Random Post

ലോക ആരോഗ്യവുമായി ബന്ധപ്പെട്ട ഭാരതീയ ദർശനം

ലോക ആരോഗ്യവുമായി ബന്ധപ്പെട്ട ഭാരതീയ ദർശനം


ഏപ്രില്‍ 7 ലോക ആരോഗ്യ ദിനം. സ്വിറ്റ്സർലന്റിലെ ജനീവയിൽ
ലോക ആരോഗ്യ സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രില്‍ 7 ആണ് 1950 മുതൽ "ലോക ആരോഗ്യ ദിനമായി'' ലോകാരോഗ്യ സംഘടന ആചാരിക്കുവാന്‍ തുടങ്ങിയത്. ലോക ആരോഗ്യവുമായി ബന്ധപ്പെട്ട ഭാരതീയ ദർശനം മനോഹരമാണ് അത് താഴെ കൊടുത്തിരിക്കുന്നു.




सर्वे भवन्तु सुखिनः I
सर्वे सन्तु निरामयाः ॥
सर्वे भद्राणि पश्यन्तु I
मा कश्चिद्दुःखभाग्भवेत्॥

ॐ शान्तिः शान्तिः शान्तिः

"എല്ലാവർക്കും സുഖമുണ്ടാകട്ടെ എല്ലാവരും രോഗമില്ലാത്തവരാകട്ടെ എല്ലാവർക്കും മംഗളം ഭവിക്കട്ടെ
ആർക്കും ദു:ഖങ്ങളൊന്നും വരാതിരിക്കട്ടെ
എല്ലായിടത്തും ശാന്തിയും സമാധാനവും നിറഞ്ഞിടട്ടെ"

എന്ത് മനോഹരമായ കാഴ്ചപ്പാട് ആണല്ലേ. മഹത്തായ ഭാരതീയ ദാർശനിക കാഴ്ചപ്പാടുകളിൽ നിന്ന് ചെറിയൊരു ഏട് മാത്രമാണ് ഞാനിവിടെ പ്രതിപാദിച്ചിട്ടുള്ളത്. ഇതാണ് നമ്മുടെ ഭാരതം ലോകത്തിന് നൽകുന്ന മഹത്തായ ദാർശനിക സന്ദേശം. രോഗമില്ലാതിരിക്കുക എന്നതോടൊപ്പം, വ്യക്തിയുടെ ശാരീരികവും, മാനസികവും, സാമൂഹികവും ,ആത്മീയവും ആയ സുസ്ഥിതിയാണ് ആരോഗ്യം എന്നാണ് ഭാരതീയ ദർശനം പറയുന്നത്. ഇത്തരത്തിലുള്ള ഒരു ജീവിതരീതി നയിക്കുവാൻ നമ്മളെ സഹായിക്കുന്ന ഘടകങ്ങളാണ് ആയുർവേദവും, യോഗ ശാസ്ത്രവും ഊന്നൽ കൊടുക്കുന്നത്.

Post a Comment

0 Comments