Random Post

ഭർത്താവിന് പ്രാണവേദന ഭാര്യക്ക് വീണവായന

ഭർത്താവിന് പ്രാണവേദന ഭാര്യക്ക് വീണവായന

💏💏💏💏💏💏💏💏💏💏💏💏💏💏💏 💏

ഇത് ഞാനും സീതാറാം ഹോസ്പിറ്റലിലെ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഭഗവതിഅമ്മാൾ ഡോക്ടറും കൂടി എനിക്ക് വ്യക്തിപരമായി അറിയാവുന്ന ദമ്പതികളെ 💏 കൗൺസിലിംഗ് നടത്തിയ കഥയാണ്. ഈ കഥ എന്തു കൊണ്ടാണ് എഴുതുന്നത് എന്ന് ചോദിച്ചാൽ ഇത് ചിലപ്പോൾ നമുക്ക് ചുറ്റുമുള്ള ചില കുടുംബങ്ങളിൽ എങ്കിലും നടക്കുന്ന കഥയാകും എന്നെനിക്ക് തോന്നുന്നു. ഈ ദമ്പതികൾ കുട്ടികളില്ലാത്തതിന് ചികിത്സ തേടുന്നവരാണ് കുറെ നാളായി പല ഡോക്ടർമാരെയും കണ്ടു പല ചികിത്സകളും മാറിമാറി ചെയ്യുന്നു, ഒരു അവസാന അത്താണി എന്നോണം സീതാറാമിൽ വന്നതാണ്.

എനിക്ക് പരിചയമുള്ളവർ ആയതുകൊണ്ട് ഞാൻ അവരെ കൊണ്ട് നേരെ ഭഗവതിഅമ്മാൾ ഡോക്ടറുടെ അടുത്തേക്ക് പോയി നമ്മുടെ സീനിയർ ഡോക്ടറെ കണ്ടപ്പോൾ ഭർത്താവിന് ചില വ്യക്തിപരമായ കാര്യങ്ങൾ ഭാര്യയെ കുറിച്ച് തുറന്നുപറയാൻ ഉണ്ട് എന്ന് പറഞ്ഞു. എനിക്ക് പരിചയമുള്ള രോഗികൾ ആയതുകൊണ്ട് ഡോക്ടർ എന്നോടും അവിടെ ഇരിക്കാൻ പറഞ്ഞു അങ്ങനെ ഞാനും നമ്മുടെ ഡോക്ടറും കൂടി ഈ ഭാര്യാഭർത്താക്കന്മാരുടെ ആവലാതികൾ കേൾക്കാൻ തുടങ്ങി.

ഭർത്താവിന്റെ പ്രധാന പരാതി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വൈമുഖ്യം കാണിക്കുന്ന ഭാര്യയെ കുറിച്ചാണ് താൻ തീവ്രമായി സ്നേഹിക്കുന്ന തന്റെ പ്രിയ പത്നി തന്റെ ആത്മാർത്ഥമായ സ്നേഹപ്രകടനത്തിന്  വൈമുഖ്യം കാണിച്ചാൽ എങ്ങനെ കുട്ടികൾ ഉണ്ടാകും എന്നാണ്  അദ്ദേഹത്തിന്റെ സംശയം. വളരെ നിഷ്കളങ്കമായ സംശയം കേട്ടപ്പോൾ എനിക്കും ആ മനുഷ്യനോട് ഒരു സഹതാപം തോന്നി. എന്നാൽ ഭാര്യയുടെ പ്രധാന പരാതി വൈകാരിക ബന്ധത്തിൽ തീരെ താല്പര്യം കാണിക്കാത്ത, സ്വന്തം ഭാര്യയോട് ദിവസവും ഒരു മണിക്കൂർ പോലും മനസ്സുതുറന്ന് സംസാരിക്കാൻ സമയം കണ്ടെത്താതെ ശാരീരിക ബന്ധത്തിന് മാത്രം താല്പര്യം ഉള്ള ഭർത്താവിനെ കുറിച്ചാണ്.

ഇവർ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടുമുള്ള പരാതികളും കുറ്റങ്ങളും പറഞ്ഞ് ഒരുപാട് നേരം സംസാരിച്ചു, ഇതെല്ലാം ഞാനും ഭഗവതി അമ്മാൾ ഡോക്ടറും ക്ഷമയോടുകൂടി കേട്ടിരുന്നു. ഏകദേശം ഒരു മണിക്കൂർ ഇത്തരത്തിലുള്ള ചർച്ചകൾ പുരോഗമിച്ചു കഴിഞ്ഞപ്പോൾ അവസാനം അവരോട് തന്നെ ഇതിനൊരു പരിഹാരം നിർദേശിക്കാൻ പറഞ്ഞു. അതിന് അവർ തന്നെ കണ്ടെത്തിയ പരിഹാരം ഇതാണ് "ഭർത്താവ് ഭാര്യയുമായി ദിവസവും ഒരു മണിക്കൂർ ഉള്ളുതുറന്ന് സംസാരിക്കാം എന്ന് ഉറപ്പു തന്നു, അതുപോലെതന്നെ ഭർത്താവ് വാക്ക് പാലിച്ചാൽ ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് താൻ തടസ്സങ്ങൾ ഒന്നുമുണ്ടാക്കില്ല എന്ന് ഭാര്യയും ഉറപ്പുതന്നു ."

ഈ പറഞ്ഞതിന് ഞാനും ഭഗവതിഅമ്മാൾ ഡോക്ടറും സാക്ഷിയാണ് എന്തായാലും വലിയ ഒരു ദാമ്പത്യ പ്രശ്നത്തിന് അതോടുകൂടി പരിസമാപ്തിയായി. ഇതെല്ലാം പറഞ്ഞ് ഡോക്ടർ എഴുതിയ പ്രിസ്ക്രിപ്ഷൻ വാങ്ങിച്ച് രണ്ടുപേരും 💏 കൈകോർത്തുപിടിച്ച് ഞങ്ങളെ നോക്കി മനസ്സ് നിറഞ്ഞ ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ച് അവർ പുറത്തേക്കിറങ്ങി. പുറത്തേക്കിറങ്ങുമ്പോൾ ഭർത്താവ് വളരെ നന്ദിയോടെ കൂടി എന്നെ ഒന്ന് നോക്കി അത് കണ്ടപ്പോൾ എനിക്ക് ശരിക്കും ഒരു ആത്മനിർവൃതി അനുഭവപ്പെട്ടു. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കട്ടെ എത്രയും പെട്ടെന്ന് അവർക്ക് ഒരു ജീവനെ 👶 കൂടി ഭൂമിയിലേക്ക് കൊണ്ടുവരാൻ സാധിക്കട്ടെ എന്ന് ഞാനും മനസ്സിൽ ഒരു ദീർഘനിശ്വാസത്തോട് കൂടി  പ്രാർത്ഥിച്ചു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments