വാക്ക്

വാക്ക്
---------

വാക്കുകൾ വളരെ ശക്തമാണ്
അതുണ്ടാക്കിയ
ആഘാതങ്ങളും തലോടലുകളും
അതിൻ പ്രയോഗങ്ങളും
ഇന്നീ ചരിത്രത്തിൻ ഭാഗമാണ്
മറ്റൊരാള്‍ നമ്മോട്
പറയുന്ന വാക്കുകള്‍
നിന്നിലെ ആത്മവിശ്വാസം 
തകര്‍ത്തേക്കാം
നല്ലതെങ്കിൽ അത്
വിജയങ്ങള്‍ തന്നിടാം
സ്ഫടിക പാത്രങ്ങൾ
ഉപയോഗിക്കും പോലെ
നീ മൊഴിയുന്ന വാക്കുകൾ
സൂക്ഷിക്കണം
സത്യമില്ലാത്ത വാക്ക് വേണ്ട
അപ്രിയ സത്യങ്ങൾ പറഞ്ഞിടേണ്ട
നിൻ മനോഭാവത്തിൽ
മാറ്റം വരുത്തി
അന്യന്റെ വേദന
കാണാൻ ശ്രമിക്കുക
നെഗറ്റീവ് അടിക്കാതെ
നന്മകൾ നേരുന്ന
പോസിറ്റീവ് വാക്കുകൾ
പറയാൻ ശ്രമിക്കുക
നിന്റെ മനസ്സിലെ ആനന്ദവും
അതിൻ കയറ്റിറക്കങ്ങളും
നിന്നിലെ ആരോഗ്യവും 
പരസ്പരബന്ധിതമെന്നറിഞ്ഞീടുക...

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments