Random Post

വിഷ വൈദ്യം ആയുർവേദത്തിൽ

വിഷ വൈദ്യം


കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊര്‍ദ്ധ്വഗചികിത്സ, ശല്യചികിത്സ, ദംഷ്ട്രചികിത്സ, നരചികിത്സ, വിഷചികിത്സ, എന്നിവയാണ് ആയുര്‍വേദത്തിലെ പ്രധാന ചികിത്സാ വിഭാഗങ്ങള്‍.വിഷത്തെ ആദ്യമായി സ്ഥാവര വിഷമെന്നും, ജംഗമ വിഷമെന്നും രണ്ടായി ഭാഗിക്കാം.

സ്ഥാവര വിഷം

വള്ളികള്‍, വൃക്ഷങ്ങള്‍ ഇവയുടെ വേര്, ഇല, പൂവ്, കായ്, പാല്‍,  ഇവയില്‍ നിന്നുണ്ടാകുന്ന വിഷമാണ് സ്ഥാവര വിഷമെന്ന് പറയുന്നത്.

ജംഗമ വിഷം

പാമ്പ്, പട്ടി, പൂച്ച തുടങ്ങിയ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന വിഷമാണ്. ഇവയില്‍ പ്രാധാന്യമുള്ളത് ജംഗമ വിഷത്തിനാണ്.

സ്ഥാവരവിഷ ചികിത്സ

എരിക്കിന്‍പാല്‍, കള്ളിപ്പാല്‍, മേന്തോണി, കണമിരം, കറുപ്പ്, കുന്നി,  ഉമ്മത്ത് എന്നിങ്ങനെ ഉപവിഷങ്ങള്‍ ഏഴാകുന്നു.ഈ ഉപവിഷങ്ങളില്‍ ഏതെങ്കിലും ഉള്ളില്‍പെട്ടാല്‍ പരുത്തിപ്പൂവ് പിഴിഞ്ഞ് നീരെടുത്ത് പഞ്ചസാര ചേര്‍ത്ത് തുടരെ കൊടുത്തു കൊണ്ടിരിക്കണം. പശുവിന്‍പാലും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക.

വിവിധതരം വിഷബാധകള്‍

ചേര്

താന്നിത്തൊലി പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുകയും സേവിക്കുകയും ചെയ്യുക.

ത്രികോല്‍പ്പ

ശതാവരിക്കിഴങ്ങ് കഷായം വെച്ച് ധാരകോരുകയും സേവിക്കുകയും ചെയ്യുക.

നാഗദന്തി

ശതാവരിക്കിഴങ്ങ് കഷായം വെച്ച് സേവിക്കുകയും കുളിക്കുകയും ചെയ്യുക.

നായ്ക്കുരണ

പൂവരത്തി തൊലി പശുവിന്‍പാലിലരച്ച് പശുവിന്‍ നെയ്യില്‍ ചേര്‍ത്ത് ദേഹത്ത് തേച്ച് ചൂടുവെള്ളം ഒഴിക്കുക.

മുള്ള് കുത്തിയാല്‍

മുള്ള് എടുക്കാന്‍ വിഷമമുണ്ടെങ്കില്‍ പാലയുടെ പാല്‍ മുള്ള് കുത്തിയ വായില്‍ നിര്‍ത്തിയാല്‍ മുള്ള് വേഗം എടുക്കാം.  അതിനുശേഷം ചോറും ഉപ്പും കൂടി അരച്ച് മുറിവായില്‍ വെക്കുക.  ശേഷം എണ്ണതിരികൊണ്ട് ചൂട് പിടിപ്പിക്കുക, മുറി വേഗം ഉണങ്ങും.

കറുപ്പിന്റെ ലഹരി

കോവക്കിഴങ്ങും മുത്തങ്ങയും പച്ചമഞ്ഞളും സമമായെടുത്ത് കാടിയില്‍ അരച്ച് സേവിക്കുക.

കഞ്ചാവ് ലഹരി

കോവക്കിഴങ്ങ്,  മുത്തങ്ങ, പച്ചമഞ്ഞള്‍ എന്നിവ സമമായെടുത്ത് കാടിയില്‍ അരച്ച് സേവിക്കുക.

മേന്തോന്നിക്കിഴങ്ങ്

നീലയമരി വേര് കാടിയിലരച്ച് സേവിക്കുക.

കാഞ്ഞിരം

കൊടുവേലി തളിര്‍ പച്ചവെള്ളത്തിലരച്ച് കലക്കി സേവിക്കുക.

ആവല്‍മരം

കൊടുവേലി തളിര്‍ പച്ചവെള്ളത്തിലരച്ച് കലക്കി സേവിക്കുക.

വെറ്റില പാമ്പ്

പേരയിലയുടെ നീരെടുത്ത് സേവിക്കുക.

നല്ലെണ്ണ

ഉപ്പ്  വെള്ളത്തില്‍ കലക്കി കുടിക്കുക.

കള്ള്, ബ്രാണ്ടി

ചെറുനാരങ്ങയുടെയും കോവയിലയുടെയും നീരെടുത്ത് സേവിക്കുക

മീന്‍ കൊത്തിയാല്‍

ആനച്ചുവടി അരച്ച് പുരട്ടുക.


തേള്‍ വിഷചികിത്സ

തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക.
തുമ്പച്ചാറ് പുരട്ടുക.
വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക.
തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക
ആനച്ചുവടി പുരട്ടുക
മഞ്ഞള്‍, മരമഞ്ഞള്‍ ഇവ തുളസിനീരില്‍ അരച്ചിടുക.
അര്‍ക്കത്തിന്റെ ഇലയും നെയ്യും ഉപ്പും ചേര്‍ത്ത് ചൂടാക്കി ഉഴിയുക.......

ചിലന്തി വിഷം

വെറ്റിലച്ചാറില്‍ കറിക്കായം ചേര്‍ത്ത് കടിച്ച അടയാളം പോകുന്നത് വരെ പുരട്ടുക.  നീലഅമരിയുടെ വേര് പാലില്‍ അരച്ച് കുടിക്കുക.

എലി വിഷചികിത്സ

എലി കടിച്ചയുടനെ കയ്യോന്നി നീര് കൊണ്ട് തലയില്‍‍ തളം വെയ്ക്കുക.  തവിഴാമ വേര് (പുണര്‍വ), ഇന്തുപ്പ്, മുത്തങ്ങ, നീലയമരിവേര് ഇവ സമം പാലില്‍‍ കഴിക്കുകയും പുരട്ടുകയും ചെയ്യുക.  കറുക ഇടിച്ച് പിഴിഞ്ഞനീരും ഇരട്ടിമധുരവും കല്‍ക്കമാക്കി കാച്ചിയരച്ച് തേക്കുകയാണ് ചെയ്യേണ്ടത്.

എലി കടിച്ച ഭാഗത്ത് മഞ്ഞളരച്ചിടുക,

തേനീച്ച  കുത്തിയാല്‍ 

നാരങ്ങാനീരും പുരട്ടാം. 

പഴുതാര കടിച്ചാല്‍ 

സാമാന്യ വിഷചികിത്സയ്ക്ക് വിഭിന്നമായി ഉഷ്ണക്രിയയാണ് ചെയ്യേണ്ടത്

അട്ട/ കീടങ്ങള്‍ എന്നിവ കടിച്ചാല്‍ 

നറുനീണ്ടിയും മഞ്ഞളും ചേര്‍ത്ത് നെയ്യില്‍ മൂപ്പിച്ച് പുരട്ടുക.

കടന്നല്‍ വിഷത്തിന്

മുക്കുറ്റി അരച്ച് വെണ്ണയില്‍ മര്‍ദ്ദിച്ചു സേവിക്കുകയും തേയ്ക്കുകയും ചെയ്ക; കടന്നല്‍ വിഷം ശമിക്കും.പുലിച്ചുവടി അരച്ചു കരിക്കിന്‍വെളളത്തില്‍ സേവിക്കുക; കടന്നല്‍ കുത്തിയ വിഷം  ശമിക്കും.നൊങ്ങണം പുല്ല്, അമരിയില, കൃഷ്ണത്തുളസിയില, ഇവ അരച്ച് സര്‍വാംഗം പൂശിയിട്ട് കടന്നല്‍ കൂടെടുക്കുക; കടന്നല്‍ കുത്തിയാല്‍ വിഷമേല്ക്കുകയില്ല. ചുണ്ണാമ്പും പുരട്ടാം.കടന്നല്‍ കുത്തിയാല്‍ മുക്കുറ്റിയില്‍ വെണ്ണയോ നെയ്യോ ചേര്‍ത്ത് ലേപനമി...
 


Post a Comment

0 Comments