Random Post

ഭേളാചാര്യൻ എഴുത്തയ ഭേളസംഹിത



ആയുർവേദാചാര്യനായ അത്രേയപുനർവസുവിന്റെ പ്രമുഖരായ ആറു ശിഷ്യന്മാരിൽ ഒരാളായ ഭേളാചാര്യൻ എഴുത്തയ ഭേളസംഹിതയിലെ പതിനഞ്ചാം അദ്ധ്യായത്തിൽ ചില ശ്ലോകങ്ങളുടെ അർത്ഥമാണ് ആണ് ഞാൻ താഴെ കൊടുത്തിരിക്കുന്നത്  ഒഴുകുന്ന പുഴകളിലെ ശബ്ദതരംഗങ്ങൾ ഭൂമിയിലെ ചലനങ്ങൾ ഇവ വാതം അഥവാ വായുവിനെ സഹായം കൊണ്ടാണ് ഉണ്ടാവുന്നത്. വാതം അഥവാ വായു കൊണ്ടാണ് നീരാവിയും നീരാവിയിൽ നിന്ന് മേഘവും ഉണ്ടാകുന്നത്. അതേപോലെ മേഘത്തിൽ നിന്നും മഴയും, മഴ കൊണ്ട് ഭൂമിയിലെ സസ്യജാലങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം വാതസഹായമില്ലാതെ അസാധ്യമാണ്. അതേപോലെതന്നെ ഉൽക്കയുടെ വീഴ്ച, ഇടിമിന്നൽ, ചന്ദ്രന്റെയും നക്ഷത്രങ്ങളെയും നിലനിൽപ്പ് ഇടിമിന്നൽ അടങ്ങിയിരിക്കുന്ന വിദ്യൽപ്രവാഹം ഇവയെല്ലാം വാതത്തിന്റെ പ്രവർത്തനം കൊണ്ടാണ് ഉണ്ടാക്കുന്നത്. അഗ്നി ജ്വലിക്കണമെങ്കിൽ വാതത്തിലെ സഹായം വേണം. നദികൾ ഒഴുകുന്നതിനും ഭൂമിയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതിനും കാരണക്കാരൻ വാതം തന്നെയാണ്. ഈവക കാരണങ്ങളാൽ മനുഷ്യശരീരത്തിലെ പ്രധാന ദോഷം വാതം അഥവാ വായുഭഗവാൻ ആണ്. അതിനാൽ പഞ്ചഭൂതങ്ങളിൽ വച്ച് വായുവാണ് പ്രധാനഭൂതം.ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും വായുവിനെ ആശ്രയിച്ചാണ് നടക്കുന്നത് എല്ലാം വായു നിർബദ്ധമാണ്. ശരീരത്തിൽ ഏതു സമയത്തും എല്ലാ ഭാഗത്തും ഈ വായുവിന്റെ സാന്നിധ്യമുണ്ട്. വായുവിനെ സാന്നിധ്യം ഈ ശരീരത്തിൽ സ്ഥാനഭേദം അനുസരിച്ച് 5 ആയി തരം തിരിച്ചിരിക്കുന്നു പ്രാണൻ, ഉദാനൻ, വ്യാനൻ ,സമാനൻ, അപാനൻ.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments