ഫെമിനിസം

ഈ അടുത്ത കാലത്ത് വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ഒരു വാക്കാണ് "ഫെമിനിസം". ആദ്യമൊക്കെ ഫെമിനിസം എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് വെറുപ്പ് ആയിരുന്നു. ആ വാക്ക് ഉൾക്കൊള്ളുന്ന യഥാർത്ഥമായ ആശയത്തെ കുറിച്ച് എനിക്ക് വ്യക്തമായ ഒരു ധാരണ ഇല്ലായിരുന്നു. അതിനാൽ അത് എന്താണെന്ന് അറിയാൻ വേണ്ടി ചുമ്മാ "ഫെമിനിസം" എന്ന വാക്ക് ഒന്ന് ഗൂഗിൾ ചെയ്തു നോക്കി. എനിക്ക് തോന്നുന്നു നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാക്കാണ്‌ "ഫെമിനിസം" യഥാർത്ഥത്തിൽ ഫെമിനിസം (Feminism) എന്നാൽ തുല്യനീതി എന്നാണ് പൊതുവേ അർത്ഥമാക്കുന്നത്. ഇന്ന് ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന പല സ്ത്രീകളും ആ വാക്കിന്റെ യഥാർത്ഥമായ ആശയം മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; കാരണം ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന പല സ്ത്രീകൾക്കും ഒരു തെറ്റിദ്ധാരണ ഉണ്ട് "പുരുഷന്മാരെ എല്ലാ രീതിയിലും അനുകരിക്കക അതാണ് ഫെമിനിസം എന്ന്" അത് തികച്ചും ഒരു തെറ്റായ കാഴ്ചപ്പാടാണ്. ഒരു പുരുഷന് ജന്മനാ ഉണ്ടാകുന്ന ഒരു ഗുണമാണ് പുരുഷത്വം എന്നത്, അതുപോലെതന്നെ സ്ത്രീക്ക് ജന്മസിദ്ധമായ ഒരു ഗുണമാണ് സ്ത്രീത്വം എന്നത്. എന്നാൽ നിർഭാഗ്യവശാൽ ചില ഹോർമോണൽ വേരിയേഷൻ കൊണ്ടും , ജനിതകമാറ്റം കാരണങ്ങളാലും സ്ത്രീപുരുഷ ശരീരത്തിലും, സ്വഭാവത്തിലും ചില മാറ്റങ്ങൾ ഒക്കെ ഏറിയും കുറഞ്ഞും വരാം. അതിനാൽ ഫെമിനിസം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ച് കൊണ്ട് ഒരു പുരുഷൻ സ്ത്രീത്വം ആർജ്ജിക്കാനും ഒരു സ്ത്രീ പുരുഷത്വം ആർജിക്കാനും ശ്രമിക്കേണ്ടതില്ല. ഫെമിനിസം എന്നത് നമ്മുടെ സമൂഹത്തിൽ ലിംഗഭേദമന്യേ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു മഹനീയ ഒരു ആശയമാണ്. ഞാൻ ഫെമിനിസ്റ്റ് എന്ന പദത്തിന്റെ അര്‍ഥം ഗൂഗിളിൽ തിരഞ്ഞപ്പോള്‍ കിട്ടിയ വാചകം ആണ് താഴെ കൊടുത്തിരിക്കുന്നത്.

Feminist: Feminism is a collection of movements aimed at defining, establishing, and defending equal political, economic, and social rights for women. In addition, feminism seeks to establish equal opportunities for women in education and employment. A feminist is a “person whose beliefs and behavior are based on feminism.”

ഒരേ നാണയത്തിന്റെ ഇരു പുറമാണ് സ്ത്രീയും പുരുഷനും എന്ന് നിസംശയം പറയാം തുല്യമായ മൂല്യം പക്ഷെ സ്ഥായിയായ വിത്യാസം ഇവിടെ ആര്‍ക്കു മുന്‍തൂക്കം എന്നില്ല. ഫെമിനിസം എന്ന വാക്കിന്റെ നിർവചനം വായിച്ചപ്പോൾ അതിലുള്ള ആശയം വളരെ അർത്ഥവത്തായി തോന്നി, ഇതിൽ പറയുന്നതാണ് നിങ്ങൾ ഉദ്ദേശിക്കുന്ന ഫെമിനിസം എങ്കിൽ ഞാനും ഇതിനെ അനുകൂലിക്കുന്നു.

Comments