Random Post

അട്ടകളുടെ ലീലാവിലാസങ്ങൾ

അട്ടകളുടെ ലീലാവിലാസങ്ങൾ
............................................................................

ഈ കഥ എന്നോട് പറഞ്ഞത് ഞങ്ങളുടെ ഹോസ്പിറ്റലിലെ ഭഗവതിഅമ്മാൾ ഡോക്ടർ ആണ്. എന്നാൽ ഡോക്ടറോട് ഈ കഥ പറഞ്ഞത് പണ്ട് കാലത്തെ പേരുകേട്ട ഒരു വൈദ്യരാണ് അതിനാൽ ഈ കഥയ്ക്ക് ഒരുപാട് പഴക്കമുണ്ട്. ഇനി ഞാൻ കഥ പറയാം ഒരിക്കൽ ഒരു പെൺകുട്ടി ഈ വൈദ്യരെ കാണാൻ വന്നു 👩 വയസ്സ് ഏകദേശം ഒരു 18 നും 20 നും ഇടയിൽ വരും, വൈദ്യന്റെ അടുക്കൽ വരുമ്പോൾ കുട്ടി വളരെ ക്ഷീണിതയാണ് കഴിഞ്ഞ ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ ശരീരമെല്ലാം വല്ലാതെ അങ്ങ് ചടച്ചു, വിശപ്പില്ല എന്നും വയറുവേദന, ചർദ്ദി, പിന്നെ ചെറിയ പനിയുണ്ട്, മൊത്തത്തിൽ വായു കോപിച്ച് വയർ എല്ലാം അങ്ങ് വീർത്തു നിൽക്കുന്നു കണ്ടാൽ ഗർഭിണി ആണെന്ന് തോന്നും.

കഴിഞ്ഞവട്ടം ആർത്തവമുണ്ടായതിനു ശേഷം ആണ് ഈ ബുദ്ധിമുട്ടുകൾ എല്ലാം തുടങ്ങിയത്. ഓരോ ദിവസം ചെല്ലും തോറും കുട്ടിയുടെ ആരോഗ്യം ക്ഷയിച്ചു വരുന്നു വേറെ രണ്ട് വൈദ്യന്മാരെ കാണിച്ചു എന്നാലും ആരോഗ്യസ്ഥിതി വഷളാവുക അല്ലാതെ യാതൊരു ഫലമില്ല."വൈദ്യരെ എങ്ങനെ എങ്കിലും എന്നെ ഒന്ന് രക്ഷിക്കണം" വളരെ ദയനീയമായി അദ്ദേഹത്തിന്റെ നോക്കി കൊണ്ട് ആ കുട്ടി പറഞ്ഞു. രോഗിയെ സമാധാനിപ്പിക്കാൻ വേണ്ടി "പേടിക്കേണ്ട ഒക്കെ ശരിയാക്കാം" എന്ന് പറഞ്ഞ് വൈദ്യർ കുട്ടിയുടെ ജീവിതരീതികളും രോഗം വരാൻ ഉണ്ടായ സാഹചര്യവും എല്ലാം ചോദിച്ചു മനസ്സിലാക്കി, അതിനു ശേഷം കുറച്ച് മരുന്ന് കുറിച്ചു കൊടുത്തു. മരുന്നു കൂടാതെ അദ്ദേഹം മറ്റൊരു ചികിത്സ കൂടി നിശ്ചയിച്ചു അതെന്താണ് എന്ന് വെച്ചാൽ വൈദ്യൻ കുട്ടിയോട് പുകയില കഷായം ഉണ്ടാക്കി ഒരു പാത്രത്തിൽ ഒഴിച്ച് ഗുഹ്യ ഭാഗങ്ങളിൽ ആവി കൊള്ളും വിധം അതിനുമുകളിൽ ഇരിക്കാൻ പറഞ്ഞു.

എന്തായാലും നമ്മുടെ രോഗി വൈദ്യർ പറഞ്ഞത് പോലെ മരുന്ന് എല്ലാം സേവിച്ചതിനു ശേഷം പുകയില കഷായത്തിന്റെ മുകളിൽ ഗുഹ്യഭാഗങ്ങളിൽ ആവി കൊള്ളും വിധം ഇരുന്നു. ഏകദേശം ഒരു പതിനഞ്ചു മിനിട്ട് ഇരുന്നു കാണും, കുട്ടിയുടെ യോനി ദ്വാരത്തിലും മറ്റും നന്നായി ആവി തട്ടിയപ്പോൾ യോനി ദ്വാരത്തിലൂടെ കുളയട്ടകൾ പുറത്തു ചാടാൻ തുടങ്ങി. ഏകദേശം പത്തോളം ചെറിയ കുളയട്ടകൾ 🐛 നേരെ വന്ന് പുകയില കഷായത്തിൽ വീണു. ഇതേപോലെ ആ പെൺകുട്ടി മൂന്ന് ദിവസം അടുപ്പിച്ച് പുകയില കഷായം കൊണ്ട് ഗുഹ്യഭാഗങ്ങളിൽ ആവി കൊള്ളിച്ചു എന്നാൽ രണ്ടാം ദിവസം, മൂന്നാം ദിവസവും പുതിയ അട്ടകൾ ഒന്നും പുറത്തു ചാടിയില്ല.

ആദ്യദിവസം തന്നെ പുകയില കഷായത്തിന്റെ തീഷ്ണമായ ആവി തട്ടിയപ്പോൾ അട്ടകളെല്ലാം 🐛 ജീവനും കൊണ്ട് പുറത്തു ചാടി നേരെ പുകയില കഷായത്തിൽ വീണു വീര ചരമം പ്രാപിച്ചു. ഇനി ഞാൻ ഈ കുളയട്ടകൾ എങ്ങനെ യോനി ദ്വാരത്തിൽ കൂടെ ഗർഭാശയത്തിൽ കടന്നു എന്ന് പറയാം. ആ പെൺകുട്ടിയുടെ നാട് ഒരു മലമ്പ്രദേശമാണ് അവിടെ എല്ലാം ധാരാളം അട്ടകൾ ഉള്ള സ്ഥലമാണ്. ഈ പെൺകുട്ടി ദിവസവും കുളിക്കാൻ പോകുന്നത് വീടിനടുത്തുള്ള ഒരു കുളത്തിലാണ് ഈ കുളത്തിൽ ആകട്ടെ ധാരാളം അട്ടകളും ഉണ്ട്. ആർത്തവ സമയത്തും കുളത്തിൽ ഈ പെൺകുട്ടി കുളിക്കാൻ പോയിരുന്നു. ഈ സമയം ആർത്തവ രക്തത്തിൽ ആകൃഷ്ടരായ ചില കുളയട്ടകൾ ആവൾ പോലും അറിയാതെ യോനി ദ്വാരത്തിലൂടെ ഗർഭാശയത്തിൽ കടന്നു എന്നിട്ട് സുഭിക്ഷമായി രക്തം എല്ലാം കുടിച്ച് അവിടെ സ്ഥിരതാമസമാക്കി.

കുട്ടിയുടെ ഗർഭാശയത്തിൽ കുളയട്ടകൾ ഉണ്ടാകും എന്നത് ആർത്തവസമയത്ത് കുട്ടി കുളത്തിൽ കുളിക്കാൻ പോയി എന്നു പറഞ്ഞപ്പോൾ വൈദ്യർ ഊഹിച്ചു കാണും. ഇവിടെ വൈദ്യന്റെ യുക്തിയാണ് രോഗിയുടെ ജീവൻ രക്ഷിക്കുന്നത് പുകയിലക്കഷായം, കല്ലുപ്പ്, മഞ്ഞൾ, കടുക് മുതലായവ അട്ടക്ക് അലർജിയാണ്, ഇതിൽ തന്നെ ഏറ്റവും തീക്ഷ്ണമായ പുകയില കഷായത്തിന്റെ ആവി തട്ടിയാൽ അട്ടകൾ പുറത്തു ചാടും എന്ന യുക്തിയിൽ നിന്നാണ് പുകയില കഷായത്തിന്റെ ആവി ഗുഹ്യഭാഗങ്ങളിൽ കൊള്ളാൻ വൈദ്യർ രോഗിക്ക് ചികിത്സയായി നിശ്ചയിച്ചത്.

എന്തായാലും ചികിത്സ ഫലിച്ചു നമ്മുടെ കഥയിലെ പ്രധാന കഥാപാത്രമായ "കുളയട്ട'' 🐛 പുറത്തു ചാടി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ കുട്ടിക്ക് നല്ല ശക്തമായി ആർത്തവം വന്നു. എന്നാൽ ആ ആർത്തവ ദിവസങ്ങളിൽ പഴയതുപോലെ കുട്ടി കുളത്തിൽ ഒന്നും കുളിക്കാൻ പോയില്ല. അതിനുശേഷം കുറച്ചു ദിവസങ്ങൾക്കകം തന്നെ ക്ഷീണമെല്ലാം മാറി ആവൾ പൂർണ്ണ ആരോഗ്യവതിയായി തീർന്നു എന്നാണ് കഥ. എന്തായാലും ആർത്തവ സമയത്ത് സ്ത്രീകൾ ആരും അട്ടകൾ ധാരാളം ഉള്ള കുളത്തിലും, കായലിലും പോയി കുളിക്കാതെ ഇരിക്കുന്നതാണ് നല്ലത് ചിലപ്പോൾ രക്തദാഹികളായ അട്ടകൾ 🐛 പണി തരാൻ സാധ്യതയുണ്ട്.

നന്ദി

🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments