Random Post

മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്ക് "ആട്ടിൻ തല സൂപ്പ്"

മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്ക് "ആട്ടിൻ തല സൂപ്പ്"
.......................................................

മസ്തിഷ്ക സംബന്ധിയായ അനവധി രോഗങ്ങളില്‍ ആട്ടിന്‍തലസൂപ്പ് അത്യുത്തമമാണ്. മസ്തിഷ്കത്തെ ബാധിക്കുന്ന അപസ്മാരം, പക്ഷാഘാതം, അർദ്ധിതം മുതലായ രോഗങ്ങളിൽ ഈ സൂപ്പ് കഴിക്കുന്നത് അതീവ ഫലപ്രദമാണ്

ആട്ടിൻ തല സൂപ്പ് ഉണ്ടാക്കുന്ന വിധം
........................................................

അരിയാറ് (കുടകപ്പാലയരി, കാർകോകിലരി, ചെറുപുന്നയരി, കൊത്തമ്പാലരി, ഏലത്തരി, വിഴാലരി ) ജീരകം മൂന്ന് (ചെറുജീരകം, പെരുംജീരകം, കരിഞ്ചീരകം) ദശമൂലം (കുമ്പിള്‍, കൂവളം, മൂഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, കറുത്തചുണ്ട ,വെളുത്തചുണ്ട, ഞെരിഞ്ഞില്‍) , ആടലോടകവേര്, കൊടിത്തൂവവേര്, പുഷ്കരമൂലം, നന്നാറിക്കിഴങ്ങ്‌, കരിമ്പനക്കൂമ്പ്, തഴുതാമവേര്, പുത്തരിച്ചുണ്ടവേര്, കൊടുവേലിക്കിഴങ്ങ്‌, വരട്ടുമഞ്ഞള്‍, കാട്ടുതിപ്പലിവേര്, ചീനത്തിപ്പലി, ഇലവംഗത്തൊലി, പച്ചില, നാഗപ്പൂവ്, മുന്തിരിങ്ങ, ഇരട്ടിമധുരം, ചുക്ക്, കുരുമുളക് ഇവ 10 ഗ്രാം വീതം (ആകെ 37 മരുന്നുകള്‍ – 10 ഗ്രാം വീതം – 370 ഗ്രാം മരുന്ന് ഒരു ആട്ടിന്‍ തലയ്ക്ക് എന്ന കണക്കില്‍) മരുന്നുകളെല്ലാം കഴുകി ഇടിച്ചു ചതച്ച് ആട്ടിൻ തലയിൽ ( കറുത്ത ആട്ടിൻ തല കൂടുതൽ ശ്രേഷ്ഠമായി പറഞ്ഞുവരുന്നു) നിന്ന് പല്ല്, തൊലി, നാക്ക്, കൊമ്പ്, എന്നിവ മാത്രം കളഞ്ഞ് തലച്ചോറ് കളയാതെ കൊത്തിനുറുക്കി മുകളിൽ പറഞ്ഞ മരുന്നുകളെല്ലാം ചേർത്തു തിരുമ്മി 6 ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച്‌ 6 നാഴിയാക്കി വറ്റിച്ച്, അതില്‍ നിന്ന് നാഴി കഷായവും ആറിലൊരു ഭാഗം ചണ്ടിയും എടുത്തു പ്രത്യേകമായി തിളപ്പിച്ചു 75 മില്ലിയാക്കി കുറുക്കി അരിച്ചെടുത്ത് തണുത്തതിന് ശേഷം 30 മില്ലി തേനും ഒരു രൂപാത്തൂക്കം (10 ഗ്രാം) കല്‍ക്കണ്ടവും മേമ്പൊടി ചേര്‍ത്ത് രാവിലെ കഴിക്കുക. ഇപ്രകാരം വൈകുന്നേരവും സേവിക്കുക. ഇങ്ങനെ മുടങ്ങാതെ ഒരാഴ്ച കഴിക്കുക നല്ല അഗ്നിബലം ഉള്ളവർ മാത്രം വൈദ്യ നിർദ്ദേശാനുസരണം, മേൽനോട്ടത്തിലും മാത്രം കഴിക്കാവുന്ന കഷായം ആണിത്.മരുന്ന് കഴിക്കുമ്പോൾ പഥ്യം അനിവാര്യമാണ് അതിനാൽ ദഹനക്കേട് ഉണ്ടാക്കുന്നത് ഒന്നും ഭക്ഷിക്കരുത് പച്ചക്കറികളും , ഇലക്കറികളും, ധാന്യ വർഗ്ഗങ്ങളും ധാരാളം കഴിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments