Random Post

ദൈവത്തെ വിൽക്കുന്നവർ

ദൈവത്തെ വിൽക്കുന്നവർ
------------------------------------------

പറയാതെ വയ്യ വിശ്വാസം ഹോൾസെയിൽ ആയും റീട്ടെയിൽ ആയും വിൽക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ജനങ്ങളുടെ ആന്തരീക നേത്രങ്ങൾക്ക് തിമിരം ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന ആത്മീയ ആചാര്യന്മാർ ജനങ്ങളുടെ യഥാർത്ഥ ആത്മീയ വളർച്ചക്ക് ഹാനികരമാണ്. ഈശ്വരനിൽ വിശ്വാസം കൂടി കൂടി അവസാനം വിശ്വാസിക്ക് സമനില തെറ്റുന്ന നേരത്ത് അവിടെ അന്ധവിശ്വാസവും മതഭ്രാന്തും പൊട്ടി മുളയ്ക്കും. വിശ്വാസത്തിന്റെ പേരിൽ കൊലവിളി നടത്തുന്ന വിശ്വാസ സംരക്ഷകർ ഉള്ള നാടാണിത്, ഇതെല്ലാം അവർ ചെയ്യുന്നത് ദൈവത്തെ സംരക്ഷിക്കാൻ വേണ്ടിയാണ്. ദൈവത്തെ സംരക്ഷിക്കാൻ തോക്കും, ബോംബും, വടിവാളും ആയി ഇറങ്ങുന്ന ഇവരെ നോക്കി ചിലപ്പോൾ ദൈവം പൊട്ടി ചിരിക്കുന്നുണ്ടാവും. ഏതു മതത്തിലായാലും ശരി ദൈവവിശ്വാസത്തെ കാൾ കൂടുതൽ ജനങ്ങളെ ഇന്ന് സ്വാധീനിക്കുന്നത് മതഭ്രാന്തും, അന്ധവിശ്വാസമാണ്. അന്ധവിശ്വാസത്തിനാണ് ഇന്നത്തെ സമൂഹത്തിൽ കൂടുതൽ മാർക്കറ്റ് അതുകൊണ്ട് അത് കുപ്പികളിലാക്കിയും , പാക്കറ്റിലാക്കിയും വിൽക്കപ്പെടുന്നു, വിഡ്ഢികളായ നമ്മൾ അത് പൈസ കൊടുത്തു വാങ്ങി ഉപയോഗിക്കുന്നു. വിശ്വാസികൾക്ക് അനുഗ്രഹം പൈസ കൊടുത്തു വാങ്ങേണ്ട ഗതികേടാണ് ഇന്നുള്ളത്. കൊടുക്കുന്ന പൈസയുടെ കനം കൂടുന്തോറും കിട്ടുന്ന അനുഗ്രഹത്തിന്റെ വലിപ്പവും കൂടും എന്ന അവസ്ഥയിലേക്ക് ഈ സമൂഹത്തെ വിശ്വാസ വ്യാപാരികൾ മാറ്റിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി
മതം മിതമാവണം അല്ലെങ്കിൽ മദം ആകും "

Post a Comment

0 Comments