കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ
ചൂടുകാലം കണിക്കൊന്ന പൂക്കുന്ന ഒരു കാലമാണ് അതെന്താണ് ചൂടുകാലത്ത് മാത്രം ഒന്ന് ഇത്രമാത്രം പൂത്തുലഞ്ഞ നിൽക്കുന്നത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകും അതിന് കാരണം ഇതാണ്, ചെടികൾ പൂക്കുന്നതിൽ നിർണായ പങ്കുള്ള ഹോർമോൺ ആണ് ഫ്ലോറിജൻ. ചൂടു കൂടുമ്പോൾ ഫ്ലോറിജന്റെ ഉൽപാദനം കൂടും. പിന്നെ കൊന്ന പൂക്കലോടു പൂക്കൽ.അതായത് ഇപ്പോൾ വർഷത്തിൽ മിക്ക മാസത്തിലും പല സ്ഥലത്തും കണിക്കൊന്ന പൂത്തുനിൽക്കും. ആയുര്‍വേദ ശാസ്ത്രപ്രകാരം കണിക്കൊന്ന ത്വഗ്രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
ശീതവീര്യമാണ് കണിക്കൊന്നയ്ക്ക്. തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റാൻ അത്യുത്തമം. അങ്ങനെ ശരീരസൗന്ദര്യം കൂട്ടാനും സഹായിക്കും. കണിക്കൊന്ന മരത്തിന്റെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം പല ത്വക്‌രോഗങ്ങൾക്കും ഫലപ്രദമാണ്. മലബന്ധം, അനുബന്ധമായുള്ള വയറുവേദന എന്നിവയ്‌ക്ക് കായുടെ കാമ്പ്, കുരു നീക്കിയ ശേഷം പാലിൽ കാച്ചി പഞ്ചസാരയുമിട്ട് കുടിച്ചാൽ ഗുണം ചെയ്യും. കണിക്കൊന്നപ്പട്ട നന്നായി അരച്ച് നീരും വേദനയും ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനമുണ്ടാകും. തളിരില, അഞ്ചുമുതൽ പതിനഞ്ചു ഗ്രാംവരെ മോരിൽ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. സ്‌നിഗ്ധാംശത്തോടു കൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW