Random Post

ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം

ഇന്ന് ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ആർക്കും ക്യാൻസർ വരാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.ക്യാൻസർ രോഗത്തെ ചികിത്സിച്ച് വലിയ അനുഭവപരിചയം ഒന്നും ഇല്ല എന്നാലും ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഏകദേശം ഒരു ഒന്നരവർഷം മുമ്പ് ഒരു രോഗി ദേഹത്തിൽ ഉള്ള ഒരു വലിയ കാക്കപ്പുള്ളി എടുത്ത് കളയാമോ ഡോക്ടറെ എന്ന് ചോദിച്ച് എന്റെ അടുക്കൽ വന്നു ഒരു "നമ്പ്യാരാണ്" യഥാർത്ഥ പേര് ഞാനിവിടെ വെളിപ്പെടുത്തുന്നില്ല. അദ്ദേഹത്തിൻറെ പുറത്തുണ്ടായ കാക്കപുള്ളി യിൽ നിന്ന് ഇടക്ക് രക്തം പൊടിയുകയും ചിലപ്പോൾ അസഹ്യമായ വേദന ഉണ്ടാകുകയും ചെയ്തിരുന്നു എന്ന് പറഞ്ഞപ്പോൾ ഞാനതിനെ ഒന്ന് വിശദമായി പരിശോധിച്ചു എനിക്ക് ആ "കാക്കപ്പുള്ളി" അത്ര പന്തി ആയി തോന്നിയില്ല. ഞാനദ്ദേഹത്തോട് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓങ്കോളജി വിഭാഗത്തിൽ കൊണ്ടുപോയി അതിനെയൊന്ന് പരിശോധിക്കാൻ പറഞ്ഞു. പിന്നീട് രോഗി ഞാൻ പറഞ്ഞതുപോലെ ചെയ്യാമെന്ന് പറഞ്ഞ് എന്റെ അടുക്കൽ നിന്ന് പോയി ഏകദേശം ഒരു രണ്ടാഴ്ചകൾക്കു ശേഷം അദ്ദേഹം എന്നെ ഫോൺ ചെയ്തു , ആ വലിയ കാക്കപുള്ളി അദ്ദേഹത്തിന്റേ പുറത്തുനിന്നും സർജറി ചെയ്തു എടുത്തു കളഞ്ഞു എന്നും അത് ബയോപ്സിക്ക് അയച്ചപ്പോൾ കാൻസറിൻറെ പ്രാഥമിക സ്റ്റേജ് ആയിരുന്നുവെന്നും "വൈഡ് എക്സിഷൻ" ചെയ്തതിനാൽ കീമോതെറാപ്പി ആവശ്യമില്ല എന്നു പറഞ്ഞു. പിന്നീട് ഏകദേശം ഒരു രണ്ട് മാസങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ വന്ന് കണ്ട് ഒരുപാട് നന്ദി പറഞ്ഞു. എനിക്ക് ഒരുപാട് സംതൃപ്തി തോന്നിയ ഒരു ഘട്ടമാണ് അത് കാര്യം ചികിത്സ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഒരു രോഗിയെ അനുയോജ്യമായ ഒരു സ്ഥലത്തേക്ക് "റഫർ" ചെയ്യാൻ കഴിഞ്ഞല്ലോ എന്നുള്ള സംതൃപ്തി എനിക്കിപ്പോഴുമുണ്ട്

dr.pouse

Post a Comment

0 Comments