെ ഉപയോഗവും വളരെ ശ്രേഷ്ഠമാണ് .അതുപോലെ ഈ രോഗികൾ മത്സ്യത്തിന്റെ ഉപയോഗവും, ഉഴുന്നിന്റെ ഉപയോഗവും, എള്ളിന്റെ ഉപയോഗവും, ശർക്കരയുടെ ഉപയോഗവും പൂർണമായും ഒഴിവാക്കേണ്ടതാണ്. സ്ഥൗല്യം പൊണ്ണത്തടിയുള്ളവർക്ക് ഉപവസിക്കുന്നതും വ്യായാമം ചെയ്യുന്നതും വളരെ നന്നായിരിക്കും ഇത്തരത്തിലുള്ള രോഗികൾ ആഹാരത്തിനു മുമ്പ് ധാരാളം വെള്ളം കുടിക്കുന്നതും ഗുണകരമാണ് .മോരിന്റെ ഉപയോഗവും, തേനിന്റെ ഉപയോഗവും തടി കുറയ്ക്കാൻ നല്ലതാണ്. ഗോമൂത്രത്തിൽ സംസ്കരിച്ച ഔഷധങ്ങളുടെ ഉപയോഗവും ഇത്തരത്തിലുള്ള രോഗികൾ ധാരാളമായി ഉപയോഗിക്കേണ്ടതാണ്. അതുപോലെതന്നെ വരക്, ചാമ,തിന ചോളം , മുതിര ,വൻപയർ ചെറുപയർ, തുവരപ്പയർ മുതലായവ ധാരാളം ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിലുള്ള രോഗികൾ മധുര പ്രധാനമായ ആഹാരപാനീയങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. വയറുനിറയെ ഭക്ഷണം കഴിക്കുകയും ഭക്ഷണത്തിന് മീതെ വെള്ളം കുടിക്കുക ഉപയോഗിക്കുക ,പാൽ കരിമ്പിൻ നീര്, പഞ്ചസാര ,ഗോതമ്പ് ഉഴുന്ന്, മത്സ്യം, മാംസം മുതലായവയുടെ ഉപയോഗവും പാടില്ല. ഉദരം അഥവാ അസൈറ്റിസ് എന്ന രോഗം ഉള്ള രോഗികൾ ഒട്ടകം ,എരുമ ,ആട് ,പശു മുതലായവയുടെ പാലിൽ സംസ്കരിച്ച ഔഷധങ്ങളും, പുളിയില്ലാത്ത മോരും ഉപയോഗിക്കേണ്ടതാണ് എന്ന് ആയുർവേദം പറയുന്നു. അതുപോലെതന്നെ അവണക്കെണ്ണ ഉപയോഗിച്ച് വിരേചനം നടത്തണം എന്നും, ഒരു വർഷം പഴകിയ മുതിര ചെറുപയർ ,യവം മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്തണം എന്നും. കള്ളിപ്പാലിൽ ഭാവന ചെയ്ത് അരി കൊണ്ടുണ്ടാക്കിയ അപ്പം കഴിച്ച് വിരേചനം നടത്തണമെന്നും. ലോഹവും ലോഹഭസ്മം ചേർന്ന് ഔഷധങ്ങൾ ഉപയോഗിക്കണം എന്നും ആയുർവേദത്തിൽ പറയുന്നു. ഇത്തരത്തിലുള്ള രോഗികൾക്ക് ധാന്യങ്ങൾ അരച്ചും പൊടിച്ചും ഉണ്ടാക്കുന്ന വിഭവങ്ങൾ ഒഴിവാക്കേണ്ടതാണ്. ഉഴുന്ന് ഇലക്കറികൾ മുതലായവയും ഒഴിവാക്കേണ്ടതാണ്. ശരീരത്തിൽ വ്രണമുള്ള രോഗികൾ സ്നിഗ്ദ്ധവും ഉഷ്ണവും ദ്രവവുമായ ആഹാരം ഉദാഹരണത്തിന് നെയ്യ് ചേർത്ത് ചൂടുകഞ്ഞി മുതലായവ ധാരാളമായി ഉപയോഗിക്കേണ്ടതാണ്. അതുപോലെതന്നെ ഞവര, യവം ഗോതമ്പ് ,ചെറുപയർ ,ചെറുചീര കയ്പൻ പടവലം ,വഴുതനങ്ങ, ചക്കപ്പഴം, വാഴപ്പഴം ,മാതളനാരങ്ങ, മുന്തിരിയും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. എള്ള് ചേർന്ന ഭക്ഷണവിഭവങ്ങൾ ഇത്തരത്തിലുള്ള രോഗികൾക്ക് അപത്ഥ്യം ആണ്. പാൽ ഉൽപന്നങ്ങളായ തൈര് കരിമ്പിൽ നിന്നെടുത്ത ശർക്കര മുതലായവയും അഹിതമാണ്. ഭഗന്ദരം അഥവാ ഫിസ്റ്റുല്ല യുള്ള രോഗികൾ ഇരുചക്രവാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും വിഷമകരമായ അവസ്ഥയിലും ഇരിപ്പിടങ്ങളിൽ ഇരുന്നു യാത്ര ചെയ്യുന്നത് ഈ രോഗത്തെ കൂട്ടുന്നതാണ്. ഇത്തരത്തിലുള്ള രോഗികൾ ആയുർവേദ ശാസ്ത്രവിധിപ്രകാരമുള്ള ക്ഷാരസൂത്ര ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്. കുഷ്ഠ രോഗികൾ ശരീരം ശുചിയായി സൂക്ഷിക്കേണ്ടതാണ് അതുപോലെതന്നെ ശരീരത്തിൽനിന്ന് ദുഷിച്ച രക്തത്തെ എടുത്തുകളയുന്ന രക്തമോക്ഷം, പ്രച്ഛന്നം,അട്ടയിട്ട് രക്തത്തെ കളയൽ മുതലായ ചികിത്സകൾ ചെയ്യേണ്ടതാണ് .ഒട്ടകം , കുതിര മുതലായവയുടെ മൂത്രത്തിൽ സംസ്കരിച്ച ഔഷധങ്ങളുടെ ഉപയോഗവും വളരെ നല്ലതാണ് അതുപോലെതന്നെ പുരാണ ഘൃതം ഉപയോഗിക്കുന്നതും , കടുക് , വേപ്പ് മുതലായവയുടെ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ് . കാർകോകിലരി ചേർത്ത മോര് കഴിക്കുന്നത് കഴിക്കുന്നതും വളരെ നല്ലതാണ്. ത്രിഫലയും പടോലവും ,കരിങ്ങാലിയും, ആര്യവേപ്പും മുതലായവയുടെ ഇലകളും തോലും ചേർത്ത് സംസ്കരിച്ച മാംസരസം ഉപയോഗിക്കുന്നതും .തിക്തരസം പ്രധാന്യമുള്ള എന്നുവച്ചാൽ കയ്പുരസമുള്ള ശാഖാ വർഗങ്ങളായ പടവലം ,മണിത്തക്കാളി , വേപ്പിൻ തളിര്, പാവയ്ക്ക ഉപയോഗിക്കുന്നത് ശ്രേഷ്ഠമാണ് .മദ്യം ,ഉഴുന്ന് പരിപ്പ്, തൈര്, കരിമ്പ്,പാൽ ,ചേമ്പ് ,കാച്ചിൽ എല്ലാ മത്സ്യങ്ങളും പ്രത്യേകിച്ച് ബ്രാൽ, ചെമ്മീൻ ,കൂന്തൽ,ഞണ്ട്, അയല മുതലായവയും കുഷ്ഠരോഗികൾ ഉപേക്ഷിക്കണം. കുഷ്ഠരോഗം എന്നുകേട്ട് ഭയപ്പെടേണ്ട സോറിയാസിസ്, എക്സിമ മുതലായ എല്ലാ രോഗങ്ങളും ആയുർവേദത്തിൽ കുഷ്ഠരോഗം എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ശീതപിത്തം എന്നു രോഗത്തിൽ അഥവാ അറ്റികേറിയ എന്ന രോഗത്തിൽ ഏലാദിചൂർണ്ണം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നതും ഭക്ഷണത്തിൽ കയ്പ്പൻ പടവലം, പാവയ്ക്ക, മുരിങ്ങ മുതലായവ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ശരീരത്തിന് അലർജിയുണ്ടാക്കുന്ന മറ്റു കാരണങ്ങളും, കിഴക്കൻ കാറ്റ് തട്ടുന്നതും ഒഴിവാക്കണം. അതുപോലെതന്നെ തൈര് ,പാൽ, മോര് മുതലായ പാലുൽപ്പന്നങ്ങളും കരിമ്പിൻ നീരും മറ്റ് ജല ജീവികളുടെ മാംസവും ഈ രോഗികൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. അമ്ലപിത്തം അഥവാ അസിഡിറ്റി, ഗ്യാസ് എന്നീ രോഗങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് വളരെ നന്നായിരിക്കും പഞ്ചസാര, പടവലം ,പാവയ്ക്ക ,നെല്ലിക്ക, മാതളനാരങ്ങ മുതലാളിയുടെ ഉപയോഗവും ഹിതകരമാണ്. പുതിയ ധാന്യം അഥവാ കുത്തരിയുടെ ചോറ് , പുളിപ്പിച്ച ഭക്ഷണപദാർഥങ്ങൾ മുതിര ,ഉഴുന്ന് മുതലായവ പൂർണമായും ഉപേക്ഷിക്കണം. വിസർപ്പം അഥവാ ഹെർപ്പിസ് എന്ന രോഗത്തിന്റെ ആദ്യാവസ്ഥയിൽ ശരീരത്തിന് അകത്തും പുറത്തും സ്നേഹത്തിന്റെ ഉപയോഗം എന്നുപറഞ്ഞാൽ നെയ്യുടെയും തൈലത്തിന്റെയും ഉപയോഗം അത്യന്തം നിഷിദ്ധവും അപകടകരവുമാണ് .ശരിയായ ദോഷപാചനം ഉണ്ടായതിനുശേഷമേ ശതധൗദഘൃതം, തിക്തക ഘൃതം മുതലായവ ഉപയോഗിക്കാൻ പാടുള്ളൂ, ഇത്തരത്തിലുള്ള രോഗികളിൽ ചന്ദനവും കർപ്പൂരവും അരച്ച് ശരീരത്തിൽ ലേപനം ചെയ്യുന്നതും ശീത വീര്യമുള്ള ദ്രവ്യങ്ങൾ തിളപ്പിച്ച ജലംകൊണ്ട് ധാര ചെയ്യുന്നതും വളരെ നല്ലതാണ് . അതുപോലെതന്നെ ശരീരത്തിനകത്തേക്ക് ഗോതമ്പ് ഞവര,തിന മുതലായവ ഉപയോഗിക്കാം. മദ്യം ഇവർക്ക് തികച്ചും അപത്ഥ്യം ആണ് അതുപോലെതന്നെ തൈരും തൈരിൽ നിർമിക്കുന്ന ഭക്ഷണ പാനീയ വിഭവങ്ങളും വെളുത്തുള്ളി, മുതിര ,ഉഴുന്ന് മുതലായവയും നിഷിദ്ധമാണ്. കർണ്ണ രോഗങ്ങളിൽ ഗോതമ്പ് ,ചെന്നെല്ല്, യവധാന്യം , ചെറു പയർ, പടവലം, പാവയ്ക്ക വഴുതന ,മുരിങ്ങ മുതലായവയും ഉപയോഗിക്കുന്നത് വളരെ നല്ലതാണ് അനാവശ്യമായും അധികമായും സംസാരിക്കുക, മഞ്ഞു കൊള്ളുക, ചെവി ചൊറിയുക, പകൽ ഉറങ്ങുക മുതലായവയും ഒഴിവാക്കേണ്ടതാണ് . നാസാരോഗങ്ങൾ അഥവാ മൂക്കുമായി ബന്ധപ്പെട്ട അസുഖമുള്ളവർ കാറ്റു കടക്കാത്ത മുറിയിൽ ഇരിക്കുക, ഇറുകിയ തലപ്പാവ് ധരിക്കുക, പഴക്കവും ചെന്ന മുതിര, ചെറുപയർ, തൈര് മുതലായവയുടെ ഉപയോഗവും പാവയ്ക്ക വെള്ളുള്ളി ചുവന്നുള്ളി കുരുമുളക് ,തിപ്പലി ,സവാള മുതലായവ ഉപയോഗിക്കുന്നതും നല്ലതാണ്. രോഗികൾ മലം, മൂത്രം കണ്ണുനീർ മുതലായവയുടെ തടയുന്നതും ,പകലുറങ്ങുന്നത്, കുളിക്കുന്നതും ,നിലത്തു കിടക്കുന്നതും, മഞ്ഞു കൊള്ളുന്നതും ,ചേമ്പ് ,കാച്ചിൽ മത്സ്യം മുതലായവയും ഒഴിവാക്കേണ്ടതാണ്. നേത്ര രോഗങ്ങളിൽ ഉപവാസവും, നസ്യവും ലേഖനവും, അഞ്ജനവും അവസ്ഥാനുസരണം ചെയ്യേണ്ടതാണ് ഇത്തരത്തിലുള്ള രോഗികൾ നടക്കുമ്പോൾ ചെരിപ്പ് ധരിക്കാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ മുലപ്പാൽ കൊണ്ട് തർപ്പണം, നസ്യം മുതലായവ ചെയ്യുന്നത് വിശേഷാൽ പത്ഥ്യമാണ് .മുതിര കൊണ്ട് സൂപ്പുണ്ടാക്കി കഴിക്കുന്നത് വളരെ നല്ലതാണ് .പഴകിയ അരി ചെറുപയർ ,ഗോതമ്പ് ,ഞവര മുതലായ ധാന്യങ്ങൾ ഉപയോഗിക്കുന്നത് കണ്ണിന് വളരെ ശ്രേഷ്ഠമാണ്. അതുപോലെതന്നെ പടവലം ,പാവയ്ക്ക, വഴുതനങ്ങ, മണിതക്കാളി, കാരറ്റ്, വാഴക്കൂമ്പ് മുതലായവയുടെ ഉപയോഗവും നേത്രരോഗങ്ങൾ ഹിതമാണ് .മല്ലിയില, മുരിങ്ങയില വെളുത്തുള്ളി, മുന്തിരിങ്ങ, മാതളനാരങ്ങ മുതലാളിയുടെ ഉപയോഗവും. ഭക്ഷണത്തിൽ ഉപ്പിന് പകരം ഇന്തുപ്പ് ഉപയോഗിക്കുന്നതും കടുക്ക, നെല്ലിക്ക ,താണിക്ക മുതലാളിയുടെ ചൂർണ്ണം തേൻ ചേർത്ത് ഉപയോഗിക്കുന്നു വളരെ നല്ലതാണ്. അതുപോലെതന്നെ കണ്ണുനീർ, അധോവായു, മലം ,മൂത്രം ഛർദി തുടങ്ങിയ വേഗങ്ങൾ തടസ്സപ്പെടുത്തുന്നത് നിഷിദ്ധമാണ്. വളരെ ചെറിയ വസ്തുക്കൾ ശ്രദ്ധിച്ചു നോക്കുക തുടങ്ങിയ ആയാസകരമായ കർമ്മങ്ങൾ. രാത്രി വൈകി ഭക്ഷണം കഴിക്കുക, അധികം സംസാരിക്കുക പൂർണമായും ഒഴിവാക്കണം. ഇലക്കറികൾ എല്ലാംതന്നെ കണ്ണിന്റെ ആരോഗ്യത്തിന് നന്നല്ല . പിണ്ണാക്ക് (എണ്ണ നീക്കം ചെയ്ത് ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങൾ) കണ്ണിന് ദോഷകരമാണ്. ഗർഭിണിയായ സ്ത്രീകൾ എന്നും പ്രിയപ്പെട്ട വാക്കുകൾ, സ്നാനം, അഭ്യംഗം മുതലായവ ശീലിക്കണം. ഗോതമ്പ്, തൈര്, വെണ്ണ ,നെയ്യ് മുതലായവയും ധാരാളം ഉപയോഗിക്കണം , കട്ടിയേറിയ ഭാരം കൂടിയ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം. പ്രായമേറിയതും അനുഭവസമ്പത്തുമുള്ള സ്ത്രീകളുടെ മറ്റു ഉപദേശങ്ങളും സ്വീകരിക്കണം. പ്രസവശേഷം സ്ത്രീകൾ പഞ്ചകോല ചൂർണം ചേർത്ത് ചെറിയ അളവിൽ നെയ്യ് സേവിക്കണം വാതകോപവും ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കുന്നു . അരിഷ്ട ആസവങ്ങൾ യുക്തിപൂർവ്വം ഉപയോഗിക്കണം, പഴകിയ ചെന്നല്ലരി ,ഗോതമ്പും മുതിരയും, പാവയ്ക്കയും, ക്യാരറ്റും വെളുത്തുള്ളിയും ആവശ്യത്തിന് ഉപയോഗിക്കണം.ഉപ്പു കൂടിയ ഭക്ഷണവും, ഗുരുവായ ഭക്ഷണവും, വിരുദ്ധമായ ഭക്ഷണവും(പാലും പുളിയുള്ള ഭക്ഷണസാധനങ്ങൾ ഉം ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധമാണ് അതുപോലെതന്നെ തേനും നെയ്യും ഒരേ അളവിൽ കഴിക്കുന്നത് വിരുദ്ധമാണ് ഇതുപോലെ ആയുർവേദത്തിൽ പല തരത്തിലുള്ള വിരുദ്ധാഹാരങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്), അമിതമായ ഭക്ഷണവും ഒഴിവാക്കണം. കിഴക്കൻ കാറ്റ് ഏൽക്കുന്നത് പ്രത്യേകിച്ചും എല്ലാം അസുഖങ്ങളിലും നിഷിദ്ധം ആയിട്ടുള്ളതാണ്. കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങളിൽ കഫത്തെ വർധിപ്പിക്കുന്ന എല്ലാ ആഹാരങ്ങളും ഒഴിവാക്കേണ്ടതാണ് പ്രത്യേകിച്ച് ബേക്കറി ഐറ്റംസ് മുതലായവയുടെ അമിതമായ ഉപയോഗവും, ടിൻഫുഡ് മുതലായവയുടെ ഉപയോഗവും, മൈദ കൊണ്ടുണ്ടാക്കിയ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം, ചോക്ലേറ്റ് പൂർണമായും ഒഴിവാക്കേണ്ടതാണ്.
നന്ദി നിങ്ങൾക്ക് എല്ലാവർക്കും എൻറെ ഈ ആർട്ടിക്കിൾ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.
ഡോ. പൗസ് പൗലോസ് BAMS, MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW