Random Post

വൃക്ക രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം

വൃക്ക രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം
..........................................................

വൃക്ക രോഗികൾ നമ്മുടെ കൊച്ചു കേരളത്തിൽ വളരെ അധികം കൂടി വരികയാണ്. നമ്മുടെ വായുവും, മണ്ണും, ജലവും മലിനമായത് ഇതിന് പ്രധാന കാരണം. അത് കൂടാതെ നമ്മുടെ തെറ്റായ ജീവിത ശൈലിയും , ഭക്ഷണക്രമവും, ഫാസ്റ്റ് ഫുഡ് സംസ്കാരവും, അമിതമായ സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗം അതിന് ആക്കം കൂട്ടുന്നു. അശാസ്ത്രീയമായ കീടനാശിനി ഉപയോഗിച്ച് കൃഷി ചെയ്ത ഭക്ഷണപദാർത്ഥൾ ഉപയോഗിക്കുന്നത് മൂലം ഒരുപക്ഷേ നമ്മളിൽ പലരും വൃക്ക രോഗത്തിന്റെ പാതയിൽ സഞ്ചരിക്കുക ആകാം. ഇടക്കിടെ നാടിന്റെ മുക്കിലും മൂലയിലും വൃക്ക രോഗികളെ സഹായിക്കാൻ ഉള്ള ബാനറുകളും മറ്റും നിങ്ങൾ കണ്ടു കാണും ഇന്നി ഞാൻ വൃക്കയെ കുറിച്ച് പറയാം നിങ്ങളുടെ വൃക്കയുടെ പ്രധാന ജോലി മാലിന്യങ്ങൾ അരിക്കുകയും പുറന്തള്ളുകയുമാണ്. ഇതിന് വേണ്ടി ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫ്രോണുകള്‍ ഉണ്ട്.വൃക്ക സ്തംഭനം രണ്ട് തരം ഉണ്ട്. ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനം പെട്ടെന്നു കുറയുന്ന സാഹചര്യത്തെ താത്കാലിക വൃക്ക സ്തംഭനം എന്നു പറയുന്നു. പെട്ടെന്നുണ്ടാകുന്ന ഒന്നായത്തിനാൽ തക്ക സമയത്ത് ചികിത്സിച്ചാൽ വൃക്ക കളുടെ പ്രവർത്തനം പഴയതു പോലെ ആക്കി എടുക്കാം. അടുത്തത് സ്ഥായിയായ വൃക്കസ്തംഭനം ആണ് അവിടെ വൃക്ക മാറ്റിവയ്ക്കുന്ന തും, ഡയാലിസിസ് ആണ് ചികിത്സ.ഒരു വൃക്ക തന്നെ നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് പര്യാപ്തമാണ്. ഒരു വൃക്കയ്ക്ക് തകരാർ സംഭവിച്ചാൽ അതിന്റെ പ്രവർത്തനം കൂടി മറ്റേ വൃക്ക ഏറ്റെടുക്കുന്നു. പലതരം വൃക്ക രോഗങ്ങൾ ഉണ്ട് പോളിസിസ്റ്റിക് വൃക്കരോഗം, ഗ്ലോമറൂലാർനെഫ്രെറ്റിസ്, വൃക്കയുടെ അണുബാധ, ഡയബറ്റിക് നെഫ്രോപതി
മുതലായവ.

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ
...................................................................

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ ഇതെല്ലാം ആണ് വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി,ക്ഷീണം, തളർച്ച, തുക്കക്കുറവ്,കാലിന്റെ പാദത്തിലും കണങ്കാലിലും കൈയ്യിലോ, മുഖത്തോ നിര്, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ നിയന്ത്രണ വിധേയമാകാത്ത രക്തസമ്മർദ്ദം, വിധേയമാകാത്ത പ്രമേഹം, ഉറക്കക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രയാസം, തലചുറ്റൽ, ചൊറിച്ചിൽ, കാലുകളിൽ മസിൽ പിടുത്തം, പുറംവേദന, വാരിയെല്ലിനു പിൻവശത്തായി വേദന,കൂടുതൽ പ്രാവശ്യം മൂത്രം ഒഴിക്കുക പ്രത്യേകിച്ചും രാത്രിയിൽ, എല്ലുകൾക്ക് വേദന, ലൈംഗികതയിൽ താല്പര്വക്കുറവ്, ഉദ്ധാരണക്കുറവ്, ആർത്ത ചക്രത്തിൽ വൃത്വാസങ്ങൾ മുതലായവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ ആകാം വൃക്കരോഗം ഹൃദ്രോഗ മരണങ്ങളുടെ ഒരു പ്രധാന ഘടകമാണ്. വൃക്ക രോഗങ്ങളിൽ അവസ്ഥാനുസരണം ആയുർവേദ ഔഷധങ്ങൾ തുടക്കത്തിൽ തന്നെ ഉപയൊഗിച്ചാൽ വൃക്കകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമം ആക്കുവാൻ സാധിക്കും.

വൃക്കയുടെ ജോലികൾ
...........................................

പ്രോട്ടീന്‍ എന്ന ഘടകത്തിന്റെ രാസപ്രവര്‍ത്തനത്തിനു ശേഷം യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയ മാലിന്യ ഘടകങ്ങള്‍ ഉണ്ടാക്കുന്നു. ആവശ്യം ഇല്ലാത്ത ഇത്തരം പദാര്‍ത്ഥങ്ങള്‍ നീക്കേണ്ടത് വൃക്കകളുടെ ചുമതലയാണ്. ശരീരത്തില്‍ ലവണങ്ങളും ജലവുമായുള്ള സമനില സദാ പരിരക്ഷിക്കുന്നത് വൃക്കകളാണ്. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ക്ലൊറൈഡ് തുടങ്ങിയ ലവണങ്ങളുടെ തോത് സന്തുലിതമായി നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ആവശ്യമുള്ളവ വൃക്കള്‍ ആഗിരണം ചെയ്യുന്നു. ആവശ്യമില്ലാത്തത് വിസര്‍ജിക്കുന്നു. ശരീരത്തിലെ ജലാംശം ക്രമീകരിക്കലാണ് വൃക്കകളുടെ മറ്റൊരു പ്രധാന ജോലി. കുടിക്കുന്ന വെള്ളം മുഴുവന്‍ ശരീരത്തില്‍ ഉപയോഗിക്കുന്നില്ല. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായവ എടുക്കും, ബാക്കി പുറന്തള്ളും, ശരീരത്തിലെ ആസിഡ്, ആല്‍ക്കലി എന്നിവയുടെ അളവും ക്രമീകരിക്കണം. ഇതും വൃക്കയുടെ ചുമതലയാണ്. ശരീരത്തില്‍ പലതരത്തില്‍ ആസിഡുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ വീര്യം കുറച്ച് പുറത്തു കളയുന്നത് വൃക്കകളാണ്. വളരെ പ്രധാനപ്പെട്ട ചില ഹോര്‍മോണുകളും വൃക്കകളില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എറിത്രോപോയറ്റിന്‍ ഇതില്‍ പ്രധാനമാണ്. ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തിനും വളര്‍ച്ചയ്ക്കും ഈ ഹോര്‍മോണ്‍ അത്യന്താപേക്ഷിതമാണ് വൃക്കളില്‍ മാത്രമാണ് ഇത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

വൃക്കരോഗം വരാതിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ജീവിതശൈലി
......................................................

1:ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെ.

2:ഉപ്പിന്റെ ഉപയോഗം ദിവസം അഞ്ചുഗ്രാമിൽ (ഒരു ടേബിൾസ്പൂൺ) കുറയ്ക്കുക.ആഹാരത്തിൽ ഉപ്പു കുറയ്ക്കുക എന്നതും പ്രധാനമാണ് അതുപോലെ പാലും പാലിന്റെ അംശം അടങ്ങിയ ആഹാരവും കുറിക്കുക.

3:ഒരു ദിവസം 6 മണിക്കുർ എങ്കിലും നന്നായി ഉറങ്ങുക, നല്ല ഉറക്കം വൃക്കകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമം ആക്കും

4:പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ (മുട്ടയുടെ വെള്ള, മീൻ, സോയാബീൻ, പനീർ) എന്നിവ കൂടുതൽ കഴിക്കുക.

5:ഇടക്ക്‌ നാല് നെല്ലിക്കാ ജ്യൂസ് അടിച്ച് കുടിക്കുന്നത് നല്ലതാണ്.

6:പഴവർഗങ്ങളിൽ ആപ്പിൾ, പപ്പായ, പേരയ്ക്ക, പൈനാപ്പിൾ എന്നിവ കഴിക്കുന്നത് നല്ലതാണ്

7:എണ്ണപലഹാരങ്ങൾ ഒഴിവാക്കുക

8:റെഡ് മീറ്റ്സ് ആയ ബീഫും, മട്ടണും കുറയ്ക്കുക.

9: നിങ്ങളൾക്ക് രക്തസമ്മർദ്ദം, പ്രമേഹം എന്നി രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മരുന്നുകൾ കൃത്യമായി കഴിക്കുക അല്ലെങ്കിൽ അത് കാലാന്തരത്തിൽ വൃക്ക രോഗങ്ങൾക്ക് കാരണമാകും. ഒരു കാരൃം മനസ്സിലാക്കുക. പ്രമേഹ രോഗികൾക്ക് 35 - 4o % വരെ വൃക്കരോഗങ്ങൾ കണ്ട് വരുന്നുണ്ട്. അതുപോലെതന്നെ ഉയർന്ന രക്തസമ്മർദ്ദം 3o % വൃക്കരോഗങ്ങളുടെ കാരണക്കാരൻ ആണ്.

10:അമിതമായ പ്രോട്ടിൻ ഒഴിവാക്കുക. ഇത് വൃക്കയുടെ പ്രവർ ത്തനത്തെ പ്രതികൂലമായി ബാധിക്കാം.

11:വർഷത്തിലൊരിക്കൽ രക്തവും മൂത്രവും പരിശോധിച്ച് ഡോകടനെ സമീപിക്കുക. രക്തം പരിശോധിച്ചാൽ അതിൽ പൊട്ടാസ്യം അമിതമായി കണ്ടാൽ,ഹീമോഗ്ലോബിൻ കുറവായി കണ്ടാൽ,
മൂത്രം പരിശോധന നടത്തിയതിൽ ആൽബുമിന്റെ സാന്നിദ്ധ്വം അധികം ആയി കണ്ടാൽ അതിന് കാരണം വൃക്ക രോഗങ്ങൾ ആകാം. രക്ത പരിശോധനകൾ ആയ Serum creatinine, blood urea nitrogen, cystatin c & eGFR മുതലായ പരിശോധനകൾ വൃക്ക രോഗങ്ങൾ നിങ്ങൾക്ക് ഉണ്ടോയെന്ന് കണ്ട് പിടിക്കുവാനും, സ്ഥിരീകരിക്കുന്നതിനും സഹായിക്കും.

12: ചില മരുന്നുകളുടെ ഉപയോഗം , ഭക്ഷണത്തിലെ കൃത്രിമ പദാർത്ഥങ്ങൾ , അമിതമായ ചൂടുകൂടിയ സാഹചര്യത്തിൽ ജോലി ചെയ്യുന്നത് എന്നിവ കിഡ്‌നിയെ തകരാറിലാക്കും അതിനാൽ ശ്രദ്ധിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments