പ്രാചീന ഇന്ത്യയിലെ ചില അളവുതൂക്കപ്പട്ടികകള്‍
ദൈര്‍ഘ്യം (അര്‍ഥശാസ്ത്രം)
8 പരമാണു = 1 വിപ്രുട്ട്
8 വിപ്രുട്ട് = 1 ലിക്ഷ
8 ലിക്ഷ = 1 യൂകാമധ്യം
8 യൂകാമധ്യം = 1 യവമധ്യം
8 യവം = 1 അംഗുലം
4 അംഗുലം = 1 ധനുര്‍ഗ്രഹം
8 അംഗുലം = 1 ധനുര്‍മുഷ്ടി
12 അംഗുലം = 1 വിതസ്തി
32 അംഗുലം = 1 കംസം
42 അംഗുലം = 1 തക്ഷഹസ്തം
84 അംഗുലം = 1 വ്യാമം (മാറ്)
2 വിതസ്തി = 1 അരത്നി
2 അരത്നി = 1 ദണ്ഡം (ധനുസ്,നാളിക,പൗരുഷം, 6 അടി)
2,000 ധനുസ് = 1 ഗോരുതം (ക്രോശം, 2 1/4 മൈല്‍)
4 ഗോരുതം = 1 യോജന (9 മൈല്‍)
108 അംഗുലം = 1 ധനുസ്
6 കംസം = 1 ബ്രഹ്മദേയം
10 ദണ്ഡം = 1 രജ്ജു
2 രജ്ജു = 1 പരിദേശം
3 രജ്ജു = 1 നിവര്‍ത്തനം
ദൈര്‍ഘ്യം (ലളിതവിസ്തരം)
7 പരമാണുരജസ് = 1 രേണു
7 രേണു = 1 ത്രുടി
7 യവം = 1 അംഗുലിപര്‍വം
7 അംഗുലിപര്‍വം = 1 വിതസ്തി
2 വിതസ്തി = 1 ഹസ്തം
4 ഹസ്തം = 1 ധനുസ്
1,000 ധനുസ് = 1 ക്രോശം
4 ക്രോശം = 1 യോജന
ദൈര്‍ഘ്യം (ബൃഹത്സംഹിത)
8 പരമാണു = 1 രജസ്
8 രജസ് = 1 ബലാഗ്രം
8 ബലാഗ്രം = 1 ലിക്ഷ
8 ലിക്ഷ = 1 യൂകം
8 യൂകം = 1 യവം
8 യവം = 1 അംഗുലി
12 അംഗുലി = 1 വിതസ്തി
2 വിതസ്തി = 1 ഹസ്തം
ദൈര്‍ഘ്യം (ലീലാവതി)
8 യവം = 1 അംഗുലം
24 അംഗുലം = 1 ഹസ്തം
4 ഹസ്തം = 1 ദണ്ഡ്
2,000 ദണ്ഡ് = 1 ക്രോശം
4 ക്രോശം = 1 യോജന
10 ഹസ്തം = 1 വംശം
കാലം (അര്‍ഥശാസ്ത്രം)
2 ത്രുടി = 1 ലവം
2 ലവം = 1 നിമിഷം
5 നിമിഷം = 1 കാഷ്ഠ
30 കാഷ്ഠ = 1 കല
40 കല = 1 നാളിക
2 നാളിക = 1 മുഹൂര്‍ത്തം
15 മുഹൂര്‍ത്തം = 1 പകല്‍ (ദിനം)
15 അഹോരാത്രം = 1 പക്ഷം
2 പക്ഷം = 1 മാസം
30 അഹോരാത്രം = 1 മാസം
30 1/2 = 1 സൗരമാസം
29 1/2 = 1 ചാന്ദ്രമാസം
27 = 1 നക്ഷത്രമാസം
2 മാസം = 1 ഋതു
3 ഋതു = 1 അയനം
2 അയനം = 1 സംവത്സരം
5 സംവത്സരം = 1 യുഗം
തൂക്കം (ലീലാവതി)
5 ഗുഞ്ജം = 1 മാഷം
16 മാഷം = 1 കര്‍ഷം
4 കര്‍ഷം = 1 പലം
തൂക്കം (അര്‍ഥശാസ്ത്രം)
10 ധാന്യമാഷം (ഉഴുന്നുമണി) = 1 സുവര്‍ണമാഷം
5 ഗുഞ്ജം (കുന്നിമണി) = 1 സുവര്‍ണമാഷം
16 സുവര്‍ണമാഷം = 1 സുവര്‍ണം, കര്‍ഷം
4 കര്‍ഷം = 1 പലം (37.76 ഗ്രാം)
10 പലം = 1 ധരണം
88 ഗൗരസര്‍ഷപം (കടുക്) = 1 രൂപ്യമാഷം
16 രൂപ്യമാഷം = 1 ധരണം
20 ശൈബ്യം (മഞ്ചാടി) = 1 ധരണം
20 തണ്ഡുലം (അരിമണി) = 1 വജ്രധരണം
16 പലം = 1 പ്രസ്ഥം
16 പ്രസ്ഥം = 1 ദ്രോണം (21 1/4 റാത്തല്‍)
വ്യാപ്തം (അര്‍ഥശാസ്ത്രം)
4 കുഡുബം = 1 പ്രസ്ഥം
4 പ്രസ്ഥം = 1 ആഢകം
4 ആഢകം = 1 ദ്രോണം
16 ദ്രോണം = 1 വാരി
20 ദ്രോണം = 1 കുംഭം
10 കുംഭം = 1 വഹം
വ്യാപ്തം (ലീലാവതി)
4 കുഡവം = 1 പ്രസ്ഥം
4 പ്രസ്ഥം = 1 ആഢകം
4 ആഢകം = 1 ദ്രോണം
16 ദ്രോണം = 1 ഖാരിക
ആധുനിക അളവുതൂക്കപ്പട്ടികകള്‍
I. നീളമളവ്
ബ്രിട്ടീഷ് രീതി
12 ഇഞ്ച് = 1 അടി
18 ഇഞ്ച് = 1 മുഴം
3 അടി (2) = 1 വാര (ഗജം)
5 1/2 വാര = 1 പോള്‍ (pole)
4 പോള്‍ (22 വാര) = 1 ചങ്ങല (chain)
1 ചങ്ങല = 100 ലിങ്ക് (link)
40 പോള്‍ (220 വാര) = 1 ഫര്‍ലോങ് (furlong)
8 ഫര്‍ലോങ് (1,760 വാര) = 1 മൈല്‍ (mile)
1 ലിങ്ക് = 7.92 ഇഞ്ച്
1 നോട്ടിക്കല്‍ മൈല്‍ = 6,080 അടി (ഏകദേശം)
(nautical mile)
നാടന്‍ രീതി
12 വിരല്‍ = 1 ചാണ്‍
2 ചാണ്‍ = 1 മുഴം
4 മുഴം = 1 മാറ്
1,000 മാറ് = 1 നാഴിക
കൊച്ചി സര്‍ക്കാര്‍ രീതി
8 തോര = 1 വിരല്‍ (അംഗുലം)
24 വിരല്‍ = 1 കോല്‍
4 കോല്‍ = 1 ദണ്ഡ്
500 ദണ്ഡ് = 1 നാഴിക
2 1/2 നാഴിക = 1 ക്രോശം (4,000 ഗജം)
7 1/2 നാഴിക = 1 കാതം
3 ക്രോശം = 1 കാതം
4 ക്രോശം = 1 യോജന
മെട്രിക് രീതി
10 മി.മീ. = 1 സെ.മീ.
10 സെ.മീ. = 1 ഡെസി മീ.
10 ഡെസി മീ. = 1 മീ.
10 മീ. = 1 ഡെക്കാ മീ.
10 ഡെക്കാ മീ. = 1 ഹെക്ടോ മീ.
10 ഹെക്ടോ മീ. = 1 കി.മീ.
1 കി.മീ. = 1,000 മീ.
മാറ്റപ്പട്ടിക
1 ഇഞ്ച് = 2.54001 സെ.മീ.
1 വാര = 0.914402 മീ.
1 സെ.മീ. = 0.39370 ഇഞ്ച്
1 അടി = 30.4801 സെ.മീ.
1 മൈല്‍ = 1.609344 കി.മീ.
1 മീ. = 1.093611 വാര
1 കി.മീ. = 0.62137 മൈല്‍
II.ചതുരശ്ര അളവുകള്‍
ബ്രിട്ടീഷ് രീതി
144 ച.ഇഞ്ച് = 1 ച. അടി
9 ച. അടി = 1 ച. വാര
4,840 ച. വാര = 1 ഏക്കര്‍
1 ഏക്കര്‍ = 100 സെന്റ്
10 ച. ചെയിന്‍ = 1 ഏക്കര്‍
1 ഏക്കര്‍ = 1,00,000 ച. ലിങ്ക്
മെട്രിക് രീതി
100 ച.മി.മീ. = 1 ച.സെ.മീ.
100 ച. സെ.മീ. = 1 ച.ഡെസി മീ.
100 ച. ഡെസി മീ. = 1 ച.മീ.
100 ച. മീ. = 1 ച. ഡെക്കാ മീ.
100 ച. ഡെക്കാ മീ. = 1 ച. ഹെക്ടോ മീ.
100 ച. ഹെക്ടോ മീ. = 1 ച.കി.മീ.
100 ഏയര്‍ = 1 ച. ഹെക്ടോ മീ.
100 ഹെക്ടയര്‍ = 1 ച.കി.മീ.
മാറ്റപ്പട്ടിക
1 ച. ഇഞ്ച് = 6.4516258 ച.സെ.മീ.
1 ച. അടി = 9.290341 ച. ഡെസി. മീ.
1 ച. വാര = 0.83613 ച. മീ.
1 ഏക്കര്‍ = 0.4046873 ഹെക്ടര്‍ (0.0015625 ച. മൈല്‍)
1 ഏക്കര്‍ = 4.3560 ? 104 ച. അടി കോല്‍-പെരുക്കം 1 ച. മൈല്‍ = 2.599 ച.കി.മീ.
1 ച.സെ.മീ. = 0.15500 ച. ഇഞ്ച്
1 ച.മീ. = 10.76387 ച. അടി
1 ഹെക്ടര്‍ = 2.471 ഏക്കര്‍
1 ച.കി.മീ. = 0.386 ച. മൈല്‍ (= 247 ഏക്കര്‍)
III.ധാന്യം അളവ്
തമിഴ്നാട് രീതി
8 ഉഴക്ക് = 1 പടി
8 പടി = 1 മരക്കാല്‍
5 മരക്കാല്‍ = 1 പറ
12 മരക്കാല്‍ = 1 കലം
8 പറ = 1 ഗാറസ്
10 നാഴി = 1 കുറുണി (= 1 മരക്കാല്‍)
2 കുറുണി = 1 പതക്ക്
15 കുറുണി = 1 കലം
നാടന്‍ രീതി
2 ആഴക്ക് = 1 ഉഴക്ക്
2 ഉഴക്ക് = 1 ഉരി
2 ഉരി = 1 നാഴി
4 നാഴി = 1 ഇടങ്ങഴി
10 ഇടങ്ങഴി = 1 പറ
പലവക അളവുകള്‍
20 മടല്‍ (ഓല) = 1 കെട്ട് പിടി (അരി, പയറ്); കണ്ണ് (വൈക്കോല്‍); ചുമട്
20 പറ = 1 ഉറ
IV. ദ്രാവകം അളവ്
ബ്രിട്ടീഷ് രീതി
60 തുള്ളി = 1 ഡ്രാം
8 ഡ്രാം = 1 ഔണ്‍സ്
24 ഔണ്‍സ് = 1 കുപ്പി
6 കുപ്പി = 1 ഗ്യാലന്‍
4 ഗ്യാലന്‍ = 1 ടിന്‍
മെട്രിക് രീതി
10 മി. ലിറ്റര്‍ = 1 സെ. ലിറ്റര്‍
10 സെ. ലി. = 1 ഡെസി ലി.
10 ഡെ. ലി. = 1 ലി.
10 ലി. = 1 ഡെക്കാ ലി.
10 ഡെക്കാ ലി. = 1 ഹെക്ടോ ലി.
10 ഹെക്ടോ ലി. = 1 കി.ലി
1 കി. ലി. = 1000 ലി.
1 ലി. = 3 1/2 നാഴി (ഏകദേശം)
നാടന്‍ രീതി
2 ആഴക്ക് = 1 ഉഴക്ക് (തുടം)
4 ഉഴക്ക് = 1 നാഴി
4 നാഴി = 1 ഇടങ്ങഴി (കുറ്റി)
16 കുറ്റി = 1 പാടം
12 ഇടങ്ങഴി = 1 ചോതന
25 ചോതന = 1 കണ്ടി
1 പക്ക = 1 1/4 ഇടങ്ങഴി
എണ്ണ അളവ്
4 തവി (തുടം) = 1 നാഴി
4 നാഴി = 1 ഇടങ്ങഴി
12 ഇടങ്ങഴി = 1 ചോതന
15 ഇടങ്ങഴി = 1 ടിന്‍
5 ചോതന = 1 കാവ്
25 ചോതന = 1 കണ്ടി
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW