ജീവിതശൈലിയിൽ മാറ്റം വരുത്തി "കരൾ രോഗങ്ങൾ" പ്രതിരോധിക്കാം
____________________________________________
ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് മരണ കാരണമായ രോഗങ്ങളില്‍ പത്താം സ്ഥാനത്താണ് കരള്‍ രോഗങ്ങൾ. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന കരള്‍ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്. "എന്റെ കരളേ" എന്ന പ്രയോഗം മലയാളികൾ ആയ നമുക്കെല്ലാം വളരെയധികം സുപരിചിതമാണ്.ജീവന് ആവശ്യം വേണ്ട അഞ്ഞൂറിലധികം അതിസങ്കീര്‍ണ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കരള്‍ നടത്തുന്നുണ്ട്.
പരമ്പരാഗതമായ രീതിയില്‍ നിന്നും വ്യത്യസ്തമായ തെറ്റായ ഭക്ഷണ ശീലങ്ങള്‍, അശ്രദ്ധമായ ജീവിത ശൈലി, ജനിതക കാരണങ്ങള്‍ എന്നിവ മൂലവും കരള്‍ രോഗങ്ങള്‍ ഇന്ന് വര്‍ധിക്കാന്‍ ഇടയാക്കുന്നു.
നിറയെ നേർത്ത സുഷിരങ്ങളുള്ള കോശങ്ങളാലാണ് കരൾ നിർമിച്ചിരിക്കുന്നത്. നേർത്ത രക്തലോമികകളാൽ സമ്പന്നമാണ് കരളിന്റെ ഉപരിതലം. പ്രാണവായുവും പോഷകങ്ങളും നിറഞ്ഞ രക്തത്തെ രക്തലോമികകളിൽ പിടിച്ചുനിർത്തി അഞ്ഞൂറിലധികം വ്യത്യസ്ത ധർമങ്ങൾ കരൾ നിർവഹിക്കുന്നു.
ശരീരത്തിന്റെ വലതുവശത്തു ശ്വാസകോശത്തിനു തൊട്ടുതാഴെ ആമാശയത്തിനു മുകളിലായാണു കരൾ. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരളാണ്, ഇതിന് ഏകദേശം ഒന്നര കിലോയോളം തൂക്കം വരും . നല്ല അവയവം എന്നു കരളിനെ വിളിക്കാം. കാരണം, സ്വയം വളർന്നു വലുതാകാനുള്ള കഴിവ് ഇതിലുണ്ട്, 70 ശതമാനത്തോളം മുറിച്ചു മാറ്റിയാലും ബാക്കി ഭാഗം വളർന്നു പൂർണരൂപത്തിലെത്തും.
അതുകൊണ്ടാണല്ലോ കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാൻ കഴിയുന്നത്.രക്തത്തിലെ പ്രധാനഘടകങ്ങളായ പ്ലാസ്മ പ്രോട്ടീനുകൾ, പ്രോത്രോംബിൻ തുടങ്ങിയവ ഉൽപാദിപ്പിക്കുക, രക്തത്തിൽ നിന്നു വിഷാംശങ്ങളെ വേർതിരിക്കുക, ഭക്ഷണത്തിൽ നിന്നുള്ള ഊർജത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ആ ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റി സംഭരിക്കുകയും ചെയ്യുക, ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ചു ഗ്ലൈക്കൊജനെ ഗ്ലൂക്കോസ് ആക്കി വീണ്ടും ശരീരത്തിലേക്കു തിരിച്ചു നൽകുക, ഒട്ടേറെ എൻസൈമുകളെ ഉൽപാദിപ്പിക്കുക, വിറ്റാമിനുകളും ധാതുലവണങ്ങളും സംഭരിക്കുക തുടങ്ങി കരളിനു നൂറുകൂട്ടം ജോലികളുണ്ട്.
കരള്‍ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍
___________________________________________
കരളിനുണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍ അത് സ്വയം പരിഹരിക്കുകയാണ് പതിവ്. അതിനാല്‍ മിക്ക കരള്‍രോഗങ്ങളും തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാട്ടാറില്ല. കരൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയെല്ലാമാണ് അമിത ക്ഷീണം, അരുചി, ഛര്‍ദി, ശ്വാസത്തിന് ദുര്‍ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്‍ വെള്ളം കെട്ടിനില്‍ക്കുക, വിശപ്പില്ലായ്മ, കാലിലെ നീര് , എല്ലായ്‌പ്പോഴുമുള്ള മയക്കം, അമിത ക്ഷീണം മുതലായവയാണ് കരൾരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
കരൾ രോഗത്തെ പ്രതിരോധിക്കാൻ നിങ്ങളെ സഹായിക്കുന്ന ജീവിതശൈലി
______________________________________
1)ആയുർവേദത്തിൽ പാചക പിത്തം, രഞ്ജക പിത്തം, സമാന വായു എന്നിവയുടെ സ്ഥാനം ആയാണ് കരളിനെ പറയുന്നത്. അതിനാൽ കരൾ രോഗമുള്ളവർക്ക് പൊതുവെ ദഹനശക്തി കുറവാണ്. അതിനാല്‍, പെട്ടെന്നു ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം. കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ കുറഞ്ഞ അളവില്‍ പല തവണകളായി കഴിക്കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്‍ ഉൽപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. അമിതമായി ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വേവിച്ച വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങയില, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക,വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില മുതലായവ ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുക ഇത് കരളിന് നല്ലതാണ്
2)ധാരാളം ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്ന പ്ലം, ഉണക്കമുന്തിരി, ബ്ലൂബെറി, ബ്ലാക് ബെറി, റാസ്പ്ബെറി, ഓറഞ്ച്, റോസ് മുന്തിരി, ആപ്പിൾ എന്നീ പഴങ്ങൾ ധാരാളം ഉപയോഗിക്കുക.
3)വളരെ ഉയർന്ന തോതിൽ പഞ്ചസാരയുടെ ഉപയോഗം കരളിൽ കൊഴുപ്പ് അടിഞ്ഞ് കരളിെന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
4)ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ പൂരിത കൊഴുപ്പുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ അമിതോപയോഗം കരളിന് ദോഷം ചെയ്യും.
5)പായ്ക്കറ്റുകളിലാക്കി വരുന്ന പലതരം സൂപ്പുകൾ, സാലഡുകൾ, ചിപ്പ്സുകൾ എന്നിവയെല്ലാം കൃത്രിമ മധുരം, കളറുകൾ, കേടാകാതെയിരിക്കുന്നതിനുള്ള കെമിക്കലുകൾ എന്നിവ അടങ്ങിയതാണ് ഇത് കരളിന് നല്ലതല്ല.
6)അധികമായ അളവിലും, അധികകാലവും ഉപയോഗിക്കുന്ന പ്രോട്ടീൻ ഷെയ്ക്കുകൾ കരളിനെ തകരാറിലാക്കും. ഹെൽത്തു ഷെയ്ക്കുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ സോയയിൽ നിന്നോ, മറ്റു പച്ചക്കറികളിൽ നിന്നോ ആണെങ്കിൽപ്പോലും മാംസത്തിൽ നിന്നും കിട്ടുന്ന പ്രോട്ടീനുകളെക്കാൾ ദഹിക്കാൻ ബുദ്ധിമുുള്ളതാണ്.തത്ഫലമായി കരളിന് കൂടുതലായി പ്രവർത്തിക്കേണ്ടി വരും അത് കാലക്രമത്തിൽ കരൾ തകരാറിലാക്കും
7)പ്രോട്ടീനുകളും കൊഴുപ്പും അധികമായി അടങ്ങിയിട്ടുള്ള റെഡ് മീറ്റുകളുടെ സ്ഥിരമായ ഉപയോഗം കരളിനു നല്ലതല്ല. ഇവയിലെ പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ നശിപ്പിക്കുന്നതിന് വേണ്ടി കരൾ സാധാരണയിലധികം പ്രവർത്തിക്കേണ്ടി വരുന്നതുകൊണ്ട് ഇവയുടെ അമിതമായ ഉപയോഗം കരൾ രോഗം ഉണ്ടാക്കും.
8) അമിതമായ മദ്യപാനവും കരളിന് ദോഷം ചെയ്യും. കൂടിയ അളവിലുള്ള മദ്യപാനം കരളിൽ കൊഴുപ്പ് അടിയുന്നതിനും സീറോസിസ്, ഹെപ്പറൈറ്റിസ് എന്നീ കരൾ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
9)നിത്യേനയുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിനു അനിവാര്യമാണ്.
അമിതമായ പുകവലിയും കരൾരോഗത്തിന് അതിന് ഒരു കാരണമാണ് അതിനാൽ പുകവലിയും തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ്.
10)വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.
11)ഉപ്പിന്റെ ഉപഭോഗം വർധിച്ചാൽ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വർധിക്കും. ഇത് ലിവർ സിറോസിസിൻറ ആദ്യപടിയായ ഫൈബ്രോസിസിന് ഇടവരുത്തും.
12)നട്സ് ധാരാളമായി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നട്സില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ കരളന് ആവശ്യമാണ്. അണ്ടിപ്പരിപ്പും ബദാമും ധാരാളം കഴിക്കാം.
13)പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വര്‍ധിച്ച തോതിലുള്ള പ്രമേഹവും, കൊളസ്‌ട്രോളും, ബ്ലഡ് പ്രഷറും കരളിന് ഹാനികരമാണ്.
കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ
__________________________________________
കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് ഇതിൽ തന്നെ ഹെപ്പറ്റൈറ്റിസ് A,B,C എന്നീ രോഗങ്ങളാണ് ഏറെ വ്യാപിച്ചതും കരളിനെ ബാധിക്കുന്നതും. ആഗോളതലത്തില്‍ പ്രതിവര്‍ഷം 1.4മില്യണ്‍ ആള്‍ക്കാര്‍ ഈ രോഗം വന്ന് മരിക്കുന്നുണ്ട്.ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ റിസര്‍ച്ച്(ISCR) 2016ല്‍ നടത്തിയ പഠനം പറയുന്നതിങ്ങനെ: ഇന്ത്യയില്‍ 12മില്യണ്‍ വ്യക്തികളെയാണ് മാരകമായ ഹെപ്പറ്റെറ്റിസ് C ബാധിച്ചിട്ടുള്ളത്. ഹെപ്പറ്റൈറ്റിസ് ഒരു തീരാവ്യാധിയായി മാറിയ 11 ലോകരാജ്യങ്ങളില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. ഹെപ്പറ്റൈറ്റിസ്-ബി ക്കെതിരെ ഇന്ന് പ്രതിരോധകുത്തിവെപ്പുകൾ ലഭ്യമാണ് അത് എടുക്കുന്നത് വളരെ നല്ലതാണ്.
അതുപോലെതന്നെ മദ്യപിക്കാത്തവരിൽ കാണുന്ന "നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' ഡിസീസ് ഇന്നു വളരെ സാധാരണം. സ്ത്രീകളിലും ഇതു വ്യാപകം.മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഇത് വരാം. വ്യായാമക്കുറവും മോശം ഭക്ഷണ ശീലവുമൊക്കെയാണ് ഇതിന്റെ കാരണമാകാം. മദ്യപാനികളുമായി ചേർത്തുവായിച്ചിരുന്ന ''സിറോസിസ്'' മദ്യം തൊടാത്തവർക്കും വരാം.
കരളിൽ കൊഴുപ്പടിയുമ്പോൾ ഉണ്ടാകുന്ന
"ഫാറ്റി ലിവർ"എന്ന രോഗം ഇന്ന് വളരെ വ്യാപകമായ കാണുന്ന കരൾ രോഗങ്ങളിലൊന്നാണ് ഇതുമൂലം കരളിന്റെ പ്രവർത്തന ശേഷി കുറയും.കരളിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും അവസാനിക്കുന്നത് സിറോസിസിലാണ് ക്രമേണ കരളിന്റെ പ്രവർത്തനക്ഷമത കുറയുന്നതിനെ തുടർന്ന് ദോഷകരമായ വിഷവസ്തുക്കളെ നിർവീര്യമാക്കാനോ, രക്തം ശുദ്ധീകരിക്കാനോ, അണുബാധ തടയാനോ കഴിയാതെ കരൾ പൂർണമായും പരാജയപ്പെടുന്നു. സിറോസിസ് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് കരൾ ക്യാൻസർ ആയി മാറാം. ഇതിനെല്ലാം ഏറ്റവും അവസാനം കരൾരോഗത്തിന്റെ ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ് "കോമ" അഥവാ മസ്തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ.
ഉപസംഹാരം
_____________
നമ്മുടെ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നമുക്ക് കരൾ രോഗങ്ങൾ വരാതെ പ്രതിരോധിക്കാൻ സാധിക്കും എന്നതാണ് യാഥാർത്ഥ്യം. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ ആരും കരളിൻറെ ആരോഗ്യം സംബന്ധിച്ച് കരുതല്‍ എടുക്കാറില്ല എന്നതാണ് വസ്തുത.എൺപതുശതമാനത്തോളം അവശത വരുമ്പോഴേ കരൾ കരഞ്ഞു തുടങ്ങൂ. ആ സമയത്ത് അവശേഷിക്കുന്ന വഴി കരൾ മാറ്റി വയ്ക്കലായിരിക്കും. കരളിന്റെ പ്രവർത്തനം നിലയ്ക്കുക, ട്യൂമറുകൾ ബാധിക്കുക തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോഴും പ്രതിവിധി കരൾമാറ്റം തന്നെ. മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്നു കരൾ എടുത്തു മാറ്റിവയ്ക്കുക, ചേരുന്ന രക്തഗ്രൂപ്പുകൾ ഉള്ളവരിൽ നിന്നു കരളിന്റെ ഒരു ഭാഗം സ്വീകരിക്കുക എന്നിങ്ങനെ രണ്ടു തരത്തിലാണു കരൾ മാറ്റശസ്ത്രക്രിയകൾ. അതെന്തെങ്കിലുമാവട്ടെ കരളിൻറെ ആരോഗ്യം നിങ്ങളുടെ ഉത്തരവാദിത്തമാണ് അതിനാൽ അതിനെ ദ്രോഹിക്കാതെ സംരക്ഷിച്ചു കൊണ്ട് നടക്കുക. ആയുർവേദ ശാസ്ത്രത്തിൽ കരളിനെ "യകൃത്" എന്നാണ് പറയുന്നത് അതുപോലെതന്നെ കരൾ രോഗങ്ങളെ "യകൃത് രോഗങ്ങൾ" എന്നും പറയുന്നു. കരൾ രോഗങ്ങൾക്കുള്ള ചികിത്സ വളരെയധികം പ്രാധാന്യത്തോട് കൂടിയാണ് ആണ് ആയുർവേദ ശാസ്ത്രത്തിൽ പറയുന്നത്. കരൾ സംബന്ധമായ പല അസുഖങ്ങളിലും വളരെ ഫലപ്രദമായ ആയുർവേദ ചികിത്സകൾ ഇന്ന് ലഭ്യമാണ്.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് BAMS, MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW