Random Post

പൈൽസിൽ "ബംഗാളി കെട്ട്" കെട്ടി പൊട്ടിക്കുന്ന ബംഗാളി ഭായ്

പൈൽസിൽ "ബംഗാളി കെട്ട്" കെട്ടി പൊട്ടിക്കുന്ന ബംഗാളി ഭായ്
.......................................................................

ഇന്ന് പൈൽസിന്റെ കലശലായ വേദനയും, രക്തം പോക്കും കാരണം ക്ലിനിക്കിൽ ഒരാൾ വന്നിരുന്നു ഒരു ബംഗാളിയുടെ അടുത്തുപോയി പൈൽസിന് "ബംഗാളി കെട്ട്"📿 കെട്ടി പൊട്ടിച്ച കഥ പറഞ്ഞാണ് വന്നത്. ഒരു കെട്ട് കെട്ടാൻ ഏകദേശം 10000 രൂപ അങ്ങേര് വാങ്ങിച്ചു, നമ്മുടെ ബംഗാളി ഭായ് കെട്ടിയ കെട്ട് ഒക്കെ പോയി എന്നാൽ മൂലക്കുരു അതേപോലെ അവിടെ തന്നെ ഉണ്ട്. എന്തായാലും നമ്മുടെ രോഗിയുടെ പോക്കറ്റിലെ പൈസ പോയത് മിച്ചം ചുരുക്കിപ്പറഞ്ഞാൽ "കയ്യിലെ പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി" എന്ന അവസ്ഥയാണ് പാവത്തിന് ഇപ്പോൾ. ജനങ്ങൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് മൂലക്കുരുവിൽ (പൈൽസ്) ഒരു കെട്ട് ഇട്ടാൽ അത് സുഖപ്പെടും, അത് "ബംഗാളി കെട്ട്" ആണെങ്കിൽ അടിപൊളി. നാലാം ക്ലാസ്സും ഗുസ്തിയും അറിയാവുന്ന ബംഗാളിയുടെ അടുത്ത് പോയി പൈൽസിൽ കെട്ട് ഇട്ടവർ ജനങ്ങൾക്കിടയിൽ പറഞ്ഞ് പരത്തുന്ന ഒരു തെറ്റിദ്ധാരണ ഉണ്ട് ബംഗാളി ഭായ് ഒരു "ബംഗാളി കെട്ട്" അങ്ങ് ഇട്ടാൽ മൂന്ന് ദിവസത്തിനുള്ളിൽ പൈൽസ് പൊട്ടി ചോര പോകും, പിന്നീട് അത് ഉണങ്ങിക്കഴിഞ്ഞാൽ മൂലക്കുരുവിന്റെ പൊടി പോലും കാണില്ല എന്നതാണ് ആ തെറ്റായ പ്രചരണം. ഇത് വേദവാക്യമായി എടുത്ത് ബംഗാളി ഭായിമാരുടെ അടുത്ത് പോയി ആരും അറിയാതെ ബംഗാളി കേട്ട് ഇട്ട് പോക്കറ്റിലെ പൈസ കളയുന്നവർ ധാരാളമാണ് പിന്നീട് നാണക്കേട് കാരണം അത് പുറത്ത് പറയാറുമില്ല. പൈൽസ് എന്ന് പറയുന്നത് ഒരു ജീവിതശൈലി രോഗമാണ് എന്നത് ആദ്യം മനസ്സിലാക്കുക, ഈ രോഗം മാറാൻ ആദ്യം ചെയ്യേണ്ടത് ജീവിതശൈലി ചിട്ടപ്പെടുത്തുക എന്നതാണ്. ആയുർവേദ ശാസ്ത്രത്തിൽ പൈൽസിനെ "അർശസ്സ്" എന്നാണ് പറയുന്നത്. അർശസ്സ് വന്നാൽ അതിനെ എങ്ങനെ ചികിത്സിക്കണം എന്നത് ആയുർവേദത്തിൽ വ്യക്തമായി പറയുന്നുണ്ട്. മൂലക്കുരുവിൽ ഒരു കെട്ട് ഇട്ട് കഴിഞ്ഞാൽ അത് അവിടെ നിന്നും പോകില്ല എന്നത് ദയവുചെയ്ത് മനസ്സിലാക്കുക, അത് കളയാൻ അതിന്റെതായ മാർഗ്ഗങ്ങൾ ആയുർവേദ ശാസ്ത്രത്തിലും മറ്റ് വൈദ്യശാസ്ത്ര ശാഖകളിലും ഉണ്ട്. ഇങ്ങനെ "ബംഗാളി കെട്ട്" കെട്ടി കുളമായ രോഗികളെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട് അതാണ് ഈ പോസ്റ്റ് ഇടുന്നത്. അതുകൊണ്ട് ഇനിയെങ്കിലും ആരെങ്കിലും പറയുന്നത് കേട്ട് ബംഗാളികളുടെ അടുത്തുപോയി "ബംഗാളി കെട്ടും" കെട്ടി ഉള്ള രോഗാവസ്ഥ കുളം ആകുന്നതിന് മുമ്പ് ഈ കാര്യങ്ങൾ കൂടി ഒന്ന് മനസ്സിൽ ഓർത്താൽ നന്നായിരിക്കും.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments