Random Post

ഒരു ബംഗാളി രോഗിയുടെ കഥ

ഒരു ബംഗാളി രോഗിയുടെ കഥ
...................................................

കുറച്ചു നാളുകൾക്കു മുൻപ് ഒരു ബംഗാളി ആയ രോഗി എന്നെ കാണാൻ വന്നു. ആള് എന്റെ ക്യാബിനിൽ വന്ന് ഇരുന്നിട്ട് എന്നോട് ഒരു സംശയത്തോട് കൂടി ചോദിച്ചു आपको हिंदी मालूम डॉक्टर साब ഞാൻ പറഞ്ഞു കുറച്ചൊക്കെ मालूम भाई आपको क्या प्रॉब्लम है ....കുറച്ചൊക്കെ ഹിന്ദി എനിക്ക് മനസ്സിലാവും ഞാൻ തട്ടിയും മുട്ടിയും സംസാരിക്കും എന്ന് മനസ്സിലായപ്പോൾ പുള്ളിക്കാരൻ വളരെ പതിഞ്ഞ ശബ്ദത്തിൽ തന്റെ സങ്കടം എന്നോട് പങ്കു വെച്ചു डॉक्टर साहब मुझे पाइल्स का प्रॉब्लम है । मुझे कुछ दवाई देतो बाथरूम जाते समय ब्लड आता है और ज्यादा दर्द भी है

അപ്പോ ഞാൻ പറഞ്ഞു "നിങ്ങടെ ബംഗാളികൾ ആയിട്ടുള്ള ആൾക്കാർ തന്നെ അത്യാവശ്യം നല്ല ബംഗാളി കേട്ട് കെട്ടും എന്ന് കേട്ടിട്ടുണ്ട് അവരുടെ അടുത്തുപോയി പൈൽസിന് ചികിത്സിച്ചു കൂടെ ഭായി" ..... क्या है साहब मलयालम मुझे नहीं मालूम आप हिंदी में बोलो हिंदी.... ഇതു വലിയ കുരിശ് ആയല്ലോ 🙄എന്ന് ഞാൻ മനസ്സിൽ അറിയാതെ പറഞ്ഞു പോയി..... भाई मैंने सुना है कि बंगाल से कई लोग केरल में आकर पाइल्स का प्रॉब्लम को ऑपरेशन बिना बंधन करके ठीक करता है। मैंने सोचा आप उस लोगों के बारे में जानता होगा......

ഞാനത് പറഞ്ഞപ്പോൾ അങ്ങേരു വെളുക്കനെ ചിരിച്ചു എന്നിട്ട് പറഞ്ഞു डॉक्टर साहब आप अच्छी तरह तमाशा बोलता है। आप यह जानता है वो लोग डॉक्टर नहीं हूं और उसके पास सर्टिफिकेट भी नहीं है। अगर मैंने उस लोगों के पास गया तो मेरा पाइल्स में बंधन करके मार डालेगा साले। डॉक्टर साहब वो लोग फ्रॉड है,  पैसा के लिए चीटिंग करता हूं। मैं उसके पास नहीं जाएगा। अगर आप कुछ कर सकते हे तो करो  ആ എന്തെങ്കിലുമാവട്ടെ ഹിന്ദി പറഞ്ഞു മടുത്തു ഇനി വെറുതെയാ ആ ബംഗാളിയെ ചൊറിയണ്ട ബംഗാളി ആണെങ്കിലും നല്ല വിവരമുള്ള മനുഷ്യനാണ്.

എന്നിട്ട് നമ്മുടെ ബംഗാളി ഭായിക്ക് ചില മരുന്നുകളും പത്ഥ്യങ്ങളും പറഞ്ഞുകൊടുത്തു എന്തായാലും ഇതൊക്കെ പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ വളരെയധികം കഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ എന്റെ തൊണ്ട വരണ്ടു. ഞാൻ കൊടുത്ത പ്രിസ്ക്രിപ്ഷൻ മേടിച്ച് നമ്മുടെ ഭായ് വെളുക്കെ ചിരിച്ച് धन्यवाद डॉक्टर साहब 2 हफ्ते के बाद आएगा എന്നും പറഞ്ഞ് അവിടെ നിന്ന് യാത്രയായി. "പൈൽസ് വന്നാൽ   ബംഗാളിൽ നിന്ന് വരുന്ന ബംഗാളികൾ ഇവിടെയുള്ള മലയാളി ഡോക്ടർമാരെ കാണുന്നു. എന്നാൽ മലയാളിക്ക് പൈൽസ് വന്നാൽ അവൻ നേരെ ബംഗാളി വ്യാജനെ ആദ്യം പോയി കാണും. എന്തൊരു വിരോധാഭാസം "ഞാൻ മനസ്സിൽ അറിയാതെ ഓർത്തു.....

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments