Random Post

രോഗങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലഘുവായ പ്രയോഗങ്ങൾ

രോഗങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലഘുവായ പ്രയോഗങ്ങൾ
......................................................

1: ബീജ ശുദ്ധിക്ക് ബദാം പരിപ്പ് ഉടച്ച് പാലിൽ കുറുക്കി പഞ്ചസാര ചേർത്ത് സേവിക്കുക.

2: പുരുഷന്മാർക്ക് ബീജ വർദ്ധനവിന് മൂന്നു കഴഞ്ച് അമുക്കുരം രണ്ടു തുടം പശുവിൻ പാലിൽ അരച്ച് കലക്കി സേവിക്കുക.

3: പനിക്ക് കടുകുരോഹിണി അരച്ച് മുത്തങ്ങ കഷായത്തിൽ കലക്കി സേവിക്കുക.

4: കുട്ടികൾക്കുണ്ടാവുന്ന മലബന്ധത്തിനു കടുക്ക അരച്ച് വെണ്ണയിൽ ചാലിച്ച് കൊടുക്കുക.

5:ചെവി പഴുപ്പിന് മുതിര വറുത്ത ചൂടാകുമ്പോൾ അതിൽ തേൻ ഒഴിച്ച് അതിനു ഊറ്റിയെടുത്ത് വളരെ ചെറുചൂടിൽ ചെവിയിൽ നിർത്തുക.

6: വായ്പുണ്ണിന് നെല്ലിക്കാത്തോട് ചമ്മന്തി ഉണ്ടാക്കി കഴിക്കുക.

7: തല ചൂട് ഒഴിയുന്നതിന് മുത്തങ്ങയും, നെല്ലിക്കയും അരച്ച് തലയിൽ തളം വയ്ക്കുക.

8:മുട്ടു വീക്കത്തിന് ഇന്ദുപ്പ് കാടിയിൽ അരച്ച് കലക്കി മുട്ടിൽ പൂശുക മുട്ടുവീക്കം ശമിക്കും.

9:പൊങ്ങൻ പനിക്ക് അരയാലിൻ പട്ട കൊണ്ടുള്ള കഷായം ജീരകം മേമ്പൊടി ചേർത്ത് അല്പാല്പമായി കഴിക്കുക.

10: വയറിളക്കത്തിന് അയമോദകം, ചുക്ക്, അതിവിടയം ഇവ സമം പൊടിച്ച് അര ടീസ്പൂൺ പൊടി മോരിൽ കലക്കി കൊടുക്കുക.

11: ഗ്രഹണിക്ക് ഇന്ദുപ്പിട്ട് മോര് കാച്ചി സേവിക്കുക. പുളിയാറില നീരിൽ കടുക്ക അരച്ച് കലക്കി നെയ്യ് കാച്ചി സേവിക്കുക.

12: മഞ്ഞപ്പിത്തത്തിന് കീഴാനെല്ലി പാലിലരച്ചു കൊടുക്കുക. നാല്പാമരം കൊണ്ടുള്ള കഷായം ഇരട്ടിമധുരം അരച്ചു കലക്കി കുടിക്കുക.

13: ചുമയ്ക്ക് കരിനൊച്ചി ഇല നീരിൽ നെയ്യ് കാച്ചി സേവിക്കുക.

14: എലി വിഷത്തിന് പിച്ചകത്തിൻ വേര് അരച്ച് പാലിൽ കൊടുക്കുക. തേൾ വിഷത്തിന് പുലിച്ചുവടി ചതച്ചുപിഴിഞ്ഞ ധാരകോരി തണുപ്പിക്കുകയും കാൽ തുടം ഉള്ളിൽ കൊടുക്കുകയും ചെയ്യുക.പഴുതാര വിഷത്തിന് കാടിയിൽ ചന്ദനം അരച്ച് കലക്കി കടിച്ച ഭാഗത്ത് ധാരകോരി തണുപ്പിക്കുകയും ചെറുചീര അരച്ച് പാലിൽ കൊടുക്കുകയും ചെയ്യുക. ചിലന്തിവിഷത്തിന് ചുക്കും ,അതിമധുരം ഗോമൂത്രത്തിൽ അരച്ച് പുറമേ തേക്കുകയും ചെയ്യുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Post a Comment

0 Comments