Random Post

മനുഷ്യന്റെ സന്തോഷം നിർണ്ണയിക്കുന്ന ഹോർമോണുകൾ.

മനുഷ്യന്റെ സന്തോഷം നിർണ്ണയിക്കുന്ന ഹോർമോണുകൾ.
...............................................

മനുഷ്യന്റെ സന്തോഷം നിർണ്ണയിക്കുന്ന നാല് ഹോർമോണുകൾ ആണ് പ്രധാനമായും ശരീരം ഉൽപാദിപ്പിക്കുന്നത് അതിനെക്കുറിച്ച് വളരെ ലളിതമായി ഞാൻ ഈ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.

1. എൻഡോർഫിൻസ്
2. ഡോപ്പാമിൻ
3. സെറോട്ടോണിൻ
4. ഓക്സിടോസിൻ

ഈ ഹോർമോണുകളെ നമ്മൾ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം സന്തോഷം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അനിവാര്യമാണ്.

ആദ്യ ഹോർമോൺ എൻഡോർഫിൻസ് എങ്ങനെയാണ് ശരീരത്തിന് ലഭിക്കുന്നതെന്ന് നോക്കാം.നമ്മൾ വ്യായാമം ചെയ്യുമ്പോൾ ശരീരം എൻഡോർഫിൻസ് പുറത്തുവിടുന്നു. ഈ ഹോർമോൺ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുമ്പോൾ നമ്മൾ സന്തുഷ്ടരായിരിക്കും. പൊട്ടിച്ചിരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എൻഡോർഫിൻസ് ഉത്പാദിപ്പിക്കപ്പെടുന്നു.എൻഡോർഫിൻസിന്റെ ദൈനംദിന ഡോസ് ലഭിക്കുന്നതിന് ഓരോ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നതും അതുപോലെ നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന ഏതെങ്കിലും ടിവി പ്രോഗ്രാം കാണുന്നതും വളരെ നല്ലതാണ്.

രണ്ടാമത്തെ ഹോർമോൺ ഡോപ്പമിൻ ആണ്. നമ്മുടെ ജീവിതയാത്രയിൽ ചെറുതും, വലുതുമായ ജോലികൾ നാം പൂർത്തിയാക്കുന്നു. അതുപോലെതന്നെ നമ്മുടെ ചെറുതും വലുതുമായ ലക്ഷ്യങ്ങളിലേക്ക് നമ്മൾ അടുത്തുകൊണ്ടിരിക്കുന്നു. അപ്പോൾ നമുക്ക് ലഭിക്കുന്ന ആത്മസംതൃപ്തി ഡോപ്പമിൻ ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകും. അതുപോലെതന്നെ നമുക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളും, പ്രശംസകളും ഈ ഹോർമോൺ ഉൽപാദനത്തിന് കാരണമാകും. അതിനാൽ മറ്റുള്ളവരെ അഭിനന്ദിക്കുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും നമ്മൾ ശ്രദ്ധാലുവായിരിക്കണം പ്രത്യേകിച്ച് നമ്മുടെ മക്കളെ, ജീവിതപങ്കാളിയെ, സുഹൃത്തുക്കളെ എന്നുതുടങ്ങി നമ്മളുമായി അടുത്ത് ഇടപഴകുന്ന നമ്മുടെ പ്രിയപ്പെട്ടവരെ നമ്മൾ അഭിനന്ദിക്കുമ്പോൾ ഈ ഹോർമോണാണ് അവരിൽ ഉല്പാദിപ്പിക്കപ്പെടുന്നത്. നിങ്ങളുടെ ഓഫീസിലോ, വീട്ടിലോ നിങ്ങൾ ചെയ്യുന്ന ജോലികൾ മറ്റുള്ളവർ വിലമതിക്കുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന സന്തോഷം കാരണം ഡോപാമിൻ ഉല്പാദിപ്പിക്കുന്നതിന് കാരണമാകും.വീട്ടുജോലികൾ ചെയ്യുന്ന വീട്ടമ്മമാർ അസ്വസ്ഥരാകാത്തതിന്റെ പ്രധാന കാരണം അവർ ചെയ്യുന്ന ജോലികൾക്ക് അർഹിച്ച അംഗീകാരവും, അഭിനന്ദനങ്ങളും അവർക്ക് ലഭിക്കുന്നില്ല എന്നതാണ്.

മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ നമ്മൾ പ്രവർത്തിക്കുമ്പോൾ മൂന്നാമത്തെ ഹോർമോൺ സെറോട്ടോണിൻ ഉൽപാദിപ്പിക്കപ്പെടുന്നു. നമ്മൾ മറ്റുള്ളവർക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുമ്പോഴും, അവരെ സഹായിക്കുമ്പോഴും, മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ എല്ലാം ഈ ഹോർമോൺ ആണ് ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത് അത് മനസ്സിന് ശാന്തിയും, സമാധാനവും നൽകും.

അന്തിമ ഹോർമോൺ ഓക്സിറ്റോസിൻ ആണ്, നമ്മുടെ പ്രിയപ്പെട്ട മക്കളുടെ, ജീവിതപങ്കാളിയുടെ, മാതാപിതാക്കളുടെ, സുഹൃത്തുക്കളുടെ അടുത്ത് നമ്മൾ നമ്മുടെ വിലപ്പെട്ട സമയം ചെലവഴിക്കുമ്പോൾ, പുതിയ വ്യക്തികളെ പരിചയപ്പെടുമ്പോൾ, സുഹൃത്ത് ബന്ധം സ്ഥാപിക്കുമ്പോൾ അതുപോലെ തന്നെ നല്ല നല്ല സുഹൃത്ത് ബന്ധങ്ങൾ കാത്തു സൂക്ഷിക്കുക, മറ്റുള്ളവരെ കാണുമ്പോൾ ഒരു ഗുഡ്മോണിംഗ് പറയുക , ഒരു ഹായ് പറഞ്ഞു, അവർക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുക്കുക മുതലായ പ്രവർത്തികൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഈ ഹോർമോണാണ് ഉത്പാദിപ്പിക്കുന്നത്

അതിനാൽ ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് തികച്ചും ലളിതമാണ് നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിൽ തന്നെയാണ് അത് മറ്റുള്ളവരെ ആശ്രയിച്ചാണിരിക്കുന്നത് എന്നത് ഒരു തെറ്റായ ഒരു അനുമാനമാണ്. അതിനാൽ, ലളിതമാണ്, എൻഡോർഫിൻസ് നേടാൻ എല്ലാ ദിവസവും വ്യായാമം ചെയ്യണം,ചിരിക്കുന്ന കുറച്ചു പ്രോഗ്രാംസ് കാണുന്നതും നല്ലതാണ്.ചെറിയ ലക്ഷ്യം കൈവരിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ, മറ്റുള്ളവരെ നമ്മൾ അഭിനന്ദിക്കുകയും അതുപോലെതന്നെ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഡോപ്പാമിൻ ലഭിക്കാം,മറ്റുള്ളവരെ സഹായിക്കുമ്പോഴും, ക്ഷമിക്കുമ്പോൾ, സ്നേഹിക്കുമ്പോൾ, സെറോട്ടോണിൻ ലഭിക്കും.ഒടുവിൽ ഒക്ടോടോസിൻ ലഭിക്കാൻ നിങ്ങളുടെ കുട്ടികൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമൊത്ത് സമയം ചെലവഴിക്കുക നിങ്ങൾ സന്തുഷ്ടനായ വ്യക്തിയായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ ജീവിതത്തെ പോസിറ്റീവായി കാണാൻ പഠിക്കുക നിങ്ങളിലുള്ള പോസിറ്റീവ് എനർജി മറ്റുള്ളവരിലേക്കും പകരുക .ജീവിതത്തിന് പ്രകാശം പകരുന്നു ഒരു വിളക്ക് തേടുന്നതിനെക്കാളും നല്ലത് സ്വയമൊരു വിളക്കായി മാറുന്നതാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുക

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments