ഓട്ടിസം



ഓട്ടിസം


"മൈ നെയിം ഈസ് ഖാന്‍’' എന്ന ചിത്രം നിങ്ങൾ ഒരുപക്ഷേ കണ്ടുകാണും ആ ചിത്രത്തിൽ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍ ഓട്ടിസം രോഗിയായാണ് അഭിനയിക്കുന്നത്. വളരെ ഹൃദയസ്പർശിയായ മനോഹരമായ ഒരു സിനിമയാണ് അത്, കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണം.ഓട്ടിസമുള്ള കുട്ടികളെ തിരിച്ചറിയാൻ ഈ സിനിമ കണ്ടാൽ നിങ്ങൾക്ക് പ്രയാസമുണ്ടാകില്ല.

ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ ന്യൂറോളജിക്കൽ വൈകല്യമാണ് ഓട്ടിസം. ഒരു വ്യക്തിയുടെ ക്രോമസോമിൽ ഉള്ള ജീനുകളിൽ ഉണ്ടാകുന്ന മ്യൂട്ടേഷൻ കാരണം ആ വ്യക്തിയിൽ സംജാതമാകുന്ന ജനിതക വൈകല്യമാണ് ഓട്ടിസം ഉണ്ടാക്കുന്നത്. ഇന്ത്യയിൽ ഏകദേശം 1.5-2 മില്യണും ഇടയിലുള്ള കുട്ടികള്‍ ഓട്ടിസം ബാധിതരാണെന്നാണ് കണക്കുകള്‍. ഇത്രയുമേറെ കുട്ടികള്‍ ഓട്ടിസം ബാധിതരായുണ്ടായിരുന്നിട്ടും രാജ്യത്ത് ഇതുസംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവാണ്.

1943-ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് 'ഓട്ടിസം' എന്നിതിനെ വിളിച്ചത്. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ ഞാൻ മുകളിൽ പറഞ്ഞ ചിത്രത്തിൽ ഷാറൂഖാൻ അത് വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്.

ഓട്ടിസമുള്ള കുട്ടികളില്‍ ചിന്തയും, ചലനവുമായി ബന്ധപ്പെട്ട തലച്ചോറിലെ ചില ഭാഗങ്ങളില്‍ ചില തകരാറുകള്‍ കാണുന്നുണ്ട്, അതാണ് പ്രധാനമായും ഇത്തരം കുട്ടികൾ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായി പെരുമാറുന്നതിന് കാരണം.12 വയസ്സിന് താഴെയുള്ള പതിനായിരം കുട്ടികളിൽ അഞ്ചു മുതൽ പത്ത് ശതമാനം പേർക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മൂന്ന് വയസ്സിന് മുമ്പേ കുട്ടികൾ അസുഖ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.

സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാൽ പേടിയോ ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികൾ കാണിക്കുകയില്ല. സ്കൂളിൽ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികൾ അപൂർവമായിരിക്കും. മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനോ അതിൽ സഹതപിക്കാനോ ഓട്ടിസ്റ്റിക് കുട്ടികൾക്ക് കഴിയില്ല. സ്വതഃസിദ്ധമായ ഉൾവലിയൽ മൂലം, ആഗ്രഹമുണ്ടെങ്കിൽപ്പോലും സുഹൃത്തുക്കളെ സമ്പാദിക്കാൻ ഇവർക്ക് കഴിയില്ല. ഓട്ടിസ്റ്റിക് കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നതു തന്നെ വൈകിയായിരിക്കും.

വാക്കുകളുടെ അർഥം ഉൾക്കൊള്ളാതെ ഒഴുക്കൻ മട്ടിലാണ് സംസാരിക്കുക. വാക്കുകളോ വാചകങ്ങളോ തന്നെ സംസാരിക്കുമ്പോൾ വിട്ടുപോകാം. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ ആവർത്തിച്ച് പറയുന്ന പ്രത്യേകതയും കാണാറുണ്ട്.ദൈനംദിന കാര്യങ്ങൾ ഒരേ മാതിരി ചെയ്യാനാണ് ഇവർക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാൻ ഒരേ പ്ലേറ്റ്, ഇരിക്കാൻ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവർ വാശിപിടിച്ചെന്നിരിക്കും.

പുതിയ സ്ഥലത്തേക്ക് താമസംമാറൽ, ഗൃഹോപകരണങ്ങൾ മാറ്റൽ, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങൾ എന്നിവയെ ഇവർ ശക്തിയായി എതിർക്കും. ഓട്ടിസമുള്ള കുട്ടിയുടെ രോഗവസ്ഥ പരിഗണിച്ചു കൊണ്ടുള്ള കരുതലും പരിഗണനയുമാണ് ഓട്ടിസത്തിനുള്ള പ്രധാന മാരുന്ന്. ഓട്ടിസം പരിപൂർണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്. അക്രമവാസന, അമിതബഹളം, ഉറക്കപ്രശ്നങ്ങൾ, അപസ്മാരം എന്നിവ മരുന്നുകൾ പ്രയോഗിച്ച് നിയന്ത്രിക്കാം.

ഓട്ടിസമുള്ള കുട്ടികൾക്ക് ചികിത്സ എത്രയും നേരത്തേ ആരംഭിക്കുന്നുവോ അത്രയും ഫലഫ്രാപ്തി ലഭിക്കുന്നു. ഓട്ടിസം ഉണ്ടോ എന്ന സംശയം ഉടലെടുക്കുമ്പോൾ തന്നെ അതിനുള്ള പ്രതിവിധികളും സ്വീകരിച്ച് തുടങ്ങുന്നതാണ് ഉത്തമം. ചികിത്സ എത്രത്തോളം വൈകുന്നുവോ അത്രത്തോളം ആ കുട്ടിക്ക് ബുദ്ധിമുട്ട് തരണം ചെയ്യാന്‍ പ്രയാസമുണ്ടാകും. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ ആയുർവേദ ശാസ്ത്രത്തിൽ വളരെ ശക്തമായ പ്രതിവിധികൾ "ഓട്ടിസം സ്പെക്ടർ ഡിസോർഡർ" ചികിത്സയിൽ ഇന്ന് ലഭ്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ നിർദേശ പ്രകാരം 2008 മുതലാണ് ഏപ്രില്‍ 2 ലോക ഓട്ടിസ ദിനമായി ആചരിക്കുന്നത്. ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റിനിര്‍ത്തുന്നത് തടയുക, അവര്‍ക്ക് മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും പരിഗണനയും ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ ദിനത്തിന്റെ ലക്ഷ്യങ്ങൾ.

നന്ദി

ഡോ. പൗസ് പൗലോസ് MS(Ay)

Comments