നന്മരങ്ങൾ

നന്മമരങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം.  തൃശ്ശൂരിൽനിന്ന് അങ്കമാലിലിക്ക് ബൈക്കിൽയാത്ര ചെയ്താൽ ഇടയ്ക്ക് ചില ജംഗ്ഷനിൽ ബക്കറ്റ് പിടിച്ച് കുറെ നന്മരങ്ങൾ പിരിക്കാൻ വരും. ഏതെങ്കിലും ഒരു രോഗിയുടെ ചിത്രം ആ ബക്കറ്റിൽ ഒട്ടിച്ചിട്ടാണ് ഈ നന്മര ബക്കറ്റ് പിരിവ് യാതൊരു രേഖകളും,റസിപ്റ്റും ഒന്നുമില്ല ഈ കലാപരിപാടിക്ക്. പിന്നെ തൃശ്ശൂരിലൂടെ ഇടുക്ക് ഒന്ന് റോന്ത് ചുറ്റാനിറങ്ങിയാൽ റോഡ്സൈഡിൽ വേറെ കുറെ നന്മ മരങ്ങൾ പാട്ടുപാടി പിരിക്കുന്നത് കാണാം. ഒരിക്കൽ ഇതേപോലെ ഒരു നന്മരത്തോട് നടത്തിയ സൗഹൃദ സംഭാഷണത്തിൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു "ഈ പിരിക്കുന്ന പൈസയൊക്കെ രോഗിയുടെ അടുത്ത് എത്തുന്നുണ്ടോ" ഞാനീ ചോദ്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞ ഉത്തരം താഴെ ചേർക്കുന്നു " എല്ലാ പൈസയും കൊടുത്താൽ ഞങ്ങൾ ഈ പിരിക്കുന്നതുകൊണ്ട് എന്താ മെച്ചം സാറെ കുറച്ചൊക്കെ കൊടുക്കും ബാക്കി ഞങ്ങൾ എടുക്കും പിന്നെ ഇതിന് പ്രത്യേകിച്ച് കണക്കൊന്നും ഇല്ല. ഇന്നൊരു ദിവസം ലീവെടുത്ത് ഉള്ള പണിയും കളഞ്ഞ് പിരിക്കാൻ ഇറങ്ങുന്നതിനു ഞങ്ങൾക്കും എന്തെങ്കിലും മെച്ചം വേണ്ടേ സാറെ" ഈ ഡയലോഗ് അയാൾ യാതൊരു കൂസലുമില്ലാതെ പറയുമ്പോൾ അയാളുടെ വായിൽ നിന്ന് മദ്യത്തിൻറെ രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു. ഇതേപോലെ ഒരുപാട് നന്മരങ്ങൾ നിറഞ്ഞതാണ് ദൈവത്തിന്റെ സ്വന്തം നാട്.

"നന്മമരങ്ങൾ നാടുവാണീടും കാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
പിന്നെ അവരെ ആരും
ചോദ്യം ചെയ്യാനും
വിമർശിക്കാനും പാടില്ല"

Comments