ആയുർവേദ ശാസ്ത്രത്തെ കുറിച്ച് പറയുവാനായി ഉള്ളത്

ആയുർവേദ ശാസ്ത്രത്തെ കുറിച്ച് പറയുവാനായി ഉള്ളത്

ഈ ശാസ്ത്രത്തെ കുറിച്ച് പറയുവാനായി ഉള്ളത്, ഒന്നാമതായി ആഹാരം തന്നെയാണ് ഏറ്റവും വലിയ ഔഷധം എന്ന് ആദ്യമായി പറഞ്ഞ ശാസ്ത്രം ആയുർവേദമാണ്. രണ്ടാമതായി ജീവിത ശൈലി മാറ്റിയാൽ രോഗങ്ങളും മാറും എന്ന് ആദ്യമായി പറഞ്ഞ ശാസ്ത്രവും ആയുർവേദമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് എപ്പോഴും നല്ലത്, നിങ്ങൾ ഒരു രോഗിയാണെങ്കിൽ രോഗത്തിന് കാരണമായിട്ടുള്ള നിങ്ങളുടെ ജീവിതശൈലി മാറ്റുക അതുകൂടാതെ നിങ്ങളുടെ തീൻമേശയിലെ ആഹാരത്തിലും ചെറിയ മാറ്റം വരുത്തുക. അടുക്കളയാണ് ഏറ്റവും വലിയ ഔഷധശാല എന്നും ആഹാരമാണ് ഏറ്റവും വലിയ ഔഷധം എന്നം, എന്റെ ജീവിതശൈലി തന്നെയാണ് എന്നെ രോഗിയെ ആക്കിയതെന്നും ഉള്ള യാഥാർത്ഥ്യം തിരിച്ചറിയുക.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Comments