Random Post

ഓരിലയുടെ ഔഷധഗുണങ്ങൾ

ഓരിലയുടെ ഔഷധഗുണങ്ങൾ

ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന സസ്യമാണ് ഓരില 

ശാസ്ത്രീയ നാമം: Desmodium gangeticum). 

പ്രഥക്പർണ്ണി എന്ന് സംസ്കൃതത്തിൽഅറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം, ഇതിന്റെ ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടാണ്

രസം :മധുരം, തിക്തം

ഗുണം :ഗുരു, സ്നിഗ്ദം

വീര്യം :ഉഷ്ണം

വിപാകം :മധുരം 

ഉപയോഗിക്കാവുന്ന ഭാഗങ്ങൾ:-

വേര്, സമൂലം

ഔഷധ ഉപയോഗങ്ങൾ

ഓരില സമൂലം കഷായം വെച്ചു കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ് എന്നും, ഹൃദയത്തിലേക്ക് രക്തപ്രവാഹം കൂടുമെന്നും അഷ്ടാംഗഹൃദയത്തിൽ പറയുന്നത്. ഒടിവിനും ചതവിനും ഓരിലവേര് ചെന്നിനായകവും 5 ഗ്രാം വീതം പൊടിച്ചു കഴിച്ചാൽ  വേദന ശമിക്കും.മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കന്നത് നല്ലതാണെന്ന്  ചരക സംഹിതയിൽ പറയുന്നു. സ്ഥിരമായുള്ള വയറിളക്കം, രക്തം കലർന്നോ കഫം കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് മോര് കാച്ചി കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയിൽ സൂത്രസ്ഥാനത്തിൽ പറയുന്നു. ഇതുകൂടാതെ 
തേൾ വിഷത്തിന് ഓരില വേരരച്ചു പുരട്ടിയാൽ നല്ലതാണെന്ന്.ദശമൂലത്തിലെ ഒരു ചേരുവയാണിത്. സമൂലം ഔഷധ യോഗ്യമാണ്. ഹൃദ്രോഗം, സര്‍വ്വാംഗ വേദന, നീര് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.

Post a Comment

0 Comments