Random Post

വിവിധതരത്തിലുള്ള പാലുകളുടെ ഗുണങ്ങളും അവയുടെ ഗുണവിശേഷങ്ങളും

ഇന്നു ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് വിവിധതരത്തിലുള്ള പാലുകളെയും അവയുടെ ഗുണങ്ങളും കുറിച്ചാണ്. ഇന്ന് നമ്മുക്ക് ലഭ്യമായ പാക്കറ്റ് പാലിൽ വളരെയധികം മായം കലർന്നിട്ടുണ്ട് എന്ന് നമ്മൾ നിത്യേന പല മാധ്യമങ്ങളിലൂടെയും കേൾക്കുന്നതാണ് . നല്ല പശുവിന്റെയും, എരുമയുടെയും, ആടിന്റെയും പാൽ ദിവസവും കഴിക്കാൻ കഴിയുമെങ്കിൽ അത് ഒരു ഭാഗ്യമാണ്. ഓരോ തരത്തിലുള്ള പാലിനും പലതരത്തിലുള്ള ഗുണവിശേഷങ്ങൾ ആണ് ഉള്ളത് . പാലിനെ തന്നെ നമുക്ക് പലതായി തിരിക്കാം ചെമ്മരിയാടിന്റെ പാൽ, എരുമപ്പാൽ, പശുവിൻ പാല്, കഴുതപ്പാൽ ,ഒട്ടകപ്പാലിൽ മുതലായവ. ഈ പാലുകൾ എല്ലാം തന്നെ പല നാടുകളിൽ പല തരത്തിൽ നിത്യോപയോഗ ജീവിതത്തിലും, ഔഷധനിർമാണത്തിനും ഉപയോഗിച്ചുവരുന്നു.സാമാന്യമായി പാല് മധുരത്തോട് കൂടിയതും ,ഓജസ്സിനെ വർധിപ്പിക്കുന്നതും ,ധാതുക്കളെ വർദ്ധിപ്പിക്കുന്നതും ജീവനെ നൽകുന്നതും ജരാനരകളിൽ നശിപ്പിക്കുന്നതും, ക്ഷീണത്തെ അകറ്റുന്നതും , ബുദ്ധിയെ വികസിപ്പിക്കുന്നതും, ശരീര ശക്തിയെ വർധിപ്പിക്കുന്നതും, കഫത്തെ വർധിപ്പിക്കുന്നത്, ഗുരുത്വത്തോടു കൂടിയതും ശീതവീര്യവും (ശരീരത്തെ തണുപ്പിക്കുന്നത് ആകുന്നു). ഈ ലേഖനം വളരെ സാധാരണ ജനങ്ങൾക്കും വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന വളരെ ലളിതമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത് ഇവ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു .ഈ ലേഖനത്തിൽ ഉള്ള ആശയങ്ങൾ പല ഗ്രന്ഥങ്ങളിൽ നിന്ന് കടമെടുത്തിട്ട് ഉള്ളവയാണ്.

പശുവിൻ പാലിന്റെ ഗുണം
............................................

പശുവിൻ പാൽ ജരാനരകളെ നശിപ്പിക്കുന്നതും ക്ഷതമേറ്റ വർക്കും, ക്ഷീണം ഉള്ളവർക്കും ഏറ്റവും ഹിതകരമായതും ,ബുദ്ധി വർദ്ധിപ്പിക്കുന്നതും ,ശരീരശക്തി വർദ്ധിപ്പിക്കുന്നതും ,ചെറിയൊരു വിവേചനത്തെ ഉണ്ടാക്കുന്നതും മൂത്രകൃച്ഛ്രം ( മൂത്രം പോകുന്നതിന് ബുദ്ധിമുട്ട്) മുതലായവയെ നശിപ്പിക്കുന്നതും ആകുന്നു ബാലനും വൃദ്ധനും ഏറ്റവും നല്ലതാണ്. പശുവിൻപാൽ ധാതുക്കളെ വർദ്ധിപ്പിക്കുന്നതും ആകുന്നു. പശുവിൻപാൽ കുറച്ച് ഗുരുത്വത്തോടു (ദഹിക്കാൻ പ്രയാസം) കൂടിയതാണ് ശരീരത്തിന് ദീർഘായുസ്സ് തരുന്നതാണ് ശരീരത്തെ തടിപ്പിക്കുന്നവയാണ്, ബലത്തെ വർദ്ധിപ്പിക്കുന്നതും, ജീവനെ നിലനിർത്തും ആകുന്നു.

തൈരിന്റെ ഗുണം
................................

തൈര് പുളിരസത്തോടു കൂടിയതിണ്. മലബന്ധത്തെ ഉണ്ടാക്കും ,ഗുരു ആണ് ( ദഹിക്കാൻ പ്രയാസം ). പലരും തൈരിന് വളരെയധികം ശീത ഗുണത്തോടു കൂടിയതാണ് വിചാരം. പല പൈൽസ് രോഗികളും തൈര് നല്ലതാണെന്ന് എന്ന് വിചാരിച്ചു ധാരാളം അത് കഴിക്കുകയും പിന്നീട് ആ രോഗം വർധിച്ചും കണ്ടുവരുന്നുണ്ട്. തൈര് കഴിക്കുമ്പോൾ പൈൽസ്, ഫിസ്റ്റുല്ല, ഫിഷർ മുതലായ മലദ്വാര സംബന്ധമായ അസുഖങ്ങൾ കൂടിയാണ് സാധാരണ കണ്ടിട്ടുള്ളത്. ആമാശയത്തിൽ അസുഖം ഉണ്ടാകുമ്പോൾ അൾസർ ഉണ്ടാകുമ്പോൾ മറ്റും തൈര് കഴിക്കാതിരിക്കുക അതാണ് നല്ലത്.

മോരിന്റെ ഗുണം
...............................

മോര് വളരെ ലഘുവാണ്, ദഹിക്കാൻ വളരെ സുഖമാണ് ,ദഹനത്തെ കൂട്ടുന്നതാണ്, ചെറിയ ചവർപ്പ് , പുളിരസത്തോടു കൂടിയതാണ്, ശരീരത്തിലെ നീർക്കെട്ട് ,മൂത്രം പോകാത്ത അവസ്ഥ, പനി, പാണ്ഡുരോഗം എന്നു പറഞ്ഞാൽ അനീമിയ മുതലായവയ്ക്ക് നല്ലതാണ്.

എരുമ പാലിന്റെ ഗുണം
.......................................
എരുമപ്പാൽ അമിതമായ വിശപ്പ് ഉള്ളവർക്കും ഉറക്കമില്ലാത്തവർക്കം വളരെ നല്ലതാണ്, ദഹിക്കാൻ പ്രയാസമാണ് ശരീരത്തെ തണുപ്പിക്കുന്ന താണ്

ആട്ടിൻ പാലിന്റെ ഗുണം
........................................

ആട് സാധാരണയായി വെള്ളം കുറച്ച് മാത്രമേ കുടിക്കാറുള്ളൂ ഓടി നടന്നും ചുറ്റിക്കറങ്ങി നല്ലതുപോലെ വ്യായാമം ചെയ്യും ഇലകളും മറ്റും തിന്നുകയും ചെയ്യും അതാണ് ആടിന് കൂടുതലിഷ്ടം.ആ കാരണങ്ങളാൽ ആടിന്റെ പാൽ കൂടുതൽ ദഹിക്കാൻ എളുപ്പമാണ്. അതിനാൽതന്നെ ക്ഷയ രോഗികൾക്കും പനിയുള്ള വർക്കും ചുമയും കഫക്കെട്ടും ഉള്ളവർക്കും വയറിളക്കം , രക്തപിത്തം എന്ന അസുഖമുള്ളവർക്കും ആട്ടിൻപാൽ വളരെ നല്ലതാണ്.

ഒട്ടകത്തിൻറെ പാലിന്റെ ഗുണം
.................................................

ഒട്ടകത്തിന്റെ പാൽ വളരെ ഉഷ്ണ ഗുണത്തോടു കൂടിയതാണ് ചെറിയൊരു ഉപ്പുരസമുണ്ട് ദഹനശക്തിയും ഉണ്ടാക്കും ദഹിക്കാൻ എളുപ്പമാണ് കഫത്തെ കുറയ്ക്കും ശരീരത്തിൽ കൃമി ഉള്ളവർക്കും , നീർക്കെട്ട് ഉള്ളവർക്കും, മഹോദരം (അസൈറ്റിസ്) എന്ന അസുഖം ഉള്ളവർക്കും വളരെ നല്ലതാണ്.

മുലപ്പാലിന്റെ ഗുണം
...............................
മുലപ്പാൽ നേത്ര രോഗത്തിന് വളരെ ശ്രേഷ്ഠമാണ് രക്തപിത്തം (എന്നുപറഞ്ഞാൽ മൂക്കിൽ കൂടിയും മലദ്വാരത്തിൽ കൂടെയോ അതോ നവദ്വാരങ്ങളിൽ ഏതെങ്കിലും ദ്വാരങ്ങളിലൂടെ രക്തം പുറത്തു വരുന്ന അവസ്ഥ). കണ്ണിൽ ചതവു പറ്റിയാലും, തലകറക്കം, ബോധക്കേട് മുതലായവയിലും കണ്ണിൽ തളം കെട്ടി നിർത്താനും, നസ്യം ചെയ്യാനും വളരെ നല്ലതാണ്

പാൽപ്പാടയുടെ ഗുണം
....................................

ഏത് ജീവിയുടെ പാൽകാച്ചി അതിനുമീതെ അടിയുന്ന പാടയായാലും അതിന് ആ പാലിന്റെ ഗുണങ്ങൾ തന്നെയാണുള്ളത്. ദഹിക്കാൻ പ്രയാസമാണ് ശീത വീര്യത്തോടു കൂടിയാണ് ( തണുപ്പു കൂടിയതാണ് ) ധാതുക്കളുടെ വൃദ്ധിക്ക് കാരണമാകുന്നതാണ്, വായുവിന്റെ കോപത്തെ ശമിപ്പിക്കുന്നതാണ്.

വെണ്ണയുടെ ഗുണം
...............................
പാൽ കടഞ്ഞെടുത്ത വെണ്ണ മധുര രസത്തോട് കൂടിയതും, മലബന്ധത്തെ ഉണ്ടാകുന്നതും, തണുപ്പു കൂടിയതും, ബുദ്ധിക്ക് വളരെ ശ്രേഷ്ഠവും, പൈൽസ് മുതലായവയ്ക്കും, കണ്ണിനു ഏറ്റവും നല്ലതാണ്. ബാലന്മാർക്കും വൃദ്ധന്മാർക്കും ഇത് വളരെ ശ്രേഷ്ഠമാണ്.

നെയ്യിന്റെ ഗുണം
.............................
നെയ്യ് ബുദ്ധിശക്തി, ഓർമ്മശക്തി, ധാരണാശക്തി, അഗ്നിബലം, ആയുസ്സ് ,ശുക്ലത്തിന് വർദ്ധനവ്, നേത്ര ബലം , ഇവയെ ഉണ്ടാക്കും ബാലന്മാർക്കും വൃദ്ധന്മാർക്കും വളരെ ശ്രേഷ്ഠമാണ്, പൊള്ളലേറ്റ വർക്ക്, വിഷബാധ ഉള്ളവർക്ക്, മെലിച്ചിൽ മുതലായവർക്ക് നെയ്യ് വളരെ ശ്രേഷ്ഠമാണ് .പഴയ നെയ്യ് അപസ്മാരം ,തലകറക്കം, ശിരസ്സ് സംബന്ധമായ അസുഖങ്ങൾ, കണ്ണിൻറെ രോഗം , യോനീരോഗങ്ങൾ മുതലായവയ്ക്ക് വളരെ നല്ലതാണ്.

തേങ്ങാപ്പാലിൻ ഗുണം
....................................

ആയുർവേദത്തിൽ പാലുകളുടെ ഗണത്തിൽ തന്നെയാണ് തേങ്ങാപ്പാലിനെ ഉൾപ്പെടുത്തിയിരിക്കുന്നത് . തേങ്ങപ്പാൽ മോഹാലസ്യം, തലതിരിച്ചിൽ, രക്തവാതം ഇവയെ ശമിപ്പിക്കും. ഇതാണ് ഉഷ്ണ വീര്യം ആകുന്നു. കാസശ്വസങ്ങൾ, നെഞ്ചു കലിപ്പ്, രുചിയില്ലായ്മ ഇവയെ നശിപ്പിക്കും.

നന്ദി

നിങ്ങൾക്ക് എന്റെ ഈ ആർട്ടിക്കിൾ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments