Random Post

ആയുർവേദത്തിലെ അടിസ്ഥാന ശിലയായ പഞ്ച മഹാഭൂതങ്ങൾ

ആയുർവേദത്തിലെ അടിസ്ഥാന ശിലയായ പഞ്ച മഹാഭൂതങ്ങൾ

........................................................

പഞ്ചമഹാഭൂതം- പൃഥ്വീ, ആപ, തേജ, വായൂ, ആകാശം

"പ്രകർഷേണ പഞ്ചീകൃതമായത്" പ്രപഞ്ചം എന്നാണ് വേദങ്ങളിൽ പറയുന്നത് . പഞ്ചമഹാ ഭൂതങ്ങളായ ആകാശം ,വായു, ഭൂമി,ജലം,അഗ്നി  ഈ അഞ്ചു വസ്തുക്കളല്ലാതെ വേറൊന്ന് ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ ഇല്ല എന്നാണ് വേദങ്ങൾ പറയുന്നത്. എല്ലാ വസ്തുക്കളും  ജീവജാലങ്ങളും  ഈ പഞ്ചമഹാ ഭൂതങ്ങളാൽ  നിർമ്മിതമാണ്  എന്നറിഞ്ഞാൽ പിന്നെ മനുഷ്യനെ എങ്ങനെ സൃഷ്ട്ടിച്ചു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. മനുഷ്യൻ മരിച്ച് കഴിഞ്ഞാലും അത് തിരികെ പഞ്ചമഹാഭൂതങ്ങൾ ആയി  തീരുന്നു അതുകൊണ്ടാണ് ഒരാൾ മരിച്ചാൽ അഗ്നി-ശരീരത്തിലെ ചൂട് ആദ്യം നഷ്ടപ്പെടുന്നത് അടുത്തതായി ജലാംശം  നഷ്ടപ്പെടുന്നു അങ്ങനെയോരോന്നും ഈ അഞ്ചു ഭൂതങ്ങളായി തീരുന്നു . മണ്ണിൽ നിന്ന് വന്നത് മണ്ണിലേക്ക് തന്നെ തിരിച്ചു പോന്നു ഈശ്വരനിൽ നിന്നു വന്നത് ഈശ്വരനിലേക്കും. ചുരുക്കിപ്പറഞ്ഞാൽ ഉണ്ടായി നിലനിന്ന് ഇല്ലാതെയാകുന്നു ഇന്ന് ഇവിടെ പറയുന്നത് പഞ്ച മഹാഭൂതങ്ങളെ പറ്റി ആണ്. പഞ്ചമഹാ ഭൂതങ്ങള്‍  ചേര്‍ന്നാണ് ഈ ലോകം ഉണ്ടായിട്ടുള്ളത് എന്ന് ആയുര്‍വ്വേദം വിശ്വസിക്കുന്നു. ആയുർവേദത്തിലെ  അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണ് പഞ്ചമഹാഭൂത സിദ്ധാന്തം. കാണാന്‍ പറ്റുന്നതും പറ്റാത്തതും ആയ ഏതു ദ്രവ്യവും പഞ്ചഭൂതാത്മകം ആണ് എന്നാണ് ആയുർവേദം പറയുന്നത്. ഇനി ദ്രവ്യം എന്താണെന്ന് പറയാം  "ആയുര്‍വേദ ശാസ്ത്ര പ്രകാരം ഗുണവും കര്‍മ്മവും ഉള്ളതെല്ലാം ദ്രവ്യമാണ്‌ ". വേദ ദർശനം അനുസരിച്ച് എല്ലാ പ്രപഞ്ച സൃഷ്ടികളുടെയും അടിസ്ഥാനം പഞ്ചമഹാ ഭൂതത്താൽ   (സംസ്കൃതം: पञ्चभूत, पञ्चमहाभूत) ആണ്. മനുഷ്യശരീരത്തിലെ ഈ അഞ്ച് മൂലകങ്ങളുടെ അസന്തുലിതാവസ്ഥ രോഗങ്ങൾക്ക് കാരണമാകും എന്ന് പുരാതന ഭിഷഗ്വര ചരകൻ തന്റെ "ചരക സംഹിത" എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം പറയുന്നുണ്ട്. ആയുർവേദ അടിസ്ഥാനം തന്നെ ത്രിദോഷ സിദ്ധാന്തമാണ് ഈ ത്രിദോഷ സിദ്ധാന്തം രൂപംകൊണ്ടത് പഞ്ചമഹാഭൂത സിദ്ധാന്തത്തിൽ നിന്നാണ്. അതിനെ കുറിച്ച് ഒരു ചെറിയ വിവരണം ഞാൻ താഴെ കൊടുത്തിരിക്കുന്നു

പഞ്ചമഹാഭൂതം.         ദോഷങ്ങൾ.
_________________________________

ആകാശം + വായു =    വാതം
ഭൂമി + ജലം.            =     കഫം
അഗ്നി                      =     പിത്തം

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Post a Comment

0 Comments