Random Post

അശോകം വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങൾ

അശോകം വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങൾ

"അശോകം" ശോകം ഇല്ലാതാക്കുന്നത് എന്നാണ് ഈ വാക്കിന്‍റെ അർഥം . മനോഹരമായ പുഷ്പങ്ങൾ ഉള്ള വൃക്ഷമാണ് ഇത് . ഹൈന്ദവരും ബുദ്ധ മതക്കാരും ഇതിനെ പുണ്യ വൃക്ഷമായി കരുതുന്നു .

ഔഷധ ഗുണങ്ങൾ :

ഗർഭാശയ ആർത്തവ ചികിത്സയിൽ ഇതിനു പ്രമുഖ സ്ഥാനമുണ്ട് . ഇതിന്‍റെ തൊലിക്കും പൂവിനും ഔഷധ ഗുണമുണ്ട് . വയറു വേദന , അർശസ്സ് , വ്രണം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു . ശരീരത്തിന് നിറം പ്രദാനം ചെയ്യുന്നതും മല മൂത്രാദികളുടെ അമിത പ്രവര്ത്തനത്തെ തടയുന്നതുമാണ് .അശോക പൂവ് ഉണക്കി പൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും . ഇതിന്റെ തോലിന് ഗർഭപാത്രത്തെ ഉത്തേജിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് . അതിനാൽ ആർത്തവ കാലത്തെ വേദനയിൽ നിന്ന് ശമനം ഉണ്ടാകാനും ഗര്ഭാശായ സംബന്ധമായ നിരവധി രോഗങ്ങള്ക്കും അശോകത്തിൽ നിന്ന് നിര്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു.

Post a Comment

0 Comments