Random Post

വ്യാജ വൈദ്യന്മാരും വ്യാജ ചികിത്സയും

ഞാൻ ഇടയ്ക്കിടയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള ചോദ്യമാണ് എന്തുകൊണ്ടാണ് വ്യാജ വൈദ്യന്മാരുടെ അടുത്ത് ഇപ്പോഴും ആൾക്കാർ ചികിത്സയ്ക്കായി പോകുന്നു എന്നത്. പലപ്പോഴും  ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്ന വ്യക്തികളെ തിരുത്തുന്നതിൽ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.

അവരുടെ ചോദ്യം ഇതാണ് വൈദ്യൻ എന്ന് അവകാശപ്പെടുന്ന മോഹനൻ നായർ, പ്രകൃതി ചികിത്സകൻ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരി എന്നീ വ്യക്തികളുടെ അടുത്ത് ഇപ്പോഴും ആൾക്കാർ ചികിത്സയ്ക്കായി പോകുന്നത്
എന്തുകൊണ്ട്?
എന്തുകൊണ്ട്?
എന്തുകൊണ്ട്? 😵😡

അവർ നല്ല അസ്സൽ വ്യാജന്മാർ ആണ്, ആൾക്കാരെ പറ്റിക്കുന്നവരാണ് എന്നുപറഞ്ഞാൽ പല അഭ്യസ്തവിദ്യർക്കും അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി വെച്ചാലും ഒരുപാട് ആൾക്കാർ മദ്യം കുടിച്ച് ഒരുപാട് ശാരീരികവും മാനസികവുമായ രോഗങ്ങൾ വരുത്തി വെക്കുന്നുണ്ട് ആരും പുറമേ എഴുതിവെച്ചിരിക്കുന്ന മുന്നറിയിപ്പ് വായിച്ച് മദ്യപാനം നിർത്തിയതായി കേട്ടിട്ടില്ല ആൾക്കാർ ഇപ്പോഴും മദ്യം കുടിക്കുന്നു രോഗികളാക്കുന്നു.

പുകവലിയും, പുകയില ഉൽപ്പന്നങ്ങളും കാൻസർ ഉണ്ടാക്കും എന്നെഴുതി വച്ചാലും അത് വായിച്ചു ആരും പുകവലി നിർത്തിയതായി കേട്ടിട്ടില്ല ധാരാളം പേർ ഇപ്പോഴും പുകവലിച്ചു ക്യാൻസർ രോഗികൾ ആകുന്നുണ്ട്.

ഇത് ജനങ്ങളുടെ ഒരു മനശാസ്ത്രം ആണ് 'അവരോട് ചെയ്യരുതെന്ന്  പറഞ്ഞതെ അവർ ചെയ്യൂ, പോകരുതെന്ന് പറഞ്ഞിടത്തെ അവർ പോകൂ' ഒരുപക്ഷേ മനുഷ്യരുടെ സൃഷ്ടികർമ്മം തന്നെ ആ രീതിയിലാണ്.

ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അവരെ എത്രമാത്രം ബോധവൽക്കരണം ചെയ്താലും അവർ അതേ കഴിക്കൂ. കാരണം വളരെ സങ്കീർണമായ മനശാസ്ത്രം ഉള്ള മനുഷ്യനോട് "എടോ മനുഷ്യ നിങ്ങൾ ഇന്ന വസ്തു ഉപയോഗിക്കുന്നത്/കുടിക്കുന്നത്/ കഴിക്കുന്നത്/വലിക്കുന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഹാനികരമാണ്" എന്നു പറഞ്ഞാലും അവനോ/ അവൾക്കോ ഇഷ്ടമുള്ളതെ അവനും/ അവളും ചെയ്യൂ എന്നത് വിചിത്രമായ ഒരു യാഥാർത്ഥ്യമാണ്.

അതുപോലെതന്നെയാണ് ജനങ്ങൾ വ്യാജ വൈദ്യന്മാരുടെ അടുത്ത് പോകുന്ന കാര്യത്തിലും ഉള്ളത്. വ്യാജ വൈദ്യന്മാരുടെ അടുത്തുപോയി വൈദ്യം ചെയ്താൽ അത് നിങ്ങളുടെ രോഗം മൂർച്ഛിക്കുന്നതിന് കാരണമാകും, നിങ്ങൾ മരണപ്പെടാൻ സാധ്യതയുണ്ട് അത് നിങ്ങളുടെ ശരീരത്തിന് ഹാനികരമാണ്.

ഈ വ്യാജ വൈദ്യന്മാർ സാമൂഹ്യദ്രോഹികൾ ആണ് അവർ ജനങ്ങളെ വഴിതെറ്റിക്കുന്നു എന്നെല്ലാം പറഞ്ഞത് അവരെ എത്ര ബോധവൽക്കരണം നടത്തിയാലും അവർ രോഗം വന്നാൽ വ്യാജന്മാരുടെ അടുത്തേക്കു പോകും. അത് മനുഷ്യരുടെ ഒരു മനശാസ്ത്രത്തിന്റ ഭാഗമാണ് അവരോട് ചെയ്യേണ്ട എന്ന് പറയുന്നതെ അവർ ചെയ്യൂ, പോകണ്ട എന്ന് പറഞ്ഞ സ്ഥലത്തെ അവൻ പോകൂ, തിന്നണ്ട എന്ന് പറഞ്ഞ സാധനങ്ങൾ മാത്രമേ അവർ തിന്നൂ.

ഇത്തരത്തിൽ വിചിത്രമായി ചിന്തിക്കുന്ന അല്ലെങ്കിൽ ചിന്തയിൽ വിരോധാഭാസം ഉള്ള അഭ്യസ്തവിദ്യരായ മനുഷ്യനെ തിരുത്തുക എന്നത് പലപ്പോഴും അസാധ്യവും ചിലപ്പോൾ ക്ലേശകരമാണ്. അതിനാൽ മനുഷ്യരെ നിങ്ങൾ നിങ്ങളുടെ അനുഭവങ്ങൾ കൊണ്ട് പഠിക്കുക എന്നതാണ് പലപ്പോഴും അഭികാമ്യം. നിങ്ങളുടെ ഈ വിചിത്രമായ മനശാസ്ത്രത്തെ ചൂഷണം ചെയ്ത് ഇന്ന് കേരളത്തിൽ ഒരു ലക്ഷത്തിന് മുകളിൽ വ്യാജ വൈദ്യന്മാർ ഉണ്ട് എന്ന യാഥാർഥ്യം നിങ്ങൾ മനസ്സിലാക്കുക.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments