വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം

മുടിക്കും, ത്വക്കിന്റെ ആരോഗ്യത്തിനും ശ്രേഷ്ഠമായ വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം
.....................................................

വെന്ത വെളിച്ചെണ്ണ കുട്ടികളെ മേലും തലയിലും തേച്ച് കുളിപ്പിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണ തേച്ച് കുളിച്ച് കിടക്കുന്ന കുട്ടികളെ കണ്ടാൽ ആരും എടുത്തൊന്ന് ഉമ്മ വയ്ക്കാൻ കൊതിക്കും അത്ര ഹൃദ്യമാണാ മണം അത് തേച്ച് കുളിച്ച കുട്ടികൾക്ക്. പരമ്പരാഗത രീതിയിൽ തേങ്ങാപ്പാൽ പിഴിഞ്ഞ്, തിളപ്പിച്ച് ജലാംശം വറ്റിച്ചുണ്ടാക്കുന്ന എണ്ണയാണ് വെന്തവെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ.സാധാരണ നമ്മൾ പായസത്തിനൊക്കെ പാലെടുക്കുമ്പോൾ പച്ചത്തേങ്ങയാണ് പാലെടുക്കാൻ ഉപയോഗിക്കുക കാരണം പച്ച തേങ്ങയിൽ നിന്ന് പാല് കൂടുതൽ കിട്ടും. പക്ഷെ വെന്തവെളിച്ചെണ്ണ ഉണ്ടാക്കുമ്പോൾ മൂത്ത തേങ്ങ തന്നെ വേണം. വെന്ത വെളിച്ചെണ്ണക്ക് എടുക്കുമ്പോൾ വെള്ളം ചേർക്കാതെ ആദ്യത്തെ തേങ്ങാപ്പാൽ മാത്രെ എടുക്കൂ. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ തേങ്ങ അത്ര സമൃദ്ധിയല്ലാത്തതു കൊണ്ട് കുറച്ചു വെള്ളം ചേർത്ത് അരച്ച് പാലെടുക്കാം പക്ഷേ അടുപ്പിൽ വെച്ച് വെള്ളം വറ്റാൻ താമസം വരും എന്നു മാത്രം.തേങ്ങപ്പാല് ചീനച്ചട്ടിയില്‍ ഒഴിച്ച് അടുപ്പത്തുവെച്ച് ചെറുതീയിൽ ചൂടാക്കുകി നന്നായി ഇളക്കി അതിലെ ജലാംശം വറ്റിക്കുക. പാലിലെ വെള്ളം വറ്റി അത് ഇളം ബ്രൌണ്‍ കളര്‍ ആവുന്നത് വരെ ഒരു മരത്തവി കൊണ്ടോ മറ്റോ ഇളക്കി കൊണ്ടിരിക്കണം. അതിനുശേഷം ഇളം ബ്രൌണ്‍ കളര്‍ ആവുമ്പോൾ തീയില്‍ നിന്നും ഇറക്കി വച്ച് ചൂടാറിയാൽ പരുത്തിത്തുണി ഉപയോഗിച്ചു പിഴിഞ്ഞെടുക്കുക. നന്നായി ആറിയതിനു ശേഷം ഒരു ചില്ലു കുപ്പിയിൽ അടച്ചുസൂക്ഷിക്കുക ഇത് തലയിലും,ദേഹത്തും തേച്ചുകുളി ക്കാവുന്നതാണ് ത്വക്‌രോഗങ്ങൾ വരാതിരിക്കാനും, മുടി തഴച്ചു വളരുന്നതിനും വെന്ത വെളിച്ചെണ്ണ വളരെ നല്ലതാണ്.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Comments