മുറിവെണ്ണയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
ഭാരതത്തിന്റെ തനതായ സംസ്കാരത്തിന്റെ മഹത്തായ സംഭാവനയാണ് സിദ്ധ എന്ന ചികിത്സാ ശാസ്ത്രം. ആ സിദ്ധ ചികിത്സയിലെ പ്രധാനമായ ഒരു മരുന്നാണ് മുറിവെണ്ണ
‘മുറിവെണ്ണ’ ഒരു നാടൻപേരാണ്. ഇതിന്റെ സംസ്കൃത നാമം - ക്ഷതാന്തകതൈലം.
തമിഴ് പാരമ്പര്യമാണ് മുറിവെണ്ണയ്ക്ക്.
മുറിവെണ്ണയുടെ ലഭ്യമായ യോഗത്തിൽ എന്തൊക്കെ ചേരുന്നു? ഉങ്ങിൻപട്ട, കറ്റാർവാഴ, വെറ്റിലക്കൊടി, മുരിക്കില, ചുവന്നുള്ളി, വെളുത്ത താർതാവൽ, മുരിങ്ങയില എന്നിവയുടെ സ്വരസം, ശതാവരിക്കിഴങ്ങ് കൽക്കം, വെളിച്ചെണ്ണ. കേരളത്തിലെ മിക്ക ഫാർമസികളും ഈ കൂട്ടനുസരിച്ചാണ് മുറിവെണ്ണയുണ്ടാക്കുന്നത്. ഇതിൽ മലതാങ്ങിയും, കുപ്പമേനിയും സമൂലമെടുത്തു കാടിയിൽ പിഴിഞ്ഞ് ചേർത്താൽ കൂടുതൽ ഫലം കിട്ടും .
അതുപോലെതന്നെ മുറിവെണ്ണയിൽ മുറികൂടിപ്പച്ചയുടെ നീര്, വേപ്പിലസ്വരസം എന്നിവ കൂടി ചേർത്താൽ മുറിവെണ്ണയ്ക്കു നല്ല പച്ചനിറമായിരിക്കും. അതുപോലെതന്നെ മുറിവെണ്ണയുടെ കൂട്ടിൽ മീറ (പഞ്ചമപ്പഴുക്ക) ചേർത്താൽ വേദനയെ ശമിപ്പിക്കും. വർമ്മ ചികിത്സാ രീതികൾക്കപയോഗിക്കുന്ന നൂറു കണക്കിന് ഔഷധ പ്രയോഗങ്ങളുണ്ട്. അവ കഷായമാക്കി കഴിക്കുന്നവ, ഗുളികകൾ, പുറമേലേപനം ചെയ്യുന്നവ, കാച്ചിയും അല്ലാതെയും തയ്യാറാക്കുന്ന എണ്ണകൾ എന്നിവയാണ്.എണ്ണകളിൽ മുറിവെണ്ണ, അശവെണ്ണ, കായത്തിരുമേനി, കായരാജാങ്ക്, മർമ്മാണി മുക്കൂട്ട് തുടങ്ങി ഒട്ടനേകം യോഗങ്ങളുണ്ട്. ഇവയെല്ലാം എത്രയോ മടങ്ങ് ഫലസിദ്ധി ഉളളവയുമാണ് മുറിവെണ്ണ അതുതന്നെ 20 ഓളം തരത്തിൽ വിവിധ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട് .ഇവ ചുവടെ ചേർക്കാം.
1. ആലിൻ പാൽ മുറിവെണ്ണ I
(വർമ്മ പീരങ്കി വൈദ്യ സൂത്രം 50 )
2. ആലിൻ പാൽ മുറിവെണ്ണ II
(വർമ ഒടിവ് മുറിവ് നികണ്ണഅകരാദി 1200 ,
വർമ ഒടിവ് മുറിവ് ശര സൂത്രം 2200,
മർമ ചൂടാമണി 1500,
മർമ ഒടിവു മുറിവുചാരി 1500 )
3. ആലിൻ പാൽ മുറിവെണ്ണ III
(വർമ കണ്ണാടി 60 )
4. ആലിൻ പാൽ മുറിവെണ്ണ IV
(വർമ കണ്ണാടി 500,
വർമ ഒടിവു മുറിവ് ശര സൂത്രം 2200,
ചതുരമണി സൂത്രം 600 )
5. മുറി വെണ്ണ I
(വർമ കണ്ണാടി 500,
ചതുരമണി സൂത്രം 600 )
6. മുറി വെണ്ണ II
(അഗസ്ത്യർ വർമാചാരി 205)
7. മുറി വെണ്ണ Ill
(വർമാചാരി 205)
8. മുറി വെണ്ണ IV
( വർമ ഒടിവു മുറിവുശര സൂത്രം 1200 )
9. മുറിവെണ്ണ V
( വർമ ഒ.മു. ശര സൂത്രം 1200 )
10.മുറിവെണ്ണ VI
(വർമാചാരി 205)
11. മുറിവെണ്ണ VII
(വർമ ഒടിവു മുറിവു ശര സൂത്രം 1200 )
12. മുറിവെണ്ണ VIII
(വർമ കണ്ണാടി - 500,
വർമ ഞാന ഒടിവു മുറിവു ശര സൂത്രം 2200,
ചതുരമണി സൂത്രം 600 )
- ഈ മുറിവെണ്ണയാണ് ഇന്ന് ആയുർവേദ ഫാർമസിക്കാർ വകഭേദങ്ങളോടെ ഇറക്കി വരുന്നത്. റഫറൻസ് ലഭ്യമല്ലാത്തതു കൊണ്ട് തന്നെ പ്രൊപ്രൈറ്ററി ആയി ലൈസൻസ് എടുക്കുന്നു.
13. മുറിവെണ്ണ IX
14. മുറിവെണ്ണ X
15. മുറിവെണ്ണ XI
( 13, 14, 15 ആധാരം വർമ ഒ.മു. ശര സൂത്രം 1200 )
16. മുറിവെണ്ണ Xll
17. മുറിവെണ്ണ X Ill
(16, 17, ആധാരം വർമ ഒ.മു. ശര സൂത്രം 2200 )
18. മുറിവെണ്ണ X IV
(ചതുരമണി സൂത്രം 600 )
19. മുറി വെണ്ണ XV
20. മുറിവെണ്ണ XVI
( 19, 20, ആധാരം വർമ ഗുരു നൂൽ 130)
മുറിവെണ്ണ
അഗസ്ത്യ മർമ്മ ശാസ്ത്രം
"ചൊല്ലുകിറോം പുങ്കിൻവേർ പാലകൻവേർ
അടുത്തൊരു കറ്റാഴൈ വെള്ളതാറാ
വടമാക മുരിങ്ങയിലൈ ഉള്ളിച്ചാറേ
ചാറോടു മുരുക്കിലൈ വെറ്റിലച്ചാറും
മിതമാക വകയൊന്റു പടിതാൻ പാതി
വളമാക കാലമതു ചെമൻറകാടി
വളമാക പാതിയതു അളന്തു ചേർത്തു
വാറാക ഇവയെല്ലാം ഒൻറായ് വിട്ടു
വളമാക അടുപ്പേറ്റി തീയെ മൂട്ടി
ചീരാക തെങ്ങിൻ നെയ്യ് പടി താൻ
ചിറപ്പാക പതം പാർത്തു ഇറക്കി കൊള്ളെ
പതമതു പാർപ്പതർക്കും കുമരിച്ചാറും
പതം പാർത്തു ഇറക്കിയെ മുറിവിൽ
പോട്ടാൽ എതമാന മുറിവും ഊറിപ്പോകും"
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW