ആട്ടിൻ സൂപ്പ് ഉണ്ടാക്കുന്ന വിധം

ആട്ടിൻ സൂപ്പ് ഉണ്ടാക്കുന്ന വിധം
.........................................................

ആട്ടിൻസൂപ്പിന് ആടിൻറെ നാലു കാലുകൾ മാത്രമാണ് ഉപയോഗിക്കുക. കുറുന്തോട്ടി, ചോന്നരത്ത, ദേവദാരം, ആടലോടകം, കരിങ്കുറിഞ്ഞി, ചുക്ക് (60 ഗ്രാം വീതം) എന്നിവ എട്ടിടങ്ങഴി വെള്ളത്തിൽ വേവിച്ച് നാലിടങ്ങഴി ആക്കുക. കഷായം ചൂടാറിയാൽ കൊറ്റൻ കളയണം. ആട്ടിൻകാൽ ചെറുതായി അരിഞ്ഞ് കഷായ വെള്ളത്തിലിട്ട് ഇഞ്ചി ,വേപ്പില, ചുവന്നുള്ളി എന്നിവ 50 ഗ്രാം വീതം ചേർത്ത് വറ്റിച്ച് ഇടങ്ങഴി ആക്കുക. ഇത് 50 മില്ലി വീതം രണ്ടുനേരം കഴിക്കാം നാലുദിവസത്തേക്ക് ഉള്ള സൂപ്പ് ഉണ്ടാകും, ഇതിൽ കൂടുതൽ ദിവസം സൂക്ഷിക്കാനും പാടില്ല. ശരീരബലത്തിന് ഈ സൂപ്പ് വളരെ നല്ലതാണ് നല്ല ദഹനശക്തി ഉള്ളവർ മാത്രം കഴിക്കുക.

(1 ഇടങ്ങഴി = 1200 ml)

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Comments