ചരകൻ
-------------
ആയുർവേദ ശാസ്ത്രത്തിലെ ഒരു പ്രധാന ആചാര്യനാണ് ചരകൻ. 'സഞ്ചാരി', 'ചികിത്സകൻ' എന്നൊക്കെയാണ് 'ചരകൻ' എന്ന വാക്കിന്റെ അർത്ഥം. ചരകൻ ആരായിരുന്നു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ് നിലവിലുളളത്. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ് ചരകനെന്ന് ചില ചരിത്ര പണ്ഡിതൻമാർ കരുതുന്നു. കുശാന സാമ്രാജ്യത്തിൽ ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിനും ക്രിസ്തുവിനു ശേഷം ഒന്നാം ശതകത്തിനും മിടയിൽ ജീവിച്ചിരുന്നു എന്നും, യോഗ ദർശനവും മഹാഭാഷ്യവും രചിച്ച പതഞ്ജലി മഹർഷി തന്നെയാണ് ചരകനെന്നും , കനിഷ്കൻ രാജാവിന്റെ ഭിഷഗ്വര സുഹൃത്തായിരുന്നു ചരകൻ എന്നും ഒരോ വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
അതുപോലെതന്നെ എ.ഡി. 100-നടുപ്പിച്ച് കനിഷ്ക രാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധ ഗ്രന്ഥമായ 'ത്രിപിടക'ത്തിൽ പറയുന്നുണ്ട്. മറ്റൊരു വിഭാഗം, അഥർവ്വ വേദം പരിഷ്കരിച്ച് "ചാരണ വിദ്യ" എന്ന കൃതി പ്രചരിപ്പിച്ചിരുന്ന ഭിഷഗ്വര സഞ്ചാരികളുടെ സംഘത്തിലെ ഒരു അംഗമായിരുന്നു ചരകൻ എന്ന് വിശ്വസിക്കുന്നു. എന്നാൽ ചരക സംഹിതയിൽ നിന്ന് ലഭിക്കുന്ന തെളിവുകളെ ആസ്പദമാക്കി ചരകൻ, ബൌദ്ധാനന്തര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് ഹിമാലയ താഴ്വരയിൽ ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം. കനിഷ്കന്റെ രാജധാനിയിൽ ബി.സി.രണ്ടാം ശതകത്തിനും എ.ഡി.ഒന്നാം ശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരം വൈദ്യനായ കബിലബലൻ രചിച്ചതാണ് ചരക സംഹിതയെന്നാണ് പൊതുവെ ഉള്ള നിഗമനം.നാഷണൽ സയൻസ് ഇൻസ്റ്റിട്ട്യൂട്ടിന്റെ കാലഗണന കമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്: കനിഷ്കന്റെ കൊട്ടാരം വൈദ്യൻമാർക്ക് നൽകിയിരുന്ന സ്ഥാനപ്പേരാണ് 'ചരകൻ' എന്നത്.
ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ മുഖ്യമാണ് ചരകസംഹിത. ആയുർവേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യിൽ പറയുന്നത് രണ്ട് സഹസ്രാബ്ദം കഴിഞ്ഞ് ഇന്നും പ്രസക്തമാണെന്ന് പറയുമ്പോൾ, ചരകന്റെ പ്രാധാന്യം മനസ്സിലാക്കാം. ദഹനം, ഉപാപചയ പ്രവർത്തനങ്ങൾ, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകൾ രൂപപ്പെടുത്തിയത് ചരകനാണ്. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുർവേദത്തിലെ ത്രിദോഷ സങ്കൽപ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്. ത്രിദോഷങ്ങൾ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നതെന്ന് അദ്ദേഹം വാദിച്ചു. ആയുർവേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട് ആധാരമാക്കിയുള്ളതാണ്.
ഇന്ത്യൻ തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളുടെ വളർച്ചയിലെ സുവർണ്ണ കാലഘട്ടത്തിലാണ് ചരകൻ ജീവിച്ചിരുന്നത്. അന്ന് സാംഖ്യ, ന്യായം, വൈശേഷികം, മീമാംസ, യോഗ, വേദാന്തം എന്ന തത്ത്വശാസ്ത്ര വിഭാഗങ്ങൾ വളർച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്ന ബൌദ്ധ-ജൈന സിദ്ധാന്തങ്ങളുമായി നിരന്തരം ആശയ സംഘട്ടനങ്ങൾ നടന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു. ബുദ്ധമത ആശയങ്ങൾ കുറച്ചൊക്കെ ചരകനെ സ്വാധീനിച്ചിട്ടുണ്ട് എന്ന "ചരകസംഹിത" വായിച്ചാൽ നമുക്ക് തോന്നാം എന്നാൽ ഈ വിഷയം ഇപ്പോഴും ചരിത്രകാരന്മാർക്കിടയിൽ ഒരു തർക്കവിഷയമായി നിലകൊള്ളുന്നു
മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകൻ, കാലാന്തരത്തിൽ ചുറ്റുപാടുകൾക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്ത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകൾ മുൻപ് പ്രചാരത്തിലിരുന്ന വൈദ്യ ഗ്രന്ഥമായിരുന്ന അഗ്നിവേശതന്ത്രം സൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയിൽ ഉൽപ്പെടുത്തിയിട്ടുണ്ട്.
ചരകസംഹിതയിൽ ഏകദേശം 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളും ചികിത്സയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതുകൂടാതെ 341 സസ്യങ്ങളെപ്പറ്റിയും, അതുകൂടാതെ ധാതുലവണങ്ങൾ അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും ചരക സംഹിതയിൽ വിവരിക്കുന്നു. സംസ്കൃതത്തിൽ ലഭ്യമായ ആദ്യ വൈദ്യശാസ്ത്ര ഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്നത് ചരക സംഹിതയാണ്. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത' അറബിയും, ഗ്രീക്ക് ഉൾപ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചികിത്സിക്കുന്നതിൽ കേമൻ ചരകൻ തന്നെയാണ് എന്നത് എല്ലാ ആചാര്യന്മാരും അംഗീകരിച്ച കാര്യം ആണ് "ചരകസ്തു ചികിത്സിതേ" എന്ന വരി തന്നെ അത് സൂചിപ്പിക്കുന്നു. പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.എം.എസ് വല്യത്താൻ ചരകസംഹിതയെ അടിസ്ഥാനമാക്കി എഴുതിയ പ്രശസ്ത ഗ്രന്ഥമാണ് ‘ലെഗസി ഓഫ് ചരക അല്ലെങ്കിൽ ചരക്ക് പൈതൃകം' കഴിയുമെങ്കിൽ വായിക്കുക ചരകനെക്കുറിച്ച് ഒരു വ്യക്തമായ ധാരണ ഈ പുസ്തകത്തിലുട നിങ്ങൾക്ക് ലഭിക്കും.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് BAMS, MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW