Random Post

നിത്യജീവിതത്തിൽ നമ്മേ പിടിപെടാറുള്ള രോഗങ്ങളെ തടയാൻ ചില പൊടിക്കൈകൾ

നിത്യജീവിതത്തിൽ നമ്മേ പിടിപെടാറുള്ള രോഗങ്ങളെ തടയാൻ ചില പൊടിക്കൈകൾ

1 പനി

ഏതു തരാം പനി വന്നാലും വിശ്രമം ആവശ്യമാണ്.പനിയുടെ ചൂട് കൂടുതൽ ആണെങ്കിൽ തുണി നനച്ചു ശരീരം മുഴുവൻ തുടക്കണം.ഇടവിട്ടുണ്ടാകുന്ന പനി അകറ്റാന്‍ തുളസിയിലനീരില്‍ കുരുമുളകുപൊടി ചേർത്ത് ‌ കഴിച്ചാല്‍ മതി.ഇഞ്ചി, ചുവന്നുള്ളി, തുളസി ഇവയുടെ നീരെടുത്ത്‌ തേന്‍ ചേർത്ത് ‌ കഴിച്ചാല്‍ പനി, ശ്വാസംമുട്ടല്‍, ചുമ എന്നിവ ശമിക്കും.മുത്തങ്ങ അരച്ച്‌ പാലില്‍ ചേർത്ത് ‌ കഴിക്കുന്നത്‌ പനിയും, നീർക്കെകട്ടും മാറാന്‍ ഉത്തമമാണ്‌.പര്‍പ്പടകം, മുത്തങ്ങാ, ചിറ്റമൃത്, ചുക്ക് ഇവ കഷായം വച്ച് കഴിക്കുക. കിരിയാത്ത് കഷായം സമൂലം വെച്ച് കഴിക്കുന്നതും പനി മാറാൻ നല്ലതാണ്.

ചുക്ക്കാപ്പി

കാട്ടുതുളസി,കൃഷ്ണതുളസി, പനികൂർക്കയില, ചുവന്ന ഉള്ളി, ചുക്ക്,കുരുമുളക് എന്നിവ തിളപ്പിച്ച് അതിൽ തെങ്ങിൻ ചക്കര ചേർത്ത് അൽപം കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ച് ചുക്കുകാപ്പി പനി പെട്ടെന്ന് വിട്ടു മാറാൻ നല്ലതാണ്.

2 ജലദോഷം

ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക.അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും.തുളസിയിലനീര്‌, ചുവന്നുള്ളിനീര്‌, ചെറുതേന്‍ ഇവ ചേര്ത്ത് ‌ സേവിക്കുക.തുളസിയില, ചുക്ക്‌, തിപ്പലി ഇവയെല്ലാംകൂടി ഇട്ട്‌ കഷായംവച്ച്‌ കൂടെക്കൂടെ കുടിക്കുക.യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച്‌ ആവിപിടിച്ചാല്‍ മൂക്കടപ്പ്‌, പനി, ജലദോഷം, കഫക്കെട്ട്‌ എന്നിവ മാറാന്‍ സഹായിക്കും.

3 തൊണ്ടവേദന

കല്‍ക്കണ്ടവും, ചുക്കും , ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക.ഉപ്പിട്ട് തിളപ്പിച്ച് ഇളം ചുടുവെള്ളം കവിൾകൊള്ളുന്നത് നല്ലതാണ്. മുയൽച്ചെവി, കല്ലുപ്പും അരച്ച് തൊണ്ട വേദനയുള്ള ഭാഗത്ത് ലേപനം ഇടുന്നത് നല്ലതെന്ന്.

4ചുമ

തേനും, നെയ്യും, കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
ആടലോടകം, ശര്‍ക്കര, കുരുമുളക് ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക. ആടലോടകത്തിന്റെ ഇല, വറുത്തു മലരും സമം കൂട്ടിപൊടിച്ച് ആ പൊടി പഞ്ചസാര കൂട്ടി കഴിക്കുക. ആടലോടകത്തിൻറെ ഇല വാട്ടിപ്പിഴിഞ്ഞ് തേനിൽ കഴിക്കുക.

5:തലവേദന

കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക.ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച് നെറ്റിയിലിടുന്നത് ആശ്വാസമേകും. ചുക്ക്, കുരുമുളക്, മഞ്ഞള്‍ എന്നിവ തുല്യ അളവിലെടുത്ത് പൊടിച്ച് തുണിയില്‍ വെച്ച് തിരിയാക്കി നെയ്യില്‍ മുക്കി കത്തിച്ച് പുക ശ്വസിക്കുന്നത് സൈനസൈറ്റിസ് തലവേദനക്ക് ഫലപ്രദമാണ്. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുന്നതും നല്ലതാണ്. നെല്ലിക്കയുടെ തൊലി പശുവിന്‍ പാലിലരച്ച് നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.

6:രക്തസമ്മര്‍ദ്ധം

മുരിങ്ങയില നിത്യവും കഴിക്കുക.
ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക.മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട് പാല് കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.ഏത്തവാഴയുടെ (നേന്ത്രവാഴ) പോളയുടെ നീര് (പിണ്ടി അല്ല) 30 ml വെച്ച് ദിനവും കഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബി.പി. ശരിയാകും.

7:മൂതാശയത്തില്‍ കല്ല്

ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്‍കോടന് വാഴയുടെതാണ് ഉത്തമം).കല്ലുരുക്കി സമൂലം കഷായം വെച്ചു കഴിക്കുക.മുരിങ്ങയുടെ വേരിലെ തൊലി കഷായം വെച്ച് ചെറു ചൂടോടുകൂടി കഴിക്കുക.ചെറൂള്ളയും, ഞെരിഞ്ഞിലും ഇട്ട് വെന്ത വെള്ളം കുടിക്കുക. കരിക്കിൻ വെള്ളത്തിൽ ഏലക്കായ ചതച്ചിട്ട് 12 മണിക്കൂർ വച്ച ശേഷം അതിരാവിലെ ഏഴുദിവസം തുടർച്ചയായി കഴിക്കുക.

8: പ്രമേഹം

പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക.തൊട്ടാവാടി നീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക.ബ്രെഹ്മി ഉണക്കിപോടിച്ചു ഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക. ചിറ്റമൃത് നാരും മൊരിയും കളഞ്ഞ് ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.

9: ഗ്യാസ്ട്രബിൾ

വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണ്.ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക. അല്പം അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.

10:മഞ്ഞപിത്തം

കീഴാര്‍നെല്ലി അരച്ചു പാലില്‍ കഴിക്കുക
വെളുത്ത.ആവണക്കിന്‍റെ തളിരില പറിച്ച്, അല്‍പ്പം ജീരകവും, അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ച്, സൂര്യോദയത്തിനു മുമ്പ്, പാലില്‍ കലക്കി കഴിക്കുക. ഈ മരുന്നു കഴിക്കുന്ന ദിവസവും അതിനോടു ചേര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും ഉപ്പ്, എണ്ണ, മത്സ്യം, മരച്ചീനി എന്നിവ ഉപയോഗിക്കരുത്. മരച്ചീനി ഒട്ടും ഉപയോഗിക്കരുത്.കയ്യോന്നി അരച്ചു പാലില്‍ കഴിക്കുക. വെള്ളപ്പൂവും മഞ്ഞപ്പൂവും ഉള്ള കയ്യോന്നി ഉണ്ട്. രണ്ടും ഉപയോഗിക്കാം.
വെളുത്ത ആവണക്കിന്‍റെ തളിരില (മുകുളം) അല്‍പ്പം ജീരകവും അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ചു പാലില്‍ കൊടുത്താല്‍ മഞ്ഞപ്പിത്തം മാറും. ഒരൊറ്റത്തവണ കൊണ്ടുതന്നെ മഞ്ഞപ്പിത്തം മാറും.കീഴാര്‍നെല്ലി പറിച്ചു പാലില്‍ അരച്ചു സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.

11:ഒച്ചയടപ്പ്‌

ഇഞ്ചിയും ശര്ക്കരയും ഒരേ അനുപാതത്തില്‍ ചേര്ത്ത് ‌ കഴിക്കുക.ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക.വയമ്പ്‌ തേനില്‍ അരച്ച്‌ കഴിക്കുക.മുയല്ച്ചെവിയന്‍ അല്‌പം ഉപ്പും വെളുത്തുള്ളിയും ചേര്ത്തരച്ച്‌ കണ്‌ഠത്തില്‍ പുരട്ടുക.

12:ചെന്നികുത്ത്

പൂവാം കുരുന്നിലയുടെ നീര് 10ml ഒരാഴ്ച ദിവസം വെറും വയറ്റിൽ കുടികുക.ഒരു ചുവടു മുക്കുറ്റി വേരോടെ പറിച്ച് കഴുകി അരച്ച് ചെന്നിയിൽ പുരട്ടുക.പൂവ്വംകുരുന്നൽ പിഴിഞ്ഞ നീരു സൂര്യോദയത്തിന് മുൻപ് ശിരസ്സിൽ തേയ്ക്കുക.ഈ ദിവസങ്ങളിൽ തലകുളിയ്ക്കുന്നത് ഒഴിവാക്കണം

13:അകാലനര

കറിവേപ്പില ധാരാളം ചേർത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി പതിവായി തലയില്‍ തേക്കുക.നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തല കഴുകുക.നീലയമരിയില നീര്,കീഴാര്‍നെല്ലി നീര് ഇവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയുക. അതുപോലെതന്നെ ത്രിഫല ചൂർണം പതിവായി കഴിക്കുക.

14:ഉളുക്കിന്

സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക.

15:മൂത്രതടസ്സത്തിന്

ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

16:വളം കടിക്ക്

വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

17:പല്ലുവേദന-മോണപഴുപ്പ്

വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക.
ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക.ഗ്രാമ്പു, കുരുമുളക്, ഉപ്പ്, ഇവ സമം ചേര്‍ത്ത് ചതച്ച് കടിച്ചുപിടിച്ചാലും ശമനം കിട്ടും.

18:ചുണങ്ങിന്

കടുകും,ആര്യവെപ്പിലയും ,പച്ചമഞ്ഞളും,ചിറ്റമൃതും കൂടി അരച്ചിടുക.

19:അസ്ഥിസ്രാവത്തിന്

പുളിങ്കുരുപ്പരിപ്പ് തലേന്നു വെള്ളത്തിലിട്ടു വെച്ചു പിറ്റെന്നെടുത്തു പാലില്‍ അരച്ചു സേവിച്ചാല്‍ സ്ത്രീകളുടെ അസ്ഥിസ്രാവം ശമിക്കും.
നെല്ലിമരത്തിന്‍റെ തൊലി ഇടിച്ചുപിഴിഞ്ഞ നീരില്‍ മഞ്ഞളരച്ചതും തേനും ചേര്‍ത്തു സേവിച്ചാല്‍ അസ്ഥിസ്രാവം ശമിക്കും. ലോഹം തൊടാതെ നെല്ലിമരത്തിന്‍റെ തൊലി എടുക്കുന്നത് നന്ന്.

20: ലൈംഗികക്ഷമത കൂട്ടുന്നതിന്

അമുക്കുരം ശുദ്ധി ചെയ്തത്, പാൽമുതുക്കിൻ കിഴങ്ങ് ഉണങ്ങിയത്, ശതാവരി കിഴങ്ങ് ഉണങ്ങിയത്,അടപതിയൻ കിഴങ്ങ്,
നായ്ക്കുരണവിത്ത് ശുദ്ധി ചെയ്തത്,
ബദാം പരിപ്പ് എന്നിവ സമമായി എടുത്ത് ഉണക്കി പൊടിച്ച് 1 സ്പൂൺ വീതം പഞ്ചസാര ചേർത്ത പാലിൽ കലക്കി കുടിക്കുക. 2 നേരം ഭക്ഷണശേഷം

21:ചൊറി, ചുണങ്ങു മാറുന്നതിന്

കണിക്കൊന്ന ഇല,ആരിവേപ്പില, പച്ചമഞ്ഞൾ,ചിറ്റമൃത് സമമെടുത്ത് അരച്ച് ലേപനം ചെയ്ത ആറു മണിക്കൂറിനു ശേഷം കഴുകിക്കളയാം ചൊറിയൻ ചുണങ്ങു മാറുന്നതിന് നല്ലതാണ്.

22: അമിതമായ ആർത്തവം

തൊട്ടാവാടിയുടെ 20 ഇല നുള്ളി അതിന്റെ ഒപ്പം മുക്കുറ്റി സമൂലം അരച്ച് കഴുകിവൃത്തിയാക്കി വെണ്ണ പോലെ അരച്ച് എടുത്തു രണ്ടു നേരം കഴിക്കുക. ഒപ്പം ചുവന്ന ചെമ്പരത്തിയുടെ വിരിഞ്ഞ മൊട്ടു കൂട്ടി അരക്കാം എന്നാൽ പ്രസവിക്കാത്ത സ്ത്രീകൾ ചെമ്പരത്തി മൊട്ടു ഉപയോഗിക്കരുത് , അത് ഗർഭധാരണം തടുക്കും

23:നെഞ്ചെരിച്ചില്‍

ഏഴ് കൊത്തമല്ലി, ഏഴ് ആര്യവേപ്പില, ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ എന്നിവ അരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ശമിക്കും. വയറ്റിലെ അള്‍സര്‍ മാറാനും ഇത് സഹായകമാണ്. പുളിയാരൽ ഇട്ട് മോര് കാച്ചി കുടിക്കുന്നതും നല്ലതാണ്.

24: കൊളസ്ട്രോൾ

വെളുത്തുള്ളി ചതച്ചിട്ട് പാൽ കാച്ചി കുടിച്ചൽ കൊളസ്ട്രോള്‍ കുറയും. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി, വെളിച്ചെണ്ണ ഇവ ചമ്മന്തി ഉണ്ടാക്കി ഇടയ്ക്ക് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. വേങ്ങാ കാതൽ ,ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. കുടാതെ ദിവസവും അതിരാവിലെ അരമണിക്കൂർ നടക്കുക.

25: ആസ്തമ

മഞ്ഞളും ,കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

26:കൊടിഞ്ഞി

ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും. പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

27:സോറിയാസിസ്

ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ഇവയുടെ ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം സോറിയാസിസ് ബാധിച്ച ഭാഗത്തു പുരട്ടുക.
ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷികുക.

28: മുഖക്കുരു

തേന്‍ മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയ ശേഷം 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരു പെട്ടന്നുമാറും.ആര്യവേപ്പില, മഞ്ഞള്‍ എന്നിവ അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഉണങ്ങിയ ശേഷം കഴുകിക്കളയാം.ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

29:അള്‍സര്‍

കറിവേപ്പില, ചുവന്നുള്ളി,പച്ചമഞ്ഞൾ, കൊടകൻ (മുത്തിൾ) , കശുമാവിന്റെ തളിരില സമാസമം അരച്ച് യോചിപ്പിച്ച് ഒരു ചെറുനാരങ്ങ വലുപ്പത്തിൽ കഴിക്കുക വെറും വയറ്റിൽ രണ്ടാഴ്ച കഴിക്കുക (വെള്ളത്തിൽ കലക്കിയും കുടിക്കാം)

30:മൂത്രക്കടച്ചിലിന്

ഞെരിഞ്ഞില്‍ പൊടിച്ച് ശീലപ്പൊടിയാക്കി തേന്‍ ചേര്‍ത്ത് കൊടുക്കുക.തമിഴാമ ഇടിച്ച്പിഴിഞ്ഞ നീര് സമം തേന്‍ ചേര്‍ത്ത് കൊടുക്കുക.

ഞാൻ മുകളിൽ പറഞ്ഞ ഔഷധപ്രയോഗങ്ങൾ നിങ്ങൾ വൈദ്യ നിർദേശാനുസരണം കഴിക്കുക, സ്വയംചികിത്സ ആപൽക്കരമാണ്.ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments