Random Post

ആമാശയവും-കുടലും- മസ്തിഷ്കവും മായുള്ള ബന്ധം ( Gut - Brain Axis )

ആമാശയവും-കുടലും- മസ്തിഷ്കവും മായുള്ള ബന്ധം ( Gut - Brain Axis or Enteric Nervous System)

*******************************************


മനസ്സിന്റെ അസ്തിത്വത്തെക്കുറിച്ച് പല വാദമുഖങ്ങളും നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് അതിൽ തന്നെ വളരെ രസകരമായ ഒരു സംഭവമാണ് നമ്മുടെ തലച്ചോറും, അമാശയവും, കുടലും ആയുള്ള ബന്ധം .

പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട് വിശന്നാൽ കണ്ണുകാണില്ല, വിശപ്പാണ് ദൈവം, വിശപ്പിന് മനുഷ്യരുടെ വികാരങ്ങളെ മാറ്റുവാനുള്ള ശക്തിയുണ്ട്, വയറു നിറഞ്ഞാൽ മനസ്സും നിറയും, മനുഷ്യന്റെ മനസ്സിലേക്കുള്ള വഴി വയറിലൂടെ യാണ്, വിശപ്പ് മനുഷ്യരെ മൃഗം ആക്കാൻ മാത്യം ശക്തമാണ് എന്നൊക്കെ മനുഷ്യ മനസ്സിന്റെ സൂക്ഷ്മഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന ചില ഘടകങ്ങൾ നമ്മുടെ ആമാശയവും, കുടലും, തലച്ചോറു മായുള്ള ബന്ധത്തിൽ ഒളിഞ്ഞുകിടപ്പുണ്ട്.

നിങ്ങളുടെ തലച്ചോറിൽ 100 ബില്യൻ ന്യൂറോണുകൾ ഉണ്ട് എന്നാൽ നിങ്ങളുടെ ആമാശയത്തിൽ 500 ബില്യൻ ന്യൂറോണുകൾ ഉണ്ട് ഇവ തമ്മിൽ വളരെ മനോഹരമായ ഒരു ബന്ധമുണ്ട് അതാണ് ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്.

കുടൽ തലച്ചോറ് കണക്ഷൻ തമാശയല്ല, വയറുവേദന നിങ്ങളെ ഉത്കണ്ഠപ്പെടുത്താറുണ്ടോ അതുപോലെതന്നെ ചില ആമാശയരോഗങ്ങൾ നിങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്തി നിങ്ങളെ "ശല്യപ്പെടുത്തുന്നു" എന്നുണ്ടോ? നിങ്ങളുടെ വയറ്റിൽ തന്നെ "ചിത്രശലഭങ്ങളുണ്ടെന്ന്" എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഇത്തരം പ്രയോഗങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ജീവിതത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാവുമ്പോൾ ഉപയോഗിച്ചിട്ടുണ്ടോ എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ കുടലും തലച്ചോറുമായുള്ള ബന്ധം എപ്പോഴെങ്കിലും അനുഭവപ്പെട്ട് കാണും.

ഒരുപക്ഷേ ഒരു വ്യക്തിയുടെ ആമാശയത്തിലോ കുടലിലോ ഉണ്ടാകുന്ന അസുഖങ്ങൾ ബുദ്ധിമുട്ടുകളും ആകാം ആ വ്യക്തിക്ക് ഉത്കണ്ഠ, ദുഃഖം, മാനസികസമ്മർദ്ദം , ഭയം ഇന്നീ വികാരങ്ങൾക്ക് മൂലകാരണം കേൾക്കുമ്പോൾ വളരെ രസകരമായി തോന്നും അല്ലേ പക്ഷേ വളരെ ആഴത്തിൽ വിശകലനം ചെയ്താൽ ഇത് ശരിയാണെന്ന് മനസ്സിലാകും. സ്വന്തം ജോലിസ്ഥലത്തോ, ഭവനത്തിലോ മാനസിക സമ്മർദ്ദവും, വൈകാരിക സമ്മർദ്ദവും അനുഭവിക്കുന്ന ആമാശയ രോഗങ്ങൾ ഉള്ള രോഗികൾക്ക് മാനസികമായ ചില ഘടകങ്ങളെ കണക്കിലെടുക്കാതെ ആമാശയരോഗങ്ങൾ ചികിത്സിച്ചാൽ പൂർണമായും ഫലം ലഭിക്കാൻ പ്രയാസമാണ്.

ഇവിടെയാണ് തലച്ചോറും , ആമാശയവും, കുടലും ആയുള്ള ബന്ധം നാം മനസ്സിലാക്കേണ്ടത് ഈ ഒരു വിഷയത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ ഇന്ന് ലഭ്യമാണ്. ചില കുട്ടികൾക്ക് പഠന കാര്യത്തിൽ മറ്റും വളരെ അധികം മാനസിക സമ്മർദ്ദം അനുഭവപ്പെടുന്ന സമയങ്ങളിൽ ,ചില പരീക്ഷാ സമയങ്ങളിൽ ആ കുട്ടിക്കും വയറു വേദന, ഛർദിൽ, വയറിളക്കം അനുഭവപ്പെടാറുണ്ട് ഇതിന് പ്രധാന കാരണം തലച്ചോറിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളുടെ വേലിയേറ്റം ആമാശയത്തിലും , കുടലിലും അനുഭവപ്പെടുന്നതാണ്.

വളരെയധികം മാനസിക സമ്മർദ്ദം, ഭയം, ആകുലത, അനുഭവിക്കുന്ന രോഗികൾക്ക് ആമാശയത്തിൽ ഗ്യാസ്ട്രിക് അൾസർ, കുടലിലെ അൾസർ , നെഞ്ചെരിച്ചിൽ , പുളിച്ചുതികട്ടൽ, കാരണമില്ലാത്ത വയറുവേദന, വയറിളക്കം, എപ്പോഴും ബാത്റൂമിൽ പോകാൻ തോന്നുന്നത്, കിടക്കപ്പായയിൽ മൂത്രമൊഴിക്കുക മുതലായവ വരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇത്തരം രോഗികൾക്ക് മാനസികസമ്മർദം അനുഭവപ്പെടുമ്പോൾ ഇത്തരം ലക്ഷണങ്ങൾ വളരെയധികം കൂടുന്നതായി അനുഭവപ്പെടും ഇതിനു പ്രധാന കാരണം നമ്മുടെ തലച്ചോറും, ആമാശയവും, കുടലും തമ്മിലുള്ള ബന്ധമാണ്.

അമിതമായ മാനസിക സമ്മർദം കാരണം ശരിയായ രീതിയിൽ വിവാഹശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പോലും കഴിയാത്ത ചില ദമ്പതികൾ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ എന്റെ ചികിത്സാ അനുഭവത്തിലും പല ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലും എനിക്ക് ഉറപ്പിച്ചു പറയുവാൻ സാധിക്കും മാനസിക രോഗങ്ങൾ ഉള്ളവർക്ക് ആമാശയ രോഗമോ, കുടൽ സംബന്ധിയായ രോഗമോ അല്ലെങ്കിൽ ആമാശയത്തിലോ കുടലിലോ രോഗമുള്ളവർക്ക് മാനസിക അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഈ രണ്ട് ഘടകങ്ങളും തുല്യപ്രാധാന്യത്തോടെ കൂടി പരിഗണിച്ച് ഒരേ സമയം ചികിത്സിച്ചാൽ മാത്രമേ ഇത്തരം രോഗികളിൽ രോഗത്തെ പൂർണമായും സുഖപ്പെടുത്തുവാൻ സാധിക്കു.

നിങ്ങളുടെ ആമാശയവും, കൂടലും, തലച്ചോറുമായി ന്യൂറോ ട്രാൻസ്മിറ്റർ എന്ന രാസപദാർത്ഥങ്ങളിലുടെ പരസ്പരം സംവാദിക്കുന്നു. അതിനാൽ ഒരു അവയവത്തിലുണ്ടാകുന്ന വിഷമതയിൽ മറ്റവയവങ്ങളും പങ്കുചേരുന്നു അതുകൂടാതെ ഒരു അവയവത്തിലുണ്ടാകുന്ന സന്തോഷകരമായ അവസ്ഥ മറ്റ് അവയവങ്ങളിലും പ്രതിഫലിക്കുന്നു.

നിങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ രസകരമായ ഒരു വസ്തുതയാണ് ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ സന്തോഷത്തെ നിർണ്ണയിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകൾ ആയ "സിറോട്ടോണിൻ" (90% ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത്)" ഡോപ്പാമിൻ"(50% ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത്) നിങ്ങളുടെ കുടലിൽ കണ്ടുവരുന്ന ഒരുതരം നല്ല ബാക്ടീരിയയാണ് . നിങ്ങളുടെ ഭയത്തെയും, വ്യാകുലതകളും നിയന്ത്രിക്കുന്ന ''ഗാമാ അമിനോബോട്ടിക് ആസിഡ്" (ഗാബ) എന്ന ഒരു ന്യൂറോ ട്രാൻസ്മിറ്റർ പ്രധാനമായും ഉൽപാദിപ്പിക്കുന്നത് നിങ്ങളുടെ കുടലിൽ കണ്ടുവരുന്ന മറ്റൊരു ബാക്ടീരിയയാണ്.

ഈ വസ്തുതകളിൽ നിന്നെല്ലാം നിങ്ങളുടെ "മസ്തിഷ്കവും-ആമാശയവും-കുടലും" തമ്മിലുള്ള ഒരു "കണക്ഷൻ" നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു. ഞാൻ മുകളിൽ പറഞ്ഞ പഠനങ്ങൾ എല്ലാം വിരൽചൂണ്ടുന്നത് നിങ്ങളുടെ തലച്ചോറും, ആമാശയവും, കുടലും ആയിട്ടുള്ള ഒരു അഭേദ്യമായ ആത്മബന്ധത്തെ കുറിച്ചാണ്.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments