Random Post

അയാൾ എന്റെ നാഡി പിടിച്ചില്ല

അയാൾ എന്റെ നാഡി പിടിച്ചില്ല 🙄
--------------------------------------------------

ജനങ്ങൾക്കിടയിൽ ഒരു തെറ്റിദ്ധാരണ ഉണ്ട് 'നാഡി പിടിച്ച് രോഗം കണ്ടു പിടിക്കുന്ന ആയുർവേദ വൈദ്യൻ ആണ് പ്രഗൽഭനായ ആയുർവേദ വൈദ്യൻ അല്ലാത്തവർ ഒന്നും പോരാ'. ഈ അടുത്തിടെ എന്റെ ഫേസ്ബുക്ക് പേജ് വഴി പരിചയപ്പെട്ട ഒരു സുഹൃത്ത് എന്നോട് ഒരു പരാതി പറഞ്ഞു അയാളെ മുമ്പ് ചികിത്സിച്ച വൈദ്യൻ അയാളുടെ നാഡി പിടിച്ചു നോക്കാതെ അയാളുടെ ബ്ലഡ് റിപ്പോർട്ടും മറ്റും പരിശോധിച്ച് രോഗവിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയാണ് മരുന്ന് എഴുതിയത് അത്കൊണ്ട് ആ മരുന്ന് അയാൾ ഇതുവരെ കഴിച്ചിട്ടില്ല അതിന് കാരണമായി അദ്ദേഹം പറയുന്നത് പുള്ളിയുടെ നാഡി ആ ആയുർവേദ ഡോക്ടർ പിടിച്ചു നോക്കി രോഗം കണ്ടുപിടിച്ചില്ല എന്നാണ്.

ഒരു മനുഷ്യന്റെ ദേഹപ്രകൃതി മനസ്സിലാക്കി രോഗം എന്തെന്ന് കണ്ടുപിടിച്ച് ചികിത്സ നിർണയിക്കുന്നതിന് നാഡി പിടിച്ചു നോക്കൽ മാത്രമല്ല അതിന് വേറെയും മാർഗ്ഗങ്ങളുണ്ട് ആയുർവേദശാസ്ത്രത്തിൽ എന്ന് രോഗികൾ മനസ്സിലാക്കുക. ആയുർവേദം എന്നുപറഞ്ഞാൽ നാഡി പിടിച്ചു നോക്കി മാത്രം ചികിത്സ നിർണ്ണയിക്കുന്ന ഒരു ശാസ്ത്രമല്ല. ഞങ്ങളിപ്പോൾ ബ്ലഡ് റിപ്പോർട്ട്, അൾട്രാസൗണ്ട് സ്കാൻ റിപ്പോർട്ട്, എംആർഐ സ്കാൻ റിപ്പോർട്ട്, സി.റ്റി സ്കാൻ റിപ്പോർട്ട് ഇവ ഒക്കെ നോക്കിയിട്ട് ഈ ആധുനിക കാലഘട്ടത്തിൽ ചികിത്സ നിശ്ചയിക്കാറ് വേണ്ടിവന്നാൽ ഈ പരിശോധനകൾക്കെല്ലാം രോഗികളെ പറഞ്ഞു വിടാറുമുണ്ട്. ആയുർവേദത്തിൽ അഷ്ടസ്ഥാന പരീക്ഷ, ത്രിവിധ പരീക്ഷ , ചതുർവിധ പരീക്ഷ, പഞ്ചവിധ പരീക്ഷ ,ദശവിധ പരീക്ഷ മുതലായ ഒരുപാട് പരിശോധന മാർഗങ്ങൾ ഉണ്ട് അതെല്ലാം വൈദ്യന്റെ യുക്തിക്കനുസരിച്ച് വൈദ്യൻ  രോഗനിർണയത്തിനായി ഉപയോഗിക്കും.

ഞാൻ അധികം വലിച്ചു നീട്ടി എഴുതുന്നില്ല നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ശാസ്ത്രം വളരുന്നതിനനുസരിച്ച് വളർന്ന് വികസിക്കുന്ന ഒരു വൈദ്യശാസ്ത്രമാണ് ആയുർവേദം. അതിനാൽ ആ വളർച്ചയെ പിന്നോട്ട് വലിക്കുന്ന പിന്തിരിപ്പൻ ചിന്തകൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഈ ശാസ്ത്രത്തെക്കുറിച്ച് മുൻവിധികൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ അതിനെ വേരോടെ പിഴുതെറിയുക. എന്നാൽ മാത്രമേ നിങ്ങളുടെ രോഗം ചികിത്സിച്ച് സുഖപ്പെടുത്താൻ ഈ വൈദ്യശാസ്ത്രത്തിന്റെ സംഭാവനകളുടെ ഗുണഭോക്താവ് ആകാൻ നിങ്ങൾക്ക് കഴിയുള്ളൂ.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments