ബ്രഹ്മിയുടെ ഔഷധഗുണം

ബ്രഹ്മിയുടെ ഔഷധഗുണം

ശാസ്ത്ര നാമം : Bacopa Monnieri
രസം :കഷായം, തിക്തം
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ശീതം
വിപാകം :മധുരം
പ്രഭാവം  :മേധ്യം

ബുദ്ധി വർധിക്കാൻ ഉള്ള ഔഷധം  എന്നാ നിലയിൽ പ്രസിദ്ധമാണ് ഈ സസ്യം ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്., വിളർത്ത നീല അഥവാ വെള്ള നിറത്തോട് കൂടിയ പൂക്കൾ ഉള്ള ചെടിയാണ് ഇത് .

ഔഷധ മൂല്യം : 


  • സമൂലം ഔഷധ ഗുണമുള്ളതാണ് . ബുദ്ധിയും ഓർമ  ശക്തിയും വര്ദ്ധിപ്പിക്കുന്നു . നാഡീ രോഗങ്ങള്ക്കും ഫലപ്രദമാണ് . ഹൃദയ പ്രവര്ത്തനത്തെ ഊര്ജസ്വലമാക്കുന്നു .
  • പത്തു മില്ലി ബ്രഹ്മി നീര് തേൻ ചേർത്ത് ദിവസവും രാവിലെ കുട്ടികൾക്ക് കൊടുക്കുന്നത് ബുദ്ധി ശക്തിക്കും ഓര്മ ശക്തിക്കും വളരെ നല്ലതാണ് .


  • ബ്രഹ്മി അരച്ച് പാലിൽ ചേർത്ത് ദിവസവും കഴിക്കുന്നത്‌ അപസ്മാരം , ഉന്മാദം എന്നിവയ്ക്ക് ഔഷധമാണ് .
  • ശിശുക്കൾക്ക് ശോധന ശരിയായ വിധത്തിൽ  ഇല്ലെങ്കിൽ ബ്രഹ്മി നീര് കൊടുക്കാറുണ്ട് . 
  • ബ്രഹ്മി നീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എന്നാ തലമുടി നന്നായി വളരാൻ ഉത്തമമാണ് .
  • അധിക അളവിൽ ബ്രഹ്മി കഴിക്കുന്നത്‌ വയറിളക്കും . 
  • ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.
  • പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും, ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.
  • ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
  • ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.
  • സാരസ്വതാരിഷ്ടം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.

Comments