Random Post

ജലത്തിന് നമ്മെ രോഗിയാക്കനും ആരോഗ്യമുള്ള വരാക്കാനും ശക്തിയുണ്ട്

ജലത്തിന് അതിന്റേതായ ഒരു മഹത്ത്വമുണ്ട് വേണമെങ്കിൽ അതിനെ "ജല മഹാത്മ്യം" എന്ന് പറയാം നമ്മെ രോഗിയാക്കനും ആരോഗ്യമുള്ള വരാക്കാനും അതിനു ശക്തിയുണ്ട്. ജലത്തിന് എങ്ങനെ അത് സാധിക്കുന്നു എന്നത് ഈ ലേഖനം വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും

...............................................................................

ആകാശത്തുനിന്ന് വീഴുന്ന മഴവെള്ളം തൃപ്തിയും, മനസ്സിന് സന്തോഷവും, ബുദ്ധിവികാസവും ഉണ്ടാക്കുന്ന ഗുണങ്ങളോടു കൂടിയതാകുന്നു. ഈ ജലം ആകാശത്ത് നിന്ന് വീഴുമ്പോൾ സൂര്യൻ, ചന്ദ്രൻ, വായു ഇവയുടെ സ്പർശനം മൂലമാണ് ഈ ഗുണങ്ങൾ ഇവയ്ക്കുണ്ടാകുന്നത്. ഈ ജലം ഭൂമിയിൽ എത്തുമ്പോൾ അതിനെ പലതായി തിരിക്കാം കിണറുവെള്ളം, ചിറയിലെ ജലം, അരുവിയിലെ ജലം, ഉറവുള്ള ജലം, കുളത്തിലെ ജലം, പുഴയിലെ ജലം എന്നിങ്ങനെ. ഈ ജലത്തിന് എല്ലാം അതിന്റെ സ്രോതസ്സുകൾ ക്ക് അനുസരിച്ച് പല ഗുണങ്ങളാണ് ഉള്ളത് അതുപോലെ തന്നെ നമ്മൾ ചൂടുവെള്ളം ഉപയോഗിക്കുമ്പോഴും പല പല പഴങ്ങളുടെ ജ്യൂസ് കുടിക്കുമ്പോഴും അല്ലെങ്കിൽ പലതരത്തിലുള്ള ഔഷധങ്ങൾ ഇട്ട് സംസ്കരിച്ച ജലം കുടിക്കുമ്പോഴും എല്ലാംതന്നെ നിങ്ങൾ കുടിക്കുന്ന ജലം ഏതവസ്ഥയിലാണ് നിങ്ങളുടെ ശരീരത്തിന് അകത്തെത്തുന്നത് അതിനെ അടിസ്ഥാനപ്പെടുത്തി അത് നിങ്ങൾക്ക് ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകും. അതിനെക്കുറിച്ച് ഒരു സാമാന്യമായ ഒരു അറിവ് ആയുർവേദ ശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ നിങ്ങൾക്ക് ഈ ലേഖനത്തിലൂടെ കാണിച്ചു തരാം. ചൂടുവെള്ളം കഫത്തെ കുറയ്ക്കുന്നതും ശരീരത്തിലെ ദുർമേദസിനെ കുറയ്ക്കുന്നതും ദഹനശക്തിയെ കൂട്ടുന്നതും ,ചുമയും, പനിയും നശിപ്പിക്കുന്നതും ശ്വസകോശ സംബന്ധമായ അസുഖങ്ങൾക്കും വളരെ നല്ലതാണ്. തിളപ്പിച്ചാറിയ ആറിയ വെള്ളം കഫത്തെ കൂട്ടുന്നതും, എളുപ്പം ദഹിക്കുന്നതും ആകുന്നു. എന്നാൽ ഒരു രാത്രി ഇരുന്ന് പഴകിയ വെള്ളം ആകട്ടെ ആയുർവേദ ശാസ്ത്രവിധിപ്രകാരം 3 ദോഷങ്ങളെയും കേപിപ്പിക്കുന്നതും (വാതം ,പിത്തം ,കഫം) അതു മൂലം മറ്റു രോഗങ്ങൾക്ക് കാരണമാകും. തേങ്ങ വെള്ളം ശുക്ലത്തെ വർദ്ധിപ്പിക്കുന്നതും ,ദാഹത്തെ ശമിപ്പിക്കുന്നതും, ദഹനശക്തി വർദ്ധിപ്പിക്കുന്നു, വസ്തി (യൂറിനറി ബ്ലാഡർ) സംബന്ധമായ അസുഖങ്ങൾക്ക് വളരെ നല്ലതാണ്. മഴവെള്ളം ആകാശത്തു നിന്ന് നേരിട്ട് വീണുകിട്ടുന്ന തായ ജലം ഏറ്റവും ശ്രേഷ്ഠമാണ് .നദികളിലെ ജലം വളരെ ചീത്തയാണ് അത് രോഗങ്ങളുണ്ടാക്കും. വർഷക്കാലത്ത് ആകാശത്തു നിന്നും വീഴുന്ന ജലം മറ്റൊന്നിലും വീഴാതെ ഭൂമിയിൽ നിന്നും കുറെ ഉയരത്തിൽ ഒരു പീഠത്തിന്മേൽ (സ്റ്റൂളിലോ , ഉയരത്തിലുള്ള മറ്റെന്തെങ്കിലും സ്റ്റാൻഡിലോ) മറ്റൊരു പാത്രം വച്ച് സംഭരിച്ച് എടുക്കുന്ന ജലത്തിലാണ് "ദിവ്യജലം" എന്നാണ് പറയുന്നത് ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് വളരെകാലം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാവുന്നതുമാണ്. നമ്മുടെ നാട്ടിൽ ഇന്ന് മഴവെള്ള സംഭരണികളും മറ്റും ഉപയോഗിക്കുന്നത് വളരെ കൂടിവരുന്നുണ്ട് വളരെ നല്ല ഒരു പദ്ധതിയാണ് ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ജലം വളരെക്കാലം ജലസംഭരണിയിൽ സംഭരിച്ചു വെച്ച് ഉപയോഗിക്കാവുന്നതാണ് അത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. തണുപ്പിച്ച ജലം തലകറക്കം ,ചുട്ടുനീറ്റൽ ,ചുട്ടുപുകച്ചിൽ ,വിഷബാധ, തളർച്ച, ഛർദ്ദി, വയറിളക്കം മുതലായവയ്ക്ക് വളരെ നല്ലതാണ്. അതുപോലെതന്നെ വളരെ രസകരമായ മറ്റൊരു സംഭവം ഉണ്ട് വെള്ളം തിളപ്പിച്ച് നാലിലൊന്നാക്കി വറ്റിച്ച് ഉപയോഗിച്ചാൽ അത് വാത സംബന്ധമായ അസുഖങ്ങളെ ശമിപ്പിക്കും. ചുക്ക് ഇട്ടു തിളപ്പിച്ച ജലം ചൂടോടു കൂടി കുടിക്കുന്നത് കഫ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വളരെ നല്ലതാണ്. അതുപോലെ തന്നെ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ചൂടോടുകൂടി കുടിക്കുന്നത് വായു സംബന്ധമായ എല്ലാ അസുഖങ്ങൾക്കും നല്ലതാണ്. രാത്രിസമയം കിടക്കുന്നതിനുമുമ്പ് തിളപ്പിച്ച് ആറിയ ഇളം ചൂടുള്ള വെള്ളം കുടിച്ചാൽ കട്ടപിടിച്ചു കിടക്കുന്നത് കഫത്തേയും മേദസ്സിനെയും കുറച്ച് നല്ല ദഹനശക്തിയും ഉണ്ടാക്കി അജീർണ്ണം ശമിപ്പിക്കോം ( ദഹിക്കാതെ കിടക്കുന്ന അന്നത്തെ ദഹിക്കുകയും ചെയ്യും). പഞ്ചസാര കലക്കിയ ജലം കഫത്തെ വർധിപ്പിക്കും വായു സംബന്ധമായ അസുഖങ്ങൾക്ക് വളരെ നല്ലതാണ്, കൽക്കണ്ടം കലക്കിയ വെള്ളം ശുക്ലത്തെ വർദ്ധിപ്പിക്കും, ശർക്കര കലക്കിയ ജലം (മൂത്രകൃച്ഛ്രം) മൂത്രം പോകാത്ത അവസ്ഥ സുഖപ്പെടുത്തും. കരിങ്ങാലിക്കാതൽ കൊത്തിനുറുക്കി ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുന്നത് ത്വക് രോഗങ്ങെ ശമിപ്പിക്കും. വേങ്ങാക്കാതൽ കൊത്തിനുറുക്കി ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയാണെങ്കിൽ ദുർമേദസിനെ ശമിപ്പിക്കും.ഇത്തരത്തിൽ ജലം അതിന്റെ അവസ്ഥ മാറുന്നതിനനുസരിച്ച് ഓരോ ഗുണങ്ങൾ അത് കൈവരിക്കും .അതിനാൽ നിങ്ങൾ കുടിക്കുന്ന ജലം ചൂടുള്ളത് ആകണമോ തണുപ്പുള്ളത് ആകണമോ തിളപ്പിച്ചാറിയത് ആകണമോ മറ്റേതെങ്കിലും ഔഷധ ഔഷധങ്ങളിട്ടു സംസ്കരിച്ചത് ആകണമോ എന്ന് യുക്തിപൂർവം തിരഞ്ഞെടുക്കുക.

നന്ദി നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഈ ആർട്ടിക്കിൾ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments