Random Post

നേത്ര രോഗങ്ങൾക്ക് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ

നേത്ര രോഗങ്ങൾക്ക് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ
...................................................................

സാധാരണ കാണാറുള്ള നേത്ര രോഗങ്ങൾക്ക് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ ചില പ്രയോഗങ്ങളാണ് ഈ ലേഖനത്തിൽ വിവരിച്ചിട്ടുള്ളത് വൈദ്യ നിർദ്ദേശാനുസരണം മാത്രം ഇവ ഉപയോഗിക്കുക.

1: ത്രിഫലചൂർണ്ണം ദിവസവും മൂന്ന് മുതൽ ആറ് ഗ്രാമം വരെ തേനിൽ കഴിച്ചാൽ കാഴ്ചശക്തി വർദ്ധിക്കും.

2: നന്ദിയാർവട്ടം പൂവ് മുലപ്പാൽ ചേർത്ത് കണ്ണിലൊഴിച്ചാൽ കണ്ണുവേദന മാറും.

3: തുമ്പയിലെ പിഴിഞ്ഞ നീര് കണ്ണിൽ വീഴ്ത്തിയാൽ കണ്ണിൽ ഏറ്റ മുറിവ് ഉണങ്ങും.

4: ആഹാരത്തിൽ ധാരാളം ചുവന്നുള്ളി ഉപയോഗിച്ചാൽ വെള്ളെഴുത്ത് മാറികിട്ടും.

5: ജീവന്ത്യാദി ഘൃതവും, ത്രിഫലാ ഘൃതവും, ഇളനീർകുഴമ്പും ഉപയോഗിക്കുന്നത് നേത്ര രോഗങ്ങൾ വരാതിരിക്കാൻ വളരെ നല്ലതാണ്.

6:പഞ്ചസാര വെള്ളം കൊണ്ട് കണ്ണുകഴുകിയാൽ കണ്ണിലെ കരട് പെട്ടന്നു പുറത്തു പോകും.

7: കണ്ണിൽ ചുണ്ണാമ്പ്, ആസിഡ് വീണാൽ തണുത്തവെള്ളം കൊണ്ട് കണ്ണ് നന്നായി കഴുകി അതിനുശേഷം തേനൊ മുലപ്പാലോ ഇറ്റിക്കുക.

8:കണ്ണിൽ തീപ്പൊരി വീണാൽ മുലപ്പാലിൽ കർപ്പൂരം പൊടിച്ചിട്ട് അരിച്ചെടുത്ത് കണ്ണിൽ ധാരകോരുക.

9:കണ്ണിൽ ഏറ്റം മുറിവിന് പൂവാംകുറുന്തൽ നീര് മുലപ്പാൽ ചേർത്ത് അരച്ച് അരിച്ച് കണ്ണിൽ ഒഴിക്കുക.

10:കണ്ണിൽ ഏറ്റ ചതവിനു മുയൽ ചെവിയൻ ഇല പിഴിഞ്ഞ നീര് കണ്ണിൽ ഒഴിക്കുക. അതുപോലെ തന്നെ നന്ത്യാർവട്ട പൂവ് പിഴിഞ്ഞ നീര് ദിവസവും 3 വട്ടം കണ്ണിൽ ഒഴിക്കുക. കൊത്തമല്ലി ചതച്ച് തിളപ്പിച്ച വെള്ളം തണുപ്പിച്ച് കണ്ണിൽ ധാരകോരുക.

11:ചെങ്കണ്ണിന് പൂവാങ്കുറുന്നില അരച്ച് മുലപ്പാലിൽ കലക്കി ധാര കോരുക അതുപോലെതന്നെ കരിക്കിൻ വെള്ളം കൊണ്ട് ധാരകോരുക.

12: കൺകുരുവിന് കടുക്കയോ ഇരട്ടിമധുരം തേനിലരച്ച് തുടരെത്തുടരെ പുരട്ടുക, ശുദ്ധമായ ആവണക്കെണ്ണ പുരട്ടുക കൺകുരു ശമിക്കും.

13:കൺപുരികം കൊഴിയുന്നതിന് ആര്യവേപ്പില അരച്ച് എടുത്ത് പുരികത്തിൽ തേച്ചുപിടിപ്പിക്കുക. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കണ്ണ് കഴിയുമ്പോൾ

14: കണ്ണിന് വ്യായാമം ലഭിക്കുന്നതിന് സാവധാനം കണ്ണിലെ കൃഷ്ണമണി മാത്രം ചലിപ്പിച്ച് നാലുവശത്തേക്കും നോക്കുക ഇത് പലവട്ടം ആവർത്തിക്കുക.

15:തിമിരത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി, ചെറുതേൻ അഞ്ചു തുള്ളി ഇവയും ഒരുനുള്ള് ഉപ്പും കൂട്ടി ചേർത്ത് അരച്ച് അരിച്ച് കണ്ണിലെഴുതുക.ശേഷം ത്രിഫല ഇട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കഴുകുന്നത് തിമിരത്തിന് നല്ലതാണ്.

16: ത്രിദോഷ കോപത്താൽ ഉണ്ടാകുന്ന കണ്ണുവേദനക്ക് മുരിങ്ങയിലയും, തേനും സമം ചേർത്ത് അരച്ച് അരിച്ച് കണ്ണിലിറ്റിച്ചാൽ വളരെ നല്ലതാണ്.

17:രണ്ട് ടീസ്പൂൺ കൊത്തമല്ലി കിഴികെട്ടി അൽപനേരം വെള്ളത്തിൽ ഇടുക അതെടുത്ത് ഇടയ്ക്കിടെ കണ്ണ് നനച്ചാൽ ചെങ്കണ്ണിന് ശമിക്കാൻ നല്ലതാണ്.

ഞാൻ മുകളിൽ പറഞ്ഞ പ്രയോഗങ്ങൾ ഒരു വൈദ്യനെ നിർദേശാനുസരണവും മേൽനോട്ടത്തിലും നേത്രരോഗങ്ങളിൽ നിങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments