ഒരു അപ്പാപ്പന്റെ "രഹസ്യ കൂട്ടിന്റെ"🍵 കഥ

ഒരു അപ്പാപ്പന്റെ "രഹസ്യ കൂട്ടിന്റെ"🍵 കഥ

---------------------------------------------------------------

കുറച്ചുനാളുകൾക്കു മുമ്പ് ഞാൻ പരിചയപ്പെട്ട നല്ല ചുറുചുറുക്കുള്ള അപ്പാപ്പന്റെ കഥയാണ് ഇത്. ഈ കഥയിലെ നായകൻ എന്ന് പറയുന്നത് നമ്മുടെ അപ്പാപ്പൻ ഉണ്ടാക്കിയ ഒരു "രഹസ്യ കൂട്ട്"ആണ്. പ്രായം കുറയ്ക്കുന്ന ആ "രഹസ്യ കൂട്ട്"🍵 അദ്ദേഹം എനിക്ക് പറഞ്ഞ് തന്നു ആ ആരോഗ്യ രഹസ്യമാണ് 🤫 ഈ കഥയിലൂടെ നിങ്ങളുമായി പങ്കു വെക്കുന്നത്.......

നമ്മുടെ കഥാപാത്രമായ അപ്പാപ്പനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം 82 വയസ്സായ ഇതേവരെ വാർദ്ധക്യം ബാധിക്കാത്ത നല്ല ചുറുചുറുക്കുള്ള ഒരു വല്യപ്പൻ ആണ്. വയസ്സായിട്ടും അദ്ദേഹത്തിന്റെ ചർമം യുവാക്കളുടെ ചർമം മാതിരി ഒരു ചുളിവ് പോലും ബാധിക്കാതെ ഇരിക്കുന്നത് കണ്ട് അതിന്റെ രഹസ്യം അറിയാൻ ഒരു എനിക്ക് ആകാംക്ഷ തോണി. ഈ വയസ്സാൻ കാലത്തും ഇത്രയും ഉന്മേഷവാനായി ഇരിക്കുന്നതിനെ രഹസ്യം ഒന്ന് ചോർത്തി എടുക്കണം എന്ന് തോന്നി അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് അതിനെക്കുറിച്ച് വളരെ ഓപ്പൺ ആയിട്ട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.

''അങ്കിളേ എങ്ങനെയാണ് ഈ വയസ്സാൻ കാലത്ത് ഇങ്ങനെ എപ്പോഴും ഉന്മേഷവാനായി ഇരിക്കുന്നത്...... ഞാൻ മുഖസ്തുതി പറയുകയാണെന്ന് വിചാരിക്കരുത് ഒരു ചുളിവ് പോലുമില്ലാത്ത ചർമത്തോട് കൂടി ഇരിക്കാൻ എങ്ങനെ താങ്കൾക്ക് സാധിക്കുന്നു...... ഇത്രയും കാലത്തിനിടയ്ക്ക് ഇങ്ങനെ വയസ്സാകുന്തോറും ചെറുപ്പക്കാരനായ വരുന്ന മമ്മൂട്ടിയെപ്പോലെ പോലുള്ള ഒരു അപ്പാപ്പൻ മുമ്പിൽ വന്നിരിക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യത്തെ ഒരു അനുഭവമാണ്.... അതുകൊണ്ട് ഈ ചുറുചുറുക്കിന്റെ രഹസ്യം അങ്കിൾ എന്നോടും കൂടി പറയണം...''

ഇത് കേട്ടതും അദ്ദേഹം അങ്ങ് പൊട്ടിച്ചിരിച്ചു ഞാനും കൂടെ അങ്ങ് ചിരിച്ചു.എന്തായാലും എന്റെ ചോദ്യത്തിന് വളരെ ആവേശത്തോടു കൂടി തന്നെ നമ്മുടെ അപ്പാപ്പൻ ഉത്തരം പറഞ്ഞു ''അതേ ഡോക്ടറേ ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട് ഉണ്ട്...... അത് ഞാൻ ഡോക്ടറോട് പറയാം...ഡോക്ടർക്ക് ഒരു കാര്യം അറിയോ എനിക്ക് 82 വയസ്സായി എന്ന കാര്യം ഞാൻ ആരോടും പറയാറില്ല...... കാരണം ആരെങ്കിലും 'കണ്ണുവച്ച്' പോയാലോ എന്ന പേടി ഉണ്ട് അതുകൊണ്ട് ഒരു 70 വയസ്സ് എന്നേ പറയൂ ഡോക്ടർ നോക്കിയേ എന്റെ ചർമത്തിൽ ഒരു ചുളിവ് പോലുമില്ല..... എന്റെ എൺപത്തിരണ്ടാം വയസ്സിലും ഞാൻ ഇങ്ങനെ ഇരിക്കുന്നത് എന്ന് പറഞ്ഞാൽ നമ്മുടെ പ്രായത്തിലുള്ളവർ അസൂയപ്പെടും അതുകൊണ്ടാ അത് പറയാതെ...പിന്നെ എന്റെ സമപ്രായക്കാർ പലരും മരിച്ചുപോയി പക്ഷേ ദൈവം നല്ല ആരോഗ്യം തന്ന് എന്നെ അനുഗ്രഹിച്ചു"

സംഗതി നമ്മുടെ അപ്പൂപ്പൻ പറഞ്ഞത് ശരിയാ ആള് ഒരു "മമ്മൂട്ടി" തന്നെയാണ് വയസ്സാകുന്തോറും പ്രായം കുറഞ്ഞുവരുന്ന ഒരു പ്രകൃതം. ചർമം എല്ലാം നല്ല ചെറുപ്പക്കാരെ പോലെ ഇരിക്കുന്നു.
അപ്പോ ഞാൻ പറഞ്ഞു "സംഗതിയൊക്കെ അംഗീകരിച്ചു അപ്പാപ്പന്റെ ആരോഗ്യ രഹസ്യം ഒരു സംഭവം തന്നെ പക്ഷേ ആ രഹസ്യം എനിക്കും അറിയണം"

എന്റെ ചോദ്യത്തിന് യാതൊരു മടിയും കൂടാതെ നമ്മുടെ അപാപ്പൻ ഉത്തരം തന്നു "ഡോക്ടറെ അതിരാവിലെ അഞ്ചു മണിക്ക് ഞാൻ എണീക്കും അതിനുശേഷം കുറച്ചു നേരം ശുദ്ധവായു ഒക്കെ ശ്വസിച്ച് നടക്കും...... പിന്നീട് ആട്ടിൻ പാലിന്റെ 🐐 ഒരു ചായ..... പ്രാഥമിക കർമ്മങ്ങൾ എല്ലാം നിർവഹിച്ച തിന് ശേഷം രണ്ടുമണിക്കൂർ പറമ്പിൽ പണിയെടുക്കും ഇതാണ് എന്റെ പ്രധാന വ്യായാമം.... പിന്നെ ഡോക്ടറോട് ഞാനൊരു രഹസ്യം പറയട്ടെ ഈ വയസ്സാൻ കാലത്തും ഞാൻ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ട് എന്നിട്ട് എന്നെ നോക്കി ഉറക്കെ ഒന്ന് പൊട്ടിച്ചിരിച്ചു ഹഹഹ ഹാ ......... എനിക്ക് 82 വയസ്സും എന്റെ ഭാര്യയെ 75 വയസാണ് ഡോക്ടർക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടോ....." ഇതുകേട്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ കിളി ✨🌟പോയി ഞാൻ തുറന്നു തന്നെ ചോദിച്ചു ''അതെ അങ്കിളെ ഇതൊക്കെ ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു എന്തായാലും അങ്കിൾ ഒരു സംഭവം തന്നെ"

അതിനുശേഷം നമ്മുടെ അപ്പാപ്പൻ അദ്ദേഹത്തിന്റെ ഈ ചുറുചുറുക്കിന്റെ രഹസ്യ കൂട്ട് എന്നോട് പറഞ്ഞു

"അതേ ഞാൻ ഒരു പ്രത്യേക മരുന്നിന്റെ കൂട്ട് ദിവസവും കഴിക്കും അത് ഞാൻ പറഞ്ഞു തരാം അത് എന്താണെന്ന് വെച്ചാൽ
മുരിങ്ങാ കുരു 1 kg(നല്ലത് നമ്മുടെ ജയ്ഹിന്ദ് മാർക്കറ്റിൽ കിട്ടും),അശ്വഗന്ധം 1kg,
നിലപ്പന കിഴങ്ങ് 1kg, നായ്ക്കുരണ പരിപ്പ് ശുദ്ധി ചെയ്തത് 1 kg...... ഡോക്ടറെ ഇതെല്ലാം കഴുകി ഉണക്കി പൊടിച്ച് ഞാൻ വച്ചിട്ടുണ്ട്.... ഇത് ഒരു 4 kg പൊടിപ്പിച്ച് വെച്ചാൽ ഒരു വർഷത്തേക്ക് ഉണ്ടാകും.... അത് ദിവസവും ഓരോ ടീസ്പൂൺ പാലിൽ കലക്കി ഞാൻ കഴിക്കും.... അര ടീ സ്പൂൺ പാലിൽ കലക്കി എന്റെ 75 വയസ്സുകാരിയായ ഭാര്യയ്ക്കും കൊടുക്കും.... പിന്നെ സംഗതിയൊക്കെ ഉഷാറാണ് അവൾക്കും ഇതിനെല്ലാം താല്പര്യം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ഈ വയസ്സാം കാലത്തും ഇതൊക്കെ യാതൊരു മുടക്കവുമില്ലാതെ ചെയ്യാൻ കഴിയുന്നു അതും ഒരു ക്ഷീണമോ തളർച്ചയോ ഇല്ലാതെ ഡോക്ടറും ഇത് ഉപയോഗിക്കണം..... അതിനു ഞാൻ മെല്ലെ ഒന്ന് തലയാട്ടി...... പിന്നെ ഡോക്ടറെ ഒരു രഹസ്യം കൂടിയുണ്ട് ''കുതിരവാലി'' എന്നു പറഞ്ഞ ഒരു അരിയുണ്ട് സൂപ്പർമാർക്കറ്റിൽ ഒക്കെ കിട്ടും ...... എന്നാലും ചിലപ്പോൾ കിട്ടാൻ പ്രയാസമാണ് ഞാനത് കോയമ്പത്തൂർ പോയി വാങ്ങിക്കും കുറച്ചു വില കൂടുതലാണ് ..... പിന്നെ എന്നും വൈകീട്ട് അതിന്റെ കഞ്ഞിയാണ് ഞങ്ങൾ കുടിക്കുന്നത്... ഞാൻ വെറുതെ പറയല്ലേ അത് കഴിച്ചാൽ കുതിരയുടെ ശക്തിയാണ് ...... ഇതൊക്കെയാണ് ഈ പാവം വയസ്സന്റെ ആരോഗ്യ രഹസ്യം ഇത് ഡോക്ടർ ആരെങ്കിലും വന്നാൽ പറഞ്ഞുകൊടുക്കണം അവർക്കും ഇത് ഉപകാരപ്പെടട്ടെ" ............

ഇതൊക്കെ കേട്ട് അന്തംവിട്ടിരിക്കുന്ന എന്നെ നോക്കി വയസ്സായ നമ്മുടെ അപ്പാപ്പൻ ഒന്നു പുഞ്ചിരിച്ചു ഞാൻ പറഞ്ഞു "നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു ഈ വയസ്സാൻ കാലത്തും ഇതൊക്കെ സാധിക്കണമെങ്കിൽ ആന്തരിക ആന്തരികാവയവങ്ങൾ ഒക്കെ നല്ല സ്ട്രോങ്ങ് ആയിരിക്കണം.... പ്രത്യേകിച്ച് "ഹൃദയം" ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഹൃദയാഘാതം വന്ന് മരിച്ച ആൾക്കാരുണ്ട് എന്തായാലും അപ്പാപ്പൻ സൂപ്പർ ആണ്...." ഞാനിത് പറഞ്ഞപ്പോൾ അദ്ദേഹം വളരെ വിശാല മനസ്സോടുകൂടി എനിക്ക് ഒരു ഉപദേശം തന്നു "ഡോക്ടർ എന്റെ ഈ ആരോഗ്യ രഹസ്യം മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കും ആർക്കെങ്കിലും ഇത് ഉപകാരപ്പെടട്ടെ എന്റെ പല സുഹൃത്തുക്കൾക്കും ഞാനിത് പറഞ്ഞുകൊടുത്തു അവരെല്ലാം ഇന്ന് സന്തോഷവാന്മാരായി ജീവിക്കുന്നു". ഇതു പറഞ്ഞശേഷം അദ്ദേഹം എന്നെ നോക്കി ഒന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു...ഒരുപക്ഷേ ഉള്ളി തുറന്നുള്ള ഈ ചിരിയും അദ്ദേഹത്തിൻറെ ആരോഗ്യവും, ആയുസ്സും വർധിപ്പിക്കുന്നതിന് ഒരു പ്രധാന പങ്കുണ്ടെന്ന് എനിക്ക് തോന്നി.

ഇങ്ങനെ ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ സംസാരിച്ചിരുന്നു ഇതിനിടയിൽ ഇതേപോലെ ഒരുപാട് ഔഷധക്കൂട്ടുകൾ അദ്ദേഹം എനിക്ക് വാതോരാതെ പറഞ്ഞു തന്നു. ശേഷം ഞങ്ങൾ ബൈ ബൈ പറഞ്ഞ് പിരിഞ്ഞു...... എന്തായാലും അദ്ദേഹത്തോടു കൂടി ചെലവഴിച്ചത് വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു.... എനിക്ക് നിങ്ങളോട് പറയാനുള്ളത് ഈ ചെറിയ ജീവിതം ആസ്വദിക്കണമെങ്കിൽ നല്ല ആരോഗ്യം എന്നത് വളരെ അനിവാര്യമായ ഘടകമാണ്..... ആരോഗ്യമുള്ള ഒരു ശരീരവും, മനസ്സും,ആത്മാവും നമുക്കുണ്ടാവണം അതാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത് ...... അത് സ്വന്തം ജീവിതം കൊണ്ട് കാട്ടി തന്ന ഒരു വ്യക്തിയാണ് ഈ അപ്പാപ്പൻ .......

എന്തായാലും ഞാൻ ഈ ആരോഗ്യ രഹസ്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു ചിലപ്പോൾ നമ്മുടെ അപ്പാപ്പന്റെ 👴 "രഹസ്യ കൂട്ട്" 🍵നിങ്ങൾക്കും ഉപകാരപ്പെടും....


നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

Comments