Random Post

സ്ത്രീകൾക്ക് ഉണ്ടാകുന്ന അമിത രോമവളര്‍ച്ച

സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് അമിത രോമവളര്‍ച്ച അത് തടയാൻ ചില പൊടിക്കൈകൾ
.........................................................

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അഭിമിഖീകരിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് അമിത രോമവളര്‍ച്ച. സ്ത്രീ ശരീരത്തിലെ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കുമ്ബോഴാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച ഉണ്ടാകുന്നതിന്. അനാവശ്യമായ രോമ വളർച്ച അലട്ടുന്ന സ്ത്രീകൾ നിരവധിയുണ്ട്. കാലിലും കയ്യിലും ചുണ്ടിനു മുകളിലും വരെ പുരുഷന് ഉള്ളതിനേക്കാൾ കട്ടിയിൽ രോമം ഉള്ള സ്ത്രീകൾ എങ്ങനെയാണ് ഇതു കളയേണ്ടതെന്നറിയാതെ വിഷമിക്കാറുണ്ട്.
ഇതിനെ ഇല്ലാതാക്കാന്‍ ഇടക്കിടക്ക് വാക്‌സ് ചെയ്യുന്നവരാണ് പലരും. പലപ്പോഴും ഇത് മൂലം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അലര്‍ജിയും മറ്റും ഉണ്ടാവുന്നു. എത്രയൊക്കെ തലകുത്തി മറിഞ്ഞിട്ടും മുഖത്തെ അമിത രോമവളര്‍ച്ച പ്രതിരോധിയ്ക്കാന്‍ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അമിത രോമവളര്‍ച്ച ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ ഞാൻ പറഞ്ഞ് തരാം.

1:തൈരും, പപ്പായയയുടേയും, മഞ്ഞളിന്റേയും മിശ്രിതം മുഖത്തു പുരട്ടുക. ഇത് രോമം കൊഴിഞ്ഞു പോകാന്‍ സഹായിക്കുന്നു.

2:തേനും, മഞ്ഞളും, ചിറ്റമൃത് നീരും, കണിക്കൊന്നയുടെ ഇലയും കൂടി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് രോമം കൊഴിഞ്ഞു പോകാൻ സഹായിക്കുന്നു.

3: പഞ്ചസാരയും, നാരങ്ങാനീരും, ഉരുളക്കിഴങ്ങും (1), തേൻ- ഒരു സ്പൂൺ വീതം ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം അര മണിക്കൂർ മുഖത്ത് ലേപനം ചെയ്യുക അതിന് ശേഷം കഴുകിക്കളയുക.

4: പൂച്ച മയക്കി എന്നറിയ പ്പെടുന്ന കുപ്പമേനിയും, പച്ച മഞ്ഞളും ചേർത്ത് മുഖത്ത് ഒരു മണിക്കൂർ ലേപനം ചെയ്യുക ശേഷം കഴുകിക്കളയുക രോമം പൊഴിഞ്ഞ് പോകും

5:കസ്ത്തൂരി മഞ്ഞളും, തൈരും സമം അരച്ച് തേക്കുന്നത് മുഖത്തെ രോമ വളർച്ച ഇല്ലാതെ ആക്കാൻ സഹായിക്കും

6: കുരുന്ന് പപ്പായയും ,മഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് ഇട്ടാൽ രോമ വളർച്ചക്ക് നല്ലതാണ് .

ഞാൻ മുകളിൽ പറഞ്ഞ പ്രയോഗങ്ങൾ വൈദ്യ നിർദ്ദേശാനുസരണം ചെയ്യേണ്ടതാണ്.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments